Search
  • Follow NativePlanet
Share
» »ഈ അഞ്ച് കാര്യങ്ങള്‍ മാത്രം മതി... ചിലവ് കുറച്ച് ഇന്ത്യയില്‍ കറങ്ങുവാന്‍

ഈ അഞ്ച് കാര്യങ്ങള്‍ മാത്രം മതി... ചിലവ് കുറച്ച് ഇന്ത്യയില്‍ കറങ്ങുവാന്‍

ഇതാ ഇന്ത്യയില്‍ ഏറ്റവും ചിലവ് കുറഞ്ഞ യാത്രചെയ്യുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും മനസ്സില്‍ വരുമെങ്കിലും ഏറ്റവം പ്രാധാന്യം ചിലവു കുറച്ചുള്ള യാത്രകള്‍ക്കു തന്നെയാവും. പരമാവധി ചിലവ് കുറച്ച് സമയമെടുത്ത് കൂടുതല്‍ സ്ഥലങ്ങള്‍ കാണുവാനുള്ള ഓട്ടത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില നിസ്സാരകാര്യങ്ങള്‍ പോലും ചിലപ്പോള്‍ ശ്രദ്ധിച്ചാല്‍ വലിയ പണച്ചിലവില്ലാതെ ഒതുക്കുവാന്‍ സാധിക്കുമെന്ന് നമുക്കറിയാം. ഇതാ ഇന്ത്യയില്‍ ഏറ്റവും ചിലവ് കുറഞ്ഞ യാത്രചെയ്യുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

ട്രെയിന്‍ യാത്രാ

ട്രെയിന്‍ യാത്രാ


യാത്രകളില്‍ മിക്കപ്പോഴും ചിലവ് കൂട്ടുന്നത് ഗതാഗതം തന്നെയാണ്. ദൂരവും സൗകര്യങ്ങളും വര്‍ധിക്കുന്നതിനുസരിച്ച് ചിലവഴിക്കേണ്ട തുകയും കൂടും. പ്രത്യേകിച്ച് കാറിനോ വാടകയ്ക്ക് എടുത്ത വാഹനങ്ങളിലോ ആണ് യാത്രയെങ്കില്‍. സ്വകാര്യ ബസുകളുടെ കാര്യത്തിലും വ്യത്യാസമില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ ചിലവില്‍ യാത്ര നടത്തുവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ആദ്യം ചെയ്യേണ്ടത് യാത്ര ട്രെയിനിലാക്കുക എന്നതാണ്. കുറഞ്ഞ ചിലവില്‍ ക്ഷീണമില്ലാതെ തന്നെ എത്തിച്ചേരുവാന്‍ സാധിക്കും എന്നതാണ് ട്രെയിന്‍ യാത്രയെ വ്യത്യസ്തമാക്കുന്നത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആണ് കൂടുതലും ആളുകള്‍ ട്രെയിനില്‍ പോകുന്നത്.

യാത്രാ പ്ലാനിങ്

യാത്രാ പ്ലാനിങ്


കൃത്യമായി പ്ലാന്‍ ചെയ്തു പോകുന്ന യാത്രകള്‍ ചിലവുകള്‍ ഒരുപരിധി വരെ കുറയ്ക്കും. പോകേണ്ട സ്ഥലവും അവിടുത്തെ താമസസൗകര്യങ്ങളും യാത്രാ രീതിയും എവിടെയൊക്കെ ഏതെല്ലാം ദിവസങ്ങളിലായി സന്ദര്‍ശിക്കണം എന്നുള്ള വിവരങ്ങളുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കുന്നത് സമയവും പണവും ലാഭിക്കും. ഏതെങ്കിലും ഒരു സ്ഥലത്ത് ചെന്ന് അവിടുന്ന് എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുന്നതും പ്ലാനിലില്ലാത്ത ഇടങ്ങളിലേക്ക് വണ്ടിതിരിച്ച് സമയം പാഴാക്കുന്നതുമെല്ലാം ഒഴിവാക്കുവാന്‍ യാത്രാ പ്ലാനിങ് സഹായിക്കും.

ലോക്കല്‍ ഫൂഡ്

ലോക്കല്‍ ഫൂഡ്


യാത്രകളിലെ ചിലവേറിയ മറ്റൊരു കാര്യം ഭക്ഷണം തന്നെയാണ്. വഴിയരുകിലെ ഹോട്ടലുകള്‍ കാണുമ്പോള്‍ ഒന്നു കയറി രുചികള്‍ പരീക്ഷിക്കുവാന്‍ തോന്നുന്നത് വളരെ സ്വാഭാവീകമാണെങ്കിലും പണം ചിലവാകുന്ന വഴി കണ്ടെന്നു വരില്ല. അതുകൊണ്ടു തന്നെ ചിലവ് ചുരുക്കുവാനും പോകുന്ന പ്രദേശത്തിന്റെ തനത് രുചികളെ പരിചയപ്പെടുവാനും പറ്റിയ കാര്യം ലോക്കല്‍ ഫൂഡ് ജോയിന്‍റുകള്‍ കണ്ടെത്തി അവിടെ നിന്നും ഭക്ഷണം കഴിക്കുക എന്നതാണ്.

ഓഫ് സീസണ്‍

ഓഫ് സീസണ്‍

ഓരോ പ്രദേശത്തിനും അവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ ഓരോ സീസണുണ്ടാവും. പലപ്പോഴും ഏറ്റവുമധികം ആളുകള്‍ എത്തുന്നതും സീസണ്‍ സമയത്താണ്. അതുകൊണ്ടു തന്നെ ഹോട്ടലുകളിലും മറ്റും ഉയര്‍ന്ന ചാര്‍ജ് ആയിരിക്കും മേടിക്കുക. ഇതിനൊരു പരിഹാരമെന്ന നിലയില്‍ ഓഫ്സീസണില്‍ യാത്ര ചെയ്യാം. കാഴ്ചകള്‍ക്ക് വ്യത്യാസമില്ലെങ്കിലും പ്രദേശത്തിന്റെ വൈവ് മറ്റൊരു രീതിയില്‍ ആളും ബഹളങ്ങളും ഇല്ലാതെ അനുഭവിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ മറ്റൊരു മെച്ചം.

 ബജറ്റ് ഹോ‌ട്ടല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്

ബജറ്റ് ഹോ‌ട്ടല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്

യാത്രകളിലെ ചിലവിന്‍റെ സിംഹഭാഗവും പോകുന്നത് യാത്രകള്‍ക്കും ഹോട്ടലുകളിലെ താമസത്തിനുമാണ്. അതുകൊണ്ടു തന്നെ ചിലവില്‍ ഒതുങ്ങുന്ന യാത്രയാണ് വേണ്ടതെങ്കില്‍ താമസത്തിനായി ചിലവ് കുറഞ്ഞ ബജറ്റ് ഹോട്ടലുകളും യാത്രകള്‍ക്കായി പൊതുഗതാഗത മാര്‍ഗ്ഗങ്ങളും തിരഞ്ഞെടുക്കുക.

2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം

പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്‍റര്‍ പാക്കേജ്... പോകാം ഈ കുന്നിന്‍മുകളിലേക്ക്പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്‍റര്‍ പാക്കേജ്... പോകാം ഈ കുന്നിന്‍മുകളിലേക്ക്

Read more about: travel budget travel india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X