Search
  • Follow NativePlanet
Share
» »തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനം പത്ത് ദിവസം, 8 ലക്ഷം പേര്‍ക്ക് ദര്‍ശനം, ബുക്കിങ് ഇങ്ങനെ

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനം പത്ത് ദിവസം, 8 ലക്ഷം പേര്‍ക്ക് ദര്‍ശനം, ബുക്കിങ് ഇങ്ങനെ

തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശനത്തക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

വൈഷ്ണവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധ്യാന്യമേറിയ ദിവസങ്ങളിലൊന്നാണ് വൈകുണ്ഠ ഏകാദശി. സ്വർഗ്ഗത്തിന്‍റെ വാതിലുകൾ വിശ്വാസികൾക്കു മുന്നിൽ തുറക്കപ്പെടുന്ന ഏക ദിവസമാണിതെന്നാണ് വിശ്വാസം. ഈ ദിവസത്തെ ക്ഷേത്ര ദർശനം മോക്ഷഭാഗ്യം നല്കുമെന്നു മാത്രമല്ല, ജീവിതത്തിലുടനീളം ഐശ്വര്യം നല്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഈ ദിവസങ്ങളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടക്കുന്നു. ഈ ദിവസം തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ ഈ ദിവസം വൈകുണ്ഠ ദര്‍ശനത്തിനായി ഇവിടെ വരുന്നു. തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശനത്തക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

 വൈകുണ്ഠ ഏകാദശി

വൈകുണ്ഠ ഏകാദശി

ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതില്‍ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയിലാണ് ഈ ദിവസം ആചരിക്കുന്നത്. വൈകുണ്ഠ ഏകാദശി ദിവസത്തിൽ ഭഗവാൻ വിഷ്ണു വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറന്നിടും എന്നാണ് വിശ്വാസം. ഈ ദിവസം ക്ഷേത്രത്തിലെ ഒരു വാതിലിലൂടെ കടന്ന് മറ്റൊരു വാതിലിലൂടെ പുറത്തേയ്ക്കിറങ്ങുന്നത് വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നതിന് സമമാണെന്നാണ് വിശ്വാസം.

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ചടങ്ങുകളിൽ ഒന്നാണ് വൈകുണ്ഠ ഏകാദശി. ഓരോ വൈകുണ്ഠ ഏകാദശി നാളുകളിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ദർശനത്തിനും പ്രത്യേക പൂജകൾക്കും പ്രാര്‍ത്ഥനകൾക്കുമായി എത്തുന്നത്.

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശന സമയം

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശന സമയം

സാധാരണ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പത്തു ദിവസമാണ് ഇവിടെ വൈകുണ്ഠ ഏകാദശി ആചരിക്കുന്നത്. അതായത്, ഇവിടുത്തെ വൈകുണ്ഠ ദ്വാരങ്ങളിലൂടെ ദർശനം നടത്തുവാൻ പത്ത് ദിവസം വിശ്വാസികൾക്ക് അവസരമുണ്ടായിരിക്കും. വൈകുണ്ഠ ഏകാദശിയുമായി ബന്ധപ്പെട്ട വിശ്വാസിങ്ങൾ കാരണം അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്.

2023 ജനുവരി 2, പുലർച്ചെ 3:00 മണി മുതൽ ജനുവരി 11, രാത്രി 11:59 വരെ തിരുമല വൈകുണ്ഠ ദ്വാരം വിശ്വാസികൾക്കായി തുറന്നിരിക്കും. കഴിയുന്നത്ര വിശ്വാസികൾക്ക് വൈകുണ്ഠ ദ്വാര ദർശനം സാധ്യമാക്കുന്നതിനാണ് പത്തു ദിവസത്തേയ്ക്ക് വൈകുണ്ഠ ഏകാദശി ആഘോഷങ്ങൾ നീട്ടുന്നത്.

