Search
  • Follow NativePlanet
Share
» »ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

അടിച്ചു പൊളിച്ച് കുറേ സ്ഥലങ്ങൾ കണ്ട് പോയതിലും കൂടുതൽ ചെറുപ്പമായി തിരിച്ചെത്തുന്നവയാണ് റോഡ് ട്രിപ്പുകൾ. ഏറ്റവും പ്രിയപ്പെട്ട ആളുകളാണ് യാത്രയിൽ കൂടെയുള്ളതെങ്കിൽ അധികമൊന്നും വേണ്ട. അടിച്ചു പൊളിച്ച് അർമ്മാദിച്ചേ ആ യാത്ര അവസാനിക്കൂ. എന്നാൽ എപ്പോൾ ഒരു യാത്ര പ്ലാൻ ചെയ്താലും ഒരു പണതൂക്കം മുന്നിൽ നിൽക്കുക പണം തന്നെയായിരിക്കും. നാടു മുഴുവൻ കറങ്ങാനിറങ്ങുമ്പോൾ മടിശ്ശീലയ്ക്ക് കനമില്ലെങ്കിൽ പിന്നെ ഒരു കാര്യവുമില്ല.

പണം മാത്രമല്ല, യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന വാഹനം മുതൽ കൂടെക്കൂട്ടുന്ന ആളുകളുടെ കാര്യത്തിൽ വരെ കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ കുറഞ്ഞ ചിലവിൽ ഒരടിപൊളി റോഡ് ട്രിപ്പ് നടത്തുവാൻ കഴിയൂ. ഇതാ റോഡ് ട്രിപ് കുറഞ്ഞ ചിലവിൽ പൂർത്തിയാക്കുവാൻ പറ്റിയ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം...

മൈലേജ് നോക്കി വണ്ടിയെടുക്കാം

മൈലേജ് നോക്കി വണ്ടിയെടുക്കാം

കയ്യിലുള്ളത് ഏതു വണ്ടിയാണെങ്കിലും അതെടുത്ത് യാത്ര പോകാം എന്നു തീരുമാനിക്കുന്നത് റോഡ് ട്രിപ്പിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നായിരിക്കും. ലോങ് ഡ്രൈവിന് സൗകര്യപ്രദമായ വണ്ടി, ഡ്രൈവ് ചെയ്യുന്നതിലെ സൗകര്യം, സ്ഥലം എന്നിവയോടൊപ്പം തന്നെ പരിഗണിക്കേണ്ടതാണ് വാഹനത്തിന്റെ മൈലേജ്. ഓൾട്ടോ മുതൽ സ്കോർപിയോ വരെ ലിസ്റ്റിലുണ്ടാകുമെങ്കിലും മൈലേജിന്‍റെ കാര്യം തീർച്ചയായും പരിഗണിക്കണം. ഒരു ലിറ്റർ ഇന്ധനത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടാൻ കഴിവുള്ള വണ്ടി തിരഞ്ഞെടുക്കുക. പണച്ചെലവ് കുറയ്ക്കുവാൻ ഒരു പരിധി വരെ ഇത് സാഹായിക്കും. സ്വന്തം വാഹനവുമായി പോകാതെ വാടകയ്ക്കെടുത്ത വാഹനവുമായി പോകുന്നതായിരിക്കും നല്ലത്.

യാത്രയ്ക്കു മുന്നേ ബജറ്റ് തീരുമാനിക്കാം

യാത്രയ്ക്കു മുന്നേ ബജറ്റ് തീരുമാനിക്കാം

എന്തു ചിലവുണ്ടെങ്കിലും അത് യാത്രയിൽ തീരുമാനിക്കാം എന്നു പറഞ്ഞ് യാത്ര പുറപ്പെടുന്നത് നല്ല പ്രവണതയല്ല. കയ്യിലുള്ള പണവും യാത്രയ്ക്ക് ചിലവാക്കാനുദ്ദേശിക്കുന്ന പണവും കൃത്യമായി കണക്കാകി വേണം പുറപ്പെടുവാൻ. ഓരോയിടത്തും ഓരോ കാര്യങ്ങൾക്കായും ചിലവഴിക്കേണ്ടി വരുന്ന പണം, വാഹനത്തിന്റെ ഇന്ധനത്തിന് മാറ്റി വയ്ക്കുന്ന പണം, ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങൾക്കായുള്ള പണം എന്നിങ്ങനെ ഏകദേശം കണക്കാക്കി ചിലവ് തീരുമാനിക്കാം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലവുകൾക്കും ഒരു തുക മാറ്റി വയ്ക്കണം.

