Search
  • Follow NativePlanet
Share
» »തൃശൂരിൽ നിന്നും മൂന്നാറിലേക്ക് ഒരു റൗണ്ട് ട്രിപ്പ്

തൃശൂരിൽ നിന്നും മൂന്നാറിലേക്ക് ഒരു റൗണ്ട് ട്രിപ്പ്

വെള്ളച്ചാട്ടങ്ങളും കാടുകളും അണക്കെട്ടുകളും ഒക്കെയായി സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന തൃശൂരിൽ നിന്നും പച്ചപ്പിന്റെ നാടായ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ?

By Elizabath Joseph

മലയാളികൾക്ക് എന്നും പൂരങ്ങളുടെ നാടാണ് തൃശൂര്‍. കേരളത്തിന്റെ സാസംകാരിക തലസ്ഥാനവും വിനോദ സഞ്ചാരികളുടെ സ്വർഗ്ഗവും ഒക്കെയായ തൃശൂർ ലോകത്തെങ്ങുനിന്നുമുള്ള സഞ്ചാരികൾ ഒരിക്കലെങ്കിലും വന്നിരിക്കണെമെന്ന് ആഗ്രഹിക്കുന്ന ഇടമാണ്. വെള്ളച്ചാട്ടങ്ങളും കാടുകളും അണക്കെട്ടുകളും ഒക്കെയായി സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന തൃശൂരിൽ നിന്നും പച്ചപ്പിന്റെ നാടായ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? വെറും ഒരു യാത്രയല്ല, തമിഴ്നാടിന്റെ കുറച്ച് ഭാഗങ്ങൾ ഒക്കെ കണ്ട് ഒരു കിടിയൻ റൗണ്ട് ട്രിപ്പ്

തൃശൂർ-വൈവിധ്യങ്ങളുടെ നാട്

തൃശൂർ-വൈവിധ്യങ്ങളുടെ നാട്

കേരളത്തിൽ സാംസ്കാരിക വൈവിധ്യം ഏറ്റവും അധികം അനുഭവിക്കുവാൻ കഴിയുന്ന സ്ഥലമാണ് തൃശൂർ. സംസ്കാരത്തിന്റെ സംഗമ ഭൂമി എന്നറിയപ്പെടുന്ന ഇവിടം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. ഒഴിവു സമയം ഏറ്റവും മികച്ച രീതിയിൽ ചിലവഴിക്കുവാൻ, ഏതു പ്രായത്തിലുള്ളവർക്കും പറ്റിയ സ്ഥലമാണിത്. തേക്കിൻകാട് മൈതാനവും വടക്കുംനാഥ ക്ഷേത്രവും ചാവക്കാട്, സ്നേഹതീരം ബീച്ചും ഒക്കെയായി ഇവിടം കാണാനെത്തുന്നവർക്ക് അതിശയങ്ങൾ സമ്മാനിക്കുന്ന ഇടമാണ്.

PC:Mullookkaaran

തൃശൂരിൽ നിന്നും മൂന്നാറിലേക്ക്

തൃശൂരിൽ നിന്നും മൂന്നാറിലേക്ക്

കേരളത്തിന്റെ നടുവിലായി കിടക്കുന്ന തൃശൂരിനെ ഒരു ചെറിയ ട്രാവൽ ഹബ് എന്നൊക്കെ പറയാം. ഇവിടെ നിന്നും എവിടേക്കു പേകുവാനും എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
തൃശൂരിൽ നിന്നും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ അതിന് ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. പച്ചപ്പും ശാന്തതയും ഒക്കെ വേണ്ടുവോളം ഉള്ള മൂന്നാറിൽ കണ്ടു തീർക്കുവാനും ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്.

