Search
  • Follow NativePlanet
Share
» »ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏക ഹിൽസ്റ്റേഷനുകളിൽ ഒന്നായ ഡാർജലിങ് ഇന്നും സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മടുപ്പിക്കാതെ, പിടിച്ചു വലിക്കുന്ന സൗന്ദര്യമുള്ള ഇവിടം തേയിലത്തോട്ടങ്ങൾക്കും ആകാശത്തെ തൊട്ടു നിൽക്കുന്ന പർവ്വത നിരകൾക്കും ഒക്കെയാണ് പ്രശസ്തമായിരിക്കുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഡാർഡലിങ് സന്ദര്‍ശിക്കുവാൻ സാധിച്ചാൽ, അവിടെ തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

ബട്ടാസിയ ലൂപ്പിലൂടെ ടോയ് ട്രെയിൻ യാത്ര

ഡാർജലിങ്ങിലെത്തിയാൽ തീർച്ചയായു ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ടോയ് ട്രെയിൻ യാത്ര. യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നായ ഇതിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ഹിൽ കാർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ബട്ടാസിയാ ലൂപ് ഡാർജലിങ്ങിന്റെ 360 ഡിഗ്രി കാഴ്ച കാണുവാൻ പറ്റിയ ഇടമാണ്. ആകാശത്തിലൂടെ പറക്കുന്ന ഒരു അനുഭവമായിരിക്കും ഇവിടെ എത്തുമ്പോൾ ടോയ് ട്രെയിനിൽ സഞ്ചരിക്കുന്നവർക്കുണ്ടാവുക.

റോപ് വേയിലൂടെ ഒരു കാർ റൈഡ്

സാഹസികതയും അതിന്റെ ആവേശവും അറിയുവാൻ താല്പര്യമുണ്ടെങ്കിൽ റോപ് വേകേബിൾ കാർ റൈഡിനു പോകാം. ഹിൽ സ്റ്റേഷന്റെ മുഴുവൻ കാഴ്ചകളും കാണിച്ചു തരുന്ന ഈ കേബിൾ കാർ യാത്ര തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയതും പഴയതുമായ റോപ് വേയാണിത്. സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ടീസ്താ നദിയിലെ റിവർ റാഫ്ടിങ്ങ്

സാഹസികത ഒഴിവാക്കുവാൻ പറ്റാത്തവർക്ക് പരീക്ഷിക്കുവാൻ കഴിയുന്ന മറ്റൊന്നാണ് ടീസ്താ നദിയിലൂടെയുള്ള റിവർ റാഫ്ടിങ്. വളരെ ലളിതമായി തുടങ്ങി ആർത്തലച്ചു പോകുന്ന നദിയിലൂടെയുള്ള റാഫ്ടിങ്ങിൽ പരിചയമില്ലെങ്കിൽ പേടിക്കും എന്നതിൽ തർക്കമില്ല

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

ഡാർജലിങ്ങിലെ തേയിലത്തോട്ടങ്ങൾ ലോക പ്രശസ്തമാണല്ലോ...അതുകൊണ്ടുതന്നെ ഇവിടെ എത്തിയാൽ തേയിലത്തോട്ടങ്ങൾ കാണാതെ പോയാൽ യാത്ര പൂർത്തിയാവില്ല എന്നു തന്നെ കരുതാം. തേയിലയുടെ നാടായ ഇവിടെ എങ്ങു തിരിഞ്ഞാലും തേയിലത്തോട്ടങ്ങൾ മാത്രമായതുകൊണ്ട് അതിന് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

PC:Anilbharadwaj125

പത്മജ നായിഡു സുവോളജിക്കൽ പാർക്ക്

ഡാർജലിങ് സൂ എന്നറിയപ്പെടുന്ന പത്മജ നായിഡു സുവോളജിക്കൽ പാർക്ക് ആണ് ഇവിടെ സന്ദര്‍ശിക്കേണ്ട മറ്റൊരിടം. 1958 ൽ നിർമ്മിച്ച ഇവിടെ മൃസ സംരക്ഷണത്തിനായി വ്യത്യസ്മായ ഒട്ടേറെ പരിപാടികൾ നടക്കുന്നു. പുള്ളിപ്പുലകില‍്, കരടികൾ, തുടങ്ങിയ ജീവികളെയും ഈ സൂവോളജിക്കൽ പാർക്കിനുള്ളിൽ കാണാൻ കഴിയും.

PC:Kaurharviene

നാടൻ രുചികൾ

നാടിനെ അറിയുന്നിടത്തോളം തന്നെ പ്രധാനമാണ് അവരുടെ രുചികളും. അതുകൊണ്ടു തന്നെ പുതിയതായി ഒരു നാട്ടിലെത്തിയാൽ തീർച്ചയായും അവരുടെ രുചികളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഡാർജലിങ് സ്പെഷ്യൽ മോമോസാണ് ഇവിടെ രുചിച്ചിരിക്കേണ്ട പ്രധാന വിഭവം. ഇവിടുത്തെ നാടൻ രുചികൾ എല്ലാ ചെറിയ കടകളിലും ചെറിയ തുകയ്ക്ക് ലഭിക്കുകയും ചെയ്യും.

ചുർപി എന്നറിയപ്പെടുന്ന ഒരു മധുര വിഭവവവും ഇവിടെ പരീക്ഷിക്കുവാൻ പറ്റിയതാണ്.

ജപ്പാൻ മാതൃകയിൽ നിർമ്മിച്ച ജാപ്പനീസ് ക്ഷേത്രം

ജപ്പാൻ മാതൃകയിൽ നിർമ്മിച്ച ജാപ്പനീസ് ക്ഷേത്രം

കുന്നിൻ നിരകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഡാർജലിങ്ങിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മറ്റു രണ്ടിടങ്ങളാണ് ജാപ്പനീസ് ക്ഷേത്രവും പീസ് പഗോഡയും. ജാതിമത വ്യത്യാസമില്ലാതെ ആർക്കും പ്രവേശിക്കുവാൻ സാധിക്കുന്ന രണ്ടിടങ്ങളാണിത്. 70 കളിൽ പൂർത്തിയാക്കിയ ഈ നിർമ്മിതികൾ ഡാർജലിങ്ങിൽ അന്താരാഷ്ട്ര സഞ്ചാരികൾ തേടിയെത്തുന്ന ഇടം കൂടിയാണ്.

ഇവിടുത്തെ പ്രാർഥനകളിലും മറ്റും പങ്കെടുക്കണമെങ്കിൽ രാവിലെ 4.30 നും 40 നും ഇടയ്ക്കും അല്ലെങ്കിൽ വൈകിട്ട് 4.30നും 6.30നും ഇടയിൽ വരുവാനും ശ്രമിക്കുക.

PC:Michael Goodine

നെഹ്റു റോഡിൽ നിന്നും ഷോപ്പിങ്ങ് നടത്താം

നെഹ്റു റോഡിൽ നിന്നും ഷോപ്പിങ്ങ് നടത്താം

ഡാർജലിങ്ങിന്റെ ഓർമ്മകളെ വീട്ടിലേക്ക് കൊണ്ടുപോകുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ നേരെ നെഹ്റു റോഡിലേക്ക് പോകാം. ചെറിയ ചെറിയ കരകൗശല വസ്തുക്കളും പെയിന്റിംഗ്സും സുവനീറുകളും ഒക്കെ ലഭിക്കുന്ന സ്ഥലമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more