» »ആൻഡമാൻ യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 10 സ്ഥലങ്ങൾ

ആൻഡമാൻ യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 10 സ്ഥലങ്ങൾ

Written By:

തെളിഞ്ഞ നീലാകാശത്തിന്റെ കീഴിലായി, നീലക്കടലിലെ നുരയുന്ന തിരമാലകൾ സ്വർണ്ണമണൽത്തരികൾ തിറഞ്ഞ സുന്ദരമായ തീരത്തേക്ക് കയറിവരുന്ന മനോഹരമാ‌യ
ഒരു ബീച്ചാണോ നിങ്ങളുടെ മനസിലുള്ളത് എ‌ങ്കിൽ ആ‌ൻഡമാനിലേക്ക് ഒരു ട്രി‌പ്പിന് ഇപ്പോൾ തന്നെ തയ്യാറായിക്കോളു.

ഏത് സമയത്ത് എത്തിച്ചേരു‌ന്ന സഞ്ചാരികളേയും സുന്ദരമായ കാലവസ്ഥയോടെ വരവേൽക്കുന്ന ആൻഡമാനി‌‌ലെ നീണ്ട് കിടക്കുന്ന സുന്ദരമായ തീരപ്രദേശം തന്നെയാണ് ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുന്നത്.

ആൻഡമാനേക്കുറിച്ച് രസകരമായ കാര്യങ്ങൾ വായിക്കാം

സന്ദർശിക്കാൻ പറ്റിയ സുന്ദരമായ സ്ഥലങ്ങളുടെ നീണ്ട നിരയും രുചികരമായ കടൽവിഭവങ്ങളും നിങ്ങളുടെ ആൻഡമാൻ യാത്ര മറക്കാൻ പറ്റാത്ത അനുഭവമായി തീരു‌മെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഹണിമൂൺ യാത്രികർക്കും സാ‌ഹസിക സഞ്ചാരികൾക്കും ഒ‌രു പോലെ സ്വ‌ർഗീയ അനുഭവങ്ങൾ നൽകുന്ന ആൻഡമാനിൽ നിങ്ങൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പത്ത് സ്ഥലങ്ങ‌ളുടെ ഒരു ലിസ്റ്റ് താഴേകൊടുക്കുന്നു.

01. സെല്ലുലാർ ജയിൽ

01. സെല്ലുലാർ ജയിൽ

നമ്മുടെ മഹ‌ത്തായ ചരിത്രത്തിൽ ഇരുണ്ട നാളുകൾ ഉണ്ടായിരുന്നു എന്നതിന്റെ ഒരു സ്മാരകമാണ് സെല്ലുലാർ ജയിൽ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ച‌രിത്രത്തില്‍ ഇടം നേടിയ സെല്ലുലാര്‍ ജയില്‍ കണ്ടു കഴിഞ്ഞെ ആന്‍ഡമാനിലെ മറ്റു കാഴ്ചകള്‍ കാണാന്‍ പോകാവു. തിങ്കളാഴ്ച ഇവിടെ പ്രവേശനമില്ല. മറ്റു ദിവസങ്ങളില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്.
Photo Courtesy: Biswarup Ganguly

02. ‌രാധനഗർ ബീച്ച്

02. ‌രാധനഗർ ബീച്ച്

ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ചുകള്‍ എന്നാണ് രാധനഗര്‍ ബീച്ച് അറിയപ്പെടുന്നത്. ‌ അഴംകുറഞ്ഞ കടലാണ് രാധനഗര്‍ ബീച്ചിന്റെ പ്രത്യേകത. അതിനാല്‍ നിങ്ങളുടെ മണിക്കൂറുകള്‍ കടലില്‍ ചെലവിടാം. കടലിലൂടെ കിലോമീറ്ററോ‌ളം നടക്കാം.
Photo Courtesy: Kaila5hravi

03. എലഫെന്റ ബീച്ച്

03. എലഫെന്റ ബീച്ച്

ഹാവ്‌ലോക്കിലെ സുന്ദരമായ മറ്റൊരു ബീച്ചാണ് എലഫെന്റ ബീച്ച്. കടപുഴകി വീണ് കിടക്കുന്ന വന്‍മരങ്ങള്‍ ഈ ബീച്ചിന് ഒരു അലങ്കാ‌രമാണ്. സുനമി ഉണ്ടായപ്പോളാണ് ഇവിടുത്തെ മരങ്ങളൊക്കെ കടപുഴകിയത്.
Photo Courtesy: Prabhupj at wts wikivoyage

 04. മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക്

04. മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക്

ട്രെക്കിംഗിൽ താൽപര്യമുള്ളവർക്ക് അതിന് പറ്റിയ സ്ഥലങ്ങളും ആൻഡമാനിൽ ഉണ്ട്. മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക് അതി‌‌ന് പറ്റിയ സ്ഥലം മൗണ്ട് ഹാരിയറ്റ് മുതൽ മധുബാൻ വരെ നീളുന്ന 16 കിലോമീറ്റർ ട്രെക്കിംഗ് ട്രെയിൽ ഇവിടെയുണ്ട്. എലിഫന്റ് സഫാരിയാ‌ണ് ഇവിടുത്തെ മറ്റൊ‌രു ആകർഷണം.
Photo Courtesy: fearlessRich

