Search
  • Follow NativePlanet
Share
» »കാരണമില്ലാതെ സഞ്ചാരികൾ ഉപേക്ഷിച്ച ഇടങ്ങൾ

കാരണമില്ലാതെ സഞ്ചാരികൾ ഉപേക്ഷിച്ച ഇടങ്ങൾ

അറിയാത്ത കാരണങ്ങൾ കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ട ഇടങ്ങൾ.... ഒരിക്കൽ സ്വർഗ്ഗതുല്യമായിരുന്നുവെങ്കിലും അതിന്റെ പകിട്ടൊക്കെ എന്നേ മാഞ്ഞു കഴിഞ്ഞു എന്നു പറയുമ്പോഴും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അത്ര പെട്ടന്നു കണ്ടു തീർക്കുവാൻ കഴിയാത്ത കാഴ്ടകളും അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പർശനത്തിനായി കൊതിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്. കാലപ്പഴക്കം കാര്യമായി തന്നെ ബാധിച്ചുവെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകൾ ഇന്നും ഒളിപ്പിക്കുന്ന, യാത്രകൾ രക്തത്തിൽ അലിഞ്ഞവർ തേടിച്ചെല്ലേണ്ട കുറച്ച് ഇടങ്ങൾ നോക്കാം...

ധനുഷ്കോടി, തമിഴ്നാട്

ധനുഷ്കോടി, തമിഴ്നാട്

പ്രേതനഗരം എന്ന് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന ഇടമാണ് ധനുഷ്കോടി. ഒരിക്കൽ തകർന്നടിഞ്ഞുവെങ്കിലും നിഗൂഢതകൾ കൊണ്ട് ഇന്നും ഒരാവരണം ഈ നഗരം തീർത്തിരിക്കുന്നു. തമിഴ്നാടിന്റെ തെക്കേ അറ്റത്ത്, സ്ഥിതി ചെയ്യുന്ന ഇവിടം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഒരുപാട് പരാമർശിക്കപ്പെടുന്ന സ്ഥലമാണ്.

 സാഗരങ്ങൾ സംഗമിക്കുന്നിടം

സാഗരങ്ങൾ സംഗമിക്കുന്നിടം

ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവാണ് ഇവിടുത്തെ പ്രധാന ആകർഷണം. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന്‍ പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന്‍ തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്‌കോടി ഉണ്ടായത്.

pc:rajaraman sundaram

1964ലെ കൊടുങ്കാറ്റ്

1964ലെ കൊടുങ്കാറ്റ്

ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു.

അന്ന് ഡിസംബര്‍ 22ന് പാമ്പനില്‍ നിന്നും ധനുഷ്‌കോടിയിലേക്കുള്ള ട്രയിന്‍ അതിന്റെ യാത്രക്കാരുമായി യാത്ര ആരംഭിച്ചിരുന്നു. ഏകദേശം 11.55 ഓടെ രാമേശ്വരം പിന്നിട്ടു. പെട്ടന്നു വന്ന കടല്‍ക്ഷോഭം ധനുഷ്‌കോടിയേയും തീവണ്ടിയേയും ബാക്കി വെച്ചില്ല. 140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച തീവണ്ടി അപ്പാടെ കടലെടുത്തു. ഭവനങ്ങളും ആരാധനാലയങ്ങളും കടലെടുത്തപ്പോള്‍ കൂടെപ്പോയത് രണ്ടായിരത്തോളം മനുഷ്യജീവനുകളുമായിരുന്നു.

പിന്നീട് 2006 ൽ വീശിയടിച്ച സുനാമിയോടെ ഇവിടം തീർത്തും നശിപ്പിക്കപ്പെട്ടു.

തരംഗംബാടി

തരംഗംബാടി

തിരമാലകൾ പാടുന്ന തീരം എന്നറിയപ്പെടുന്ന ഇടമാണ് തമിഴ്നാട്ടിലെ തരംഗംബാടി. നാഗപട്ടിണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ യഥാർഥ നാമം ട്രാൻക്യുബാർ എന്നാണ്. 620 മുതല്‍ 1845 വരെ ഡെന്മാര്‍ക്കിന്റെ കോളനി ആയിരുന്നു ഈ പ്രദേശം. ഇന്നും ട്രാന്‍ ക്യുബാര്‍ എന്ന് തന്നെയാണ് ഡാനിഷ് രേഖകളില്‍ ഇതറിയപ്പെടുന്നത്.

PC:Christa Gäbler

പൗരാണികത നഷ്ടമാകാത്ത നാട്

പൗരാണികത നഷ്ടമാകാത്ത നാട്

ആധുനികത കടന്നു വരുവാൻ ശ്രമിക്കുമ്പോഴും അതിൻറെ പഴമയുടെ മുഖങ്ങളില്‍ ഒരു മാറ്റവും വരുത്താത്ത നാടാണ് തരംഗംബാടി. പണ്ട് ഒരു തുറമുഖമായിരുന്ന ഇവിടെ ബ്രിട്ടീഷുകാരും ഡച്ചുകാരുമാണ് ഭരിച്ചിരുന്നത്. അധികം മാറ്റങ്ങൾ ഒന്നും സംഭവിക്കാത്ത ഇവിടം ഇന്നും തമിഴ്നാട്ടിലെ ഏറ്റവും തിരക്കേറിയ കടൽത്തീരങ്ങളിലൊന്നാണ്.

