Search
  • Follow NativePlanet
Share
» » നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങള്‍

നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങള്‍

By Maneesh

ഇന്ത്യയുടെ വടക്ക് കിഴക്കാന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അവിടുത്തെ പതിനൊന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുകയാണ്. കോഹിമ(Kohima), ദിമാപൂര്‍(Dimapur), മോണ്‍ (Mon)!, വോഖ( Wokha), ഫെക് (Phek), മൊകോക്ചുങ് (Mokokchung), ട്യൂണ്‍സാങ് (Tuensang), സുന്നേബോട്ടോ (Zunheboto), ലോംങ് ലെംങ് (longleng), കിഫൈര്‍(kiphire), പെരെന്‍ (peren) എന്നിവയാണ് ആ 11 ജില്ലകള്‍.

നാഗാലാന്‍ഡിലെ ഏറ്റവും വലിയ ആകര്‍ഷിണീയത അവിടുത്തെ ഗോത്ര ഗ്രാമങ്ങള്‍ തന്നെയാണ്. വര്‍ണശബളമായ എന്നാല്‍ അസാധാരണത്തം കലര്‍ന്ന ഇത്തരം കൗതുക ജീവിതങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ അറിയാന്‍
നാഗലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം യാത്ര ചെയ്താല്‍ മതിയാകും.

നാഗലാന്‍ഡില്‍ പതിനാറോളം ഗോത്രവിഭാഗക്കാരുണ്ടെന്നാണ് കണക്ക്. അവരില്‍ തലയെടുക്കുന്ന വിഭാഗക്കാരായ കൊന്യാക്കുകളും ഉണ്ടെന്ന കാര്യം മറക്കണ്ട. മോണ്‍ ജില്ലയിലാണ് കൊന്യാക്കുകള്‍ അധികമായി സഹവസിക്കുന്നത്. എന്നാല്‍ ഗോത്രവര്‍ഗക്കാര്‍ എല്ലാവരും നിങ്ങളുടെ തലകൊയ്യാന്‍ നില്‍ക്കുന്നവരാണെന്ന് കരുതരുത്. നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും, അവര്‍ക്ക് സഞ്ചാരികളോടുള്ള സ്‌നേഹവും സഹകരണവും.

ഏത് ഗ്രാമത്തില്‍ സന്ദര്‍ശിക്കണം

നാഗലാന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ ഏത് സഞ്ചാരിയുടേയും മനസില്‍ ഉയരുന്ന ചോദ്യമാണ് ഏത് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തണം എന്ന ചോദ്യം. അത് നിങ്ങള്‍ക്ക് അവിടെ സന്ദര്‍ശനത്തിന് ചിലവഴിക്കാവുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നാഗലാന്‍ഡ് ടൂറിസത്തെക്കുറിച്ച് കൂടുതലായി അറിയാം സ്ലൈഡുകള്‍ കാണുക.

01. ദീമാപൂർ

01. ദീമാപൂർ

വികസനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാഗലാൻഡിലെ ഒരു നഗരമാണ് ദീമാപൂർ. നാഗലാൻഡിന്റെ പ്രവേശന കവാടം എന്നാണ് ദീമാപൂർ അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rita Willaert
ചുമുക്കേദിമ ഗ്രാമം

ചുമുക്കേദിമ ഗ്രാമം

ദിമാപൂരിന്‌ സമീപമുള്ള പുരാതന ഗ്രാമമായ ചുമുക്കേദിമയുടെ മനോഹരമായ മലനിരകളില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്‌. തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌. ദിമാപൂര്‍ നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ നാഗ മലനിരകളുടെ താഴ്‌ വാരത്തിലാണ്‌ ചുമുക്കേദിമ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. കൂടുതൽ വായിക്കാം
Photo Courtesy: jimanish

ദിഫുപര്‍

ദിഫുപര്‍

നാഗാലാന്‍ഡിന്റെ യഥാര്‍ത്ഥ ദൃശ്യം ഒരൊറ്റ ഗ്രാമത്തില്‍ നിന്നും കാണണമെങ്കില്‍ ദിഫുപര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. നഗര ഹൃദയത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ 14,000 ജനങ്ങളുണ്ട്‌. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ഈ ഗ്രാമം ഒരു ചെറിയ നാഗാലാന്‍ഡ്‌ തന്നെയാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220

