» »ഒറീസയിലെ ഏറ്റവും പ്രശസ്തമാ‌യ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ഒറീസയിലെ ഏറ്റവും പ്രശസ്തമാ‌യ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

Written By:

സമ്പന്നമായ ‌ചരിത്രത്തോടൊപ്പം അതിന്റെ അവശേഷിപ്പുകളും സൂക്ഷിച്ച് ‌വച്ചിട്ടുള്ള സംസ്ഥാനമാണ് ഒഡീഷ. മുന്‍പ് ഒറീസ എന്ന് അറിയപ്പെട്ടിരുന്ന ഒഡീഷയിലേക്കുള്ള യാത്ര ഒരിക്കലും നി‌രാശപ്പെടു‌ത്തുന്ന ഒന്നായിരിക്കില്ല.

നിര്‍മ്മാണകലയില്‍ വിസ്മയം തീര്‍ക്കുന്ന പ്രാചീ‌ന ക്ഷേത്രങ്ങളും തടാകങ്ങളും ബീച്ചുകളുമൊക്കെ സുന്ദരമാക്കി തീര്‍ക്കുന്നതാണ് ഒഡീ‌ഷയിലെ ടൂറിസം.

ഒഡീഷയില്‍ തീര്‍‌‌ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 10 സ്ഥലങ്ങള്‍ പരിചയപ്പെടാം

10. ഉദയഗിരി (ഗുഹകള്‍, ബുദ്ധമതം)

10. ഉദയഗിരി (ഗുഹകള്‍, ബുദ്ധമതം)

പതിനെട്ട്‌ ഗുഹകള്‍ ഉള്‍പ്പെടുന്ന ഉദയഗിരി ഗുഹകളാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഉദയഗിരിക്കടുത്തുള്ള മറ്റൊരു മലയായ ഖന്ദഗിരിയില്‍ 15 ഗുഹകള്‍ ഉണ്ട്‌. ഉദയഗിരി വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്‌ ഉദയഗിരിയും ഖന്ദ ഗിരിയും. ഈ രണ്ട്‌ മലകള്‍ക്ക്‌ പുറമെ ലങ്കുഡി മല, ലളിത്‌ഗിരി, രത്‌നഗിരി, എന്നിവയും പ്രശസ്‌തങ്ങളായ ബുദ്ധമത കേന്ദ്രങ്ങളാണ്‌. വിശ‌ദമായി വായിക്കാം

Photo Courtesy: Achilli Family

08. കിയോഞ്ജഹാര്‍ (വെള്ള‌ച്ചാട്ടങ്ങള്, ഗോത്ര ജീവിതം‍)

08. കിയോഞ്ജഹാര്‍ (വെള്ള‌ച്ചാട്ടങ്ങള്, ഗോത്ര ജീവിതം‍)

കാഴ്ച നിറവസന്തമൊരുക്കുന്ന മനോഹര ദൃശ്യങ്ങളാണ് കിയോഞ്ജഹാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാന്ധധാര്‍ വെള്ളച്ചാട്ടം, സംഗാഗ്ര വെള്ളച്ചാട്ടം, ബഡാ ഗാഗ്ര വെള്ളച്ചാട്ടം തുടങ്ങിയ പ്രശസ്ത ജലപാതങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ഗട്ടാഗാവോണിലെ ക്ഷേത്രമാണ് മറ്റൊരു ഹോട്ട്സ്പോട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തരാണ് ഇവിടെയത്തൊറ്. വിശദമായി വായിക്കാം

Photo Courtesy: Bishupriyaparam at en.wikipedia

07. സാംബാല്‍‌പൂര്‍ (ചെ‌രിഞ്ഞ ക്ഷേത്രം)

07. സാംബാല്‍‌പൂര്‍ (ചെ‌രിഞ്ഞ ക്ഷേത്രം)

വിവിധ കാരണങ്ങളാല്‍ സംബാല്‍ പൂരിലെ വിനോദ സഞ്ചാരം ആകര്‍ഷകമാണ്‌. ഹിരാക്കുഡ്‌ അണക്കെട്ട്‌, സമലേശ്വരി ക്ഷേത്രം, ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം, ചിപിലിമ ജലവൈദ്യുത നിലയം, ഘന്തേശ്വരി ക്ഷേത്രം എന്നിവ ഇവിടുത്തെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. മഹാനദി പുഴയും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ദെബിഗഢ്‌ വന്യജീവി സങ്കേതവും ആകര്‍ഷകമാണ്‌. വിശദമായി വായിക്കാം

Photo Courtesy: MKar

06. റൂര്‍കേല ( ഉയരമുള്ള ഹനുമാന്‍ പ്രതിമ)

06. റൂര്‍കേല ( ഉയരമുള്ള ഹനുമാന്‍ പ്രതിമ)

