Search
  • Follow NativePlanet
Share
» »പാറകയറ്റം ഒരു ആത്മപ്രയാണമാക്കി മാറ്റിവരുടെ സ്വർഗ്ഗീയ ദേശങ്ങൾ

പാറകയറ്റം ഒരു ആത്മപ്രയാണമാക്കി മാറ്റിവരുടെ സ്വർഗ്ഗീയ ദേശങ്ങൾ

കർണ്ണാടക ഏവർക്കും നിസംശമായുമൊരു പരിപൂർണ്ണ ലക്ഷ്യസ്ഥാനമാണ്. ചരിത്രാന്വേഷികളിലും പര്യവേക്ഷകരിലും തുടങ്ങി പ്രകൃതി സ്നേഹികളിലും സാഹസിക ദാഹികളുടേയുമൊക്കെ എത്തി നിൽക്കുന്ന ഈ ഇടം ഏവരുടേയും മനം കവരുന്ന ഒന്നാണ്. ഇങ്ങോട്ടെത്തുന്നത് ഏതൊരു തരം സഞ്ചാരിയായാലും ഈ അസാമാന്യ കൊടുമുടി അവരെ അത്ഭുത സൗന്ദര്യത്തിന്റെ ഉച്ചകോടിയിൽ എത്തിക്കുന്നതിൽ മടി കാട്ടാറില്ല. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി മാറിയ ഇവിടെ നിന്ന് ഒരാൾക്ക് ആകാശത്തെ തൊട്ടു നിൽക്കുന്ന പർവതമലനിലകളുടെ മുകളിൽ ചെന്ന് സ്വർഗ്ഗത്തെ കയ്യെത്തി പിടിക്കാം. റോക്ക് ക്ലെബിംഗും പാരഗ്ലൈഡിംഗുമൊക്കെ ഹൃദയദത്തമാക്കിയവർക്ക് ഇവിടുത്തെ സാധ്യതകളെ ഒഴിവാക്കാനാവില്ല നിരവധി സഞ്ചാരികളാണ് വർഷം തോറും ഇവിടെയെത്തി ഉല്ലാസഭരിതരാകുന്നത്

ഇന്ത്യയിലെ റോക്ക് ക്ലൈംബിംഗിനെപ്പറ്റി ആലോചിച്ചാൽ ആദ്യം ഓർമ്മ വരിക കർണ്ണാടകയിലേ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിലേക്കുള്ള യാത്രയാണ്. ഈ സംസ്ഥാനത്തിലേക്ക് ഒഴുകിയെത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടി നിരവധി സാഹസിക വിനോദ കൃത്യങ്ങൾ ഇവിടെ കാത്തിരിപ്പുണ്ട്. പാറകയറ്റം ഒരു വിനോദമായി കൊണ്ടു നടക്കുന്ന പല സാഹസികരുടേയും സ്വർഗ്ഗസ്ഥാനമായി മാറിയ ചില പ്രധാന സ്ഥലങ്ങളെ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നു. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതും നിങ്ങളുടെ ശാരീരികവും മാനസികവുമായ ശക്തി ബലപ്പെടുത്തുന്നതിനെക്കുറിച്ചും എന്തു പറയുന്നു?

യാന പാറക്കെട്ടുകൾ

യാന പാറക്കെട്ടുകൾ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാദൂരം - 460 കിലോമീറ്റർ

മഹത്തരമായ സ്മരണാത്ഥമുള്ള രണ്ട് പാറക്കൂട്ടങ്ങളെ ഉൾകൊണ്ടു കൊണ്ട് നിലകൊള്ളുന്ന യാനാ പാറകെട്ടു പ്രദേശം അതിമനോഹര പൂർണ്ണമാണ്. ഭൈരവേശ്വർ ശിഖര, മോഹിനി ശിഖര എന്ന പേരിൽ പ്രസിദ്ധിയാർജിച്ച ഇവിടുത്തെ പാറകെട്ടുകൾ റോക്ക് ക്ലെംബേർസിന്റെ ഇഷ്ട സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെ ഇടം പിടിച്ചവയാണ്. ഇടതൂർന്നതും അതിഘോരവുമായ കൂറ്റൻ കാടുകൾ കടന്ന് ഇവിടേക്കെത്തുന്ന ഓരോ റോക്ക് ക്ലെംബേർസിന്റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കാനായി കച്ചകെട്ടിയിറങ്ങിരിക്കുകയാണ് ഈ രാക്ഷസ പാറക്കെട്ടുകൾ. പടിഞ്ഞാറൻ പർവതനിരകളും വിഭൂതി ജലപ്രവാഹവുമെല്ലാം ഓരോ സാഹസികരുടേയും ആത്മാവിനെ പുളകം കൊള്ളിക്കുന്നതാണ്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനായി ഇവിടെ അടുത്തുള്ള വിഭൂതീ വെള്ളച്ചാട്ടവും സന്ദർശിക്കാം.

