Search
  • Follow NativePlanet
Share
» »ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

തനിനാടൻ രുചിയിലൊരുക്കിയ കേരളീയ വിഭവങ്ങളോടൊപ്പം പകൽ മുഴുവൻ നീളുന്ന കായൽ യാത്ര... അതും കെട്ടുവഞ്ചിയിൽ...സഞ്ചാരികളുടെ കുമരകം കിനാക്കൾക്ക് അതിരു കാണില്ല എന്നതു തീർച്ച.
കുമരകമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക കായലിലൂടെ പോകുന്ന കെട്ടുവള്ളങ്ങളും പിന്നെ കരിമീനുമാണ്. ലോകത്തിലെ തന്നെ ഏറ്റവും ആകർഷണീയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്തിന്റെ ഭംഗിയും കാഴ്ചകളും ഒരിക്കലും വാക്കുകളിൽ ഒതുക്കി നിർത്തുവാൻ കഴിയില്ല എന്നതാണ് സത്യം. കെട്ടുവള്ളത്തിലെ യാത്രയും മറ്റ് ആഘോഷങ്ങളും കയ്യിലൊതുങ്ങില്ല എന്ന കാരണത്താൽ കുമരകം യാത്ര മിക്കവരുടെയും പൂർത്തിയാക്കാത്ത യാത്രകളുടെ പട്ടികയിലായിക്കും. എന്നാൽ ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ യാത്ര കുറഞ്ഞ ചിലവിൽ അടിപൊളിയായി പോയിവരാൻ സാധിക്കും. എങ്ങനെയാണന്നല്ലേ?

കുമരകം

കുമരകം

തനിനാടൻ കേരളീയ കാഴ്ചകൾ കണ്ട് ഒരു പകൽ മുഴുവൻ ചിലവഴിക്കുക. യാത്രകൾക്കായി കുരമരം തിരഞ്ഞെടുക്കുന്ന സഞ്ചാരികളുടെ ലക്ഷ്യം ഇതു മാത്രമാണ്. കെട്ടുവഞ്ചിയിൽ കായൽ സൗന്ദര്യത്തെ തുഴഞ്ഞ് പിന്നിലാക്കി പോകുന്ന യാത്രകളോളം സൗന്ദര്യം ചിലപ്പോൾ മറ്റൊരു യാത്രയ്ക്കും തരാനായി എന്നു വരില്ല. അത്രയധികം സഞ്ചാരികളെ ആകർഷിക്കുന്ന നാടാണ് നമ്മുടെ സ്വന്തം കുമരകം.

പച്ചപ്പിന്റെ കൂട്ടം

പച്ചപ്പിന്റെ കൂട്ടം

കോട്ടയത്തു നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുമരകം കുറച്ച് ദ്വീപുകളുടെ ഒരു കൂട്ടമാണ്. പച്ചപ്പും തെങ്ങിൻതോപ്പുകളും ഒക്കെ നിറഞ്ഞ് കണ്ണിൽ നിന്നും ഒരിക്കലും മായരുതേ എന്നു തോന്നിപ്പിക്കുന്ന കാഴ്ചകളുടെ ദ്വീപ്. സമുദ്ര നിരപ്പിനും താഴെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ നെതൽലാൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഈ നാടിന്റെ സൗന്ദര്യം എന്നു പറയുന്നത് ഇവിടുത്തെ കാഴ്ചകളും അതു തേടിയെത്തുന്ന സഞ്ചാരികളും തന്നെയാണ്.

ചിലവ് കുറയ്ക്കാം

ചിലവ് കുറയ്ക്കാം

കുമരകം യാത്ര മിക്കപ്പോഴും സാധാരണക്കാരായ യാത്രികരുടെ ഒരു സ്വപ്നം മാത്രമായി ഒതുങ്ങുകയാണ് പതിവ്. അതിന് കാരണം ഇവിടുത്തെ കയ്യിൽ നിൽക്കാത്ത ചിലവ് തന്നെയാണ്. യാത്ര ചെയ്യുന്ന സമയം അല്ലെങ്കിൽ സീസൺ മുതൽ ബുക്ക് ചെയ്യുന്ന രീതി വരെ ഒന്നു മാറ്റിപ്പിടിച്ചാൽ കുമരകം യാത്ര ആർക്കും നടത്താവുന്ന ഒരു യാത്രയാക്കി മാറ്റാം. ചിലവ് കുറഞ്ഞ കുമരകം യാത്രയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം

PC: Vinayaraj

സീസൺ നോക്കാം

സീസൺ നോക്കാം

കുമരകത്തിന്റെ സൗന്ദര്യം അതിന്റെ ഉന്നതിയിലെത്തുക മഴക്കാലത്താണ്. ചുറ്റോടുചുറ്റും നിൽക്കുന്ന പച്ചപ്പും കാഴ്ചകളും മഴക്കാലത്താണ് അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുവാൻ കഴിയുക. എന്നാൽ ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ്. എന്നാൽ ഈ സമയം ഒഴികെയുള്ളത് ഓഫ് സീസണായതിനാൽ വള്ളങ്ങൾക്കും മറ്റും കുറഞ്ഞ നിരക്കായിരിക്കും. അതിനാൽ ഓഫ് സീസണിലെ യാത്ര പരമാവധി പ്രയോജനപ്പെടുത്തുക.

