» »സകലേശ്പൂരിലെ ആറിടങ്ങള്‍!!

സകലേശ്പൂരിലെ ആറിടങ്ങള്‍!!

Written By: Elizabath

തെന്നിക്കിടക്കുന്ന കുന്നിന്‍ചെരിവുകളും കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ഒക്കെ ചേരുന്ന ഒരിടം..പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സകലേശ്പൂര്‍ കര്‍ണ്ണാടകയില്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന പ്രധാന ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്.
ദേശീയപാത 48 ല്‍ സ്ഥിതി ചെയ്യുന്ന സകലേശ്പൂര്‍ ഏതു വേനല്‍ക്കാലത്തും ഭൂമിയെ കുളിരണിയിപ്പിക്കുന്ന പശ്ചിമഘട്ടത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

 മഞ്ചരാബഡ് കോട്ട

മഞ്ചരാബഡ് കോട്ട

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ടിപ്പു സുല്‍ത്താന്റെ യുദ്ധത്തില്‍ അദ്ദേഹത്തെ സഹായിച്ച കോട്ടകളില്‍ ഒന്നാണ് മഞ്ചരാബഡ് കോട്ട. നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയില്‍ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ച കാണാന്‍ സാധിക്കും.

PC:Benson Martin

ബിസ്‌ലേ വ്യൂ പോയന്റ്

ബിസ്‌ലേ വ്യൂ പോയന്റ്

സകലേശ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ബിസ്‌ലേ വ്യൂ പോയന്റ് അഥവാ ബിസ്‌ലേ ഘട്ട് തീര്‍ത്തും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ്. പ്രശസ്തമായ മൂന്നു കുന്നുകളുടെ കാഴ്ചയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. കുമാര പര്‍വ്വത, പുഷ്പഗിരി, ഡൊഡ്ഡ ബേട്ട എന്നിവയാണ് ആ കുന്നുകള്‍.

PC:Ashwin Kumar

ഗ്രീന്‍ റൂട്ട് ട്രെക്ക്

ഗ്രീന്‍ റൂട്ട് ട്രെക്ക്

സക്‌ലേശ്പൂരില്‍ നിന്നും കുക്കെ സുബ്രഹ്മണ്യവരെ റെയില്‍വേ ട്രാക്കിലൂടെ നടത്തുന്ന വ്യത്യസ്തമായ ട്രക്കിങ്ങാണ് ഗ്രീന്‍ റൂട്ട് ട്രക്ക്. കാടിനുള്ളിലൂടെയും ടണല്‍, വെള്ളച്ചാട്ടം എന്നിവയിലൂടെയുമൊക്കെയാണ് ഈ ട്രക്കിങ് പുരോഗമിക്കുന്നത്. ഈ പാതയില്‍ കൂടിയുള്ള ട്രക്കിങ് കിടിലനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

PC: Rahul Nair

ജെനുകല്‍ ഗുഡ്ഡ

ജെനുകല്‍ ഗുഡ്ഡ

സക്‌ലേശ്പൂരിലെ ഏറ്റവും ചെറിയ കുന്നുകളില്‍ ഒന്നാണ് ജെനുകല്‍ ഗുഡ്ഡ അഥവാ ജെനുക്കല്ലു ഗുഡ്ഡ. ട്രക്കിങ്ങിനു പേരു കേട്ടിരിക്കുന്ന ഇവിടെ കുന്നിന്‍ മുകളില്‍ ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് ലഭിക്കുക. പച്ചപ്പും മനോഹരമായ കാഴ്ചകളുമാണ് ഇതിന്റെ പ്രത്യേകത.

PC:L.Shamal

മഞ്ചേഹള്ളി വെള്ളച്ചാട്ടം

മഞ്ചേഹള്ളി വെള്ളച്ചാട്ടം

മഴക്കാലങ്ങളില്‍ സക്‌ലേശ്പൂരിലെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് മഞ്ചേഹള്ളി വെള്ളച്ചാട്ടം. ഒട്ടേറെ സഞ്ചാരികളാണ് മഴക്കാലത്ത് ഈ വെള്ളച്ചാട്ടം കാണാനായി മാത്രം ഇവിടെ എത്തുന്നത്

റക്‌സിഡി എസ്റ്റേറ്റ്

റക്‌സിഡി എസ്റ്റേറ്റ്

സക്‌ലേശ്പൂരിലെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ റക്‌സിഡി എസ്റ്റേറ്റ്. കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവ്യജ്ഞനങ്ങളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും. കാപ്പിത്തോട്ടങ്ങള്‍ക്കുള്ളിലൂടെയുള്ള നടത്തമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ സംഗതി.

PC:Amartyabag

Read more about: karnataka hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...