» »ഹോളിവുഡ് സംവിധായകർ തേടുന്ന ഇന്ത്യയി‌ലെ അ‌‌‌തിശയിപ്പിക്കുന്ന പടിക്കിണറുകൾ

ഹോളിവുഡ് സംവിധായകർ തേടുന്ന ഇന്ത്യയി‌ലെ അ‌‌‌തിശയിപ്പിക്കുന്ന പടിക്കിണറുകൾ

Written By:

വളരെ തീവ്രമായ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും രാജസ്ഥാനും. താർ മരുഭൂമിയുടെ സാന്നിധ്യവും കുറഞ്ഞ അളവിലുള്ള മഴയുമാണ് ഈ നാടിനെ വരണ്ടഭൂമിയാക്കി തീർത്തത്. അതിനാൽ പ്രാചീന കാലത്ത് തന്നെ ഈ നാട്ടിലുള്ളവർ ജലം ശേഖരിച്ച് വയ്ക്കാനുള്ള പ്രായോഗിക വഴികൾ തേടിയിരുന്നു. അതിൽ ഒന്നാണ് പടികിണറുകളുടെ നിർമ്മാണം.

കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും എന്നത് പോലെ പടിക്കിണറുകളിലും രാജസ്ഥാനിലെയും ഗുജറാത്തിലെയും ശിൽപികൾ നിർമ്മാണ കൗശലം കാട്ടി. എ ഡി 550ൽ ആണ് ഇത്തരത്തിൽ ആദ്യമായി പടിക്കിണർ നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. എങ്കിലും നിർമ്മാണകൗശലം കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പടിക്കിണറുകളെല്ലാം നിർമ്മിക്കപ്പെട്ടത് മാധ്യകാലഘട്ടത്തിലാണ്.

ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ മൂവായിരത്തോളം പടിക്കിണറുകൾ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാൽ ഇതിൽ മിക്കതും നശിക്കപ്പെട്ടു. എന്നിരുന്നാലും നൂറുകണക്കിന് പടിക്കിണറുകൾ ഇന്നും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും തലസ്ഥാന നഗരമായ ഡൽഹിയിലും സ്ഥിതി ചെയ്യുന്ന സുന്ദരമായ ചില പടിക്കിണറുകൾ നമുക്ക് പരിചയപ്പെടാം.

രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചാന്ദ് ബൗരിയിൽ വച്ച് നിരവധി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ദി ഫാൾ, ദി ഡാർക്ക് നൈറ്റ് തുടങ്ങിയ സിനികൾ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

അദാലജ് പടിക്കിണർ

അദാലജ് പടിക്കിണർ

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മനോഹരമായ ഈ പടിക്കിണർ സ്ഥിതി ചെയ്യുന്നത്. ആഴത്തിലുള്ള അഞ്ച് തട്ടുകളായിട്ടാണ് ഈ കിണർ പണികഴിപ്പിച്ചത് 1499ൽ ആണ്.
Photo Courtesy: Pretty garry

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഗാന്ധിനഗറിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദിൽ നിന്നാണ് യാത്രയെങ്കിൽ 18 കിലോമീറ്റർ സഞ്ചരിക്കണം. വിശദമായി വായിക്കാം

Photo Courtesy: Nikitaparwani

രാജോൻ കി ബയോലി

രാജോൻ കി ബയോലി

ഡൽഹിയിലെ മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിൽ ആദം ഖാന്റെ ശവകൂടീരത്തിനടുത്തായാണ് ഈ പടിക്കിണർ സ്ഥിതി ചെയ്യുന്നത്. 1516ൽ സിക്കന്ദർ ലോദിയുടെ ഭരണകാലത്ത് ദൗളഖാൻ നിർമ്മിച്ചതാണ് ഈ പടിക്കിണർ എന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Varun Shiv Kapur from Berkeley, United States

മൂന്ന് തട്ടുകൾ

മൂന്ന് തട്ടുകൾ

മൂന്ന് തട്ടുകളായാണ് ഈ കിണർ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ വായിക്കാം.

Photo Courtesy: Anupamg

ചാന്ദ് ബൗരി

ചാന്ദ് ബൗരി

ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഈ പടിക്കിണർ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ആഭാനെരി ഗ്രാമത്തിലാണ്. ഒൻപാതാം നൂറ്റാണ്ടിൽ രാജാ ചന്ദ് എന്ന രാജാവാണ് ഈ പടിക്കിണർ നിർമ്മിച്ചത്. ജലക്ഷാമം നേരിടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ ജല സംഭരണിയാണ് ഇത്.
Photo Courtesy: रवि मुद्गल

ഷൂട്ടിംഗ് ലൊക്കേഷൻ

ഷൂട്ടിംഗ് ലൊക്കേഷൻ

നിരവധി ഹോളിവുഡ്, ബോളിവുഡ് സിനിമകളും ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പെരളശേരി ക്ഷേത്രക്കുളത്തിന്റെ പടവുകൾക്ക് ചാന്ദ് ബൗരിയുമായി ഏറെ സാമ്യതകളുണ്ട്.
Photo Courtesy: Arpita Roy08

റാണി കി പാവ്

റാണി കി പാവ്

ഗുജറാത്തിലെ പഠാനിലാണ് ഈ പടിക്കിണർ സ്ഥിതി ചെയ്യുന്നത്. സോലങ്കി രാജവംശത്തിന്റെ സ്ഥാപകനായ ഭീംദേവ് ഒന്നാമന്റെ സ്മരണയ്ക്കായാണ് മനോഹരമായ കൊത്ത് പണികളാൽ അലങ്കരിച്ച ഈ പടികിണർ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Bernard Gagnon

കൊത്തുപണികൾ

കൊത്തുപണികൾ

ചുമരിലെ കൊത്തുപണികളില്‍ അധികവും വിഷ്ണുവും ദേവന്‍റെ അവതാരങ്ങളായ രാമന്‍, വാമനന്‍, മഹിഷാസുര മര്‍ദ്ദിനി, കല്‍ക്കി എന്നിവരുമാണ്.
Photo Courtesy: Stefan Krasowski from New York, NY, USA

അഗ്രേസൻ കി ബാവോലി

അഗ്രേസൻ കി ബാവോലി

ഡൽഹിയിൽ കോണാട്ട് പ്ലേസിനോടടുത്തുകിടക്കുന്ന ഹെയ്‌ലി റോഡിലാണ് അഗ്രേസൻ കി ബാവോലി സ്ഥിതിചെയ്യുന്നത്. 15 മീറ്റര്‍ വിസ്തൃതിയും 60 മീറ്റര്‍ നീളവുമുള്ള മനോഹരമായ ഒരു കിണറാണിത്(സ്‌റ്റെപ്പ് വെല്‍). ആരാണ് ഇത് പണികഴിപ്പിച്ചതെന്നകാര്യം ഇന്നും ആര്‍ക്കും അറിയില്ല.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...