» »കെഎല്‍ 14 ല്‍ നിന്നും കെഎല്‍ 11 ലേക്ക്

കെഎല്‍ 14 ല്‍ നിന്നും കെഎല്‍ 11 ലേക്ക്

Written By: Elizabath

സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് കാസര്‍കോഡ്. ഏഴു ഭാഷകളും ഏഴായിരം ആചാരങ്ങളും യക്ഷഗാനവും ഒക്കെയുള്ള ഇവിടം കേരളത്തില്‍ തന്നെ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ഇടങ്ങളിലൊന്നാണ്. കോഴിക്കോട്...കോഴിക്കോട് ഒരു വികാമരമല്ലാത്തവര്‍ ഇന്നുണ്ടാവില്ല. ഖല്‍ബില് തേനൊഴുകണ കോയിക്കോട് അലുവാ രുചികൊണ്ടും കാഴ്ചകള്‍ കൊണ്ടും ആരെയും വിസ്മയിപ്പിക്കുന്ന കോഴിക്കോട് അത്ഭുതം തന്നെയാണ്. കാസര്‍കോഡ് നിന്നും കോഴിക്കോട്ടേക്കൊരു യാത്ര നടത്തിയാല്‍ എങ്ങനെയുണ്ടാകും? കെഎല്‍ 14 ല്‍ നിന്നും കെഎല്‍ 11 ലേക്ക് ഒരു യാത്ര...

മാലിക് ദിനാര്‍ പള്ളി

മാലിക് ദിനാര്‍ പള്ളി

കാസര്‍കോഡിന്റെ ഏറ്റവും പ്രധാന ആകര്‍ണഷങ്ങളിലൊന്നാണ് മാലിക് ദിനാര്‍ പള്ളി. ഇന്ത്യയില്‍ ഇസ്ലാം മതം കൊണ്ടുവന്നെന്നു വിശ്വസിക്കുന്ന ഇബിന്‍ ദിനാറാണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം.

ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

കാസര്‍കോഡിന്റെ മുഖമുദ്രയെന്നു വിളിക്കാവുന്ന സ്ഥലമാണ് ബേക്കല്‍ കോട്ട. നിരവധി സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.
PC: Renjithks

ചന്ദ്രഗിരിക്കോട്ട

ചന്ദ്രഗിരിക്കോട്ട

ബേക്കല്‍ കോട്ടയുടെ അത്രയും ഇല്ലെങ്കിലും ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള ഇടമാണ് ചന്ദ്രഗിരിക്കോട്ട. ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവിടം മുന്‍പ് കോലത്തു നാടിന്റെയും തുളു നാടിന്റെയും അതിര്‍ത്തിയായിരുന്നു.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാസര്‍കോഡു നിന്നും 15 മിനിറ്റ് സഞ്ചരിച്ചാല്‍ എത്താവുന്നത്രയും അടുത്താണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്.

തടാക ക്ഷേത്രം

തടാക ക്ഷേത്രം

തടാകത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമെന്നതാണ് കാസര്‍കോട്ടെ അന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. തിരുവനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായിട്ടാണ് ഈ ക്ഷേത്രത്തെ കരുതുന്നത്.

PC: ഷിജു ബാലഗോപാലൻ

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബേക്കലില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോടില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയില്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാം. കാസര്‍കോട് നിന്ന് മാഥൂര്‍ റോഡ് വഴി 13 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

റാണിപുരം

റാണിപുരം

കാസര്‍കോഡിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണ് റാണിപുരം. കാഞ്ഞങ്ങാടു നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 750 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു.

PC: Bibu Raj

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാസര്‍കോഡു നിന്നും 42 കിലോമീറ്റര്‍ അകലെയാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. പാണത്തൂര്‍ റൂട്ടില്‍ പനത്തടിയില്‍ നിന്നുമാണ് ഇവിടേക്ക് റോഡ് തിരിയുന്നത്.

നീലേശ്വരം

നീലേശ്വരം

കാവ്യാമാധവന്റെ പേരില്‍ പ്രശസ്തമായ നീലേശ്വരം വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിനും ഉത്സവങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണിത്.

പയ്യന്നൂര്‍

പയ്യന്നൂര്‍

കേരളത്തില്‍ ആദ്യകാലങ്ങളില്‍ ആള്‍ത്താമസമുണ്ടായിരുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളിലൊന്നായിരുന്നു പയ്യന്നൂര്‍. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC:Dvellakat

കണ്ണൂര്‍

കണ്ണൂര്‍

ഉത്തര മലബാറിന്റെ വാണിജ്യകേന്ദ്രമായിരുന്ന കണ്ണൂര്‍ നാടന്‍ കലകളുടെയും തെയ്യത്തിന്റെയും നാടാണ്. രുചികള്‍ക്കും തറികള്‍ക്കുമൊക്കെ പേരുകേട്ട ഇവിടം ലോക സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെട്ട ഇടം കൂടിയാണ്.

PC:Bijesh

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂരിലാണ് സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകളോളം ദൂരത്തില്‍ പരന്നു കിടക്കുന്ന ഇടിവു തട്ടാത്ത തീരമാണ് മുഴപ്പിലങ്ങാടിന്റെ പ്രത്യേകത.


PC: Neon

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരിനും തലശ്ശേരിക്കും ഇടയിലായി ദേശീയ പാത 17ന് സമാന്തരമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം.

തലശ്ശേരി

തലശ്ശേരി

മുഴപ്പിലങ്ങാടു നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് തലശ്ശേരി. എട്ടു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. തലശ്ശേരി ബിരിയാണിയും മറ്റു രുചികളും തലശ്ശേരി കോട്ടയും ഒക്കെയാണേ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

വടകര

വടകര

കോഴിക്കോട്ടേക്കുള്ള യാത്രയില്‍ തലശ്ശേരി കഴിഞ്ഞാല്‍ പിന്നെയുള്ള പ്രധാന സ്ഥലമാണ് വടകര.
ഉണ്ണിയാര്‍ച്ചയുടെയും ആരോമല്‍ ചേകവരുടെയും തച്ചോളി ഒതേനന്റെയും ജന്മസ്ഥലമായും വടക്കന്‍ പാട്ടുകളില്‍ വടകര അറിയപ്പെടുന്നു.

PC: Nithunav

കാപ്പാട്

കാപ്പാട്

കോഴിക്കോട് നിന്നും 33 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച് വാസ്‌കോഡ ഡാമ കപ്പലിറങ്ങിയ സ്ഥലം എന്ന പേരിലാണ് പ്രശസ്തമാണ്. കോഴിക്കോട് സന്ദര്‍ശിക്കുന്നവര്‍ ഇവിടം ഒഴിവാക്കരുതാത്ത ഇടമാണ്.

മാനാഞ്ചിറ മൈതാനം

മാനാഞ്ചിറ മൈതാനം

കോഴിക്കോടന്‍ രാവുകളെ അര്‍ഥവത്താക്കുന്നതില്‍മികച്ച പങ്ക് വഹിക്കുന്ന സ്ഥലമാണ് മാനാഞ്ചിറ മൈതാനം എന്ന മാനാഞ്ചിറ നഗര ചത്വരം. ദേശീയ അന്തര്‍ ദേശീയ ഫൂട്‌ബോള്‍ മത്സരങ്ങള്‍ അറങ്ങേറിയിരുന്ന ഇവിടം സാമൂതിരിമാരുടെ കൊട്ടാരത്തിന്റെ മുറ്റം ആയിരുന്നു എന്ന് പറയപ്പെടുന്നു.

PC: Dr.jayan.d

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് ഒരു വികാരമാണ്. കോഴിക്കോട് ബീച്ചും മാനാഞ്ചിറ മൈതാനവും ഗസലുകളും ബീച്ചുകളും രുചികളുമൊക്കെക്കൂടി മേളമൊരുക്കുന്ന കോഴിക്കോട് കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്.

PC:Shafeekbsb

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...