Search
  • Follow NativePlanet
Share
» » റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!

റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!

തദ്ദേശീയമായി റോക്കറ്റ് വികസിപ്പിപ്പ് ലോകത്തെ അത്ഭുതപ്പെടുത്തിയ ടിപ്പു സുൽത്താന്റെയും ടിപ്പു റോക്കറ്റിന്റെയും വിശേഷങ്ങള്‍..

By Elizabath Joseph

ധീരതയ്ക്കും കർമ്മ ശേഷിക്കും പേരുകേട്ട അപൂ‍ര്‍വ്വം രാജാക്കൻമാരിലൊരാൾ. ഒരു യുദ്ധ തന്ത്രങ്ങൾക്കും തോൽപ്പിക്കുവാൻ പറ്റാതിരുന്ന ടിപ്പു സുൽത്താൻ അറിയപ്പെടുന്നത് മൈസൂർ കടുവ എന്ന പേരിലാണ്. സങ്കീർണ്ണമായ യുദ്ധരംഗത്തെ ധീരത കൊണ്ട് മുന്നിൽ നിന്ന ടിപ്പു സുൽത്താൻ തന്റെ യുദ്ധങ്ങളിൽ റോക്കറ്റ് ഉപയോഗിച്ചിരുന്നു എന്നു കേട്ടിട്ടുണ്ടോ? ആയുധങ്ങളുടെ കാര്യത്തിൽ ലോകത്ത് മറ്റൊരു രാജ്യവും മുന്നേറാത്ത അത്രയും മുന്നേറിയ ടിപ്പു സുൽത്താൻ റോക്കറ്റ് വികസിപ്പിച്ചെടുത്തതിൽ അത്ഭുതമൊന്നും പറയാനില്ല. റോക്കറ്റ് ആയുധ രംഗത്തെ പയനിയർ എന്നും ടിപ്പുവിനെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. 200 വർഷം മുൻപേ തദ്ദേശീയമായി റോക്കറ്റ് വികസിപ്പിപ്പ് ലോകത്തെ അത്ഭുതപ്പെടുത്തിയ ടിപ്പു സുൽത്താന്റെയും ടിപ്പു റോക്കറ്റിന്റെയും വിശേഷങ്ങള്‍..

ലോകത്തെ ആദ്യത്തെ റോക്കറ്റ് നിർമ്മാണം

ലോകത്തെ ആദ്യത്തെ റോക്കറ്റ് നിർമ്മാണം

ലോകത്ത് യുദ്ധാവശ്യങ്ങൾക്ക് തദ്ദേശിയമായി റോക്കറ്റ് നിർമ്മാണം നടത്തിയ ആളാണ് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ എന്നാണ്കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ മിസൈലുകളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരും ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജർമ്മനി ഉപയോഗിച്ചിരുന്ന വി 2 മിസൈലുകളുടെ പൂർവ്വ രൂപത്തിലുള്ളവയാണ് ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Rayaraya

ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താൻ

പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ മൈസൂർ കടുവ എന്നാണ് അറിയപ്പെട്ടിരുന്നത്. മൈസൂരിലെ ഭരണാധികാരിയായിരുന്ന ഹൈദരലിയും ഫക്രുന്നീസയുമായിരുന്നു ടിപ്പുവിന്റെ മാതാപിതാക്കൾ. ഒരു ഭരണാധികാരി എന്നതിലുപരിയായി എല്ലാ കാര്യങ്ങളിലും അറിവുള്ള ഒരു പണ്ഡിതൻ കൂടിയായാണ് അദ്ദേഹത്തെ ചരിത്രം വിലയിരുത്തുന്നത്. അതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ നാണയ സംവിധാനം, ഭൂനികതി വ്വസ്ഥ തുടങ്ങിയവ അദ്ദേഹം കൊണ്ടുവന്ന ശ്രദ്ധേയമായ മാറ്റങ്ങളിൽ ചിലതാണ്.

wikimedia

രാജാവായ ടിപ്പു സുൽത്താൻ

രാജാവായ ടിപ്പു സുൽത്താൻ

ഇന്ത്യ കണ്ട വലിയ ഒരു സാമ്രാജ്യത്തിന്റെ ഉടമകൂടിയായിരുന്നു ടിപ്പു സുൽത്താൻ. ഒരു രാജാവ് എന്ന നിലിയിൽ മികച്ച ഭരണം തന്നെയാണ് ടിപ്പു സുൽത്താൻ നടത്തിയിരുന്നത്.
ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സന്ധിയില്ലാ യുദ്ധങ്ങളായിരുന്നു ടിപ്പുവിന്റെ പ്രത്യേകത. ബ്രിട്ടീഷുകാർക്കെതിരെ നടന്ന പല യുദ്ധങ്ങളിലു വിജയം ടിപ്പുവിനൊപ്പമാിരുന്നു.

