Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിലെ മനോഹരങ്ങളായ സൂര്യാസ്തമയങ്ങളിലൂടെ ഒരു യാത്ര

മഹാരാഷ്ട്രയിലെ മനോഹരങ്ങളായ സൂര്യാസ്തമയങ്ങളിലൂടെ ഒരു യാത്ര

സൂര്യാസ്തമയത്തിനാണോ സൂര്യോദയത്തിനാണോ കൂടുതൽ സൗന്ദര്യം? പലർക്കും പലതായിരിക്കും മറുപടി. പലരും സൂര്യാസ്തമയം ഏറെ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ സൂര്യോദയം ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. ഏതായാലും പറഞ്ഞുവന്നത് ഈ രണ്ടു കാര്യങ്ങളും പ്രകൃതിയിൽ നമുക്ക് കാണാൻ സാധിക്കുന്ന ഏറ്റവും സുന്ദരമായ രണ്ട് കാര്യങ്ങളാണെന്നതിൽ തർക്കമില്ല. കൊച്ചു കേരളത്തിലെ ബീച്ചുകളിൽ നിന്നെല്ലാം എത്ര സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും നമ്മൾ ആസ്വദിച്ചിട്ടുണ്ടല്ലേ. ഇത്തരത്തിൽ ഏറെ മനോഹരങ്ങളായ ഒരുപിടി പുലരികളും അസ്തമയങ്ങളും മനോഹരമായി നമുക്ക് ഒപ്പിയെടുക്കാൻ സാധിക്കുന്ന അനവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്നിവിടെ അത്തരത്തിൽ മഹാരാഷ്ട്ര സംസ്ഥാനത്ത് നമുക്ക് ഏറ്റവും സുന്ദരമായ സൂര്യാസ്തമയങ്ങൾ ആസ്വദിക്കാൻ പറ്റുന്ന ചില സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. മലകളാലും കാടുകളാലും തടാകങ്ങളാലും ബീച്ചുകളാലും നിറഞ്ഞുനിൽക്കുന്ന ഇവയിൽ പെട്ട ഓരോ സ്ഥലങ്ങളിലെയും അസ്തമയങ്ങൾ നിങ്ങളുടെ കണ്ണുകൾക്ക് നവ്യമായ ഒരു അനുഭൂതി നൽകും എന്നതിൽ സംശയമില്ല.

പഞ്ച്ഗണി

പഞ്ച്ഗണി

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു ഹിൽസ്റ്റേഷനാണ് പഞ്ച്ഗണി. പണ്ട് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനൽക്കാല സുഖവാസകേന്ദ്രമായിരുന്ന പഞ്ച്ഗണി ഇന്ന് പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്ഥലം കൂടിയാണ്. കുന്നുകളും വനങ്ങളും പാർക്കുകളും പുൽമേടുകളുമെല്ലാം ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ച്ഗണി ഒരു ചെറിയ പറുദീസ തന്നെയാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് ഇവിടത്തെ മലനിരകളിൽ നിന്നും സൂര്യാസ്തമയം ആസ്വദിക്കുക എന്നത് ഇവിടെയെത്തുന്ന എല്ലാ സന്ദർശകരേയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പുൽമേടുകളെ പ്രതിഫലിപ്പിക്കുന്ന മനോഹരമായ സൂര്യോദയങ്ങൾ ഈ സ്ഥലത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്നാണ്. സ്വാഭാവികമായ പ്രകൃതിയുടെ ഈ തനത് സൗന്ദര്യം തീർച്ചയായും നിങ്ങളെ അമ്പരപ്പെടുത്തും. അതുപോലെ ഇവിടത്തെ സൂര്യാസ്തമയവും മറ്റും നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നതിനോടൊപ്പം ഇവിടെയുള്ള സ്ട്രോബെറി വയലുകളും മനോഹരമായ പൂന്തോട്ടങ്ങളും സന്ദർശിക്കാവുന്നതാണ്.

PC: pangarkar

മഹാബലേശ്വർ

മഹാബലേശ്വർ

ക്ഷേത്രങ്ങളും വ്യൂ പോയിന്റുകളും തടാകങ്ങളും വനങ്ങളും വെള്ളച്ചാട്ടങ്ങളും തുടങ്ങി നിരവധി കാഴ്ചകൾ കൊണ്ട് മഹാരാഷ്ട്രയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നായ മഹാബാലേശ്വർ മനോഹരമായ സൂര്യാസ്തമയ കാഴ്ച കൊണ്ടും അനുഗ്രഹീതമായ ഒരിടമാണ്. ഒരു ഫോട്ടോഗ്രാഫറിനെയോ പ്രകൃതി സ്നേഹിയോ സംബന്ധിച്ചെടുത്തോളം ഒരിക്കലും അവഗണിക്കാനാവില്ല ഈ സ്ഥലത്തെ. മഹാബലേശ്വറിലെ പ്രധാന ആകർഷണമായ വെന്ന തടാകത്തിന്റെ സാന്നിദ്ധ്യത്തിൽ മനോഹരമായ സൂര്യാസ്തമയം നമുക്ക് ഇവിടെ കാണാൻ സാധിക്കും. തടാകക്കരയിലെ സൂര്യോദയവും അസ്തമയവും പോലെ സുന്ദരമായ കാഴ്ച ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക. ഇവിടെത്തെ സുന്ദരിയായ സൂര്യാസ്തമയത്തെ ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിരിക്കേണ്ടതുണ്ട്. കൂടാതെ ആർതർ പോയിന്റ്, എലിഫന്റ് പോയിന്റ്, പ്രതാപ്ഗഡ് കോട്ട എന്നിവയും ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസമ്പന്നമായ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ഇവിടം ഒട്ടേറെ ഹിന്ദുമത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രം കൂടെയാണ്. എന്നിരുന്നാലും ഒരു ഹിൽ സ്റ്റേഷനായാണ് ഇവിടം കൂടുതൽ അറിയപ്പെടുന്നത്.