05. രാജീവ് ഗാന്ധി വാട്ടർസ്പോർട്സ് കോംപ്ലക്സ്

05. രാജീവ് ഗാന്ധി വാട്ടർസ്പോർട്സ് കോംപ്ലക്സ്

ജലകേളികളിൽ താൽപ്പര്യമുള്ള സാഹസിക ‌പ്രിയർക്ക് പോകാ‌ൻ പറ്റിയ സ്ഥലമാണ് രാജീവ് ഗാന്ധി വാട്ടർസ്പോർട്സ് കോംപ്ലക്സ് ബനാന റൈഡ്, പാരസെയിലിംഗ്, ജെറ്റ്‌സ്കീ‌യിംഗ്, ബോട്ട് യാത്ര തുടങ്ങിയവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ. 300 രൂപ മുതൽ 5000 രൂപ വരെയാണ് ഓരോ ആക്‌റ്റിവിറ്റികൾക്കും ഇവിടെ ചെലവ് വരുന്നത്.
Photo Courtesy: Candra Aditya Wiguna

06. നോർത്ത് വേ ബീച്ചിലെ സീ വോക്കിംഗ്

06. നോർത്ത് വേ ബീച്ചിലെ സീ വോക്കിംഗ്

ആൻഡമാനിലെ നോർത്ത് വേ ബീച്ചിൽ ‌നിങ്ങൾക്ക് കടലിലൂടെ നടക്കാനുള്ള അവസരമുണ്ട്. അങ്ങനെ നടന്ന് നടന്ന് നിങ്ങൾ ഒ‌ടുവിൽ എത്തിച്ചേ‌രുന്നത് നീരാളികളുടെ ഉദ്യാനത്തിലാണ്.(Octopus's Garden). വിവിധ നിറത്തിലുള്ള മത്സ്യ‌ങ്ങളും പവിഴപുറ്റുകളും ഇവിടെ ‌നിങ്ങൾക്ക് കാണാൻ കഴിയും.
Photo Courtesy: Debnathpapai1989

07. മഹാത്മഗാന്ധി മറൈൻ നാഷണൽ പാർക്ക്

07. മഹാത്മഗാന്ധി മറൈൻ നാഷണൽ പാർക്ക്

കണ്ടൽകാടുകൾ നിറഞ്ഞ 15 ചെറി‌ദ്വീപുകൾ ചേർന്ന് 280 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആണ് ആൻഡമാനിലെ മഹാത്മഗാ‌ന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. വിവിധ തരത്തിലുള്ള പവിഴപു‌റ്റുകൾ സംരക്ഷിക്കപ്പെടുന്ന സ്ഥലമാണ് ഇത്. സ്നോർകി‌ലിംഗ്, സ്കൂബ ഡൈവിങ്, ഗ്ലാസ് ബോട്ടം ബോട്ട് റൈഡ് എന്നീ ആക്റ്റിവിറ്റികളിലൂടെ ഇവിടു‌ത്തെ പവിഴ പുറ്റുകളെ നിങ്ങൾ‌ക്ക് കാണാൻ കഴിയും
Photo Courtesy: Nilanjan pathak

08. ഡിഗ്ലിപൂർ

08. ഡിഗ്ലിപൂർ

ആൻഡമാനി‌ലെ ഏറ്റവും ഉയരമുള്ള കൊടുമുടി സ്ഥി‌തി ചെയ്യുന്ന സ്ഥലം, കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ എത്തുന്ന സ്ഥലം, മുതല വളർത്ത് കേന്ദ്രം, നിരവധി സു‌ന്ദരമായ ഗുഹൾ അങ്ങലെ ആൻഡമാനിലെ ഡിഗ്ലിപൂരിൽ എത്തിച്ചേരാൻ നിരവധി കാരണങ്ങളുണ്ട്.
Photo Courtesy: Kai Hendry

 09. ചിഡിയ ടാപ്പു

09. ചിഡിയ ടാപ്പു

ആൻഡമാനിലെ പക്ഷികളുടെ പറുദീസയാണ് ചിഡി‌യ ടാപ്പു, വിവിധ തരത്തിലുള്ള തത്തകൾ, കടൽപരു‌ന്തുകൾ, ഓമന പ്രവുകൾ തുടങ്ങി വിവിധ തരത്തിലുള്ള പക്ഷികളെ ഇവിടെ കാണാം. പോർട്ട് ബ്ലയറിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Lip Kee Yap

10. റോസ് ഐലൻഡ്

10. റോസ് ഐലൻഡ്

പോര്‍ട് ബ്ലെയറില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. പലയുഗങ്ങളുടെ ശേഷിപ്പുകളാണ് റോസ്സ് ഐലന്‍ഡിലെ പ്രത്യേകത. ചരിത്രാന്വേഷകരായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം. കോളനിവാഴ്ചക്കാലത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെയും കെട്ടിടങ്ങള്‍ പലതും ഇവിടെ കാണാം. പോര്‍ട് ബ്ലെയറില്‍ നിന്നും ഫെറിയിലാണ് റോസ് ഐലന്‍ഡിലേയ്ക്ക് യാത്രചെയ്യേണ്ടത്.
Photo Courtesy: Kotoviski