Search
  • Follow NativePlanet
Share
» »കാറ്റാടിത്തണലും...തണലത്തരമതിലും....അതിവിടെയാണ്....

കാറ്റാടിത്തണലും...തണലത്തരമതിലും....അതിവിടെയാണ്....

By Elizabath Joseph

കേരളത്തിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിനോജ യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. വർഷങ്ങലായി പോയിപോയി കണ്ടു മടുത്ത സ്ഥലങ്ങളിലേക്കാവും മിക്ക യാത്രകളും. എന്നാൽ ഇതിനൊരു ചെറിയ വ്യത്യാസം വന്നത് ആനന്ദം എന്ന സിനിമ ഇറങ്ങിയതോടുകൂടിയാണ്. എന്നാൽ ഇന്നും കഴിഞ്ഞ കാലത്തിൻറെ ഓർമ്മകളിൽ ജീവിക്കുന്ന മലയാളികൾക്ക് എന്നും പ്രിയം പണ്ടെത്തെ ആ കുറച്ച് സ്ഥലങ്ങളോട് തന്നെയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളായി സ്കൂൾ കോളേജ് വിനോദയാത്രകളെ കാണുന്ന മലയാളികളുടെ ഓർമ്മയിലെ സൂപ്പർ ഇടങ്ങൾ ഒന്നുകൂടി നോക്കാം...

മലമ്പുഴ

മലമ്പുഴ

ഒരു പത്ത് ഇരുപത് വർഷം മുൻപ് വരെ എവിടെ നിന്ന് ആര് യാത്ര പോയാലും എത്തിപ്പെടുന്ന സ്ഥലങ്ങളിലൊന്നായിരുന്നു മലമ്പുഴ. പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടം പക്ഷ, ഇന്നത്തെ കുട്ടികളുടെ പ്രിയപ്പെട്ട ഇടമല്ല. പശ്ചിമഘട്ടത്തിന്റെ കൂടെ മലമ്പുഴ ജലസംഭരണിയുടേയും ഉദ്യാന്തതിന്റെയും പാർക്കിൻറെയും ഒക്കെ കാഴ്ചകൾക്ക് അന്നത്തെ അത്രയും മനോഹാരിതയും ഇന്ന് അവകാശപ്പെടാനില്ല എന്നതാണ് സത്യം.

PC:Lallji

മലമ്പുഴ അണക്കെട്ട്

മലമ്പുഴ അണക്കെട്ട്

1995 ൽ നിർമ്മാണം പൂർത്തിയാ മലമ്പുഴ അണക്കെട്ടാണ് ഇവിടുത്തെ പ്രദാന കാഴ്ചകളിലൊന്ന്. അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനവും ഒക്കെ കൂടി മലമ്പുഴയെ ഒരു കാലത്ത് സഞ്ചരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരുന്നു.

PC:Shanmugamp7

കേരളത്തിലെ ആദ്യത്തെ ഫാന്‍റസി പാർക്ക്

കേരളത്തിലെ ആദ്യത്തെ ഫാന്‍റസി പാർക്ക്

കാലങ്ങളോലം കുട്ടികളെ മലമ്പുഴയിലേക്ക് ആകർഷിച്ചിരുന്നത് ഇവിടുത്തെ ഫാന്‍റസി പാർക്കായിരുന്നു. ക്രളത്തിലെ ആദ്യത്തെ വാട്ടർ തീം പാർക്ക് കൂടിയായിരുന്നു ഉത്. കേരളത്തിന്റെ വൃന്ദാവനം എന്നും കേരളത്തിന്റെ പൂന്തോട്ടം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Asokants

കന്യാകുമാരി

കന്യാകുമാരി

മലമ്പുഴ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ പോകുന്ന സ്ഥലം കന്യാകുമാരിയാണ്. കന്യാകുമാരിയിൽ നിന്നും കൊണ്ടുവരുന്ന മണലും മോതിരവും കല്ലുപെൻസിലും ഒക്കെ കുട്ടിക്കാല്തതെ എത്രയോ ഓർമ്മകളെയാണ് ഇന്നും ജീവനോടെ നിർത്തുന്നത്.

