Search
  • Follow NativePlanet
Share
» »തിരുവണ്ണാമലെ കാർത്തിക ദീപം 2022; മോക്ഷം നല്കുന്ന ക്ഷേത്രദർശനം,ഭൂമിയ്ക്ക് പ്രകാശമേകിയ ക്ഷേത്രം

തിരുവണ്ണാമലെ കാർത്തിക ദീപം 2022; മോക്ഷം നല്കുന്ന ക്ഷേത്രദർശനം,ഭൂമിയ്ക്ക് പ്രകാശമേകിയ ക്ഷേത്രം

തിരുവണ്ണാമല ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ കാർത്തിക ദീപം ആഘോഷങ്ങളെക്കുറിച്ചും വായിക്കാം...

സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നഗരമായാണ് പണ്ടുകാലംതൊട്ടേ തിരുവണ്ണാല അറിയപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും വിശുദ്ധ സ്ഥലങ്ങളിലൊന്നായി വിശ്വാസങ്ങൾ വിലയിരുത്തുന്ന ഈ ക്ഷേത്രനഗരം ലക്ഷക്കണക്കിന് വിശ്വാസികളുടെ കാലടികൾ പതിഞ്ഞ മണ്ണാണ്. പൊരുൾതേടി, വിശ്വാസം മുറുകെപ്പിടിച്ചെത്തുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന ഇടം. മൗനം പോലും മന്ത്രമായി മാറുന്ന തപോഭൂമിയാണ് തിരുവണ്ണാമല. നേരവും കാലവും നോക്കാതെ ആയിരങ്ങൾ എത്തിച്ചേരുന്ന തിരുവണ്ണാമല ക്ഷേത്രം ശരിക്കും ഒരു ജനസാഗരമായി മാറുന്നത് കാർത്തിക ദീപത്തിന്റെ സമയത്താണ്. തിരുവണ്ണാമല ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ കാർത്തിക ദീപം ആഘോഷങ്ങളെക്കുറിച്ചും വായിക്കാം...

Tiruvannamalai Karthigai Deepam 2022

PC Cover: Vyacheslav Argenberg

തിരുവണ്ണാമല ക്ഷേത്രം

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ആണ് പ്രസിദ്ധമായ തിരുവണ്ണാമല അരുണാചലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം തമിഴ്നാട്ടിലെ തന്നെ ഏറ്റവും പൂജ്യമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. അരുണാചലേശ്വരനെന്നും അണ്ണാമലൈയ്യർ എന്നും എന്നും ഇവിടെ ശിവനെ വിളിക്കുന്നു. ശിവനൊപ്പമുള്ല പാർവ്വതി ഇവിടെ ഉണ്ണാമലൈ അമ്മനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം വിശാലമായ പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. രാജ്യത്തേ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളും കരിങ്കൽ മണ്ഡപങ്ങളും ഉപദേവതാ ക്ഷേത്രങ്ങളുമെല്ലാം തിരുവണ്ണാമല ക്ഷേത്രത്തിന്‍റെ ഭംഗി ഇരട്ടിപ്പിക്കുന്നു..

Tiruvannamalai Karthigai Deepam 2022

PC:Vyacheslav Argenberg

ഇരുട്ടിലായ ഭൂമിയും വെളിച്ചമെത്തിച്ച ക്ഷേത്രവും

കുറേയേറെ കഥകളും ഐതിഹ്യങ്ങളുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് അണ്ണാമലെ ക്ഷേത്രം. ഭൂമിയിൽ വെളിച്ചമെത്തുവാനുള്ള കാരണം ഈ ക്ഷേത്രമാണെന്നാണ് പലതും പറഞ്ഞുവയ്ക്കുന്നത്. ഒരിക്കൽ പാർവ്വതിയും ശിവനും കൈലൈസത്തിൽ തനിച്ചായിരുന്ന സമയത്ത് ദേവി സ്നേഹത്തോടെ അവിടെനിന്നും ഒരു പൂവെടുത്ത് ശിവന്‍റെ കണ്ണിൽവെച്ചു. പാർവ്വതി ദേവി സ്നേഹത്തോടെ ചെയ്ത ഒരു കുസൃതി ആയിരുന്നുവെങ്കിലും വിപരീതഫലമാണ് ഇത് സൃഷ്ടിച്ചത്. ശിവന്‍റെ കണ്ണ് അടച്ചപ്പോൾ ലോകം മുഴുവനും അന്ധകാരത്തിലായി മാറിയത്രെ. ഈ അന്ധകാരം വളരെ മോശമായി ഭൂമിയി ബാധിക്കുകയും ഇതിനൊപു പരിഹാരമായി ശിവൻ അണ്ണാമലെ കുന്നുകളിൽ ഉച്ചിയിൽ ഒരു അഗ്നി ഗോളത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷനായി എന്നുമാണ് വിശ്വാസം. അതിനുശേഷം ശിവൻ അർധനാരീശ്വരനായി പാർവ്വതിയിൽ ലയിച്ചുവെന്നും വിശ്വാസം പറയുന്നു. ഇവിടുത്തെ ക്ഷേത്രത്തിനു പിന്നിലായി ഈ കുന്നുകൾ കാണാം.