PC:Ashwin Kumar

ബുക്ക് ചെയ്യുന്നതിനു മുൻപേ

ബുക്ക് ചെയ്യുന്നതിനു മുൻപേ

യാത്രകൾ കഴിവകും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രം നടത്തുക. അല്ലാത്ത പക്ഷം അവിടെ എത്തി ബോട്ടില്ല എന്നറിയുന്നത് യാത്രയെ മുഴുവൻ ബാധിക്കും. ബുക്ക് ചെയ്യുമ്പോൾ വരുന്ന ആളുകളുടെ എണ്ണവും കുട്ടികളുടെത് ഉൾപ്പെടെ അറിയിക്കുക. ഓഫറുകളും മറ്റുമുണ്ടെങ്കിൽ ചോദിച്ച് തീരുമാനത്തിലെത്തുക. മൂന്നു തരത്തിലുള്ള ഹൗസ് ബോട്ടുകളാണുള്ളത്. ഡീലക്‌സ് പ്രീമിയം ,ലക്ഷ്വറി. അവരവരുടെ സൗകര്യത്തിനും ബജറ്റിനും അനുസരിച്ച ഒരു ബോട്ട് തീരുമാനിക്കുക.

PC:Parth.2211

കൂട്ടമായി പോകാം

കൂട്ടമായി പോകാം

ബോട്ടിങ്ങിനു പോകുമ്പോൾ കൂട്ടമായി പോകുവാൻ ശ്രദ്ധിക്കുക. അങ്ങനെയാണെങ്കിൽ വലിയ വള്ളങ്ങൾ കുറഞ്ഞ ചിലവിൽ വാടകയ്ക്ക് എടുക്കുവാൻ സാധിക്കും.

കാലാവസ്ഥ മുൻകൂട്ടി അന്വേഷിക്കുക

കാലാവസ്ഥ മുൻകൂട്ടി അന്വേഷിക്കുക

കാലാവസ്ഥയുടെ മാറ്റങ്ങൾ തീർത്തും പ്രവചിക്കുവാനാവില്ലെങ്കിലും ഏകദേശ ധാരണയിൽ മാത്രം പോവുക. മഴക്കാലത്തു നടത്തുന്ന യാത്രകൾ കൃത്യമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചു മാത്രം നടത്തുക.

PC:Dhruvaraj S

ഭക്ഷണം

ഭക്ഷണം

കെട്ടുവള്ള യാത്രയുടെ ആകർഷണം അതിലെ ഭക്ഷണവും കൂടിയാണ്. നോൺവെജും വെജും ഭക്ഷണങ്ങൾ ആവശ്യത്തിന് ലഭ്യമാണ്. അത് കൂടാതെ യാത്രികർക്ക് കായലിൽ നിന്നും മീന്‍ പിടിച്ച് വഞ്ചിയിലെ പാചകക്കാർക്ക് നല്കി പാചകം ചെയ്യുവാനുള്ള സൗകര്യങ്ങളും മിക്ക വള്ളങ്ങളിലും ലഭ്യമാണ്. ഇതും ചിലവ് കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.

 കുമരകം ബാക്ക്വാട്ടേഴ്സ്

കുമരകം ബാക്ക്വാട്ടേഴ്സ്

കുമരകത്തിന്റെ യഥാർഥ ഭംഗി കണ്ടറിയണമെങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് കുമരകം ബാക്ക്വാട്ടേഴ്സ്. ഒരു ഹൗസ് ബോട്ട് വാടകയ്ക്കെടുത്ത് കനാലിലൂടെയും തോടുകളിലൂടെയും കായിലിലൂടെയും ഒക്കെ ഒരു യാത്ര നടത്തിയാൽ ഇവിടുത്തെ സൗന്ദര്യം മുഴുവനായും ആസ്വദിക്കാം.

PC:Rison Thumboor

ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

കടലിന്റെ തീരത്തും മറ്റും വന്നടിയുന്ന പാഴ്മരങ്ങളും തടികളും ഒക്കെക്കൊണ്ട് മനോഹരമായ വസ്തുക്കൾ നിർമ്മിച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയാണ് കുമരകത്തിന്റെ മറ്റൊരു ആകർഷണം. ആൻഡമാനിന്റെ തീരത്ത് അടിഞ്ഞിരിക്കുന്ന തടിയും മറ്റുമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. മരങ്ങളുടെ ശിഖരങ്ങളും തണ്ടും വേരും തായ്ത്തടിയും ഒക്കെ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒട്ടേറെ കൗതുക വസ്തുക്കൾ ഇവിടുണ്ട്.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട! മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!

രാജവെമ്പാലകളുടെ കാട്ടിലെ വിചിത്ര വെള്ളച്ചാട്ടം രാജവെമ്പാലകളുടെ കാട്ടിലെ വിചിത്ര വെള്ളച്ചാട്ടം

PC:Ron Clausen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X