Search
  • Follow NativePlanet
Share
» » യാത്രയില്‍ വ്യത്യസ്തത കൊതിക്കുന്നവര്‍ക്ക് പശ്ചിമബംഗാള്‍

യാത്രയില്‍ വ്യത്യസ്തത കൊതിക്കുന്നവര്‍ക്ക് പശ്ചിമബംഗാള്‍

By Maneesh

ഇന്ത്യയിലെ സുന്ദരമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. നഗരവും, ഗ്രാമപ്രദേശവും, മലനിരകളും, ബീച്ചുകളും, കലകളും, രുചികളുമൊക്കെ പശ്ചിമബംഗാളില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ഒന്നാണ്. കണ്ടാമൃഗങ്ങളും സുന്ദര്‍ബനുമൊക്കെ പശ്ചിമബംഗാളില്‍ നിങ്ങളെ കാത്തിരിക്കുന്ന അത്ഭുതങ്ങളില്‍ ചിലതുമാത്രമാണ്. യാത്രയില്‍ വ്യത്യസ്തകാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് പശ്ചിമ ബംഗാള്‍. പശ്ചിമ ബംഗാളിലെ 5 വ്യത്യസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ഹോട്ടല്‍, ഫ്‌ളൈറ്റ് ബുക്കിംഗില്‍ 50% ലാഭം നേടാം

1. കല്‍ക്കട്ട നഗരം ചുറ്റിക്കറങ്ങാം

2001ല്‍ കൊല്‍ക്കോത്താ എന്ന് പേരുമാറ്റപ്പെട്ട കല്‍ക്കട്ടയാണ് പശ്ചിമബംഗാളിന്റെ തലസ്ഥാനം. ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നാണ് കല്‍ക്കട്ട അറിയപ്പെടുന്നത്. വ്യത്യസ്തമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് കല്‍ക്കട്ടാ നഗരം. ബംഗാളികള്‍ രുചികരമായ മത്സ്യവിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ പേരെടുത്തവരാണ്. ചോറിനും, ഡാലിനുമൊപ്പമാണ് ഇത് വിളമ്പുക. കുറഞ്ഞ വിലയില്‍ പ്രാദശിക ഭക്ഷണം വിളമ്പുന്ന ഒട്ടേറെ റസ്റ്റോറന്റുകളും, ഭക്ഷണശാലകളും ഇവിടെയുണ്ട്.

യാത്രയിൽ വ്യത്യസ്ത കൊതിക്കുന്നവർക്ക് പശ്ചിമബംഗാൾ

Photo Courtesy: Soman

കൊല്‍ക്കത്തയെ ഹോളിവുഡും, ബോളിവുഡും വീണ്ടും വീണ്ടും ഒപ്പിയെടുത്ത് അനശ്വരമാക്കുന്നുണ്ട്. ലോക പ്രശസ്തമായ ഹൗറാ ബ്രിഡ്ജും, ട്രാം സര്‍വ്വീസും നഗരത്തിന്റെ ആകര്‍ഷണങ്ങളാണ്. രാജ്യത്തെ മികച്ച നൈറ്റ് ലൈഫ് ഉള്ള സ്ഥമാണ് കൊല്‍ക്കത്ത എന്നാണ് കണക്കാക്കപ്പെടുന്നത്. നൈറ്റ് ക്ലബ്ബുകളില്‍ ന്യായമായ നിരക്കേ ഈടാക്കുന്നുള്ളൂ. പോലീസും, നിയമസംവിധാനങ്ങളും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. വെളുപ്പാന്‍ കാലത്ത് വരെ ഗതാഗതസൗകര്യവും ഇവിടെ ലഭിക്കും.