PC: Ramesh Meda

പന്തയം വെയ്ക്കാം

പന്തയം വെയ്ക്കാം

കുറച്ചു വർഷങ്ങളായി യാനാ പാറക്കെട്ടുകൾ , സ്വയം വെല്ലുവിളിക്കുന്നവരുടേയും മറ്റുള്ളവരോട് പന്തയം വെയ്ക്കുന്നവരുടേയും ഇറ്റില്ലമായി മാറിയിരിക്കുന്നു.

എങ്ങനെ... ഈ സ്ഥലം ഇഷ്ടപ്പെട്ടോ..?എങ്കിൽ ഈ സീസണിൽ ഈ കൊടുമുടിയുടെ അഗ്ര സ്ഥാനത്തേക്ക് യാത്ര ചെയ്ത് സ്വയം ആവേശഭരിതനായാലോ...?

PC:Vinodtiwari2608

രാംനാഗര

രാംനാഗര

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാദൂരം - 55 കിലോമീറ്റർ

പാറ കയറ്റക്കാർക്കുള്ള ഒരു ഉപജില്ല എന്നതിനേക്കാൾ മികച്ച ഒരു ട്രെക്കിംങ് കേന്ദ്രമെന്ന നിലയിൽ അറിയപ്പെടുന്ന രാമനഗര ഏവരുടെയും പ്രിയ ലക്ഷ്യസ്ഥാനമാണ്. രാമനഗര പട്ടണത്തിൽ ചുറ്റപ്പെട്ടു നിൽക്കുന്ന പാറ കെട്ടുകൾ ഉയരം കുറഞ്ഞാണെങ്കിൽ കൂടി വേനൽക്കാലത്ത് എല്ലായിടങ്ങളിലും നല്ല തിരക്കനുഭവപ്പെടുന്നു.

PC: Navaneeth KN

പാറകയറ്റത്തിന്റെ ആദ്യപാഠങ്ങൾ

പാറകയറ്റത്തിന്റെ ആദ്യപാഠങ്ങൾ

രാംനഗരയിലെ ശക്തമായ പാറക്കലുകളിൽ കവച്ചു വച്ച് കൊണ്ട് വേണമെങ്കിൽ നിങ്ങൾ തുടക്കകാർക്ക് പാറ കയറ്റത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കാം. കുത്തനെയുമുള്ള ഇറക്കത്തിലേക്കും ചെങ്കുത്തായ പർവതനിരയിലേക്കും ഇറങ്ങിച്ചെന്ന് സ്വയം ആവേശഭരിതനാവുകയുമാവാം.

രാംനഗരയിലെ ചെറിയ പാറക്കല്ലുകളിൽ നിങ്ങളുടെ ഊർജ്വസ്വലതയെ പരീക്ഷിക്കാൻ എപ്പോഴും അവസരമുണ്ട്

PC:Augustus Binu

 ഹംപി

ഹംപി

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാദൂരം - 350 കിലോമീറ്റർ

ചരിത്രപണ്ഡിതന്മാരെയും ചരിത്രത്തെ അതിപ്രാധാന്യയോടെ വീക്ഷിക്കുന്ന വിദ്യാർത്ഥികളേയും ആകർഷിക്കുന്നതിനു പുറമെ, മാസ്മരിക സൗന്ദര്യമുള്ള ഒരു പട്ടണത്തെ കാണിച്ചു തരുകയും ചെയ്യും ഹംപി. ഈ പ്രദേശത്തിനു ചുറ്റും വ്യാപൃതമായി നിലയുറപ്പിച്ചിരിക്കുന്ന കുറ്റൽ പാറക്കൂട്ടങ്ങൾ ഒരു സാഹസിക യാത്രയുടെ ഉജ്ജ്വലാനുവഭവം നിങ്ങളെ അനുസ്മരിപ്പിക്കും. ഇവിടെയെത്തുന്ന നിരവധി മികച്ച റോക്ക് ക്ലൈമ്പേഴ്സ്മാരുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാൻ അവസരമൊരുക്കുന്നു ഈ അനശ്വര ദേശം. കർണ്ണാടകത്തിലെ മറ്റു സ്ഥലങ്ങളിലെ പാറക്കൂട്ടങ്ങളെ അപേക്ഷിച്ച് ഹംപിയിലെ പാറകല്ലുകൾ വളരെ വ്യത്യസ്തമാണ്. അവയുടെ പഴക്കവും രൂപഘടനയും കൊണ്ട് അവ വേറിട്ടുനിൽക്കുന്നു.

