» »ഊട്ടിയിലും കുന്നൂരിലും പോകുന്നവര്‍ അറിയാന്‍

ഊട്ടിയിലും കുന്നൂരിലും പോകുന്നവര്‍ അറിയാന്‍

Written By:

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടിയേക്കുറിച്ചും കുന്നൂരിനേക്കുറിച്ചും കേ‌ള്‍ക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ലാ. സ്കൂളുകളില്‍ നിന്നുള്ള പിക്നിക്ക് ടൂര്‍ മുതല്‍ ഹണിമൂണ്‍ ട്രിപ്പുകള്‍ വരെ നടത്താന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഊട്ടി. ഊട്ടിയിലും കുന്നൂരും യാത്ര ചെയ്യുന്നവര്‍ അറി‌ഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ നമുക്ക് മനസിലാക്കാം.

MakemyTrip കൂപ്പണുകള്‍ സൗജന്യമായി നേടാം

ഊട്ടിയേക്കുറിച്ച്

ഹില്‍സ്റ്റേഷനുകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടു‌ന്നത്. ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ യഥാര്‍ത്ഥപേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകളിലാണ് ഊട്ടി എന്ന സുന്ദരഭൂമി നിലകൊള്ളുന്നത്. ഊട്ടിയില്‍ ചെന്നാല്‍ സമീപത്തെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട് അവയില്‍ ഒന്നാണ് കുന്നൂര്‍. തേയില, കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട കൂന്നൂരിലേക്ക് ഊട്ടിയില്‍ നിന്ന് 19 കിലോമീറ്റര്‍ ആണ് ദൂരം.

പ്രശസ്തമായ നീലഗിരി മൗണ്ടേന്‍ റെയില്‍വെ വഴി ഊട്ടിയില്‍ നിന്ന് കുന്നൂരിലേക്ക് യാത്ര ചെയ്യാം. മേട്ടുപ്പാളയത്തില്‍ നിന്ന് വരുന്ന ട്രെയിന്‍ കുന്നൂര്‍ വഴിയാണ് ഊട്ടിയില്‍ എത്തിച്ചേരുന്നത്.

കോത്തഗിരി

ഊട്ടി സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു ഹില്‍സ്റ്റേഷനാണ് കോത്തഗിരി. ഊട്ടിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് കോത്തഗിരി സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ എന്ന് അറിയപ്പെടുന്ന പല പിക്നിക്ക് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് കോത്തഗിരിയിലാണ്. വിശദമായി വായിക്കാം

മുതുമലൈ

നീലഗിരി മലനിരകളിലെ ഒരു വന്യജീ‌വി സങ്കേതമാണ് മുതുമലൈ വന്യജീവി സങ്കേതം. ഊട്ടിയില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെയായാണ് മുതുമലൈ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

ഊട്ടിയിലേയും പരിസര പ്രദേശത്തേയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

അവലാഞ്ച് തടാകം, ഊട്ടി

അവലാഞ്ച് തടാകം, ഊട്ടി

ഊട്ടിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ നീലഗിരി കുന്നുകളിലാണ് ഈ തടാകം വിലയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. വിശദമായി വായിക്കാം

Photo Courtesy: Raghavan Prabhu

ദോഡ്പേട്ട, ഊട്ടി

ദോഡ്പേട്ട, ഊട്ടി

നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദോഡ്പേട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍ നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിപട്ടണത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ്. ഊട്ടി - കോട്ടഗിരി റോഡ് വഴി ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Edukeralam, Navaneeth Krishnan S

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഊട്ടി

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഊട്ടി

ദോഡപേട്ട മലഞ്ചെരുവില്‍ ഏകദേശം 22 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പുല്‍തകിടിയാണിത്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്‍റിനാണ്‌ ഇതിന്റെ മേല്‍ നോട്ടം. വിശദമായി വായിക്കാം

Photo Courtesy: Justinvijesh

ഗ്ലെന്‍ മോര്‍ഗന്‍, ഊട്ടി

ഗ്ലെന്‍ മോര്‍ഗന്‍, ഊട്ടി

ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൗതുകം. വിശദമായി വായിക്കാം

Photo Courtesy: Vinrox

മുകൂര്‍ത്തി, ഊട്ടി

മുകൂര്‍ത്തി, ഊട്ടി

നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഉദ്യാനം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. വിശദമായി വായിക്കാം

Photo Courtesy: L. Shyamal

ഊട്ടി തടാകം,ഊട്ടി

ഊട്ടി തടാകം,ഊട്ടി

ഊട്ടിയില്‍ വന്നെത്തുന്നവര്‍ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ദൃശ്യവിരുന്നാണ് ഊട്ടി തടാകം . 65 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ കായല്‍ നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്. മൂന്ന് തവണ ജലോപരിതലം പരിധിയിലും മേലെ വന്നതിനാല്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവന്നു. വിശദമായി വായിക്കാം