സൂര്യാസ്തമയവും വിവേകാനന്ദപ്പാറയും

സൂര്യാസ്തമയവും വിവേകാനന്ദപ്പാറയും

കന്യാകുമാരിയിൽ എന്തു കണ്ടില്ലെങ്കിലും കാണണം എന്നു നിർബന്ധമുള്ളത് രണ്ട് സംഗതികളാണ്. സൂര്യോദയവും വിവേകാനന്ദപ്പാറയും. കന്യാകുമാരി ക്ഷേത്രത്തിൽ പോകുന്നതും കടൽത്തീരത്ത് തിരകളെണ്ണി ഇരിക്കുന്നതുമെല്ലാം അന്നത്തെ ഓർമ്മകളാണ്.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോഡ് ജില്ലയിൽ നിന്നുള്ളവരുടെ പ്രധാന ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ബേക്കൽ കോട്ട. അറബിക്കടലിൻരെ തീരത്ത് 35 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ കോട്ടയിൽ നിന്നുള്ള കാഴ്ചകളാണ് എന്നും ഓർത്തിരിക്കുക.

കോട്ട മാത്രമല്ല, ബീച്ചും

കോട്ട മാത്രമല്ല, ബീച്ചും

ബേക്കൽ കോട്ടയിൽ മാത്രം പോയി ഒതുക്കിയിരുന്ന് യാത്രകളല്ലായിരുന്നു കാസർകോഡുകാർക്കുണ്ടായിരുന്നത്. കോട്ടയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പിന്നെ ബീച്ചിലിറങ്ങുന്നത് നിർബന്ധനമായിരുന്നു. കോട്ടയോട് തൊട്ടടുത്താണ് പള്ളിക്കര ബീച്ച് സ്ഥിതി ചെയ്യുന്നത്.

PC:Vinayaraj

മൈസൂരിൽ കറങ്ങാൻ

മൈസൂരിൽ കറങ്ങാൻ

മൈസൂർ കൊട്ടാരം. മൃഗശാല, ചാമുണ്ഡി ഹിൽസ്, വൃന്ദാവൻ, ജഗ്മോഹൻ പാലസ്, വെഡ്ഡിംഹ് പവലിയൻ, ദർബാർ ഹാൾ, ലളിത മഹൽ, പാർക്കുകൾ, റെയിൽ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള മറ്റിടങ്ങൾ.

കോവളം

കോവളം

സ്കൂൾ കുട്ടികൾക്കായുള്ള യാത്രകളിൽ ഏറ്റവും സുരക്ഷിതമായി പോയിവന്നിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തെ കോവളം ബീച്ച്. തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കടൽക്കാഴ്ചകളാണ് പ്രശസ്തം.

ഊട്ടി

ഊട്ടി

സ്കൂളിൽ പഠനം കഴിഞ്ഞ് പ്രി ഡിഗ്രി, പ്ലസ് ടു തലങ്ങളിൽ നടത്തുന്ന വിനോദ യാത്രകളിലെ ഒഴിവാക്കാനാവാത്ത ഇടമാണ് ഊട്ടി. ഹിൽ സ്റ്റേഷനുകളുടെ റാണി എന്നു വിളിക്കപ്പെടുന്ന ഇവിടെ ദിവസങ്ങൾ എടുത്തു കണ്ടു തീർക്കുവാനുള്ള കാഴ്ചകളുണ്ട്. കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിലൊന്നു കൂടിയാണിത്. ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ഊട്ടി ലേക്ക്, പൈക്കര ലേക്ക്, പുരാതന ദേവാലയങ്ങള്‍, ഷൂട്ടിങ്ങ് പോയൻര്, ടീ മ്യൂസിയം, വാക്സ് വേൾഡ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

കൊടൈക്കനാൽ

കൊടൈക്കനാൽ

ഊട്ടി അല്ലെങ്കിൽ കൊടൈക്കനാൽ എന്നതായിരുന്നു യാത്ര പോകുമ്പോളത്തെ ട്രെൻഡ്. ഈ സ്ഥലങ്ങൾ ഒഴിവാക്കി ഒരു യാത്ര ഒരുകാലത്ത് ആലോചിക്കുവാനേ കഴിഞ്ഞിരുന്നില്ല, കൊടൈ തടാകം, ബിയർഷോലെ വെള്ളച്ചാട്ടം, ബെരിജിം തടാകം, കോക്കേഴ്സ് വാക്ക്, ബ്രയാന്റ് പാർക്ക്, ബൈസൺ വെൽസ്, ഗ്രീൻ വാലി വ്യൂ, നീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം, പില്ലർ റോക്സ് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള സ്ഥലങ്ങൾ.

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

PC: Raj

Read more about: travel travel guide ooty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more