» » ഇന്ത്യയിലെ ആസൂത്രിത നഗരങ്ങള്‍

ഇന്ത്യയിലെ ആസൂത്രിത നഗരങ്ങള്‍

Written By: Elizabath

ഭാരതത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഏറെ മുന്നേറി ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് അനുകരണീയമായ നിലയിലാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്. രാജ്യം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വികസനത്തിനും സാങ്കേതികവിദ്യയ്ക്കുമെല്ലാം നല്കിയ സംഭാവനകളാണ് ഇതിനു പിന്നിലെ കാരണം.
ആസൂത്രിത നഗരങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. വികസനത്തിന്റെ വഴിയേ പോയി ഇന്ത്യയിലെ എണ്ണപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മികച്ച് അഞ്ച് ആസൂത്രിത നഗരങ്ങളെക്കുറിച്ചറിയാം.

ചണ്ഡിഗഡ്

ചണ്ഡിഗഡ്

സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായ ചണ്ഡിഗഡ് ഒരേ സമയം രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി വര്‍ത്തിക്കുന്ന സ്ഥലമാണ്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാനം എന്ന പേരും ചണ്ഡിഗഡിനു സ്വന്തമാണ്. ലോകത്തില്‍ താമസത്തിനു ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ചണ്ഡിഗഡും ഇടംനേടിയിട്ടുണ്ട്.

PC: Gagsrippin

 നവി മുംബൈ

നവി മുംബൈ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആസൂത്രിത നഗരങ്ങളില്‍ ഒന്നാണ് ന്യൂ ബോംബെ എന്നറിയപ്പെട്ടിരുന്ന നവി മുംബൈ. മുംബൈയുടെ ഇരട്ടനഗരങ്ങളില്‍ ഒന്നു തന്നെയായാണ് ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളും ആഡംബര ഹോട്ടലുകളും മള്‍ട്ടി നാഷണല്‍ കമ്പനികളുമാണ് ഇവിടെയുള്ളത്.

PC:Anurupa Chowdhury

 നോയ്ഡ

നോയ്ഡ

നോയ്ഡ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ന്യൂ ഒഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനികള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, വാഹന നിര്‍മ്മാതാക്കള്‍, ബാങ്ക്, ആശുപത്രി, ഫാര്‍മ, ഫിനാന്‍ഷ്യല്‍ തുടങ്ങി എല്ലാ വിധ കമ്പനികള്‍ക്കും ഇവിടെ ആസ്ഥാനമുണ്ട്.
ഉത്തര്‍പ്രദേശിലെ ഗൗതമ ബുദ്ധ നഗര്‍ ജില്ലയിലാണ് നോയിഡ സ്ഥിതി ചെയ്യുന്നത്.

PC:Vishwasodan

പഞ്ച്കുള

പഞ്ച്കുള

ഹരിയാനയിലെ ആദ്യ ആസൂത്രിത നഗരമായ പഞ്ച്കുള ഒരു മെട്രോപൊളിറ്റന്‍ സിറ്റി കൂടിയാണ്. ചണ്ഡിഗഡ്,മൊഹാലി,പഞ്ച്ഗുള എന്നീ മൂന്നു നഗരങ്ങള്‍ ചേര്‍ന്ന് ട്രൈസിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തമായ മാനസദേവി ക്ഷേത്രം പഞ്ച്കുളയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:ramansharma

 ഗാന്ധിനഗര്‍

ഗാന്ധിനഗര്‍

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍ ചണ്ഡിഗഡിനേപ്പൊലെയുള്ള മറ്റൊരു ആസൂത്രിത നഗരമാണ്. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിനഗറില്‍ ധാരാളം ഐടി സ്ഥാപനങ്ങള്‍ കാണാം. കൂടാതെ ലോകപ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രം ഇവിടെയാണുള്ളത്.

PC:Gazal world

Read more about: travel city mumbai

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...