PC:Ssriram mt

കോട്ടയും മ്യൂസിയവും

കോട്ടയും മ്യൂസിയവും

പഴമയുടെ കാഴ്ചകൾ ഏറെയുണ്ട് ഇവിടെ. ഫോര്‍ട്ട് ഡാന്‍ സ്ബോര്‍ഗ്, നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങൾ, ഡാനിഷ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍.

PC:Eagersnap

മാണ്ഡു, മധ്യപ്രദേശ്

മാണ്ഡു, മധ്യപ്രദേശ്

നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ ഇന്നും കേൾക്കാൻ സാധിക്കുന്ന നാടാണ് കോട്ടെ കെട്ടി തിരിച്ചിരിക്കുന്ന മാണ്ഡു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം മാണ്ഡവ്ഗഡ് എന്നും അറിയപ്പെടുന്നു. പ്രകൃതത്തിൽ തന്നെ ഒരു പ്രതിരോധ കേന്ദ്രമായാണ് ഇതിനെ പണ്ടുകാലത്ത് കണ്ടിരുന്നത്. ആറാം നൂറ്റാണ്ടിൽ ഏറെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്.

PC:Theaaminkhan

മാവ്ലിനോങ്, മേഘാലയ

മാവ്ലിനോങ്, മേഘാലയ

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന ഇവിടംഒരു കാലത്ത് സഞ്ചാരികൾ തേടിയെത്തിയിരുന്ന ഇടമായിരുന്നു. വൃത്തിയോടൊപ്പം സാക്ഷരതയുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണിത്. ഷില്ലോങ്ങിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രസിദ്ധമായ ജീവനുള്ള വേരുപാലങ്ങളുള്ളത്.

PC:Prasun bhardwaj 2106

ധോളാവീര, ഗുജറാത്ത്

ധോളാവീര, ഗുജറാത്ത്

ഹാരപ്പൻ സംസ്കാരത്തിന്റെ അടയാളങ്ങൾ ഇന്നും സൂക്ഷിക്കുന്ന ഒരിടമാണ് ധോളാവീര. കച്ചിലെ കാദിർ ബെയിറ്റ് എന്ന ദ്വീപിലെ 4500 വർഷം പഴക്കമുള്ളൊരു ഇവിടം സൈന്ധവ നാഗരികതയുടെ ഭാഗമായി ഇന്ത്യയിൽ ഉള്ള പട്ടണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു കൂടിയാണ്. ധോളാവീരയിലെ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പ്രാദേശികമായി ലഭ്യമായ കല്ലുകൾ കൊണ്ടാണ്. മറ്റു പട്ടണങ്ങളിൽ എല്ലാം ഇത് ചുട്ട ഇഷ്ടിക കൊണ്ടാണ്.. ധോളാവീര ഉൾക്കൊള്ളുന്ന കച്ച് പ്രദേശം വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം ആയതു കൊണ്ട് തന്നെ വലിയ ജല സംഭരണികളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇവിടെ കാണാം.. അധികം നീണ്ടു നിലക്കാത്ത മൺസൂൺ കാലത്തു ലഭിക്കുന്ന വെള്ളം ഒരു വർഷം മുഴുവനുള്ള ആവശ്യത്തിനായി സംരക്ഷിച്ചു വെച്ചിരുന്നു...

ചരിത്രം തേടിയെത്തുന്നവർ മാത്രമണ് ഇവിടുത്തെ സന്ദര്‍ശകർ.

ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

PC: ഷക്കീർ മൊടക്കാലിൽ

രാഖിഗഡി

രാഖിഗഡി

ഹാരപ്പയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് രാഖിഗഡി. ഏഷ്യയില്‍ ഇതുവരെ കണ്ടെത്തിയ വലിയ നദീതട നഗരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് രാഖിഗഡ് സ്ഥിതി ചെയ്യുന്നത്. ഗഗ്ഗാര്‍- ഹക്ര നദിയോട് ചേര്‍ന്നാണ് ഇവിടുത്തെ നദീതട സംസ്‌കാരം ഉടലെടുത്തത്.

PC:Giovanni Dall'Orto

മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ നഗരം

മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ നഗരം

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 196397 ലാണ് ഇവിടുത്തെ ആദ്യത്തെ ഖനനം ആരംഭിക്കുന്നത്. ആദ്യത്തെ ഖനന സമയത്തുതന്നെ ഇവിടുത്തെ മണ്ണിനടയില്‍ കിടക്കുന്ന നഗരത്തിന്റെ ഏകദേശ വലുപ്പം പിടികിട്ടിരിയിരുന്നു. ഏകദേഷം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങളാണ് ഖനനത്തില്‍ നിന്നും ലഭിച്ചത്. കല്ലുകള്‍ പാകിയ നടപ്പാതകള്‍,ജലനിര്‍ഗ്ഗമനസംവിധാനം, മഴവെള്ളസംഭരണി, ഓടില്‍ നിര്‍മ്മിച്ച കല്ലുകള്‍, ഒക്കെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍,പ്രതിമകള്‍, ശില്പങ്ങള്‍ എന്നിവയും ഇവിടുത്തെ ഖനനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഇജ്ജാതി സ്ഥലങ്ങളുള്ളപ്പോൾ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കേണ്ട?!

ചണ്ഡിഗഡിന്റെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അത്ഭുതം!!

Read more about: history travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more