തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ മുരുകൻ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം. മധുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുരുകന്റെ ആറു വാസസ്ഥലങ്ങളിലൊന്നു കൂടിയാണ്. ഹൈന്ദ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുറങ്ങുന്ന ഇവിടം ആദ്യ കാലങ്ങളിൽ ഒരു ജൈന ക്ഷേത്രമായിരുന്നുവെന്നും പറയപ്പെടുന്നു. തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം
തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ മുരുകൻ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം. മധുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുരുകന്റെ ആറു വാസസ്ഥലങ്ങളിലൊന്നു കൂടിയാണ്.

പാറയിലെ ക്ഷേത്രം
തമിഴ്നാട്ടിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പാറയിൽ കൊത്തിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം. വലിയ ഒരു പാറയോട് ചേർന്നു സ്ഥിതി ചെയ്യുന്ന നിലയിലാണ് ഇതിന്റെ രൂപമുള്ളത്.
PC: Wikipedia

ആറാം നൂറ്റാണ്ടിൽ
ക്ഷേത്രത്തിന്റെ ചരിത്രം തിരഞ്ഞാൽ ആറാം നൂറ്റാണ്ടിൽ പാണ്ഡയ രാജാക്കൻമാരാൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനു കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നിർമ്മാണ രീതിയും മറ്റുമ സൂചിപ്പിക്കുന്നത് പാണ്ഡ്യവംശത്തിന്റെ നിർമ്മിതിയാണിതെന്നാണ്.
PC:Ssriram mt

മുരുഗൻ ദേവയാനിയെ വിവാഹം ചെയ്തയിടം
മുരുകനുമായി ബന്ധപ്പെട്ട ഒരുപാട് വിശ്വാസങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണിത്. ഇവിടെ വെച്ചാണ് ഇന്ദ്രൻറെ മകളായ ദേവയാനിസെ മുരുകൻ വിവാഹം കഴിച്ചത് എന്നാണ് വിശ്വാസം.
PC:Ssriram mt

പറംഗിനാഥർ
ശിവനെ ഇവിടെ പറംഗിനാഥർ എന്ന പേരിലാണ് ആരാധിക്കുന്നത്. ശിവന്റെ ആരാധനക്രമങ്ങളാണ് ഈ ക്ഷേത്രത്തിൽ പിന്തുടരുന്നത്.
PC:Ssriram mt

സുരപദ്മനെന്ന അസുരൻ
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രത്തിന്റെ കഥകൾ തേടിയാൽ എത്തി നിൽക്കുക പുരാണങ്ങളിലാണ്. ഒരിക്കൽ സുരപദ്മൻ എന്ന അസുരൻ ശിവനിൽ നിന്നും കഠിന തപസ്സിലൂടെ ഒട്ടേറെ വരങ്ങൾ ഒക്കെ വാങ്ങുകയുണ്ടായി. പിന്നീട് എല്ലാ ലോകങ്ങളെയും ഭരിക്കുന്ന ഒരു ശക്തിയായി സുരപദ്മൻ വളർന്നു വന്നു. പദ്മകോമള എന്ന ഭാര്യയിൽ അദ്ദേഹത്തിന് ധാരാളം പുത്രൻമാരുമുണ്ടായിരുന്നു. വിരം കേന്ദിരം എന്നായിരുന്നു സുരപദ്മന്റെ രാജ്യത്തിന്റെ തലസ്ഥാനം. കടലിനുള്ളിലായിരുന്നു ഇവിടം. അങ്ങനെ തന്നെക്കൊണ്ടു കഴിയുന്ന വിധത്തിലെല്ലാം ദേവൻമാരെ ഉപദ്രവിക്കുലാൻ സുരപദ്മൻ ശ്രമിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതുവരെ എത്തി ഇയാളുടെ ക്രൂരത. അങ്ങനെ ഇയാളുടെ ദുഷ്ടത സഹിക്കാൻ വയ്യാതെ ദേവൻമാർ മുരുകന്റെ സഹായം തേടാൻ തീരുമാനിച്ചു. മുരുഗൻ ഇതുപറഞ്ഞ് സുരപദ്മന് സന്ദേശം അയച്ചുവെങ്കിലും അയാൾ അത് തിരിഞ്ഞുനോക്കിയില്ല. പിന്നീട് നടന്ന കഠിന യുദ്ധത്തിൽ മുരുഗൻ സുരപദ്മന്റെ ഇരന്യൻ എന്നു പേരായ മകനെയൊഴിച്ച് ബാക്കിയെല്ലാവരെയും കൊലപ്പെടുത്തി. കടലിനടിയിലൊളിച്ച അയാളെ മുരുകൻ രണ്ട് കഷ്ണമായി വലിച്ചു കീറി ആ കഥയ്ക്ക് അവസാനമാക്കി എന്നാണ് വിശ്വാസം. അങ്ങനെ മുരുകനിൽ സംപ്രീതനായ ഇന്ദ്രൻ തന്റെ മകളെ അദ്ദേഹത്തിന് ഭാര്യയായി നല്കുകയായിരുന്നു.
PC:Ssriram mt