PC:Karthik Easvur

തർക്കർലി

തർക്കർലി

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തർക്കർലി. ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം ഇവിടത്തെ ബീച്ചുകളാണ്. മനോഹരമായ ഈ ബീച്ചുകൾ പുലരിയിലും അസ്തമയത്തിലും മികച്ച കാഴ്ചകൾ ഒരുക്കുന്നുണ്ട് എന്നതോടൊപ്പം അധികം തിരക്കുകൾ ഇല്ലാതെ സ്വസ്ഥമായി അലഞ്ഞുനടക്കാൻ സാധിക്കുന്ന ബീച്ചുകൾ കൂടെയാണ്. താർകാർലി സന്ദർശിക്കുന്നതിനും അതിന്റെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിക്കുന്നതിനും നിങ്ങൾ ഇറങ്ങിപ്പുറപ്പെടുമ്പോൾ കയ്യിൽ നല്ല നിലവാരമുള്ള ഒന്നോ രണ്ടോ ക്യാമറകൾ കരുതുന്നത് നന്നാവും. കാരണം എത്രയെടുത്താലും മതിവരാത്തതാണ് ഇവിടത്തെ ദൃശ്യങ്ങൾ. ഒപ്പം ക്യാമറയുടെ വ്യൂഫൈൻഡറിലൂടെയാണ് തർക്കാർലിയുടെ മനോഹാരിത കൂടുതലായി കാണാൻ പറ്റുക. മഹാപുരുഷ് ക്ഷേത്രം, ഗോൾഡൻ റോക്ക്, മാൽവൻ മാർക്കറ്റ്, ബോട്ടിംഗ് പോയിന്റ് എന്നിവയും ഇവിടെ നിങ്ങൾക്ക് കാണാവുന്നതാണ്.

PC:Rohit Keluskar

മതേരാൻ

മതേരാൻ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലായി സ്ഥിതിചെയ്യുന്ന മതേരാൻ ഈയടുത്ത കാലത്തായി കൂടുതൽ പേരാൽ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലമാണ്. പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ആസ്വദിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഓരോ യാത്രക്കാരനേയും സംബന്ധിച്ചെടുത്തോളവും ഇവിടം നല്ലൊരു ലക്ഷ്യസ്ഥാനമാണ്. ട്രെക്കിംഗ് മാർഗ്ഗങ്ങൾ മുതൽ വനങ്ങളും തടാകങ്ങളും തുടങ്ങി ഒരുപിടി കാഴ്ചകൾ ഒരുക്കുന്ന ഈ സ്ഥലം സൂര്യാസ്തമയ സമയത്ത് അതിലും മനോഹരമായി ആസ്വദിക്കാൻ പറ്റും.

PC:Jineshpanchal

ലോനാർ തടാകം

ലോനാർ തടാകം

ഇനി പറയാൻ പോകുന്നത് അല്പം വ്യത്യസ്തമായ ഒരു സ്ഥലത്തെ കുറിച്ചാണ്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു ഉൽക്കാവർഷം മൂലം ഉണ്ടായ ഏതെങ്കിലും തടാകത്തിലേക്ക് എപ്പോഴെങ്കിലും നിങ്ങൾ പോയിട്ടുണ്ടോ? ഇല്ലെങ്കിൽ ലോകത്തിലെ തന്നെ ചുരുക്കം വരുന്ന ഉൽക്ക വീണ്ടുണ്ടായ തടാകങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിലെ ബുൾദാന ജില്ലയിൽ സ്ഥിതിചെയ്യുന്ന ലോനാർ ക്രാറ്റർ തടാകത്തിലേക്ക് ഒരു ട്രിപ്പ് ആസൂത്രണം ചെയ്യുന്നത് നന്നാകും. ഇത് കൂടാതെ നിരവധി പുരാതന ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം കാരണം ഹിന്ദുക്കളുടെ മതപരമായ ഒരു സ്ഥലം കൂടിയാണ് ലോനാർ തടാകം. ലോനാർ തടാകത്തിലെത്തുന്ന എല്ലാ സഞ്ചാരികൾക്കും പ്രകൃതി സൗന്ദര്യം വാനോളം ആസ്വദിക്കാൻ പറ്റും എന്നതോടൊപ്പം സൂര്യാസ്തമയത്തിന്റെ ഏറ്റവും മികച്ച ദൃശ്യങ്ങൾ ക്യാമറയിൽ പിടിച്ചെടുക്കാൻ കഴിയുന്ന നിരവധി കാഴ്ചപ്പാടുകൾ ഇവിടെയുണ്ട് എന്നതും ഇവിടത്തെ പ്രധാന ആകർഷണമാണ്. സൂര്യസ്തമയം കാണാനും ഒപ്പം ഈ ഉൽക്കാ തടാകം കാണാനും ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി ഇങ്ങോട്ട് പോകാം.

Read more about: travel maharashtra hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more