PC: Leon Yaakov

ഹംപിയിലെ ചരിത്രം

ഹംപിയിലെ ചരിത്രം

ഇന്ന് നിങ്ങൾക്കിവിടെ വന്നെത്തി ഒരു വശത്ത് നിന്നുകൊണ്ട് ഹംപിയിലെ ചരിത്രത്തിന്റെ ഉജ്വലപ്രവാഹത്തിലേക്ക് ആഴ്ന്നിറങ്ങി അരിച്ചുപെറുക്കാം. മറ്റൊരു വശത്ത് നിന്നു കൊണ്ട് പാറ കയറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ തന്നെ ശക്തിയുടെയും ക്ഷമയുടെയും മാനദണ്ഡം അളന്നെടുക്കാം. ഇത്രയൊക്കെയുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ഉടൻ തന്നെ ഹംപിയ്ക്ക് ഒരു ഉല്ലാസ യാത്ര ആസൂത്രണം ചെയ്തു കൂടാ...?

PC:Dineshkannambadi

സ്കാൻന്തഗിരി

സ്കാൻന്തഗിരി

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാദൂരം - 62 കി.മീ

1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്യസ്ഥാനമാണ് സ്കന്ദഗിരി കൊടുമുടി നിരകൾ. പ്രഗത്ഭരായ പാറ കയറ്റ കാർക്കിടയിൽ പ്രസിദ്ധിയാർജിച്ചു നൽകുന്ന സ്ഥലമാണെങ്കിൽ കൂടി ഇവിടം തുടക്കക്കാർക്ക് തീർച്ചയായും അനുയോജ്യമായ ഒരു സ്ഥലമാണ്.

PC:Sankara Subramanian

പ്രകൃതിയുടെ മനോഹര സൗന്ദര്യം

പ്രകൃതിയുടെ മനോഹര സൗന്ദര്യം

പാറക്കല്ലിൽ തൂങ്ങിപ്പിടിച്ചു കയറുന്ന കാര്യത്തിൽ നിങ്ങൾ പുതിയവരാണെങ്കിൽ, സ്കന്ദഗിരി കുന്നുകൾ നിങ്ങളുടെ യാത്ര തുടങ്ങാൻ അനുയോജ്യമാണ്. പർവതശിഖരത്തിന്റെ അഗ്ര സ്ഥാനത്തു ചെന്നു നിന്നു കണ്ണു തുറന്നൊന്നു നോക്കിയാൽ നിങ്ങൾക്ക് പ്രകൃതിയുടെ മനോഹര സൗന്ദര്യപ്രഭയെ ആശ്ലേഷിക്കാം.

PC:Vijets

ശിവഗംഗാ

ശിവഗംഗാ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാദൂരം - 50 കി.മീ

സമുദ്ര നിരപ്പിൽ നിന്ന് 2640 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്ന ശിവ്ഗംഗെ ഇവിടെ യാത്രയ്ക്കി എത്തുന്നവരുടേയും ട്രക്കിംഗ് സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ മുൻപ് ആളുകൾ പ്രാർത്ഥനാപൂർവും പിടിച്ചു കയറിക്കൊണ്ടിരുന്ന ഈ അത്ഭുതകരമായ പാറകെട്ട് ഇന്ന് ഹിന്ദുക്കൾക്ക് പുറമെ എല്ലാ റോക്ക് ക്ലൈമ്പേഴ്സിനും ട്രക്കിങ്ങ് വിനോദമാക്കിയവർക്കും പറ്റിയ ശിഖര ശൃംഗമാണ്.

PC: solarisgirl

പ്രകൃതിയെ വെല്ലുവിളിക്കാം

പ്രകൃതിയെ വെല്ലുവിളിക്കാം

വർഷത്തിലുടനീളം സഞ്ചാരികൾക്ക് വന്നെത്താനുതകുന്നതാണ് ഈ പ്രദേശം. ശിവഗംഗെ മലനിരകളുടെ ഉയരത്തിലും കൊടുമുടികളിളുടെ അഗ്രസ്ഥാനത്തും മറ്റുമായി സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പേരെ നിങ്ങൾക്കിവിടെ വർഷം മുഴുവൻ കഴിയും. നിങ്ങൾ അത്തരത്തിൽ ഒരാളാണെങ്കിൽ തീർച്ചയായും പ്രകൃതിയെ വെല്ലുവിളിക്കാൻ ഇതൊരവസരമാണ് - വേഗം ചെന്ന് നിങ്ങളുടെ കാഠിന്യമനശക്തി കൊണ്ട് ശിവഗംഗാ മലനിരകളെ കീഴടക്കൂ

PC:Manjeshpv

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more