സെയ്‌തെകിമ ഗ്രാമം

സെയ്‌തെകിമ ഗ്രാമം

ദിമാപൂരിന്റെ പ്രാന്ത പ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന സെയ്‌തികിമ ഗ്രാമം ത്രിവെള്ളച്ചാട്ടങ്ങളാല്‍ പ്രശസ്‌തമാണ്‌. പ്രകൃതി മനോഹരമായ സ്ഥങ്ങളിലൂടെ നഗരഹൃദയത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെയെത്തും. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ മൂന്ന്‌ തട്ടുകളായുള്ള വെള്ളച്ചാട്ടമാണിത്‌. കൂടുതൽ വായിക്കാം
Photo Courtesy: rajkumar1220

ഡൈസെഫി കരകൗശല ഗ്രാമം

ഡൈസെഫി കരകൗശല ഗ്രാമം

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഡൈസെഫി ഒരു കൈത്തറി, കരകൗശല ഗ്രാമമാണ്‌. കരകൗശല വിദ്യയില്‍ വിദഗ്‌ധരായ തെന്യിമി സമൂഹമാണ്‌ ഗ്രാമത്തില്‍ കൂടുതലായും വസിക്കുന്നത്‌. തടിയിലെ കൊത്തുപണി, മുള ഉത്‌പന്നങ്ങള്‍ തുടങ്ങി വിവിധ കരകൗശല വസ്‌തുക്കളും കൈത്തറി ഉത്‌പന്നങ്ങളും ഇവര്‍ നിര്‍മ്മിക്കാറുണ്ട്‌. ദിമാപൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡൈസെഫിയിലേക്ക്‌ ടൂറിസ്റ്റ്‌ ടാക്‌സികളും സര്‍ക്കാര്‍ ബസുകളും കിട്ടും. കൂടുതൽ വായിക്കാം
Photo Courtesy: dimapur.nic.in

കുക്കി ഡോലോങ്‌ ഗ്രാമം

കുക്കി ഡോലോങ്‌ ഗ്രാമം

വടക്ക്‌ കിഴക്കന്‍ മേഖലയിലെ പുരാതന ഗോത്രക്കാരായ കുക്കി ഗോത്രക്കാര്‍ താമസിക്കുന്ന സ്ഥലമാണ്‌ കുക്കി ഡോലോങ്‌ ഗ്രാമം. ദിമാപൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം ദിമാപൂര്‍ ജില്ലയിലെ മെഡ്‌സിഫെമ തെഹ്‌സിലിന്റെ ഭരണത്തിന്‍ കീഴിലാണ്‌ വരുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220
റുസാഫെമ

റുസാഫെമ

ഷോപ്പിങ്‌ ഇഷ്‌ടപ്പെടുന്നവരെ ദിമാപൂര്‍ ഒരിക്കലും നിരാശപെടുത്തില്ല. റുസാഫെമ ശരിക്കുമൊരു ഷോപ്പിങ്‌ സ്വര്‍ഗമാണ്‌ പ്രത്യേകിച്ച്‌ നാഗാസിന്റെ പരമ്പരാഗത ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌. കൊഹിമയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ദിമാപൂര്‍-കൊഹിമ റോഡില്‍ സ്ഥിതി ചെയ്യുന്ന റുസൈഫെമയില്‍ നിരവധി സ്റ്റോറുകളുണ്ട്‌. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220

02. സുന്നേബോട്ടോ

02. സുന്നേബോട്ടോ

നാഗാലാന്‍ഡിന്‍റെ മധ്യഭാഗത്തായി സമുദ്രനിരപ്പില്‍‌ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുന്നേബോട്ടോ ജില്ല. സുന്‍ഹെബോടോ എന്ന വാക്ക് സുന്‍ഹെബോ, ടോ എന്നീ രണ്ട് വാക്കുകളില്‍ നിന്ന് രൂപപ്പെട്ടതാണ്. സുന്‍ഹെബോ എന്നത് വെള്ള ഇലകളും, പഞ്ഞിപോലുള്ള ഇതളുകളും, ഉള്ളില്‍ തേനുമുള്ള പൂവുണ്ടാകുന്ന ഒരിനം കുറ്റിച്ചെടിയാണ്. ടോ എന്നതിനര്‍ത്ഥം 'കുന്നിന് മുകളില്‍' എന്നാണ്. ഒരു സുമി വാക്കാണ് സുന്‍ഹെബോടോ. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220
03. വോഖ