Photo Courtesy: Gauri Wur Sem

പൈകര, ഊട്ടി

പൈകര, ഊട്ടി

മുതുമല നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. പ്രകൃതിസൌന്ദര്യത്തിന് പേര്കേട്ടതാണ് ഈ പ്രദേശം. നീലഗിരി ജില്ലയിലെ ഏറ്റവും വലിയ തടാകമാണിതെന്ന് മാത്രമല്ല ടോഡ നിവാസികള്‍ വളരെ പവിത്രമായാണ് ഇതിനെ കാണുന്നത്. വിശദമായി വായിക്കാം

Photo Courtesy: Amol.Gaitonde

വെന്‍ലോക്ക് ഡോണ്‍, ഊട്ടി

വെന്‍ലോക്ക് ഡോണ്‍, ഊട്ടി

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നയനമനൊഹരമായ പ്രദേശമാണ് വെന്‍ലോക്ക് ഡോണ്‍. ഉരുളന്‍ പാറകളും പച്ചവിരിച്ച പുല്‍മേടും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുകളും ഉള്‍ക്കൊള്ളുന്ന ഈ അഭൌമതീരത്തിന്റെ വിസ്തൃതി ഏകദേശം 20,000 ഏക്കറാണ്. വിശദമായി വായിക്കാം

Photo Courtesy: itslife

കുന്നൂര്‍

കുന്നൂര്‍

കുന്നൂരിലെത്തിപ്പെടുക എന്നത് വളരെ എളുപ്പമാണ്. കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍റില്‍ നിന്ന് മേട്ടുപ്പാളയത്ത് വന്നിറങ്ങി നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ട്രെയിനില്‍ കയറാം. ഗാന്ധിപുരത്ത് നിന്ന് ഊട്ടിയിലേക്കുള്ള ബസില്‍ കയറി കൂനൂരിലിറങ്ങുകയും ചെയ്യാവുന്നതാണ്. കോയമ്പത്തൂരില്‍ നിന്ന് കൂനൂരിലേക്കുള്ള യാത്ര മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. വിശദമായി വായിക്കാം
Photo Courtesy: Robinder Uppal

നീലഗിരി മൗണ്ടേന്‍ റെയില്‍വെ

നീലഗിരി മൗണ്ടേന്‍ റെയില്‍വെ

നീലഗിരി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലുള്ള കുന്നൂരിലേക്കും, ഊട്ടിയിലേക്കുമുള്ള യാത്ര. യുനെസ്കോയുടെ നിര്‍ദ്ദേശപ്രകാരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. വിശദമായി വായിക്കാം
Photo Courtesy: AHEMSLTD

ഡോള്‍ഫിന്‍സ് നോസ് വ്യൂ പോയിന്റ്, കുന്നൂര്‍

ഡോള്‍ഫിന്‍സ് നോസ് വ്യൂ പോയിന്റ്, കുന്നൂര്‍

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡോള്‍ഫിന്‍റെ മൂക്ക് പോലെ ആകൃതിയുള്ള ഒരു മുനമ്പാണ് ഇത്. കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഈ കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവിടെ നിന്നുള്ള കാഴ്ച കാണാന്‍ അല്പം ദൂരം മല കയറേണ്ടതുണ്ട്. എന്നാല്‍ ആ കഷ്ടപ്പാട് ഇവിടെ നിന്നുള്ള കാഴ്ച പരിഹരിച്ച് തരും. വിശദമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

ലാംബ്സ് റോക്ക്, കുന്നൂര്‍

ലാംബ്സ് റോക്ക്, കുന്നൂര്‍

കൂന്നൂരിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലാംബസ് റോക്ക്. കൂന്നൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ലാംബ്സ്റോക്ക്. ഇവിടെ നിന്നാല്‍ കോയമ്പത്തൂര്‍ പ്രദേശത്തിന്‍റെ വിഹഗവീക്ഷണം ലഭിക്കും. കുടുംബത്തോടൊപ്പം ഒഴിവ് ദിനം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Jon Connell

കടാരി വെള്ളച്ചാട്ടം, കുന്നൂര്‍

കടാരി വെള്ളച്ചാട്ടം, കുന്നൂര്‍

നീലഗിരിയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് കടാരി. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയായ ഇത് കടാരി ഹൈഡ്രോ ഇലക്ട്രിക് സിസ്റ്റം എന്ന് അറിയപ്പെടുന്നു. കൂനൂരിന്‍റെ മധ്യഭാഗത്ത് നിന്ന് പത്തുകിലോമീറ്റര്‍ അകലെ കുന്ദ റോഡിലാണ് ഈ വെള്ളച്ചാട്ടം. വിശദമായി വായിക്കാം

Photo Courtesy: Shankarkarthikeyan

സെന്റ് ജോര്‍ജ് ചര്‍ച്ച്, കുന്നൂര്‍

സെന്റ് ജോര്‍ജ് ചര്‍ച്ച്, കുന്നൂര്‍

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയാണിത്. 1826 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പള്ളിയുടെ പ്ലാന്‍ കേണല്‍ ജെ.ടി ബൊയ്‍ലുവിന്‍റേതാണ്. പട്ടാളക്കാര്‍ക്കായി പണിത പള്ളിയാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Wuselig