PC:Bimal K C

തൃശൂർ-മൂന്നാർ റൗണ്ട് ട്രിപ്പ്

തൃശൂർ-മൂന്നാർ റൗണ്ട് ട്രിപ്പ്

തൃശൂരിൽ നിന്നും മൂന്നാറിലെത്താൻ രണ്ടു വഴികളാണുള്ളത്. മൂന്നാറിലേക്ക് പോകാനായി തൃശൂർ-ചാലക്കുടി-അങ്കമാലി-പെരുമ്പാവൂർ-നേര്യമംഗലം-അടിമാലി- ചിത്തിരപുരം വഴി മൂന്നാറിലെത്താം.
തിരിച്ച് തൃശൂരിലേക്കുള്ള യാത്രയ്ക്കായി മൂന്നാർ-മറയൂർ-ഉദുമൽപേട്ട്-പൊള്ളാച്ചി-പാലക്കാട്-വടക്കാഞ്ചേരി വഴി തൃശൂരെത്താം.

തൃശൂർ-ചാലക്കുടി-അങ്കമാലി

തൃശൂർ-ചാലക്കുടി-അങ്കമാലി

തൃശൂരിൽ നിന്നും അതിരാവിലെ നാലര-അഞ്ച് മണിയോടു കൂടി യാത്ര ആംരംഭിച്ചാൽ നേര്യമംഗലം വഴിയാ-ണെങ്കിൽ നാലര മണിക്കൂർ കൊണ്ട് എത്താം.
തൃശൂരിൽ നിന്നും സ്വന്തം വണ്ടിയിലാണ് അങ്കമാലിയിലേക്ക് പോകുന്നതെങ്കിൽ ഒരു മണിക്കൂറിനു മുകളിൽ സമയമെടുക്കും. മറിച്ച് ട്രെയിനിനെ ആശ്രയിക്കുകയാണങ്കിൽ 55 മിനിട്ട് കൊണ്ട് എത്താം.

അങ്കമായിലിൽ നിന്നും നേര്യമംഗലം

അങ്കമായിലിൽ നിന്നും നേര്യമംഗലം

അങ്കമാലിയിൽ നിന്നും ഇനിയുള്ള യാത്ര നേര്യമംഗലത്തേക്കാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് നേര്യമംഗലം. അങ്കമാലി-പെരുമ്പാവൂർ-കോതമംഗലം-തലക്കോട് വഴി നേര്യനംഗലത്തിന് 53 കിലോമീറ്റർ ദൂരമുണ്ട്.

PC:Wikistranger

 ഇനി അടിമാലി

ഇനി അടിമാലി

ഇടുക്കിയിലേക്ക് കടക്കുന്നു എന്നതിന്റെ കുറച്ചു കൂടി വ്യക്തമായ സൂചനകൾ ലഭിക്കുക അടിമാലിയിലെത്തുമ്പോഴാണ്. സുഗന്ധ വ്യജ്ഞനങ്ങളുടെ വ്യത്യസ്തമായ മണവും കൊതിപ്പിക്കുന്ന രുചികളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. പ്രാദേശികമായ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. മാമലക്കണ്ടം, മാങ്കുളം, കല്ലാർ, ആനവിരട്ടി തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും സന്ദർശിക്കാം.

PC:Wikistranger

അടിമാലി കഴിഞ്ഞാൽ ഇനി മൂന്നാർ

അടിമാലി കഴിഞ്ഞാൽ ഇനി മൂന്നാർ

അടിമാലിയിലെ കാഴ്ചകൾ കണ്ടാൽ ഇനി മൂന്നാറിനു തിരിക്കാം. പച്ചപ്പും തേയിലത്തോട്ടങ്ങളും മലഞ്ചെരിവുകളും കുന്നിൻപുറങ്ങളും ഏറെയുള്ള മൂന്നാർ പെട്ടന്ന് കണ്ടു തീര്‍ക്കുവാൻ കഴിയുന്ന ഒരിടമെല്ലെങ്കിലും ഇവിടെ ഉറപ്പായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങളുണ്ട്.

