» » വിദേശികളെ കൊതിപ്പിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങള്‍

വിദേശികളെ കൊതിപ്പിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങള്‍

Written By: Elizabath

സാംസ്‌കാരികമായും പൈതൃകപരമായും ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ് നമ്മുടെ രാജ്യം. ബീച്ചുകളും കുന്നുകളും മലനിരകളും കടല്‍ത്തീരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമൊക്കെയുള്ള നമ്മുടെ ഈ കൊച്ചുരാജ്യത്ത് ഭൂഗോളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ഇവിടെ സഞ്ചാരികള്‍ എത്തണമെങ്കില്‍ അത്രയും ശക്തമായ കാരണങ്ങള്‍ ഇവിടെ കാണുമെന്നതില്‍ സംശയമില്ല. വിദേശികളെ കൊതിപ്പിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങള്‍ അറിയാം...

കേരളം

കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളം വിദേശകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ്. കായലും കടലും ബീച്ചും പുഴകളും മലകളും ഒക്കെയുള്ള കേരളം ആരെയാണ് ആകര്‍ഷിക്കാത്തത്

PC:Wikipedia

മൂന്നാര്‍

മൂന്നാര്‍

കേരളത്തില്‍ ഏറ്റവുമധികം വിദേശികള്‍ തിരഞ്ഞെത്തുന്ന സ്ഥലമാണ് മൂന്നാര്‍... പ്രകൃതി ഭംഗിയും കാലാവസ്ഥയും കൊണ്ടെല്ലാം കേരളത്തിന്റെ കാശ്മീരെന്നും സ്‌കോട്‌ലന്റ് എന്നുമെല്ലാം അറിയപ്പെടുന്ന മൂ്‌നനാര്‍ നിരവധി വ്ിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ച സ്ഥലമാണ്.

PC:Kerala Tourism

ആഗ്ര

ആഗ്ര

ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഇന്നും അവശേഷിപ്പിക്കുന്ന ആഗ്ര അറിയപ്പെടുന്നത് പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹലിന്റെ പേരിലാണ്.

PC:Isewell

താജ്മഹല്‍

താജ്മഹല്‍

യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനു വേണ്ടി പണികഴിപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

PC: wikipedia

22 വര്‍ഷം എടുത്ത നിര്‍മ്മിതി

22 വര്‍ഷം എടുത്ത നിര്‍മ്മിതി

യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്.

PC: Antrix3

ഹംപി

ഹംപി

വിജയനഗരസാമ്രാജ്യത്തിന്‍രെ ശേഷിപ്പുകള്‍ ഉള്ള ഹംപി കല്ലുകളും ക്ഷേത്രങ്ങളും കഥപറയുന്ന ഉടമാണ്.
കര്‍ണ്ണാടകയുടെ മുഖമുദ്ര കര്‍ണ്ണാടക ടൂറിസത്തിന്റെ മുഖമുദ്രയാണ് അപൂര്‍വ്വ നിര്‍മ്മിതിയായ ഈ കല്‍മണ്ഡപം.

PC: Trollpande

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

ഹംപിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രം. വാസ്തുവിദ്യയും ഭക്തിയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ക്ഷേത്രം തുംഗഭദ്രാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്രാവിഡിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം കാഞ്ചിപുരത്തെ പല്ലവ രാജാക്കന്‍മാരെ യുദ്ധത്തില്‍ കീഴ്‌പ്പെടുത്തിയതിന്റെ സ്മരണയ്ക്കായി വിക്രമാദിത്യ രണ്ടാമന്റെ റാണിയായിരുന്ന ലോകമഹാദേവിയാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം.

PC: solarisgirl

വിറ്റാലക്ഷേത്രം

വിറ്റാലക്ഷേത്രം

ഹംപിയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് ഇവിടുത്തെ വിറ്റാല ക്ഷേത്രവും സംഗീതം പൊഴിക്കുന്ന തൂണുകളും. ദ്രാവിഡിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം വാസ്തുവിദ്യയുടെ സാധ്യതകളെ മനോഹരമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ഈ ക്ഷേത്രമാണ്. ഇവിടെത്തന്നെയാണ് സംഗീതം പുറപ്പെടുവിക്കുന്ന ആയിരംകാല്‍ ക്ഷേത്രമുള്ളത്.

PC: Ajayreddykalavalli

ഗോവ

ഗോവ

ബീച്ചുകളും പാര്‍ട്ടികളും കൊണ്ട് അടിപൊളിയുടെ അങ്ങേത്തലം കാണിക്കുന്ന ഗോവ ആഘോഷപ്രിയരുടെ പ്രിയകേന്ദ്രമാണ്.

PC: Suddhasatwa Bhaumik

ബസിലിക്ക ഓഫ് ബോം ജീസസ്

ബസിലിക്ക ഓഫ് ബോം ജീസസ്

ഓള്‍ഡ് ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ഇത്. മത പ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്

PC: Ramesh Lalwani

അഗോഡ കോട്ട

അഗോഡ കോട്ട

പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. പനജിയില്‍ നിന്ന് അഗോഡയിലേക്കാണ് നമ്മുടെ ആദ്യ യാത്ര. രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെട്ടാല്‍ ഏഴേ മുക്കാലോടെ അഗോഡയില്‍ എത്തിച്ചേരാം

PC: Nanasur

ഋഷികേശ്

ഋഷികേശ്

സാഹസികതയുടെ തലസ്ഥാനമായ ഇവിടംയോഗയുടെ കേന്ദ്രം കൂടിയാണ്.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് സാഹസിക പ്രിയരുടേയും ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

PC: Tylersundance

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...