» »ചുവര്‍ചിത്രങ്ങള്‍ കഥപറയുന്ന തൊടീക്കളം ക്ഷേത്രം

ചുവര്‍ചിത്രങ്ങള്‍ കഥപറയുന്ന തൊടീക്കളം ക്ഷേത്രം

Written By: Elizabath

കേരളത്തിലെ 108 പൗരാണിക കേന്ദ്രങ്ങളില്‍ ഒന്നായ തൊടീക്കളം ശിവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ്.
ജൈവച്ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന തൊടീക്കളം ചുവര്‍ചിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ ചുമര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്.

 പുരാവസ്തു വകുപ്പിന്റെ കീഴിലെ ക്ഷേത്രം

പുരാവസ്തു വകുപ്പിന്റെ കീഴിലെ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പില്‍ പുരാവസ്തു വകുപ്പ് മുന്‍കൈയ്യെടുത്ത് സംരക്ഷിക്കുന്ന തൊടീക്കളം ശിവക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. 1994 ലാണ് ഇവിടുത്തെ ചുമര്‍ചിത്രങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കി പുരാവസ്തു വകുപ്പ് ഇത് ഏറ്റെടുക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം
പഴശ്ശിരാജാവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്.

PC: Vinayaraj

 പുരാതന ക്ഷേത്രം

പുരാതന ക്ഷേത്രം

ക്ഷേത്രം പകുതിയിലധികം നശിച്ച നിലയിലാണെങ്കിലും ചുമര്‍ചിത്രങ്ങള്‍ കുറച്ച് സംരക്ഷിച്ചിട്ടുണ്ട്. കൊടിമരവും ശ്രീകോവിലുമടക്കം എല്ലാം നശിച്ച നിലയിലാണ്.

PC: Vinayaraj

തൊടീക്കളം ചിത്രങ്ങള്‍

തൊടീക്കളം ചിത്രങ്ങള്‍

തൊടീക്കളം ശിവക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ തൊടീക്കളം ചിത്രങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കേരളത്തിലെ ചുവര്‍ചിത്രങ്ങളില്‍ മധ്യകാലാനന്തരഘട്ടത്തിലെ ചിത്രങ്ങളായാണ് ഇവയെ കണക്കാക്കുന്നത്.

PC: AnilaManalil

സമചതുരശ്രീകോവില്‍

സമചതുരശ്രീകോവില്‍

പതിനേഴാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മ്മിച്ചതാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ എന്നാണ് വിശ്വാസം. ഇരുനിലകളിലായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഈ സമചതുര ശ്രീകോവിലിനു ചുറ്റുമായാണ് ചുമര്‍ചിത്രങ്ങള്‍ കാണപ്പെടുന്നത്.
മലബാറിലെ പ്രധാന രാജവംശമായിരുന്ന കോട്ടയം രാജവംശത്തിനു ചിത്രകലയോടുള്ള താല്പര്യമാണ് തൊടീക്കളം ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ക്കു പിന്നിലെന്നാണ് വിശ്വാസം.

PC:AnilaManalil

തൊടീക്കളത്തെ മോഹിനി

തൊടീക്കളത്തെ മോഹിനി

ശൃംഗാരഭാവത്തില്‍ നില്‍ക്കുന്ന മോഹിനി ചിത്രമാണ് തൊടീക്കളത്തെ ചുമര്‍ചിത്രങ്ങളില്‍ ഏറെ ആകര്‍ഷകം. കര്‍ണ്ണാഭരണവും മുത്തുമാലയും ധരിച്ച് നില്‍ക്കുന്ന മോഹിനി കേരളീയ നൃത്തപാരമ്പര്യത്തിന്റെ ഉദാഹരണമാണെന്നും പറയപ്പെടുന്നു.

PC: AnilaManalil

 തൊടീക്കളത്തെ ഗണപതി

തൊടീക്കളത്തെ ഗണപതി

പത്മത്തില്‍ ഇരിക്കുന്ന ഗണപതിക്ക് തൃകണ്ണും ജടയില്‍ ചന്ദ്രക്കലയും കൈകളില്‍ അങ്കുശം,പാശം,നാരങ്ങ,മുറിഞ്ഞ കൊമ്പ് എന്നിവയുണ്ട്.മഞ്ഞ നിറത്തിലുള്ള ദേഹം ആണെങ്കിലും പുരികത്തിനുതാഴെ മുഖവും തുമ്പിക്കയ്യും ചുവപ്പ് നിറമാണ്.

PC:AnilaManalil

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കണ്ണവത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ തലശ്ശേരിയാണ്.