03. വോഖ

നാഗാലാന്‍ഡിന്‍റെ തെക്കന്‍ ഭാഗത്തുള്ള ഒരു ജില്ലാ ആസ്ഥാന നഗരമാണ് വോഖ. നാഗാലാന്‍ഡിലെ പ്രധാന ജനവിഭാഗമായ ലോത വര്‍ഗ്ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: wokha.nic.in

ഡോയാങ്ങ് ജല വൈദ്യുത പദ്ധതി

ഡോയാങ്ങ് ജല വൈദ്യുത പദ്ധതി

പണ്ടുമുതലേ ഡോയാങ്ങ് നദി, വോഖ സന്ദര്‍ശിക്കുന്നവരുടെ ഇഷ്ടപ്പെട്ട കാഴ്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡോയാങ്ങ് ജല വൈദ്യുത പദ്ധതിയും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡോയാങ്ങ് നദിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ജലവൈദ്യുത പദ്ധതി അതിശയിപ്പിക്കുന്ന ചില കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: wokha.nic.in

ടിയി പര്‍വ്വതം

ടിയി പര്‍വ്വതം

വോഖയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സമുദ്രനിരപ്പില്‍ നിന്ന് 1969 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടിയി പര്‍വ്വതം. ഐതിഹ്യമനുസരിച്ച് ഈ പര്‍വ്വതത്തിന് മുകളില്‍ ഭാഗ്യമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു കായ്കനിത്തോട്ടം ഉണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: wokha.nic.in

ഡോയാങ്ങ് നദി

ഡോയാങ്ങ് നദി

നാഗാലാന്‍ഡിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദികളിലൊന്നാണ് ഡോയാങ്ങ്. വോഖ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ നദി ഒഴുകുന്നത്. പ്രദേശിക ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഡിസു എന്നും ഡിസുലു എന്നും ഡോയാങ്ങ് അറിയപ്പെടുന്നു കൂടുതൽ വായിക്കാം

Photo Courtesy: wokha.nic.in

വാന്‍ഖോസുങ്ങ്

വാന്‍ഖോസുങ്ങ്

വോഖയിലെ ക്രിസ്തുമതത്തിന്‍റെ ആസ്ഥാനം കാണണമെങ്കില്‍ നഗരത്തില്‍ നിന്ന് വാന്‍ഖോസുങ്ങിലെത്തണം. ഐതിഹാസികമായ ടിയി പര്‍വ്വതത്തിന്‍റെ താഴ്പ്രദേശത്തായി, വോഖയുടെ വടക്ക് ഭാഗത്താണ് ഈ സ്ഥലം. കൂടുതൽ വായിക്കാം
Photo Courtesy: wokha.nic.in

ടോകു ഇമോങ്ങ്

ടോകു ഇമോങ്ങ്

വോഖയിലെ പ്രധാന ഉത്സവമാണ് ടോകു ഇമോങ്ങ്. വിളവെടുപ്പിന് ശേഷമുള്ള ഒന്‍പത് ദിവസത്തെ ഈ ആഘോഷം ഏറെ വര്‍ണ്ണപ്പകിട്ടോടെയാണ് ആഘോഷിക്കപ്പെടുന്നത്. തങ്ങളുടെ കാര്‍ഷികാധ്വാനം പൂര്‍ത്തിയായ വേളയിലെ സന്തോഷമാണ് ജനങ്ങള്‍ ആഘോഷിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: wokha.nic.in
04. കൊഹിമ

04. കൊഹിമ

നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്‌. അസ്‌പര്‍ശിത സൗന്ദര്യത്താല്‍ പ്രശസ്‌തമായ ഈ സ്ഥലം തലമുറകളായി സന്ദര്‍ശകരെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. കൊഹിമ ഒരു ഇംഗ്ലീഷ്‌ ശൈലിയിലുള്ള പേരാണ്‌. യഥാര്‍ത്ഥ പേരായ ക്യൂഹിമ അഥവ ക്യൂഹിറ എന്ന്‌ ഉച്ചരിക്കാന്‍ പ്രയാസമായതിനാല്‍ ബ്രിട്ടീഷുകാരാണ്‌ ഈ പേര്‌ നല്‍കിയത്‌. കൂടുതൽ വായിക്കാം
Photo Courtesy: Sharada Prasad CS

