11 ജില്ലകൾ
11 ജില്ലകളായാണ് നാഗാലാൻഡ് വിഭജിക്കപ്പെട്ടിരിക്കുന്നത്. കൊഹിമ, പെക്, മോക്കോക്ചുങ്, വോഖ,സുൻഹെബോട്ടോ, തുവെൻസാങ്, മോൺ, ദിമാപൂർ, ലോങ്ലെങ്, പെരെൻ എന്നിവയാണവ. കൂടുതലായും ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ വന്നാൽ തീർച്ചയായും ഇവരുടെ ജീവിതങ്ങളാണ് കാണേണ്ടത്.
PC:Abhishekupadhyay609
ദിമാപൂർ
നാഗാലാൻഡിൻറെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് ദിമാപൂർ. ഇവിടുത്തെ പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രവും ദിമാപൂർ തന്നെയാണ്. പുരാതന കാലത്തെ കച്ചാരി ഗോത്ര വർഗ്ഗക്കാരുടെ തലസ്ഥാനമായിരുന്ന ദിമാപൂർ നാഗ വിഭാഗക്കാർ ഇവിടം കീഴടക്കുന്നതു വരെ ഇവരുടെ കേന്ദ്രമായിരുന്നു. ഈ സംസ്കാരത്തിൻറ അവശിഷ്ടങ്ങൾ ഇവിടുത്തെ പലഭാഗങ്ങളിലും കാണുവാൻ സാധിക്കും.
കൊഹിമ വാർ സെമിത്തേരി, കിസാമ ഹെറിറ്റേജ് വില്ലേജ്, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍
PC:Kyuubiiv
മോക്കോക്ചുങ്
നാഗാലാൻഡിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ മറ്റൊന്നാണ് മോക്കോക്ചുങ്. കൊഹിമയിൽ നിന്നും 6 മണിക്കൂർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലാ വർഷവും മേയിൽ നടക്കുന്ന മോവാട്സു ഇവിടെയാണ് നടക്കുക. തീർത്തും ഒരു ഗ്രാമമായ ഇവിടെ തനി നാടൻ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
PC:GuruBidya
മോൺ
നാഗാലാൻഡിലെ തലകൊയ്യുന്ന ഗോത്രവിഭാഗക്കാരിൽ പ്രധാനികളായിരുന്ന കോൻയാങ്സുകാർ വസിക്കുന്ന ഇടമാണ് മോൺ ജില്ല. ദേഹം നിറയെ പച്ചകുത്തിയിരിക്കുന്ന, പരമ്പരാഗത ഭവനങ്ങളിൽ താമസിക്കുന്ന പോരാളികളാണ് ഈ നാടിന്റെ പ്രത്യേകത. ഏറെ ഉള്ളിലോട്ട് ചേർന്ന് കിടക്കുന്ന ഇവർ പൊതുധാരയിൽ നിന്നും മാറിക്കിടക്കുന്നവരാണ്. ഒരു മരുഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ മണലിനുള്ളത്.
PC:Mike Prince
വോഖ
ഒരു ചിത്രം വരച്ചതുപോലെ ഭംഗിയാർന്ന സ്ഥലമാണ് വോഖ. പാടങ്ങളും പുഷ്പങ്ങളും കൃഷികളും ഒക്കെയായി ഒരു മനോഹര ഗ്രാമത്തിനു വേണ്ട ചേരുവകൾ എല്ലാം ചേർന്ന നാടാണിത്. ലോതാ വിഭാഗത്തിൽ പെടുന്ന ആളുകളാണ് ഇവിടെ താമസിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ പല കെട്ടിടങ്ങളും ശേഷിപ്പുകളും ഇന്നും ഇവിടെ കാണാം.
PC:P Jeganathan