Tiruvannamalai Karthigai Deepam 2022

PC:Vyacheslav Argenberg

പഞ്ചഭൂത ക്ഷേത്രം

മതപരമായി നോക്കുമ്പോൾ അണ്ണാമലൈയ്യർ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത അത് പ‍ഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണ് എന്നതാണ്. ഈ ക്ഷേത്രവുമായി ശിവനെ ബന്ധപ്പെടുത്തുന്നത് അഗ്നിയുടെ സാന്നിധ്യമായതുകൊണ്ടുതന്നെ തന്നെ പഞ്ചഭൂതങ്ങളിൽ അഗ്നിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ശിവലിംഗം അറിയപ്പെടുന്നത് അഗ്നി ലിംഗം എന്നാണ്.

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

ചരിത്രവും നിർമ്മിതിയും

തമിഴ്നാട് ചരിത്രത്തിലെ വിവിധ രാജഭരണങ്ങളുടെ കാലഘട്ടത്തിലൂടെ കടന്നുവന്നതാണ് തിരുവണ്ണാമലെ ക്ഷേത്രത്തിന്‍റെ ചരിത്രവും. പല്ലവ രാജാക്കന്മാർ, ചോള രാജാക്കന്മാർ,വിജയനഗര സാമ്രാജ്യം, തുടങ്ങിയ രാജാക്കന്മാരുടെ കീഴിലായിരുന്നു കീഴിലായിരുന്നു ഇവിടം. ഈ കാലഘട്ടങ്ങളിലെ പല ലിഖിതങ്ങളിലും ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഹിന്ദു-മുസ്ലിം മേൽനോട്ടത്തിലൂടെ പോലും ക്ഷേത്രം കടന്നുപോയിട്ടുണ്ട്.

Tiruvannamalai Karthigai Deepam 2022

PC:Balurbala

അടിവാരത്തിലെ ക്ഷേത്രം

പത്ത് ഹെക്ടർ അഥവ് 25 ഏക്കർ സ്ഥലത്തായി അരുണാചല മലയുടെ താഴ്വാരത്തിലാണ് ഈ ക്ഷേത്രമുള്ളത്. നാലു വശങ്ങളിലായുള്ള നാല് കവാടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. അഞ്ച് പ്രദക്ഷിണ വഴികളും ക്ഷേത്രത്തിൽ കാണാം. പ്രധാന കോവിലിനു തന്നെയാണ് ഇവിടെ ഏറ്റവും പഴക്കമുള്ളത്. ഓരോ പ്രദക്ഷിണ വഴികളിലായാണ് അകത്തെ പ്രതിഷ്ഠകളും ക്ഷേത്രങ്ങളും കാണുവാൻ സാധിക്കുക

Tiruvannamalai Karthigai Deepam 2022

PC:Balu 606902

തിരുവണ്ണാമലെ കാർത്തികോത്സവം

തിരുവണ്ണാലയുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് കാർത്തിക വിളക്ക് അഥവാ കാര്‍ത്തിക ദീപോത്സവം. തെക്കേ ഇന്ത്യയുടെ ആഘോഷമാണെങ്കിലും തമിഴ്നാട്ടിലാണ് ഇത്രയും പ്രാധാന്യത്തോടെ ഈ ഉത്സവത്തെ കൊണ്ടാടുന്നത്. കാർത്തിക മാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമായിയും ഒരുപോലെ വരുന്ന ദിവസമാണിത്. ഈ ചടങ്ങുൾക്കൊപ്പം തന്നെ ദാരുരഥത്തിൽ അരുണാചലേശ്വരയുടെ ബിംബവും വഹിച്ചുകൊണ്ടുള്ള ഒരു പ്രദക്ഷിണവും കാർത്തിക വിളക്ക് ആഘോഷത്തിൽ കാണാം.

തിരുവണ്ണാമലെ കാർത്തിക ദീപം 2022
പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ കാർത്തിക ദീപോത്സവം. 2022 ലെ കാർത്തിക ദീപോത്സവം നടക്കുന്നത് ഡിസംബർ മാസം 6-ാം തിയതിയാണ്. മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഓരോ വർഷവും ഇവിടെ കാർത്തികോത്സവത്തിൽ പങ്കെടുക്കുവാനായി എത്തുന്നത്.
ഏകദേശം മൂന്ന് ടണ്ണിൽ അധികം വരുന്ന നെയ്യ് വലിയ പാത്രത്തിലാക്കി, അരുണാചല കുന്നിൻറെ മുകളിൽ വെച്ച് അതിൽ കാർത്തിക ദീപം തെളിയിക്കുന്നതാണ് ഇവിടുത്തെ ചടങ്ങ്.

Tiruvannamalai Karthigai Deepam 2022

PC: Vyacheslav Argenberg‌

വലംവെച്ച് സ്വർഗ്ഗം നേടാം

ക്ഷേത്രത്തെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന വിശ്വാസമാണ് പൗർണ്ണമി നാളുകളിലെ അരുണാചല മല പരിക്രമണം. 14 കിലോമീറ്റര് ദൂരത്തിലാണ് മലയെ ചുറ്റി നടക്കുവാനുള്ളത്. എല്ലാ പൗർണ്ണമി നാളുകളിലും ആയിരക്കണത്തിന് വിശ്വാസികൾ നഗ്നപാദരായി ഇവിടെ പ്രദക്ഷിണത്തിന് വരാറുണ്ട്.

ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം... പാപങ്ങളകന്ന് മോക്ഷം ലഭിക്കുന്ന ദിനങ്ങൾ.. പരബ്രഹ്മ ക്ഷേത്രവിശേഷംഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം... പാപങ്ങളകന്ന് മോക്ഷം ലഭിക്കുന്ന ദിനങ്ങൾ.. പരബ്രഹ്മ ക്ഷേത്രവിശേഷം

രോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെരോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X