ഡിസ്കൗ താഴ്വര

ഡിസ്കൗ താഴ്വര

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Mongyamba

ഗ്രേറ്റര്‍ കൊഹിമ

ഗ്രേറ്റര്‍ കൊഹിമ

നാഗാലാന്‍ഡിന്റെ തലസ്ഥാന നഗരിയായ കൊഹിമയ്‌ക്ക്‌ ചുറ്റുമുള്ള നഗര സഞ്ചയമാണ്‌ ഗ്രേറ്റര്‍ കൊഹിമ. ഇതില്‍ ജഖാമ, ജോത്സോമ, കൊഹിമ ഗ്രാമങ്ങള്‍ ഉള്‍പ്പെടും. വിവിധ നാഗാവംശജരുടെ ചരിത്രത്തിലൂടെ നാഗ സംസ്‌കാരത്തെ കുറിച്ച്‌ അറിവ്‌ പകരുന്ന നാഗാലാന്‍ഡ്‌ സ്റ്റേറ്റ്‌ മ്യൂസിയം ആണ്‌ ഗ്രേറ്റര്‍ കൊഹിമയിലെ പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220
വേഴാമ്പല്‍ ഉത്സവം

വേഴാമ്പല്‍ ഉത്സവം

ഡിസംബറിലെ ആദ്യ ആഴ്‌ചയില്‍ നടക്കുന്ന വേഴാമ്പല്‍ ഉത്സവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാഗാലാന്‍ഡിലെ ഏറ്റവും വലിയ വാര്‍ഷികോത്സവമാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Homen Biswas
നാഗാബസാർ

നാഗാബസാർ

കൊഹിമ സന്ദര്‍ശിക്കുന്ന ഏതൊരാളെയും എറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നസ്ഥലങ്ങളിലൊന്നാണ്‌ നാഗ ബസാര്‍ അഥവ പ്രാദേശിക വിപണി. കൊഹിമ പട്ടണത്തോളം പഴക്കമുണ്ട്‌ ഈ വിപണിയ്‌ക്ക്‌. വൈവിധ്യമാര്‍ന്ന നിരവധി ജീവികള്‍ ഇവിടെ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്‌. കൂടുതൽ വായിക്കാം
Photo Courtesy: rajkumar1220

05. മൊകോക്ചുങ്

05. മൊകോക്ചുങ്

നാഗാലാന്‍ഡിലേക്കുള്ള സന്ദര്‍ശനം മൊക്കോക്ചുംഗ് കൂടി സന്ദര്‍ശിക്കാതെ ഒരിക്കലും പൂര്‍ണമാകില്ല. പ്രമുഖ ജില്ലാ ആസ്ഥാനങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ആവോ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ്. കൂടുതൽ വായിക്കാം

Photo Courtesy: DecafGrub47393
മൊകോക്ചുങ് ഗ്രാമം

മൊകോക്ചുങ് ഗ്രാമം

ആവോസ് ഗോത്രതാമസ സ്ഥലമാണ് ഇവിടം. പരമ്പരാഗത രീതിയില്‍ തീര്‍ത്തിരിക്കുന്ന ഗോത്രവര്‍ഗക്കാരുടെ വീടുകളും ഗോത്ര സംസ്കൃതിയും നമുക്ക് അറിയാനാകും. ഇതേജില്ലയില്‍ തന്നെയുള്ള ഉംഗ്മ എന്ന സ്ഥലത്ത് നിന്നാണ് ആവോ വംശജര്‍ മൊക്കോക് ചുംഗിലേക്ക് എത്തിയതെന്നാണ് വിശ്വാസം. കൂടുതൽ വായിക്കാം

Photo Courtesy: Limasenla

ചാംഗ്തോംഗ്യ ഗ്രാമം

ചാംഗ്തോംഗ്യ ഗ്രാമം

ആവോ ഗോത്ര വിഭാഗക്കാര്‍ അധിവസിക്കുന്ന മനോഹര ഗ്രാമമായ ചാംഗ്തോംഗ്യ കാണാതെ മൊക്കോക്ചുംഗ് സന്ദര്‍ശനം പൂര്‍ണമാകില്ല. മൊക്കോക്ക്ചുംഗില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാംഗ്പാംഗ്കോംഗ് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നഗരതിരക്കില്‍ നിന്ന് മോചനം കൊതിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ നല്ല സ്ഥലമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Jim Ankan Deka