PC:keralatourism

ഓരോ കോണിലെയും കാഴ്ചകൾ

ഓരോ കോണിലെയും കാഴ്ചകൾ

മൂന്നാറിലെ കെഎസ്ആർടിസി റോഡിൽ നിന്നുമാണ് ഇവിടുത്തെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴി പിരിയുന്നത്. ഇവിടെ നിന്നും ഏതു വഴി പോയാലും കാഴ്ചകൾ ഇഷ്ടംപോലെ കാണാം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇടത്തോട്ടുള്ള വഴി വട്ടവടയിലേക്കാണ് നീളുന്നത്.

PC:Varkeyparakkal

 വട്ടവട വഴിയിലെ കാഴ്ചകൾ

വട്ടവട വഴിയിലെ കാഴ്ചകൾ

മൂന്നാർ ടൗണിൽ നിന്നും വട്ടവടയിലേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. റോസ് ഗാർഡൻ, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, പാമ്പാടുംചോല ദേശീയോദ്യാനം, വട്ടവട എന്നിങ്ങനെയാണ ഈ വഴിയിലെ കാഴ്ചകൾ.

PC:Teeyem

മധുരയിലേക്കുള്ള വഴി

മധുരയിലേക്കുള്ള വഴി

മൂന്നാറിൽ നിന്നും വലത്തേയ്ക്കുള്ള വഴി മധുരയിലേക്കാണ് നീളുന്നത്. ദേവികുളം, ചൊക്രമുടി, ആനയിറങ്കൽ ഡാം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Chinnar Wildlife Sanctuary

കോയമ്പത്തൂർ വഴിയിൽ പോയാൽ

കോയമ്പത്തൂർ വഴിയിൽ പോയാൽ

മൂന്നാറിൽ നിന്നും കോയമ്പത്തൂരിലേക്കും പോകുവാൻ സാധിക്കും. ഇരവികുളം ദേശീയോധ്യാനം, കാന്തല്ലൂർ, മറയൂർ, ചിന്നാർ വന്യജീവി സങ്കേതം തുടങ്ങിയവ ഈ വഴിയിലാണ് ഉള്ളത്.

PC:Kerala Tourism 9

 മൂന്നാറിലെ അറിയപ്പെടാത്ത ഇടങ്ങൾ

മൂന്നാറിലെ അറിയപ്പെടാത്ത ഇടങ്ങൾ

മുകളിൽ പറ‍ഞ്ഞ കാഴ്ചകൾ മാത്രം കണ്ട് മൂന്നാറിനോട് ബൈ പറയുന്നവരുണ്ട്. എന്നാൽ ഇവിടെ കാണെണ്ട ഇടങ്ങൾ അത്ര പെട്ടന്നൊന്നും തീരുന്നവയല്ല. ആനമുടി, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം, ചിന്നക്കനാൽ, ചിത്തിരപുരം തുടങ്ങിയ സ്ഥലങ്ങളും മൂന്നാർ യാത്രയിൽ കാണാം.

PC:Iameashan27

തിരിച്ചുപോകാം പൊള്ളാച്ചി വഴി

തിരിച്ചുപോകാം പൊള്ളാച്ചി വഴി

മൂന്നാറിൽ നിന്നും വന്ന വഴി തൃശൂരിന് പോകേണ്ടതിനു പകരം മറ്റൊരു വഴിയുണ്ട്. മറയൂർ-പൊള്ളാച്ചി വഴി തൃശൂരെത്താം

ഈ വഴിയില കാഴ്ചകൾ

ഈ വഴിയില കാഴ്ചകൾ

മറയൂർ, ഈആനമല ടൈഗർ റിസർവ്വ്, ആളിയാർ റിസർവ് ഫോറസ്റ്റ്, മുതലമട തുടങ്ങിയ സ്ഥലങ്ങള്‍ മടക്ക യാത്രയിൽ കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X