Search
  • Follow NativePlanet
Share
» » കപ്പലുകയറാൻ തൊടുപുഴയിൽ നിന്നു പോകാം, നെഫിർറ്റിറ്റി പാക്കേജുമായി കെഎസ്ആർടിസി

കപ്പലുകയറാൻ തൊടുപുഴയിൽ നിന്നു പോകാം, നെഫിർറ്റിറ്റി പാക്കേജുമായി കെഎസ്ആർടിസി

തൊടുപുഴയിൽ നിന്നും കൊച്ചിയില്‍ പോയി കപ്പൽ കയറി പരമാവധി ആസ്വദിച്ച് ഒരു സായാഹ്നം മുഴുവൻ ചിലവഴിച്ച് തിരികെ വരുവാൻ സാധിക്കുന്ന തരത്തിലാണിത് പ്ലാൻ ചെയ്തിരിക്കുന്നത്.

തൊടുപുഴ കെഎസ്ആർടിസി ഇതുവരെ നടത്തിയ യാത്രകളെല്ലാം ഹിറ്റാണ്. വാഗമണ്ണും ഗവിയും മലക്കപ്പാറയുംഅതിരപ്പള്ളിയുമെല്ലാം സഞ്ചാരികൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ആവേശം നിറയ്ക്കുന്ന മറ്റൊരു യാത്രയുമായി വന്നിരിക്കുകയാണ് തൊടുപുഴയിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. തൊടുപുഴയിൽ നിന്നും കൊച്ചിയില്‍ പോയി കപ്പൽ കയറി പരമാവധി ആസ്വദിച്ച് ഒരു സായാഹ്നം മുഴുവൻ ചിലവഴിച്ച് തിരികെ വരുവാൻ സാധിക്കുന്ന തരത്തിലാണിത് പ്ലാൻ ചെയ്തിരിക്കുന്നത്.

Thodupuzha KSRTC Nefertiti

നെഫിർറ്റിറ്റിയിൽ കയറാം

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആഡംബര ക്രൂയിസ് കപ്പലാണ് നെഫെർറ്റിറ്റി. കടലിലെ ഉല്ലാസയാത്ര ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കുവാൻ നെഫെർറ്റിറ്റി നല്ല അവസരങ്ങളാണ് നല്കുന്നത്. കടല്‍ക്കാഴ്ചകള്‍ മാത്രമല്ല, ഓരോ നിമിഷവും അടിച്ചുപൊളിച്ച് വിനോദങ്ങളും ഭക്ഷണവും ഒക്കെയായി നിരവധി ആഘോഷങ്ങളാണ് ഇതിന്റെ പ്രത്യേകത.

Thodupuzha KSRTC Nefertiti

പരിധിയില്ലാത്ത ആഘോഷങ്ങൾ

സാധാരണഗതിയില്‍ നേരിട്ട് ബുക്ക് ചെയ്തു പോയാൽ ലഭിക്കുന്നതിനേക്കാൾ അധികം സമയം ചിലവഴിക്കുവാൻ കെഎസ്ആർടിസി വഴി ബുക്ക് ചെയ്തുപോയാൽ സാധിക്കും. അതായത്, ആകെ അഞ്ച് മണിക്കൂർ ഈ യാത്ര വഴി കടലിൽ ചിലവഴിക്കാം. രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം , സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ
നോൺവെജ് & 2 വെജ് ) കൂടാതെ വെൽകം ഡ്രിങ്ക്, ചായ / കോഫീ സ്നാക്സ് എന്നിവയെല്ലാം വരുന്നവർക്കായി ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..

മാത്രമല്ല, കടല്‍ക്കാഴ്ചകള്‍ കാണുവാനും സൂര്യാസ്തമയം കാണുവാനും പ്രത്യേക സംവിധാനങ്ങളും ഉള്ളതിനാൽ പരമാവധി ആസ്വദിക്കുകയും ചെയ്യാം. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വളരെയേറെ പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കുന്ന നെഫിർറ്റിറ്റിയിൽ 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവയുണ്ട്.

ജനുവരി 06 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് തൊടുപുഴ ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും.

മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 3000 രൂപയും , കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1210 രൂപയും ആണ് ഈടാക്കുന്നത്. തൊടുപുഴ കെ എസ് ആർ ടി സിയില്‍ വിളിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫോൺ:9400262204 8304889896,9744910383,9605192092.

4,000 കിമീ.. വാരണാസിയിൽ നിന്നു ധാക്ക വഴി അസമിലേക്ക്.. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര ജനുവരിയിൽ4,000 കിമീ.. വാരണാസിയിൽ നിന്നു ധാക്ക വഴി അസമിലേക്ക്.. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര ജനുവരിയിൽ

അഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് 5 മുതൽ, യാത്രയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധംഅഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് 5 മുതൽ, യാത്രയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധം

Read more about: ksrtc budget travel cruise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X