2. ഡാര്‍ജിലിംഗിലെ തേയിലത്തോട്ടങ്ങള്‍

പശ്ചിമബംഗാളിന്റെ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

യാത്രയിൽ വ്യത്യസ്ത കൊതിക്കുന്നവർക്ക് പശ്ചിമബംഗാൾ

Photo Courtesy: Judith

പല്‍ചക്രങ്ങളില്‍ കൊരുത്ത് സാവധാനം സഞ്ചരിക്കുന്ന ഈ തീവണ്ടിയിലിരുന്ന് മലനിരകളുടെ ഭംഗി മനസില്‍ ആവാഹിക്കാന്‍ സഞ്ചാരികള്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തിരിക്കുകയാണ്. മഹാഭാരതനിരകള്‍ എന്നും അറിയപ്പെടുന്ന ഹിമാലയത്തിലെ ഈ ഉയരം കുറഞ്ഞ മലനിരകളുടെ ഭംഗി നിരവധി ബോളീവുഡ് ചിത്രങ്ങളില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

3. സുന്ദര്‍ബന്‍ യുനെസ്‌കോ പൈതൃക പ്രദേശം

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ് സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന് ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സുന്ദര്‍ബനിലേക്കുള്ള യാത്ര ജീവിതത്തിലെ മറക്കാനാവത്ത അനുഭവമായിരിക്കുമെന്നതില്‍ അത്ഭുതമില്ല. ഈ മേഖലയില്‍ ഉള്ള യുണെസ്‌കോയുടെ ഏക ലോക പൈതൃക പ്രദേശം ഇത് മാത്രമാണ്.

യാത്രയിൽ വ്യത്യസ്ത കൊതിക്കുന്നവർക്ക് പശ്ചിമബംഗാൾ

Photo Courtesy: Sayamindu Dasgupta

ഫോട്ടോഗ്രാഫര്‍മാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സുന്ദര്‍ബന്‍. വിവിധ ഇനത്തില്‍പെട്ട പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. സുന്ദരി, ഗോല്‍പാത എന്നിവ ഉള്‍പ്പടെ നിരവധി വൃക്ഷങ്ങള്‍ വനത്തിലുണ്ട്. 1900 ത്തിന്റെ തുടക്കത്തില്‍ ജീവശാസ്ത്രജ്ഞനായ ഡേവിഡ് പ്രെയ്ന്‍ സുന്ദരവനത്തിലെ 330 ഇനം സസ്യങ്ങളെ പറ്റി രേഖപെടുത്തിയിരുന്നു.

4. ശാന്തിനികേതാന്‍ ബംഗാളിന്റെ സാംസ്‌കാരിക കേന്ദ്രം

സാഹിത്യപാരമ്പര്യം കൊണ്ട് പേര് കേട്ട ശാന്തിനികേതന്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് വടക്ക് വശത്തായി 180 കിലോമീറ്റര്‍ അകലെ ബീര്‍ഭും ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയ രബീന്ദ്രനാഥ ടാഗോറാണ് അന്താരാഷ്ട്ര സര്‍വകലാശാലയായ ശാന്തിനികേതന്‍ സ്ഥാപിച്ചത്. പടിഞ്ഞാറന്‍ ശാസ്ത്രവിജ്ഞാനവും കിഴക്കിന്റെ സംസ്‌കാരവും പാരമ്പര്യവും സമന്യയിപ്പിക്കുന്ന സര്‍വകലാശാലയാണ് ശാന്തിനികേതന്‍.

5. ചല്‍സ കണ്ടാമൃഗങ്ങളെ കാണാം

ഹിമാലയന്‍ മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ് ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്ക്ക് ഗ്രാമവാസികളുടെ സഹായത്തോടെ യാത്ര ചെയ്യാം. ദാക്‌സിലെ വനത്തില്‍ സാമ്പര്‍, പുള്ളിമാന്‍, കേഴ തുടങ്ങി വിവിധ ഇനത്തില്‍ പെട്ട മാനുകളുണ്ട്.

യാത്രയിൽ വ്യത്യസ്ത കൊതിക്കുന്നവർക്ക് പശ്ചിമബംഗാൾ
Photo Courtesy: Jonoikobangali
Read more about: west bengal kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X