മുൻകൂട്ടിയുള്ള ഹോട്ടൽ റൂം ബുക്കിങ്, കൃത്യ സമയത്തെ ചെക് ഔട്ടുകൾ, കോംപ്ലിമെന്ററി ബ്രേക്ഫാസ്റ്റ്, അന്നദാനം തുടങ്ങിയ കാര്യങ്ങൾ ചെലവ് കുറയ്ക്കുവാൻ സഹായിക്കും. എന്തു തന്നെയായായും കൃത്യമായി ബജറ്റ് പ്ലാൻ ചെയ്ത് യാത്ര പോവുക. തിരിച്ചു വരുമ്പോഴേക്കും ബജറ്റിൽ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിക്കാത്ത രീതിയിൽ യാത്ര പൂർത്തിയാക്കുക.

ഭക്ഷണം കരുതാം

ഭക്ഷണം കരുതാം

വലിയ വലിയ റോഡ് ട്രിപ്പാണെങ്കിലും അത്യാവശ്യം ചില ഭക്ഷണങ്ങൾ ഒക്കെ കരുതിയാൽ ചിലവ് കുറയ്ക്കാം. മിക്കപ്പോഴും യാത്രയിൽ കനത്തിൽ പണം ചിലവാകുക ഭക്ഷണത്തിന്‍റെ കാര്യത്തിലായിരിക്കും. നല്ല ഭക്ഷണം തേടി നല്ല ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ വില കൊടുക്കേണ്ടി വരിക സ്വാഭാവിസീകമാണ്. കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന പലഹാരങ്ങൾ, സ്നാക്സ്, കുടിക്കുവാനുള്ള വെള്ളം തുടങ്ങിയവ കരുതിയാൽ ലാഭം രണ്ടു തരത്തിലാണ്. ആരോഗ്യവും പണവും....

ഓഫ് സീസണിൽ പോകാം

ഓഫ് സീസണിൽ പോകാം

ഓഫ് സീസണിൽ യാത്ര ചെയ്യുവാൻ കാരണങ്ങൾ ഒരുപാടുണ്ട്. സീസണായാൽ ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന ഇടങ്ങളിലേക്ക് പോയാൽ ഒന്നും കാണാൻ സാധിക്കില്ല എന്നു മാത്രമല്ല., ആൾക്കൂട്ടവും തിരക്കും എല്ലാം കൂടി മൊത്തത്തിൽ മടുപ്പിക്കുകയും ചെയ്യും. സീസണിൽ യാത്രയുടെ ചിലവും ഇരട്ടിയാകും. ഭക്ഷണത്തിനും താമസത്തിനും ഒക്കെ വലിയ വലിയ രീതിയിൽ തന്നെ തുക ചിലവഴിക്കേണ്ടി വരും. എന്നാൽ ഓഫ് സീസണിലാണ് യാത്രയെങ്കിൽ ഭക്ഷണവും താമസവും കുറഞ്ഞ നിരക്കിൽ ലഭിക്കുകയും കാണേണ്ട ഇടം വലിയ തിരക്കുകളൊന്നുമില്ലാതെ ആസ്വദിച്ച് കണ്ടു തീർക്കുവാനും സാധിക്കും. ആഴ്ചാവസാനങ്ങളിലും പൊതു അവധികളിലും യാത്ര ഒഴിവാക്കുന്നതും നല്ലതായിരിക്കും.

ഹോട്ടലൊഴിവാക്കാം..ക്യാംപ് ചെയ്യാം

ഹോട്ടലൊഴിവാക്കാം..ക്യാംപ് ചെയ്യാം

യാത്രയിൽ കൂടുതൽ ചിലവ് വരുന്ന ഒന്നാണ് ഹോട്ടലുകളിലെ താമസം. അതൊഴിവാക്കുവാൻ ക്യാംപിങ്ങ് തിരഞ്ഞെടുക്കാം. സുരക്ഷിതമെന്നു തോന്നുന്ന ഇടങ്ങളിലെ ക്യാംപിങ്ങ് വലിയ രീതിയിൽ തന്നെ ചിലവ് കുറക്കുന്നതിന് സഹായിക്കും. പ്രകൃതിയോട് ചേർന്നുള്ള താമസവും ഭ്കഷണം തയ്യാറാക്കുന്നതുമെല്ലാം വ്യത്യസ്തമായ ഒരനുഭവമായിരിക്കും.

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

ചന്ദ്രതാലിലെ ക്യാംപിങ്ങിന് നിരോധനം...കാരണം ഇങ്ങനെ

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X