wikipedia

ശ്രീരംഗപട്ടണം കോട്ട

ശ്രീരംഗപട്ടണം കോട്ട

മൈസൂർ കഴിഞ്ഞാൽ ടിപ്പുവിന്റെ സ്മരണകള്‍ ഏറ്റവുമധികമുള്ള മറ്റൊരു സ്ഥലമാണ് ശ്രീരംഗപട്ടണം. ടിപ്പുവിന്റെ രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ഇടം എന്നും ഇവിടമറിയപ്പെടുന്നുണ്ട്. ബെംഗളുരു ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം ഒട്ടേറെ നീഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഇടമായാണ് അറിയപ്പെടുന്നത്. സൈനികാവശ്യങ്ങൾക്കായി ടിപ്പു സുൽത്താൻ നിർമ്മിച്ച അ‍ഞ്ച് തുരങ്കങ്ങൾ ഇവിടെയുണ്ട്.

PC: Chitra sivakumar

ഏറ്റവും മുന്തിയ ആയുധങ്ങൾ

ഏറ്റവും മുന്തിയ ആയുധങ്ങൾ

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ യുദ്ധങ്ങളിൽ വിജയിക്കുന്നതിനായി പല പുതിയ ആയുധങ്ങളും വിദ്യകളും ടിപ്പു പ്രയോഗിച്ചിരുന്നു.

wikimedia

റോക്കറ്റ് ലോഞ്ച്

റോക്കറ്റ് ലോഞ്ച്

ഒരു രാജാവ് തന്റെ യുദ്ധാവശ്യങ്ങൾക്കായി റോക്കറ്റ് ഉപയോഗിച്ചിരുന്നു എന്നതുതന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രണ്ടാം ലോകമഹായുദ്ധത്തിലു മുൻപാണ് ടിപ്പു സുൽത്താൻ തന്റെ സൈന്യത്തോടൊപ്പെ ചേർന്ന് നിർമ്മിച്ച റോക്കറ്റ് ബ്രിട്ടീഷുകാർക്കെതിരെ ഉപയോഗിക്കുന്നത്. ഇരുമ്പു കവചമുള്ള ഈ റോക്കറ്റുകൾ മൈസൂരിയൻ റോക്കറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഗുണ്ടൂർസ പോളില്ലൂർ, സെപ്റ്റംബർ യുദ്ധങ്ങൽ, ശ്രീ രംഗപട്ടണത്തെ യുദ്ധം എന്നിവയിലെല്ലാം ടിപ്പു ഈ റോക്കറ്റ് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

wikimedia

ആംഗ്ലോ-മൈസൂർ യുദ്ധം

ആംഗ്ലോ-മൈസൂർ യുദ്ധം

ആംഗ്ലോ-മൈസൂർ യുദ്ധ സമയത്താണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിന്റെ റോക്കറ്റിന്റെ ശക്തി അറിയുവാൻ കഴിഞ്ഞത്. വിനാശകാരിയെന്നു അന്നത്തെ യുദ്ധത്തിൽ പങ്കെടുത്ത സൈനിക ഓഫീസർമാർ രേഖപ്പെടുത്തിയ ഈ റോക്കറ്റ് നൂറുകണക്കിന് ശത്രുക്കളെയാണ് കൊന്നൊടുക്കിയത്. ഇരുമ്പും സ്റ്റീലും വെടിമരുന്നും മാത്രം ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ഈ റോക്കറ്റ് അന്നത്തെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു.

