Search
  • Follow NativePlanet
Share
» »പിതൃമോക്ഷത്തിനായി പോകാം ഈ ക്ഷേത്രങ്ങളില്‍

പിതൃമോക്ഷത്തിനായി പോകാം ഈ ക്ഷേത്രങ്ങളില്‍

കര്‍ക്കിടക വാവുബലിയര്‍പ്പണത്തിന് കേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രസിദ്ധമായ ആചാരങ്ങളിലൊന്നാണ് കര്‍ക്കിടകത്തിലെ വാവുബലി. തങ്ങളുടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്കായി ഈ ബലിതര്‍പ്പണം നടത്തിയാല്‍ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസത്തിലെ കറുത്തവാവു ദിവസമാണ് കര്‍ക്കിടക വാവ് ആയി ആചരിക്കുന്നത്. കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ആചരിക്കാറുണ്ട്. പ്രത്യേക പൂജകളും ആചാരങ്ങളും ഇതിന്‍റെ ഭാഗമാണ്. ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ജൂലൈ 20 തിങ്കളാഴ്ചയാണ്.

കര്‍ക്കിടക വാവുബലിയര്‍പ്പണത്തിന് കേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം

തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം

ബലിതര്‍പ്പണത്തിന് കേരളത്തില്‍ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ തിരുനാവായ നാമാ മുകുന്ദ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെ ശ്രാദ്ധ പൂജകള്‍ക്ക് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. നാവാ മുകുന്ദന്‍ എന്ന പേരില്‍ വിഷ്ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഐതിഹ്യങ്ങളില്‍ ഏറെ വായിക്കപ്പെട്ടിട്ടുള്ള നവയോഗികളാണ് ഇവിടെ പ്രതിഷ്ഠ ന‌‍‌‌ടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. ആദ്യ എ‌ട്ടു പേര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങള്‍ ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്തുവെന്നും അവസാനത്തെ ആള്‍ നടത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നുമാണ് വിശ്വാസം. ഭാരത പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Ssriram mt

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

പരശുരാമനുമായും ശ്രീരാമനുമായും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ക്ഷേത്രത്തിന്‍റെ ചരിത്രം. ഇരുപത്തിയൊന്നു തവണ ക്ഷത്രിയ നിഗ്രഹം നടത്തിയ പരശുരാമന്‍ തന്‍റെ നരഹത്യാപാപത്തില്‍ നിന്നും മോചനം ലഭിക്കുവാനും താന്‍മൂലം മരണപ്പെട്ട ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാനുമായി ഇവിടെ ബലിതര്‍പ്പണം നടത്തിയെന്നും നാവാ മുകുന്ദനെ ദര്‍ശിച്ചുവെന്നുമാണ് ഐതിഹ്യം.
രാമന്‍ കര്‍ക്കിടകത്തിലെ അമാവാസി നാളില്‍ ഇവിടെ നിളയില്‍ ബലി തര്‍പ്പണം നടത്തുകയും ആത്മാക്കള്‍ക്ക് മോക്ഷം നല്കുകയും ചെയ്തുവത്രെ. അതിനു ശേഷമാണ് ഇവിടം ബലിതര്‍പ്പണത്തിന് ഇത്രയധികം പ്രസിദ്ധമായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:RajeshUnuppally

തിരുനെല്ലി പാപനാശിനി

തിരുനെല്ലി പാപനാശിനി

ബലിതര്‍പ്പണത്തിനു പേരുകേട്ട കേരളത്തിലെ മറ്റൊരു ക്ഷേത്രമാണ് തിരുനെല്ലി പാപനാശിനി. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നുമാണ് നദി ഉത്ഭവിക്കുന്നത്. പാപങ്ങളെല്ലാം കഴുകിക്കളയുന്നു എന്നു വിശ്വസിക്കപ്പെടുന്ന പാപനാശിനി നദിയില്‍ ആയിരക്കണക്കിന് ആളുകളാണ് ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്നത്. തിരുനെല്ലി ക്ഷേത്രത്തിനോട് ചേര്‍ന്നാണ് പാപനാശിനിയുള്ളത്. 30 കരിങ്കല്‍ തൂണുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മാണത്തിലെ ഒരു വിസ്മയം തന്നെയാണ്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ്പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്.
PC:Vinayaraj