ജൈൻ ക്ഷേത്രം മുരുക ക്ഷേത്രമായ കഥ
ക്ഷേത്രത്തിന്റെ നിർമ്മാണരീതിയും ശൈലിയും മറ്റും വിലയിരുത്തുമ്പോൾ ഇത് ഒരു ജൈന ക്ഷേത്രമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്.ആറാം നൂറ്റാണ്ടിനു മുൻപ് തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് ഒരു ജൈന ക്ഷേത്രമായി മാറുകയായിരുന്നുമെന്നാണ് പറയുന്നത്. പിന്നാട് പാണ്ഡ്യരാജാവിന്റെ മന്ത്രിയായിരുന്ന ഗജപതിയുടെ സഹായാത്താൽ ഇത് ഹിന്ദു ക്ഷേത്രം തന്നെയായി തിരിച്ചെത്തുകയായിരുന്നു.
PC:Ssriram mt

കൂട്ടിച്ചേർക്കപ്പെട്ട നിർമ്മിതികൾ
തമിഴ്നാട്ടിൽ വിവിധ രാജവംശങ്ങൾ വരുന്നതുനുസരിച്ച് ഈ ക്ഷേത്രത്തിൻരെ നിർമ്മിതിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ക്ഷേത്രമണ്ഡപങ്ങളിലെ വലിയ ശില്പങ്ങൾ നായക ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ്.
PC:Ssriram mt

മുഖാമുഖം നോക്കുന്ന വിഷ്ണുവും
ക്ഷേത്രത്തിന്റെ കഥകൾ പോലെ തന്നെ പ്രശസ്തമാണ് ഇവിടുത്തെ ശ്രീകോവിലും. പരസ്പരം അഭിമുഖമായി നിൽക്കുന്ന ശിവന്റെയും വിഷ്ണുവിന്റെയും രൂപങ്ങളാണ് ഇവിടുത്തെ ശ്രീകോവിലിലുള്ളത് ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ശ്രീകോവിലുകൾ വളരെ അപൂർവ്വമാണ്.

മീൻ കുളവും കൊത്തുപണികളും
ക്ഷേത്രത്തിനു പുറത്തെ കുളവും പ്രശസ്തമാണ്. അവൽ ഉപ്പും കൂട്ടി ഇതിലെ മീനുകൾക്ക് നല്കുന്നത് പ്രസിദ്ധമായ ഒരു ആചാരമാണ്. ഇതിനു തൊട്ടടുത്തായി ഒരു വേദിക് സ്കൂളും കല്ലിൽ കൊത്തിയ നന്ദി, മയിൽ, ഗണേശന്റെ വാഹനമായ എലി, തുടങ്ങിയവയെയും കാണാം. ശരവണ പൊയ്ക, ലക്ഷ്മി തീർഥം, സന്യാസി കിണർ, കാസി സുനൈ, സത്യ കൂപം തുടങ്ങി അഞ്ച് പുണ്യതീർഥങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.

ആഘോഷങ്ങൾ
തമിഴ്മാസമായ ഐപ്പസിയിലാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സ്കന്ദ ശഷ്ടി ആഘോഷം നടക്കുക. സുരപദ്മനെ മുരുഗൻ കൊലപ്പെടുത്തിയതിന്റെ ആഘോഷമാണിത്. ആറു ദിവസം ഈ ഉത്സവം നീണ്ടു നിൽക്കും. ബ്രഹ്മോത്സവം, ചിത്തിര ആഘോഷം, കാർത്തിക ദീപം വൈകുണ്ഡ ഏകാദശി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.
ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...
മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും..വിചിത്രമാണ് എറണാകുളത്തെ ഈ ക്ഷേത്രങ്ങൾ!!
ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും