Search
  • Follow NativePlanet
Share
» »2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!

2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!

2023 ലെ യാത്രാ ട്രെൻഡുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.. ആദ്യ പത്തിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു യാത്രാ ലക്ഷ്യസ്ഥാനവും ഇടം നേടിയിട്ടുണ്ട്!

2023 എന്ന പുതിയ വർഷം വന്നെത്തുവാൻ ഇനി ചുരുക്കം ചില ആഴ്ചകൾ മാത്രമേയുള്ളൂ. ഏതൊരു വർഷത്തെയും പോലെ ഈ പുതുവർഷവും യാത്രകളാൽ സമ്പന്നമാക്കുവാൻ തന്നെയാണ് എല്ലാ യാത്രാപ്രേമികളും ആഗ്രഹിക്കുന്നത്. മഹാമാരി ഇല്ലാതാക്കിയ രണ്ടു വർഷങ്ങളുടെ യാത്രകൾ, തിരികെ പിടിക്കുവാൻ ഈ വർഷവും സഞ്ചാരികൾ പതിവിലും കൂടുതലൽ യാത്രകൾ നടത്തുമെന്നുതന്നെയാണ് പഠനങ്ങൾ പറയുന്നത്.

പക്ഷേ, വെറുതേയൊരിടം തേടിപ്പോകുന്ന യാത്രയായിരിക്കില്ല വരും വര്‍ഷത്തെ യാത്രകളിലെ ട്രെൻഡ്. ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജം പകരുന്ന, ഓരോ നിമിഷവും ആസ്വദിക്കുവാനും സമയമെടുത്ത് പോയിവരുവാനും സാധിക്കുന്ന തരത്തിലുള്ള യാത്രകള്‍ക്കാവും ആളുകൾ പ്രാധാന്യം നല്കുക. ഇതാ ബുക്കിങ് സൈറ്റായ Booking.com നടത്തിയ പഠനത്തിൽ 2023 ലെ യാത്രാ ട്രെൻഡുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.. ആദ്യ പത്തിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു യാത്രാ ലക്ഷ്യസ്ഥാനവും ഇടം നേടിയിട്ടുണ്ട്!

സാവോ പോളോ, ബ്രസീൽ

സാവോ പോളോ, ബ്രസീൽ

ബ്രസീലിലെ ഏറ്റവും മനോഹരമാ പ്രദേശങ്ങളിലൊന്നായ സാവോ പോളാ ആണ് ബുക്കിങ്.കോമിന്‍റെ 2023 ലെ ട്രെൻഡിങ് യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം ജനങ്ങൾ വസിക്കുന്ന നഗരങ്ങളിലൊന്നാ ഇവിടം അതിന്‍റെ തനതായ സംസ്കാരത്തിനും പാരമ്പര്യത്തിനും പ്രസിദ്ധമാണ്. തങ്ങളുടെ നാട്ടിലെത്തുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സംസ്കാരാണ് ഇവരുടേത്.
അതിശയിപ്പിക്കുന്ന രൂപത്തിലുള്ള കെട്ടിടങ്ങളു അവയുടെ ചരിത്രവുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്ന്.. രാത്രി ജീവിതം, സംസ്കാരം , ചരിത്ര ഇടങ്ങള്‍, മ്യൂസിയങ്ങള്ഡ, അതിശയിപ്പിക്കുന്ന രുചികൾ എന്നിങ്ങനെ കാണുവാനും പരീക്ഷിക്കുവാനും നിരവധി കാര്യങ്ങളുണ്ട്. ഫുട്ബോൾ മ്യൂസിയവും പോർച്ചുഗീസ് ഭാഷയുടെ മ്യൂസിയവും ഇവിടെ നിർബന്ധമായും കണ്ടിരിക്കണം. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരവും കൂടിയാണ് സാവോ പോളോ. മാർച്ച് മുതൽ മേയ് വരെയും ഒക്ടോബർ മുതൽ നവംബർ വരെയുമാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

PC:ckturistando/ Unsplash

ബുദ്വ, മോണ്ടിനെഗ്രോ

ബുദ്വ, മോണ്ടിനെഗ്രോ

2023ലെ യാത്രകളിൽ ട്രെൻഡിൽ വരുവാൻ പോകുന്ന രണ്ടാമത്തെ നഗരം മോണ്ടിനെഗ്രോയിലെ ബുദ്വ (Budva, Montenegro) ആണ്. അഡ്രിയാറ്റിക് തീരത്തെ ഒരു ചെറിയ പട്ടണമായ ഇത് കാഴ്ചകളുടെ കാര്യത്തിൽ സമ്പന്നനാണ്. ബീച്ചുകളും രാത്രി ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മധ്യകാലഘട്ടത്തിലെ ചരിത്രനഗരത്തേ അതേപടി സംരക്ഷിച്ചു നിർത്തുവാൻ ഇവിടെ നടത്തിയിരിക്കുന്ന ശ്രമങ്ങൾ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കണം. പകൽ സമയം മുഴുവനും ബീച്ചിലും മറ്റിടങ്ങളിലുമായി ചിലവഴിച്ച് രാത്രി മുഴുവൻ പാർട്ടിയിൽ ആഘോഷിക്കുന്നതാണ് പൊതുവെ ഇവിടെയെത്തുന്ന സ‍ഞ്ചാരികൾ സ്വീകരിക്കുന്ന മാര്‍ഗ്ഗം. ഏതു പ്രായത്തിലുള്ള സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കുവാൻ കഴിയുന്ന സ്ഥലം കൂടിയാണിത്.

PC:Mika/ Unsplash

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ലോക ട്രാവൽ ട്രെൻഡിങ്ങിൽ മൂന്നാമായി ഇടം നേടിയിരിക്കുന്നത് നമ്മുടെ സ്വന്തം പോണ്ടിച്ചേരിയാണ്. കാലങ്ങളോളം ഫ്രഞ്ച് ഭരണത്തിനു കീഴിലായിരുന്ന ഇവിടെ അതിന്‍റെ പല ശേഷിപ്പുകളും ഇന്നും കാണുവാൻ കഴിയും. ഇവിടുത്തെ നിർമ്മിതികളിലും കാലത്തെ അതിജീവിച്ച് നിൽക്കുന്ന കെട്ടിടങ്ങളും വിളമ്പുന്ന രുചികളുമെല്ലാം കഴിഞ്ഞ കാലത്തിന്റെ ഫ്രഞ്ച് സ്മരണകളിലേക്ക് നമ്മെ കൊണ്ടുപോകുവാൻ പര്യാപ്തമായവയാണ്.
പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച്, പ്രോമനേഡ് ബീച്ച് എന്നീ നാലു ബീച്ചുകളാണ് ഇവിടെയുള്ളത്. വാര്‍ മെമ്മോറിയല്‍, ജോന്‍ ഓഫ് ആര്‍ക്ക് പ്രതിമ, ടൗണ്‍ ഹാള്‍, പഴയ ലൈറ്റ് ഹൗസ്, ഗാന്ധി പ്രതിമ, ഡൂപ്ലെക്‌സ് പ്രതിമ, പ്രസിദ്ധമായ ഓറോവില്ല, തുടങ്ങിയവയും ഇവിടെ കാണാം.

ഇവിടുത്തെ ഫ്രഞ്ച് കഫേകളിലെ രുചിയും പൗരാണിക കെട്ടിടങ്ങളിലെ താമസവും ഒരിക്കലും മറക്കരുത്. ചെന്നൈയില്‍ നിന്നും ട്രെയിനിനോ ടാക്സിക്കോ ഇവിടെ എത്താം. ബസ് സര്‍വ്വീസുകളും ലഭ്യമാണ്.
PC:Sukanya Basu/ Unsplash

ക്വെറെറ്റാരോ, മെക്സിക്കോ

ക്വെറെറ്റാരോ, മെക്സിക്കോ

മെക്സിക്കോയില്‍, അസാധാരണമായ ജൈവവൈവിധ്യത്തിനു പ്രസിദ്ധമായ സ്ഥലമാണ്. സ്പാനിഷ് കൊളോണിയൽ വാസ്തുവിദ്യയ്ക്ക് പ്രസിദ്ധമായ ഇവിടെ ധാരാളം നിർമ്മിതികൾ ചരിത്രപ്രാധാന്യത്തോടെ ഇവിടെ സംരക്ഷിക്കുന്നു.
മഴക്കാടുകൾ, മരുഭൂമി, കൽക്കെട്ടുകൾ,പർവതങ്ങൾ, എന്നിവ കാണുവാനും അവിടുത്തെ ജൈവവവ്യവസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുവാനും ഇവിടെ നിങ്ങള്‍ക്ക് സമയം ചിലവഴിക്കാം.
സാന്താ റോസ ഡി വിറ്റെർബോ ചർച്ച്,ഓച്ചർ സാൻ ഫ്രാൻസിസ്കോ പള്ളി , സീനിയ ഗാർഡൻ, ക്വെറെറ്റാരോ റീജിയണൽ മ്യൂസിയം എന്നിങ്ങനെ നിരവധി ചരിത്രക്കാഴ്ചകൾ ഇവിടെ കാണാം.
ഇവിടുത്തെ മുന്തിരിത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്.

PC:Marco Méndez/Unsplash

ബോൾസാനോ, ഇറ്റലി

ബോൾസാനോ, ഇറ്റലി

ഇറ്റാലിയൻ മധ്യകാല നഗരമാണ് ബോൾസാനോ അതിന്‍റെ അദ്വിതീയമായ രാത്രി ജീവിതത്തിനും ചരിത്രത്തിനും പേരുകേട്ടിരിക്കുന്നു. ഇറ്റാലിയൻ ആൽപ്‌സിന്റെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം ആരെയും ആകര്‍ഷിക്കുന്ന വിധത്തിൽ ഭംഗിയാർന്നതാണ്. മലയോര മുന്തിരിത്തോട്ടങ്ങൾക്കിടയിലുള്ള താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരതാനമായ കത്തീഡ്രൽ, കോട്ട എന്നിങ്ങനെ നഗരത്തിന്‍റെ ഇന്നലെകളെ പരിചയപ്പെടുവാൻ സഞ്ചാരികളെ സഹായിക്കും.
വളരെ ചെറിയ നഗരമാണെന്ന തോന്നലുണ്ടാക്കാതെ, നിങ്ങളുയെ യാത്രയ്ക്ക് പൂർണ്ണ തൃപ്തി നല്കുന്ന യാത്രാനുഭവം ഈ നഗരം നല്കും.

PC: Polly/Unsplash

കോട്ട കിനാബാലു, മലേഷ്യ

കോട്ട കിനാബാലു, മലേഷ്യ

ചിലവു കുറഞ്ഞും ആയാസമില്ലാതെയും നടത്തുവാൻ പറ്റിയ യാത്രകളിലൊന്നാണ് കോട്ട കിനാബാലു. മലേഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടം പ്രാദേശികമായി കെകെ എന്ന് വിളിക്കപ്പെടുന്ന. ഒരു നിമിഷം പോലും അലസമായിരിക്കാതെയുള്ള ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ ഇടം തിരഞ്ഞെടുക്കാം. കിനാബാലു ദേശീയ ഉദ്യാനം മുതൽ കിനാബാലു പർവതം വരെ നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കുവാനുണ്ട്.

PC:NARU KIOB/Unsplash

പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്

കലബാക്ക, ഗ്രീസ്

കലബാക്ക, ഗ്രീസ്

2023 ലെ യാത്രകളില്‍ ട്രെൻഡ് ആകുവാൻ പോകുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് കലബാക്ക. ഗ്രീക്ക് ലക്ഷ്യസ്ഥാനമായ ഇവിടം സമ്പന്നമായ ചരിത്രവും സുപ്രധാന സ്മാരകങ്ങളാലും യാത്രക്കാരെ ആകർഷിക്കുന്നു. 11-ാം നൂറ്റാണ്ടിൽ ഉയർന്ന പാറക്കൂട്ടങ്ങളുടെ കൊടുമുടിയിൽ പണിത സെന്റ് ബാർബറ റൂസാനോയുടെയും മെറ്റിയോറയുടെയും ആശ്രമങ്ങളും ആണ് ഇവിടെ കാണേണ്ടത്.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ജിയോളജിക്കൽ ഫോർമേഷൻ മ്യൂസിയം, ഹെല്ലനിക് കൾച്ചർ മ്യൂസിയം എന്നിവ നിങ്ങളുടെ ചരിത്രസംശയങ്ങള്‍ക്കു ഉത്തരം കണ്ടെത്തുവാൻ സഹായിക്കും.

