Search
  • Follow NativePlanet
Share
» »ഇതിലും ചിലവ് കുറഞ്ഞ നഗരങ്ങള്‍ വേറെയില്ല

ഇതിലും ചിലവ് കുറഞ്ഞ നഗരങ്ങള്‍ വേറെയില്ല

ഇതാ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ കഴിയുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങൾ.

കുറഞ്ഞ ചിലവിൽ എങ്ങനെ ജീവിക്കണം എന്നറിയാവുന്നവര്‍ മലയാളികളോളം ആരും കാണില്ല. എവിടെയാണെങ്കിലും ചിലവ് ചുരുക്കിയും പിശുക്കിയും ഒക്കെ ജീവിക്കുവാൻ നമ്മളെ കഴിഞ്ഞേ ആളുകളുള്ളൂ. നമ്മുടെ രാജ്യത്തു തന്നെ ജീവിക്കുമ്പോള്‍ വ്യത്യസ്തതകളുടെ ഒരു കൂട്ടമാണ് ചുറ്റിലുമുണ്ടാവുക. പലയിടത്തുനിന്നും മാറിമാറി താമസിച്ച് അവസാനം ഒരു നഗരത്തിലെത്തിയവർ. എന്നാൽ എവിടെ താമസിച്ചാലും ജീവിത ചിലവ് ഒരു പ്രശ്നം തന്നെയാണ്. ഓരോ ദിവസവും ഉയരുന്ന ചിലവുകളിൽ നിന്നും കുറച്ചൊക്കെ രക്ഷപെട്ട് ജീവിക്കാൻ പറ്റിയ കുറച്ച് ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എവിടെയാണെങ്കിലും ഗ്രാമങ്ങളിലെ ജീവിതം എന്നും എപ്പോഴും സുഖകരം തന്നെയാണ്. എന്നാൽ എല്ലായ്പ്പോളും അത് സാധ്യമാവണമെന്നില്ല. ജോലിയും പഠനവും ഒക്കെയായി പോകുമ്പോൾ നഗരങ്ങള്‍ തന്നെയായിരിക്കും ശരണം. എന്നാൽ ഇവിടെ ചിലവു കുറച്ചൊരു ജീവിതം സാധ്യമാകുമോ എന്നൊരു സംശയമില്ലേ? ഇതാ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ കഴിയുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങൾ...

ന്യൂ ഡെൽഹി

ന്യൂ ഡെൽഹി

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ നഗരങ്ങളിലൊന്നാണ് ന്യൂ ഡെൽഹി. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജീവിത ചിലവാണ് ഇവിടെയുള്ളത്. എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ് നടത്തിയ പഠനങ്ങളിലാണ് ഡെല്‍ഹിയെ ഏറ്റവു ചിലവ് കുറഞ്ഞ ഇടമായി കണക്കാക്കിയിരിക്കുന്നത്.

ബാംഗ്ലൂർ

ബാംഗ്ലൂർ

കുത്തക കമ്പനികളുടെയും മുതലാളിമാരുടെയും ഒക്കെ നാടായി മാറിയിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് ഇന്നും പ്രിയപ്പെട്ട ഇടം ബാംഗ്ലൂരാണ്. ഒരു ദിവസം ചിലവഴിക്കുവാൻ ഏറ്റവും കുറഞ്ഞ ചിവല് അനുഭവപ്പെടുന്ന നഗരം കൂടിയാണിത്. ആർക്കും താങ്ങുവാൻ കഴിയുന്ന രീതിയിൽ ഇവിടെ ജീവിക്കുവാൻ സാധിക്കും. വർഷം മുഴുവനും നീണ്ടു നിൽക്കുന്ന സുഖകരമായ കാലാവസ്ഥയും കുറഞ്ഞ ചിവലിൽ ലഭിക്കുന്ന ഭക്ഷണവും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

ചെന്നൈ

ചെന്നൈ

2019 ലെ ചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ചെന്നൈ ഉൾപ്പെട്ടതിന്റെ കാരണം വ്യത്യസ്തമാണ്. കുറഞ്ഞ വാടകയിൽ ലഭിക്കുന്ന താമസയിടങ്ങളും വളരെ കുറഞ്ഞ പണത്തിൽ ലഭിക്കുന്ന ഭക്ഷണവും വിനോദ പരിപാടികളും ഒക്കെയാണ് ചെന്നൈയ്ക്ക് ഇങ്ങനെയൊരു കാര്യം സമ്മാനിച്ചിരിക്കുന്നത്. ഇത് കൂടാതെ വലിയൊരു വ്യാവസായിക നഗരം കൂടിയാണിത്. പാരമ്പര്യത്തിനും സംസ്കാരത്തിനും ഒക്കെ പേരുകേട്ട ഒരിടം കൂടിയാണിത്.

കൊൽക്കത്ത

കൊൽക്കത്ത

നഗരത്തിൽ ജീവിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ സൗകര്യങ്ങളൊരുക്കിയിരിക്കുന്ന ഇടമാണ് കൊൽക്കത്ത. താമസിക്കുന്ന വീട് മുതൽ വിനോദങ്ങൾ വരെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഇവിടെ ലഭ്യമാണ്. പഴമയെയും പുതുമയെയും ഒരുപോലെ കൂട്ടു പിടിക്കുന്ന ഒരു നഗരം കൂടിയാണ് കൊൽക്കത്ത. ഷോപ്പിങ്ങിനെത്തിയാൽ ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കുവാനും ഇവിടെ അധികം പണം ചിലവഴിക്കേണ്ടി വരിവവ്. ഭക്ഷണത്തെ സ്നേഹിക്കുന്നവർക്ക് പറ്റിയ ഇടം കൂടിയാണ് ഇവിടം.

ഇൻഡോർ

ഇൻഡോർ

മധ്യ പ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് ഇൻഡോർ. മിനി മുബൈ എന്നാണ് അറിയപ്പെടുന്നതെങ്കിലും ചിലവിന്റെ കാര്യത്തിൽ മുംബൈയേക്കാൾ ഒരുപാട് ഭേദമാണ് ഇൻഡോർ. കുറഞ്ഞ ചിലവിലുള്ള ജീവിതവും മിതമായ കാലാവസ്ഥയും ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: city bangalore delhi kolkata
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+