കുന്നുകള്‍, തടാകങ്ങള്‍, പുഴകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണീയങ്ങളായ കാഴ്ചകള്‍ റൂര്‍ക്കേലയിലുണ്ട്. ഏറെ അപൂര്‍വ്വങ്ങളായ കാഴ്ചകളുള്ള ഇവിടെ ഏറ്റവും പ്രധാന ആകര്‍ഷണമെന്ന് പറയാവുന്നത് ഹനുമാന്‍ വാടിക എന്ന ക്ഷേത്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുള്ളത് ഇവിടെയാണ്. മന്ദിര ഡാം, പിതാമഹല്‍ ഡാം എന്നിവ വര്‍ഷം മുഴുവനും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Akilola

05. ചന്ദിപ്പൂര്‍ (ബീച്ച്)

05. ചന്ദിപ്പൂര്‍ (ബീച്ച്)

സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ ചന്ദിപൂര്‍വിനോദ സഞ്ചാരത്തിന്‌ അധികഗുണം ലഭിക്കുന്നുണ്ട്‌. പാറക്കെട്ടുള്ള ഹരിത നീലഗിരി മലനിരകള്‍, പവിത്രമായ പഞ്ചലിംഗേശ്വര്‍, രമുണയിലെ ഖിചോര ഗോപിനാഥ ക്ഷേത്രം എന്നിവയാണ്‌ ചന്ദിപൂര്‍ വിനോദ സഞ്ചാരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.സജനഗഢ്‌ എന്ന ഒറ്റപ്പെട്ട ഗ്രമവും ഭിതാര്‍കനികയിലെ വന്യജീവി സങ്കേതവും അല്‍പം അകലത്തിലാണെങ്കിലും സന്ദര്‍ശകര്‍ തേടിചെല്ലുന്ന മനോഹരങ്ങളായ സ്ഥലങ്ങളാണ്‌. വിശദമായി വായിക്കാം

Photo Courtesy: Subhasisa Panigahi

04. ചില്‍ക്ക (തടാകം)

04. ചില്‍ക്ക (തടാകം)

ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്‌കയാണ്‌ ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്‌ക ആണ്‌ ചില്‍ക തടാകം. ഈ പൊയ്‌കയുടെ സാന്നിദ്ധ്യം കാരണം ചില്‍ക ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്‌.
ലോക പ്രശസ്‌തമായ ചില്‍ക തടാകം ആണ്‌ ചില്‍ക വിനോദ സഞ്ചാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തടാകത്തിന്‌ പുറമെ ബോട്ടിങ്‌, മീന്‍പിടുത്തം, പക്ഷിനിരീക്ഷണം തുടങ്ങി വിവിധ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെയുണ്ട്‌. പലതരം വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Aditya Bhattacharjee

03. പുരി (ബീച്ച്, ജഗന്നാഥ ക്ഷേത്രം)

03. പുരി (ബീച്ച്, ജഗന്നാഥ ക്ഷേത്രം)

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് പുരി. ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന അസംഖ്യം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. പുരി ജഗന്നാഥ ക്ഷേത്രത്തെ കൂടാതെ ചക്രതീര്‍ഥ ക്ഷേത്രം, മൗസിമ ക്ഷേത്രം, സുനാര ഗൗരംഗ് ക്ഷേത്രം, ശ്രീലോക്നാഥ് ക്ഷേത്രം, ശ്രീ ഗുണ്ഡിച്ച ക്ഷേത്രം, അലര്‍നാഥ് ക്ഷേത്രം, ബലിഹാര്‍ ചണ്ഡി ക്ഷേത്രം തുടങ്ങിയവയാണ് പുരിയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പുരി കടല്‍തീരമാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: ASIM CHAUDHURI

02. കൊണാര്‍‌ക്ക് (സൂര്യ ക്ഷേ‌ത്രം)

02. കൊണാര്‍‌ക്ക് (സൂര്യ ക്ഷേ‌ത്രം)

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെയുള്ളത്. സൂര്യക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്. സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. വിശദമായി വാ‌യിക്കാം

Photo Courtesy: Ratanmaitra

01. ഭുവനേശ്വര്‍ (തലസ്ഥാനം)

01. ഭുവനേശ്വര്‍ (തലസ്ഥാനം)

സന്ദര്‍ശകരെ വശീകരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്‌ചകള്‍ ഭുവനേശ്വറിലുണ്ട്‌. ഒഢീഷയിലെ ഏറ്റവും വലിയ നഗരമായ ഭുവനേശ്വറില്‍ ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, ഗുഹകള്‍, മ്യൂസിയം, ഉദ്യാനങ്ങള്‍, അണക്കെട്ടുകള്‍ എന്നിവ നിരവധിയുണ്ട്‌. ലിംഗരാജ ക്ഷേത്രം, മുക്തേശ്വര്‍ ക്ഷേത്രം, രാജറാണി ക്ഷേത്രം, ഇസ്‌കോണ്‍ ക്ഷേത്രം, റാം മന്ദിര്‍,ഷിര്‍ദ്ദി സായി ബാബ മന്ദിര്‍, ഹീരാപൂരിലെ യോഗിനി ക്ഷേത്രം തുടങ്ങി ഒഡീഷ്യന്‍ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Psubhashish