06 മോൺ

06 മോൺ

ചിലര്‍ക്ക്‌ ഒരു സാഹസിക യാത്ര, മറ്റ്‌ ചിലര്‍ക്ക്‌ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം, അന്വേഷികള്‍ക്ക്‌ നരവംശപ്രാധാന്യമുള്ള സ്ഥലം- ഇതെല്ലാം ആണ്‌ മോണ്‍. എല്ലാവര്‍ക്കും വേണ്ടി എന്തെങ്കിലും ഒന്ന്‌ ഇവിടെ കരുതി വച്ചിട്ടുണ്ടാകും. നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ്‌ ശാന്തവും മോനഹരവുമായ ഒരു സ്ഥലമാണ്‌ നിങ്ങള്‍ അഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മോണ്‍ തിരഞ്ഞെടുക്കാം. കൂടുതൽ വായിക്കാം

Photo Courtesy: mon.nic.in
ലോങ്വ ഗ്രാമം

ലോങ്വ ഗ്രാമം

അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ പകുതി കിടക്കുന്ന എത്രസ്ഥലങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടാകും. വളരെ അധികം ഉണ്ടാകില്ല.ലോന്‍ഗ്വ ഗ്രാമം സന്ദര്‍ശിച്ചാല്‍ അത്തരത്തിലൊരനുഭവം ഉണ്ടാകും. ആന്‍ഘിന്റെ(മുഖ്യന്‍) ഭവനത്തിന്റെ ഒരു പകുതി ഇന്ത്യയിലും മറ്റൊരു പകുതി മ്യാന്‍മാറിലുമാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: mon.nic.in
ച്യൂ ഗ്രാമം(ബസ്‌തി)

ച്യൂ ഗ്രാമം(ബസ്‌തി)

സര്‍വാഭരണ വിഭൂഷിതനായ ആന്‍ഘ്‌ മുഖ്യന്‍ വാന്‍ഗോഖാവോ ആന്‍ഘിന്റെ ഒരു ഗംഭീര പ്രതിമ ച്യൂ ഗ്രാമത്തിന്റെ അഥവ ബസ്‌തിയിലെ ഏറ്റവും വലിയ ഭവനമായ ആന്‍ഘ്‌ ഭവനത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ട്‌. കോണ്യാക്‌ യോദ്ധാക്കളെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിയുന്ന മറ്റൊരു സ്ഥലമാണ്‌ ച്യൂ ഗ്രാമം. ഇവര്‍ പിന്തുടരുന്ന ആചാരങ്ങള്‍ പൂര്‍ണമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല. കൂടുതൽ വായിക്കാം

Photo Courtesy: mon.nic.in
ഷാങ്‌ന്യു ഗ്രാമം

ഷാങ്‌ന്യു ഗ്രാമം

മോണ്‍ ജില്ലയിലെ പരമ്പരാഗത ഗ്രാമങ്ങളില്‍ ഒന്നായ ഷാങ്‌ന്യുവിന്റെ തലവന്‍ ആന്‍ഘ്‌ മുഖ്യനാണ്‌. ആന്‍ഘ്‌ മുഖ്യന്റെ തടിയില്‍ നിര്‍മ്മിച്ചിട്ടുള്ള മനോഹരമായ ഭവനമാണ്‌ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണം. തടിയില്‍ നിര്‍മ്മിച്ച മനോഹരമായ പ്രവേശന കവാടമുണ്ടിതിന്‌. കൂടുതൽ വായിക്കാം

Photo Courtesy: Jim Ankan Deka
വേദ കൊടുമുടി

വേദ കൊടുമുടി

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുള്ള ഏറ്റവും വലിയ കൊടുമുടിയാണ്‌ പാക്‌ കോയി എന്നും അറിയപ്പെടുന്ന വേദ കൊടുമുടി. ജില്ലാ ആസ്ഥാനത്ത്‌ നിന്നും 70 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയില്‍ നിന്നും നോക്കിയാല്‍ മലനിരകളുടെയും നദികളുടെയും മനോഹര ദൃശ്യം കാണാന്‍ കഴിയും. കൂടുതൽ