Charles H

ടിപ്പുവിനും മുൻപ്

ടിപ്പുവിനും മുൻപ്

ടിപ്പു സുൽത്താനും മുൻപ് അദ്ദേഹത്തിന്റെ പിതാവ് ഹൈദർ അലിയുടെ ഭരണകാലത്തും റോക്കറ്റുകൾ ഉപയോഗിച്ചിരുന്നു എന്നു ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ സമയത്താണ് മൈസൂരിൽ ഇരുമ്പു കവചമുള്ള റോക്കറ്റുകൾ ആദ്യമായി ഉപയോഗിക്കുന്നത്. എന്നാൽ അക്കാലത്ത് യുദ്ധാവശ്യങ്ങൾ എന്നതിലുപരി നൈനിക സന്ദേശങ്ങൾ അയക്കാനായിരുന്നു ഈ റോക്കറ്റുകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് അദ്ദേഹംതന്നെയാണ് ഇരുമ്പുകവചങ്ങൾ ഉപയോഗിച്ച് റോക്കറ്റിനെ മാറ്റിയും യുദ്ധത്തിനുപയോഗിക്കാവുന്ന രീതിയിലെത്തിച്ചതും. ഒരു കിലോമീറ്റര്‍ അകലെ വരെ ലക്ഷ്യമുള്ള റോക്കറ്റുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു.

Fahad Faisal

ബ്രിട്ടീഷുകാർക്ക് മാതൃക നല്കിയ റോക്കറ്റ്

ബ്രിട്ടീഷുകാർക്ക് മാതൃക നല്കിയ റോക്കറ്റ്

ഹൈദരലിയും ടിപ്പു സുൽത്താനും ചേർന്നു ഉപയോഗിച്ചിരുന്ന റോക്കറ്റുകളുടെ മാതൃകയിൽ നിന്നുമാണ് ബ്രിട്ടീഷുകാർ കോൺഗ്രേവ് റോക്കറ്റുകൾ നിർമ്മിച്ചതത്രെ.

Aravind Nagaraj

കിണറിൽ നിന്നും കണ്ടെടുത്ത റോക്കറ്റുകൾ!

കിണറിൽ നിന്നും കണ്ടെടുത്ത റോക്കറ്റുകൾ!

ഈ അടുത്ത കാലത്താണ് ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ഉപയോഗിച്ചിരുന്ന റോക്കറ്റുകൾ ഒരു കിണറ്റിൽ നിന്നും കണ്ടെത്തുന്നത്. അതിനും മുൻപ് കർണ്ണാടകയിലെ ഒരു കോട്ടയിൽ നിന്നും ഇത്തത്തിലുള്ള നൂറുകണക്കിന് റോക്കറ്റുകൾ കണ്ടെത്തിയിരുന്നു.

 ശിവപ്പ നായക്ക ഫോർട്ട്

ശിവപ്പ നായക്ക ഫോർട്ട്

ഷിമോഗ പാലസ്, എന്നറിയപ്പെ ടുന്ന ശിവപ്പ നായക്ക ഫോർട്ട് ടിപ്പു സുൽത്താനുമായി ഏറെ ബന്ധമുള്ള കോട്ടയാണ്. കേലാഡി നായകവംശത്തിലെ രാജാവായിരുന്ന അദ്ദേഹത്തിന്റെ ആസ്ഥാനം ഷിമോഗയായിരുന്നു. ഇവിടെ നിന്നും ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന റോക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.

PC:Dineshkannambadi

ഹൈദർഅലി നിർമ്മിച്ച കൊട്ടാരം

ഹൈദർഅലി നിർമ്മിച്ച കൊട്ടാരം

ശിവപ്പ നായക്ക്ഫോർട്ട് എന്നാണ് പേരെങ്കിലും
ടിപ്പുവിന്റെ പിതാവായ ഹൈദരലിയാണ് ഇത് നിർമ്മിച്ചതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. വലിയ തടികൊണ്ടു നിർമ്മിട്ട തൂണുകളും മൈസൂർ ഭരമാധിപൻമാർ ഉയയോഗിച്ചിരുന്ന വസ്തുക്കളുടെ കളക്ഷനും ഒക്കെ ഇവിടെ കാണാം..

PC:Pavanaja

ഹൈദർ അലിയുടെ റോക്കറ്റ് ആർമി

ഹൈദർ അലിയുടെ റോക്കറ്റ് ആർമി

ഹൈദർ അലിയുടെ കാലത്തു തന്നെ മൈസൂർ പട്ടാളത്തിൽ സ്ഥിരമായി ഒരു റോക്കറ്റ് ട്രൂപ്പ് തന്നെ ഉണ്ടായിരുന്നു. ഏകദേശം 1200 ആളുകളാണ് ഇതിൽ പടയാളികളായിരുന്നത്.

ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

wikimedia

Read more about: history karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X