» »ഇന്ത്യയിലെ പ്രസിദ്ധമായ പര്‍വ്വത നിരകള്‍

ഇന്ത്യയിലെ പ്രസിദ്ധമായ പര്‍വ്വത നിരകള്‍

Written By: Elizabath

ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റമൊന്നും ഇല്ലാതെ നില്‍ക്കുന്ന പര്‍വ്വത നിരകള്‍ ആകര്‍ഷിക്കാത്ത സഞ്ചാരികള്‍ കുറവല്ല. പര്‍വ്വതങ്ങള്‍ താണ്ടിയില്ലെങ്കിലും അതിനടുത്തു വരെ എങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പര്‍വ്വതങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കാണുള്ളത്. ഏറ്റവുമധികം വ്യത്യസ്തങ്ങളായ ജീവജാലങ്ങളും ആവാസ വ്യവസ്ഥകളും കാണപ്പെടുന്ന ഇന്ത്യയിലെ ഭീകരന്‍മാരായ പര്‍വ്വതങ്ങളെക്കുറിച്ച് അറിയാം..

ഹിമാലയ നിരകള്‍

ഹിമാലയ നിരകള്‍

മഞ്ഞിന്റെ വീട് എന്നറിയപ്പെടുന്ന ഹിമാലയം ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വത നിരയാണ്. ഇന്ത്യ, ഭൂട്ടാന്‍, ചൈന, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫാഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്. ഭാരതത്തിന്റെ ചരിത്രവും ആത്മീയതയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരകൂടിയാണ്. ലോകത്തിലെ മഹാ വൈവിധ്യപ്രദേശങ്ങളില്‍ ഒന്നുകൂടിയാണിത്.

കാരക്കോറം

കാരക്കോറം

പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാരക്കോറം ഏഷ്യയിലെ ഏറ്റവും വലിയ പര്‍വ്വത നിരകളിലൊന്നാണ്. വലിയ അളവില്‍ മഞ്ഞു മൂടിക്കിടക്കുന്ന ഇവിടെയാണ് ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 സ്ഥിതി ചെയ്യുന്നത്.

ടര്‍ക്കിഷ് ഭാഷയില്‍ കരിങ്കല്ല് എന്നാണ് കാരക്കോറം എന്ന വാക്കിനര്‍ഥം. പാക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലായി കാരക്കോറം പര്‍വ്വത നിര വ്യാപിച്ചു കിടക്കുന്നു.

കല്ലുമലകളിലെ അത്ഭുതപാത

പര്‍വ്വഞ്ചാല്‍

പര്‍വ്വഞ്ചാല്‍

ഹിമാലയത്തിന്റെ ഉപവിഭാഗമായി കണക്കാക്കുന്ന പര്‍വ്ഞ്ചാല്‍ മലനിരകള്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ അഭിമാനങ്ങളില്‍ ഒന്നാണ്. മേഘാലയ മുതല്‍ അരുണാചല്‍ പ്രദേശ് വരെയും നാഗാലാന്‍ഡ് മുതല്‍ മിസോറാം വരെയും വ്യാപിച്ചു കിടക്കുന്ന ഈ പര്‍വ്വത നിര കല്ലുകളാലും കാടുകളാലും സമ്പന്നം കൂടിയാണ്.
വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ജൈവവൈവിധ്യം കാണാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണിത്.

പശ്ചിമഘട്ടം

പശ്ചിമഘട്ടം

ഒട്ടേറെ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ചേര്‍ന്ന പശ്ചിമഘട്ടം യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലമാണ്. ലോകത്തിലെ ഏറ്റവും സംരക്ഷിക്കപ്പെടേണ്ട എട്ടു ബയോഡൈവേഴ്‌സിറ്റി ഹോട്‌സ്‌പോട്ടുകളില്‍ ഒന്നായും പശ്ചിമഘട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരള, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്.

ആരവല്ലി നിരകള്‍

ആരവല്ലി നിരകള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പര്‍വ്വത നിരകളില്‍ ഒന്നാണ് ആരവല്ലി നിരകള്‍. ഏകദേശം എഴുന്നുറ് കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ആരവല്ലി നിരകള്‍ ഡെല്‍ഹിയില്‍ നിന്നും തുടങ്ങി ഗുജറാത്ത് വരെ നീണ്ടു കിടക്കുന്ന ഒന്നാണ്.

PC: Nataraja

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...