കഥകളിങ്ങനെ

കഥകളിങ്ങനെ

പാപനാശിനിയില്‍ ബലിയിട്ടാല്‍ പാപങ്ങളെല്ലാം നീങ്ങുമെന്നാണ് വിശ്വാസം.
ഇതിനു പിന്നിലും ഒരു കഥയുണ്ട്. തിരുനെല്ലി ക്ഷേത്രത്തില്‍ ബ്രഹ്മാവാണത്രെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചത്. അതിനു പ്രത്യൂപകാരമായി വിഷ്ണു ബ്രഹ്മാവിന് വരമായി നൽകിയതാണ് പാപനാശിനി നദിയുടെ എല്ലാ പാപങ്ങളും കഴുകി കളയുവാനുള്ള കഴിവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ഇവിടെയുള്ളതിനാല്‍ വിശ്വാസികള്‍ക്ക് ഇവിടം പ്രിയപ്പെട്ട ക്ഷേത്രം കൂടിയാണ്.

PC:Ms Sarah Welch

വര്‍ക്കല പാപനാശം

വര്‍ക്കല പാപനാശം


തലസ്ഥാനത്തെ പ്രധാനപ്പെട്ട ബലിതര്‍പ്പണ കേന്ദ്രമാണ് വര്‍ക്കല പാപനാശം. വര്‍ക്കലയ്ക്കടുത്തുള്ള ഈ ബലിതര്‍പ്പണ തീരത്ത് വന്നു ബലിയിട്ടാല്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്നെല്ലാം മോചനം ലഭിച്ച് മോക്ഷം പ്രാപിക്കുവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ ബലിയിടുവാനായി എത്തുന്നത്.

Pc:Binoyjsdk

വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

വര്‍ക്കല പാപനാശത്തോട് ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ് വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം. പിതൃതര്‍പ്പണത്തിനായി ആണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ വന്നെത്തുന്നത്. ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദക്ഷിണ കാശി എന്നും ക്ഷേത്രത്തിനു പേരുണ്ട്.

PC:Dev

തിരുവല്ലം ക്ഷേത്രം

തിരുവല്ലം ക്ഷേത്രം

വര്‍ഷത്തില്‍ എല്ലാ ദിവസവും ബലി തര്‍പ്പണം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രം. പിതാവിൻറെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പാപമോചനത്തിനായി ശിവനോട് പ്രാർഥിച്ചപ്പോൾ ശിവനിൽ നിന്നും കിട്ടിയ നിർദ്ദേശമനസരിച്ച് ത്രിവേണി സംഗമവേദിയായ തിരുവല്ലത്തു വന്നെത്തി ഇവിടെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ബലിതർപ്പണം നടത്തിയത്രെ.

PC:Arayilpdas

ഒരുതവണ ബലിയര്‍പ്പിച്ചാല്‍

ഒരുതവണ ബലിയര്‍പ്പിച്ചാല്‍

കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തി ബലിയർപ്പിച്ചാൽ വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:pranav

 ഈ വര്‍ഷം ഇങ്ങനെ

ഈ വര്‍ഷം ഇങ്ങനെ

കൊവിഡ്-19 വൈറസ് ബാധയുടെ ഈ കാലത്ത് കഴിവതും വീടുകളില്‍ തന്നെ ബലിയിടുന്നതാണ് ഏറ്റവും അനുയോജ്യം. ബലിയിടുവാനായി ഒരുപാട് ആളുകള്‍ ഒന്നിച്ചു കൂടുന്ന സാഹചര്യം സൃഷ്‌‌ടിക്കാതിരിക്കുക.
PC:Challiyan

വിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾവിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾ

ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാംദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!

ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!

Read more about: temple kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X