Photo Courtesy: rajkumar1220
07. ഫെക്

07. ഫെക്

പ്രകൃതി സൗന്ദര്യവും സംസ്‌കാരവും ഒരുപോലെ സമ്മേളിച്ചിട്ടുള്ള ഫെക്‌ നാഗാലാന്‍ഡ്‌ സൂക്ഷിക്കുന്ന രഹസ്യമാണ്‌. നാഗാലാന്‍ഡിന്റെ തെക്ക്‌ കിഴക്കായിട്ടാണ്‌ ഫെക്‌ നഗരം സ്ഥിതി ചെയ്യുന്ന ഫെക്‌ ജില്ല . കിഴക്ക്‌ മ്യാന്‍മാര്‍, തെക്ക്‌ മണിപ്പൂര്‍, പടിഞ്ഞാറ്‌ കൊഹിമ ജില്ല വടക്ക്‌ സുന്‍ഹിബോട്ടോ, ട്യൂന്‍സാങ്‌ ജില്ലകള്‍ എന്നിങ്ങനെയാണ്‌ ജില്ലയുടെ അതിരുകള്‍. കൂടുതൽ വായിക്കാം

Photo Courtesy: Mongyamba
08. ട്യൂൺസാങ്

08. ട്യൂൺസാങ്

നാഗാലാന്റിലെ ഏറ്റവും വലുതും സംസ്ഥാനത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്നതുമായ ട്യൂൺസാങിന്റെ ഭരണ നിര്‍വ്വഹണ പട്ടണവും അറിയപ്പെടുന്നത് ജില്ലയുടെ പേരില്‍ തന്നെയാണ്. വലിപ്പം കൊണ്ട് മാത്രമല്ല ഭരണഘടനാപരമായ ചില പ്രത്യേക അവകാശങ്ങളുടെ പേരിലും ശ്രദ്ധേയമാണ് ഈ ജില്ല. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220
09. ലോംങ് ലെംങ്

09. ലോംങ് ലെംങ്

നാഗാലാന്‍ഡില്‍ പുതുതായി രൂപീകരിച്ച ലോംങ് ലെംങ് ജില്ലയുടെ ആസ്ഥാനമാണ് ലോംങ് ലെംങ് നഗരം. 2004 ജനുവരി 24നാണ് ട്യൂൺസാങ് ജില്ലയില്‍ നിന്ന് വേര്‍പെടുത്തി ലോംങ് ലെംങ് രൂപീകരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 1066 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പ്രവേശിക്കാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്. കൂടുതൽ വായിക്കാം
Photo Courtesy: rajkumar1220

10. കിഫൈർ

10. കിഫൈർ

നാഗാലാന്‍ഡിലെ ചെറുപട്ടണങ്ങളില്‍ ഒന്നാണ്‌ കിഫൈര്‍. നാഗാലാന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ സാരമാതി പര്‍വതത്തിന്‌ സമീപത്തായാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220
11. പെരെൻ

11. പെരെൻ

പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്ന നാട്. നാഗാലാന്‍ഡ് സംസ്ഥാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പെരെന്‍ എന്ന ഈ കൊച്ചു ദേശം. മനുഷ്യന്റെ കരസ്പര്‍ശത്താല്‍ കളങ്കമേല്‍ക്കാത്ത പരിശുദ്ധമായ നിബിഡ വനങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇതിനു നമ്മള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പെരെന്‍ നിവാസികളോട് തന്നെയാണ്. കൂടുതൽ

Photo Courtesy: rajkumar1220
ഹൈവെ

ഹൈവെ

നാഗലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിലേക്കുള്ള ഹൈവെ

Photo Courtesy: Jackpluto

ദേവാലയം

ദേവാലയം

കൊഹിമയിലെ ഒരു ക്രിസ്ത്യൻ ദേവാലയം
Photo Courtesy: deepgoswami

പെൺകുട്ടികൾ

പെൺകുട്ടികൾ

കൊഹിമയിലെ പെൺകുട്ടികൾ
Photo Courtesy: Releaseme2

പരമ്പരാഗത വേഷം

പരമ്പരാഗത വേഷം

പരമ്പരാഗത വേഷം ധരിച്ച നാഗലാൻഡിലെ ജനങ്ങൾ
Photo Courtesy: rajkumar1220

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X