 പ്രതിദിന ദർശനം 8,0000 പേര്‍ക്ക്

പ്രതിദിന ദർശനം 8,0000 പേര്‍ക്ക്

വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ജനുവരി 2 മുതൽ പത്ത് ദിവസത്തേയ്ക്ക് എല്ലാ വിഐപി, പ്രത്യേക ദർശനങ്ങളും റദ്ദാക്കുവാൻ തീരുമാനിച്ചതായി ക്ഷേത്രം അധികൃതർ നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ പത്തു ദിവസങ്ങളിലും പ്രതിദിനം 80000 സന്ദര്‍ശകരെ വീതം ആരാധനയ്ക്കും ദര്‍ശനത്തിനും അനുവദിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ക്ഷേത്രം നടത്തുന്നത്.

താല്പര്യമുള്ളവർക്ക് ശ്രീവാണി വിഐപി ബ്രേക്ക് ദർശന ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാം.
ക്ഷേത്രത്തിലേക്ക് സംഭാവന നല്കുന്ന ഭക്തർക്ക് തടസ്സമില്ലാത്ത ദർശനം നല്കുന്ന പ്രത്യേക ബുക്കിങ് ആണിത്. ഈ പദ്ധതി പ്രകാരം ഭക്തർക്ക് 10,000 രൂപ സംഭാവന നൽകിയാൽ ഒരു വിഐപി ബ്രേക്ക് ദർശനം ലഭിക്കുന്ന പദ്ധതിയാണിത്.

തിരുപ്പതി ദർശനം ഇനി വേഗത്തിൽ, സ്ലോട്ടഡ് സർവ ദർശന്‍ പുനരാരംഭിച്ചു, ടോക്കൺ, ഓൺലൈന്‍ ബുക്കിങ് ഇങ്ങനെ എടുക്കാംതിരുപ്പതി ദർശനം ഇനി വേഗത്തിൽ, സ്ലോട്ടഡ് സർവ ദർശന്‍ പുനരാരംഭിച്ചു, ടോക്കൺ, ഓൺലൈന്‍ ബുക്കിങ് ഇങ്ങനെ എടുക്കാം

വൈകുണ്ഠ ഏകാദശി ദർശന ടിക്കറ്റുകൾ

വൈകുണ്ഠ ഏകാദശി ദർശന ടിക്കറ്റുകൾ

തിരുമല തിരുപ്പതി ദേവസ്വം വൈകുണ്ഠ ദർശനത്തിന്റെ ഭാഗമായി ഓരോ ദിവസവും ശീഘ്ര ദർശനത്തിന് 300 രൂപ നിരക്കിലുള്ള 25,000 സ്‌പെഷ്യൽ എൻട്രി ദർശൻ (എസ്ഇഡി) ടിക്കറ്റുകളും സ്ലോട്ട് സർവ ദർശനത്തിന്റെ (എസ്എസ്ഡി) 50,000 ദർശന ടിക്കറ്റുകളും വിതരണം ചെയ്യും.

വൈകുണ്ഠ ദര്‍ശനമുള്ള പത്ത് ദിവസങ്ങളിലും ഓരോ ദിവസവും 10,500 രൂപ വിലയുള്ള 2,000 ശ്രീവാണി ടിക്കറ്റുകൾ ലഭ്യമാക്കും.

2023 ജനുവരി 1 മുതൽ 24 മണിക്കൂറും ഭൂദേവി കോംപ്ലക്‌സ്, ശ്രീനിവാസം, ഗോവിന്ദ രാജ സ്വാമി ചൗൾട്രി, എംആർ പള്ളി Z.P. ഹൈസ്‌കൂൾ, മുനിസിപ്പൽ ഓഫീസ്, രാമചന്ദ്ര പുഷ്കരിണി, രാമനായിഡു സ്‌കൂൾ, ജീവകോണ Z.P. ഹൈസ്കൂൾ, തിരുമല - കൗസ്തുബം. എന്നിവിടങ്ങളിൽ സർവദർശനം ടോക്കണുകൾ വിതരണം ചെയ്യും. ‍

തിരുമല നാട്ടുകാർക്ക് തിരുമലയിൽ പ്രത്യേക ദർശന ടോക്കൺ കൗണ്ടർ ഉണ്ടായിരിക്കും.

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

മോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾമോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

Read more about: temple tirupati vishnu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X