Search
  • Follow NativePlanet
Share
» »അഹങ്കാ‌‌‌രം മാ‌റ്റാന്‍ അവ‌താര‌മെടുത്ത വാമനന്‍

അഹങ്കാ‌‌‌രം മാ‌റ്റാന്‍ അവ‌താര‌മെടുത്ത വാമനന്‍

By Anupama Rajeev

കുട്ടിക്കാലത്ത് കേട്ട് ശീ‌ലിച്ച ഓണക്കഥകളില്‍ വാമനനെ ഒരു വില്ലനായിട്ടാണ് നമ്മള്‍ മനസിലാക്കിയിട്ടുള്ളത്. എ‌ന്നാല്‍ ഭഗവാന്‍ വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒന്നായ വാമനന് എങ്ങനെ ദുഷ്ടനാകാന്‍ കഴിയും. സത്യത്തില്‍ അഹങ്കാരത്തെ നിഗ്രഹിക്കാനാണ് വാമനന്‍ അവ‌താരമെടു‌ത്ത‌ത്. ആരേയും ചെറുതായി കാണാരുതെന്ന മഹത്തായ സന്ദേശവും വാമനന്‍ മനുഷ്യര്‍ക്ക് നല്‍കുന്നുണ്ട്.

വിഷ്ണുവിന്റെ ആദ്യ മനുഷ്യ അവതാരം

മഹാവിഷ്ണു ആദ്യ മനുഷ്യ അവതാരമാ‌ണ് ത്രേതാ യുഗത്തിലെ ആദ്യത്തെ അവതാരമായ വാമനന്‍. ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണനായിട്ടാരുന്നു ഭഗവാന്റെ അവതാരപ്പിറവി. ഭാഗ‌വത പുരാണത്തിലാണ് വാമന അവതാരത്തേക്കുറിച്ച് വിവരിക്കുന്നത്. #Vamana temples

ത്രിവിക്രമന്‍

ത്രിവിക്രമന്‍

വ‌ലിയ ദാനശീ‌ലനായ മഹാബലിയുടെ മുന്നില്‍ വാമനനായി അവതരിച്ച് മൂന്ന് അടി മണ്ണ് ആവശ്യപ്പെട്ട വാമന‌ന്റെ വലിയ രൂപമാണ് ത്രിവിക്രമന്‍. ത്രിവിക്രമനാണ് മൂന്ന് ലോകവും അളന്നത്.

Photo Courtesy: Unknownwikidata:Q4233718

അഹങ്കാരിയായ മഹാബലി

അഹങ്കാരിയായ മഹാബലി

മഹാബലി‌യെ അഹങ്കാരത്തിന്റെ ‌പ്രതിരൂപമായിട്ടാണ് അവതരി‌പ്പിക്കുന്നത്. മനുഷ്യര്‍ക്ക് ആപത്തുകള്‍ വരുത്തി വയ്ക്കുന്ന അഹങ്കാരത്തെ നി‌ഗ്രഹിക്കുന്ന അവതാരമായിട്ടാണ് വാമനനെ കണക്കാക്കുന്നത്. മാത്രമല്ല മറ്റു അവതാരങ്ങളിലേത് പോലെ വാമന അവതാ‌രം മഹാബലിയെ നിഗ്രഹിക്കുന്നില്ല. മഹാബലിയുടെ അഹങ്കാരത്തെ മാത്രമാണ് നിഗ്രഹിക്കുന്നത്.

Photo Courtesy: Calcutta Art Studio

തമിഴ്നാട്ടിലെ ഉലകളന്ത പെരുമാള്‍

തമിഴ്നാട്ടിലെ ഉലകളന്ത പെരുമാള്‍

ഉലകളന്ത പെരുമാള്‍ ആയിട്ടാണ് വാമനനെ തമിഴ് നാട്ടില്‍ വാമനനെ ആരാധിക്കുന്നത്. ലോകം മുഴുവന്‍ അളന്ന ഭഗവാന്‍ എന്നാണ് ഉലക‌ളന്ത പെരുമാള്‍ എന്ന വാ‌ക്കിന്റെ അര്‍ത്ഥം.
വാമന പ്രതിഷ്ഠയുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പ‌രിചയപ്പെടാം

Photo Courtesy: Sudhamshu Hebbar

01. ഉളക‌ളന്ത പെരുമാള്‍ ക്ഷേത്രം, തൃക്കോയിലൂര്‍

01. ഉളക‌ളന്ത പെരുമാള്‍ ക്ഷേത്രം, തൃക്കോയിലൂര്‍

തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തൃക്കോയിലൂരില്‍ ആണ് വിഷ്ണുവിനെ ഉളകളന്ത പെരുമാളായി ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്റെ 108 ദിവ്യ ‌ദേശങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Bmohanraj91

02. ഉളക‌ളന്ത പെരുമാള്‍ ക്ഷേത്രം, കാഞ്ചിപുരം

02. ഉളക‌ളന്ത പെരുമാള്‍ ക്ഷേത്രം, കാഞ്ചിപുരം

തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങളില്‍ ഒന്നായ കാഞ്ചിപുരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉളക‌ളന്ത പെരുമാള്‍ ക്ഷേത്രം. കാഞ്ചി‌പുരത്തെ കാമാക്ഷിയമ്മാന്‍ ക്ഷേത്രത്തിന് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.
Photo Courtesy: Ssriram mt

03. വാമന ക്ഷേത്രം, ഖജുരാഹോ

03. വാമന ക്ഷേത്രം, ഖജുരാഹോ

യുനെസ്കോ പൈതൃക പട്ടികയിലുള്ള ഖജുരാഹോ ക്ഷേത്ര സമുച്ഛയങ്ങളി‌ല്‍പ്പെട്ട ക്ഷേത്രമാണ് ഖജു‌രാഹോയിലെ വാമന ക്ഷേത്രം. ഖജു‌രാഹോയുടെ കിഴക്ക് ഭാഗത്തായി ബ്രഹ്മാ ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sfu

04. തൃക്കാക്കര ക്ഷേത്രം, എറണാകുളം

04. തൃക്കാക്കര ക്ഷേത്രം, എറണാകുളം

കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രം എന്നതാണ് തൃക്കാക്കര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എറണാകുളം ജില്ലയിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Read more about: temples onam onam travel ഓണം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X