PC:Sergio García/Unsplash

സാന്റാ ഫെ, യുണൈറ്റഡ് സ്റ്റേറ്റ്സ്

സാന്റാ ഫെ, യുണൈറ്റഡ് സ്റ്റേറ്റ്സ്

ശൈത്യകാല കാഴ്ചകൾക്ക് പ്രസിദ്ധമായ ഇവിടം ശൈത്യകാലത്തും വേനലിലും ഒരുപോലെ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണ്. 1.6 ദശലക്ഷം ഏക്കറിൽ പരന്നു കിടക്കുന്ന സാന്താ ഫെ നാഷണൽ ഫോറസ്റ്റ് ജീവിത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഗാലറികളും മ്യൂസിയങ്ങളും ആണ് ഇവിടുത്തെ അടുത്ത ആകർഷണം.

PC:Maddy BakerയUnsplash

കുറഞ്ഞ ചിലവിൽ മികച്ച വിദേശ വിദ്യാഭ്യാസം..വിദ്യാർത്ഥികൾ തിരഞ്ഞടുക്കുന്നത് ഈ രാജ്യങ്ങൾകുറഞ്ഞ ചിലവിൽ മികച്ച വിദേശ വിദ്യാഭ്യാസം..വിദ്യാർത്ഥികൾ തിരഞ്ഞടുക്കുന്നത് ഈ രാജ്യങ്ങൾ

ഒലോമോക്ക്, ചെക്ക് റിപ്പബ്ലിക്

ഒലോമോക്ക്, ചെക്ക് റിപ്പബ്ലിക്

പ്രാഗ് പോലുള്ള നഗരങ്ങളുട പ്രസിദ്ധിയിൽ പലപ്പോഴും വേണ്ടത്ര പ്രസിദ്ധ ലഭിക്കാതെ പോയ നഗരമാണ് ചെക്ക്റിപ്പബ്ലിക്കിലെ ഒലോമോക്ക്. തീർത്തും വിചിത്രമായ ഒരു ലോകത്തെത്തുന്ന പ്രതീതിയാണ് ഈ നഗരത്തിന് നല്കുവാൻ സാധിക്കുക. മായ വാസ്തുവിദ്യയും റെസ്റ്റോറന്റുകളും കഫേകളും അത്ഭുതപ്പെടുത്തുന്ന തെരുവുകളാലും സമ്പന്നമാണ്. മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 12-ആം നൂറ്റാണ്ടിലെ സെന്റ് വെൻസെസ്ലാസ് കത്തീഡ്രൽ എന്നിവയാണ് ഇവിടെ കാണേണ്ട കാഴ്ചകൾ. ബറോക്ക് ജലധാരകൾക്കും ഹോളി ട്രിനിറ്റി കോളത്തിനും ഇത് പേരുകേട്ടതാണ്.
PC: Leonhard Niederwimmer

 ഹോബാർട്ട്, ഓസ്‌ട്രേലിയ

ഹോബാർട്ട്, ഓസ്‌ട്രേലിയ

പട്ടികയിൽ പത്താം ലക്ഷ്യസ്ഥാനമായാണ് ഓസ്ട്രേലിയയിലെ ഹോബാർട്ട് തിരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്. ദക്ഷിണ ടാസ്മാനിയയിലെ ഡെർവെന്റ് നദിയുടെ തീരത്തുള്ള ഒരു പട്ടണമാണ് ഹോബാർട്ട്. നഗരത്തിലെ രാത്രി ജീവിതവും ആഘോഷങ്ങളുമാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. ഏറ്റവും അതിശയകരമായ പ്രകൃതിയും വന്യജീവികളും ഉള്ള മനോഹരമായ ഓസ്‌ട്രേലിയൻ ദ്വീപായി ഹോബാർട്ടിനെ കണക്കാക്കുന്നതിനാൽ നിരവധി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലും ഇവിടം ഇടം നേടിയിട്ടുണ്ട്.

PC:Tamara Thurman/ Unsplash

യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാംയൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം

അസാധാരണ കാഴ്ചകൾ ഒരുക്കുന്ന ടാൻസാനിയ! കൈയ്യകലത്തിൽ വന്യജീവികൾ..ലോകത്തിന്‍റെ മേൽക്കൂരയും കാണാം!അസാധാരണ കാഴ്ചകൾ ഒരുക്കുന്ന ടാൻസാനിയ! കൈയ്യകലത്തിൽ വന്യജീവികൾ..ലോകത്തിന്‍റെ മേൽക്കൂരയും കാണാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X