ഹിഡന്‍ വാലി, കുന്നൂര്‍

ഹിഡന്‍ വാലി, കുന്നൂര്‍

സാഹസിക യാത്രകളില്‍ തല്പരരായവര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു പ്രദേശമാണിത്. ഇവിടേക്കെത്താന്‍ വനത്തിലൂടെ അല്പദൂരം കാല്‍നടയായി യാത്രചെയ്യണം. കൂനൂരിലെ ഹില്‍സ്റ്റേഷനെ ചുറ്റിയുള്ള ഹിഡന്‍വാലിയില്‍ വര്‍ഷം മുഴുവനും സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വിശദമായി വായിക്കാം

Photo Courtesy: Enchant me

സിംസ് പാര്‍ക്ക്, കുന്നൂര്‍

സിംസ് പാര്‍ക്ക്, കുന്നൂര്‍

കുന്നൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ് സിംസ് പാര്‍ക്ക്. 1874 ല്‍ മദ്രാസ് സെക്രട്ടറിയായിരുന്ന ജെ.ഡി സിമ്മിന്‍റെ പേരാണ് ഈ പാര്‍ക്കിന്. ഇതൊരു ഉദ്യാനമാണ്. അപൂര്‍വ്വങ്ങളായ നിരവധി സസ്യവിഭാഗങ്ങളെ സംരക്ഷിക്കുകയും സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. വിശദമായി വായിക്കാം

Photo Courtesy: Gauri Wur Sem

കോത്തഗിരി

കോത്തഗിരി

നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ്‌ കോത്തഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Prof tpms

കോടനാട് വ്യൂ പോയിന്റ്, കോത്തഗിരി

കോടനാട് വ്യൂ പോയിന്റ്, കോത്തഗിരി

കോത്തഗിരി മുഴുവന്‍ ഒറ്റനോട്ടത്തില്‍ കാഴ്ച്ചയ്ക്കുള്ളിലാക്കാന്‍ പാകത്തില്‍ കോടനാട് വ്യൂ പോയിന്റ്‌ നിലകൊള്ളുന്നു. ടെര്‍മിനസ് കണ്ട്രി എന്ന് കൂടി അറിയപ്പെടുന്ന ഇവിടം മനോഹരമായ കാഴ്ച്ചകളാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ksanthosh89

രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്, കോത്തഗിരി

രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്, കോത്തഗിരി

കോത്തഗിരി ഹില്‍ സ്റ്റേഷനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. കോട്ടഗിരിയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയായി ഇവ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: sramana9

കാതെറിന്‍ വെള്ളച്ചാട്ടം, കോത്തഗിരി

കാതെറിന്‍ വെള്ളച്ചാട്ടം, കോത്തഗിരി

നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. കോട്ടഗിരിയില്‍ നിന്ന് 29 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. എം.ഡി.കോക്ക് ബര്‍ണിന്‍റെ ഭാര്യയുടെ പേരിലറിയപ്പെടുന്ന വെള്ളച്ചാട്ടമാണിത്. വിശദമായി വായിക്കാം

Photo Courtesy: Sandip Bhattacharya

ലോങ്ങ്‌വുഡ് ഷോല, കോത്തഗിരി

ലോങ്ങ്‌വുഡ് ഷോല, കോത്തഗിരി

നീലഗിരിയിലെ നിത്യഹരിത വനമാണ് ലോങ്ങ്‌വുഡ് ഷോല. ഇന്ത്യന്‍ മലമ്പോത്ത്, പാറ്റാട എന്നീ രണ്ടു പേരുകള്‍ ഈ കാടിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് . കാരണം ഈ രണ്ടു സ്പീഷീസില്‍ പെട്ട ജന്തുക്കളുടെയും പ്രധാന വാസസ്ഥലം കൂടിയാണിത്. വിശദമായി വായിക്കാം

Photo Courtesy: D momaya

മോയാര്‍ നദി, മുതുമല

മോയാര്‍ നദി, മുതുമല

ഭവാനി നദിയുടെ പോഷക നദികളില്‍ ഒന്നാണ് മോയര്‍. മസിനഗുടി-ഊട്ടി റോഡിലായുള്ള മോയര്‍ പട്ടണത്തില്‍ നിന്നാണ് ഇതു ഉത്ഭവിക്കുന്നത്. മുതുമല വന്യജീവി സങ്കേതത്തിനേയും ബന്ദിപ്പൂരിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നദിയാണിത്. വിശദമായി വായിക്കാം

Photo Courtesy: Srihari Kulkarni

തെപ്പക്കാട് ആന സങ്കേതം, മുതുമല

തെപ്പക്കാട് ആന സങ്കേതം, മുതുമല

ആനകളുടെ പ്രധാന പരിശീലന കേന്ദ്രവും പാര്‍പ്പിടവും കൂടിയാണ് തെപ്പക്കാട് ആന സങ്കേതം. 1972 ലാണ് ഇവിടെ ഇങ്ങനെയൊരു എലിഫെന്റ് ക്യാമ്പ് സ്ഥാപിക്കപ്പെട്ടത്. എല്ലാ ദിവസവും വിനായക പൂജ ക്യാമ്പില്‍ നടത്തി വരാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Marcus Sherman

Read more about: ooty, ഊട്ടി
Please Wait while comments are loading...