» »മേല്‍ക്കൂരയില്ലാത്ത മുല്ലക്കല്‍ ക്ഷേത്രം

മേല്‍ക്കൂരയില്ലാത്ത മുല്ലക്കല്‍ ക്ഷേത്രം

Written By: Elizabath

ക്ഷേത്രങ്ങള്‍ക്കു പിന്നിലുള്ള കഥകള്‍ എല്ലായ്‌പ്പോഴും ആശ്ചര്യവും അത്ഭുതവും ഉണ്ടാക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രം അഥവാ മുല്ലക്കല്‍ ഭഗവതി ക്ഷേത്രം. മേല്‍ക്കൂര ഇല്ലാത്ത ശ്രീകോവിലുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചതിനു പിന്നിലും അതിന്റെ പേരിനു പിന്നിലും നിരവധി കഥകളുണ്ട്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുല്ലക്കല്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

മുല്ലപ്പൂവുകള്‍ക്കു നടുവിലെ ക്ഷേത്രം

മുല്ലപ്പൂവുകള്‍ക്കു നടുവിലെ ക്ഷേത്രം

മുല്ലക്കല്‍ ക്ഷേത്രം എന്ന പേരു വന്നതിനു പിന്നില്‍ നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. ക്ഷേത്രത്തിനു ചുറ്റും മുല്ലപ്പൂക്കളും ചെടികളും ധാരാളം കാണപ്പെടുന്നതിനാലാണത്രെ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത്.

PC:Pradeep717

മേല്‍ക്കൂരയില്ലാത്ത ക്ഷേത്രം

മേല്‍ക്കൂരയില്ലാത്ത ക്ഷേത്രം

കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന മുല്ലക്കല്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ ശ്രീ കോവിലിന് മേല്‍ക്കൂര ഇല്ല എന്നുള്ളത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് സമീപത്തായി ഏകദേശം 20 അടിയോളം സ്ഥലത്തില്‍ മേല്‍ക്കൂര കാണാം. ആനകള്‍ ഇവിടെ നിന്നും തിടമ്പേറ്റുന്നതിനാലാണ് ഇത്രയും ഭാഗത്ത് മാത്രം മേല്‍ക്കൂര ഉള്ളത്.

PC:Ajeshunnithan

നാടുകടത്തപ്പെട്ട പട്ടാളക്കാര്‍ നിര്‍മ്മിച്ച ക്ഷേത്രം

നാടുകടത്തപ്പെട്ട പട്ടാളക്കാര്‍ നിര്‍മ്മിച്ച ക്ഷേത്രം

തെക്കുംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട സൈനികര്‍ തങ്ങള്‍ ആരാധിക്കുന്ന ദേവിയുടെ വിഗ്രഹവുമായി ഇവിടെ എത്തിയത്രെ. ഇവിടെ കണ്ട മുല്ലപ്പടര്‍പ്പിനുള്ളില്‍ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങിയ അവര്‍ കാലക്രമത്തില്‍ മുല്ലത്തോട്ടത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചു. ചെമ്പകശ്ശേരി ദേവനാരായണ രാജാവിന്റെ കീഴിലായിരുന്നു അന്ന് ഈ ക്ഷേത്രം എന്നും പറയപ്പെടുന്നു.

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കഥ

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കഥ

ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നിന്നും ഒരു സംഘം ബ്രാഹ്മണര്‍ തങ്ങള്‍ ആരാധിച്ചിരുന്ന അന്നപൂര്‍ണ്ണേശ്വരിയുടെ രൂപവുമായി ഇവിടെ എത്തിയത്രെ. പിന്നീട് മുല്ലത്തോട്ടത്തില്‍ അവര്‍ ക്ഷേത്രം നിര്‍മ്മിച്ച് ആരാധന തുടങ്ങിയെന്നതാണ് മറ്റൊരു ഐതിഹ്യം.

PC:Sakkhar21

500 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം

500 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം

മുല്ലക്കല്‍ ക്ഷേത്രത്തിന് ചരിത്രകാരന്‍മാര്‍ പറയുന്നതനുസരിച്ച് ഏകദേശം 500 വര്‍ഷത്തോളം പഴക്കമാണുള്ളത്. എന്നാല്‍ ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് കേട്ടുകേള്‍വികള്‍ മാത്രമാണ് ഉള്ളത്. മാര്‍ത്താണ്ഡ വര്‍മ്മ രാജാവിന്റെ
ഭോജന ശാലയായിരുന്ന സ്ഥലമാണ് പിന്നീട് ക്ഷേത്രമായതെന്നും കഥയുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

PC:Pradeep717

വിശേഷ സമയം

വിശേഷ സമയം

നവരാത്രി, നഹാനവമി, വിജയദശമി, തൈപ്പൂയം തുടങ്ങിയ സമയങ്ങളിലാണ് ഇവിടെ കൂടുതല്‍ ആളുകള്‍ എത്താറുള്ളത്.

PC:Kerala Tourism.

മുല്ലക്കല്‍ ചിറപ്പ്

മുല്ലക്കല്‍ ചിറപ്പ്

ആലപ്പുഴയുടെ ഉത്സവത്തിന്റെ ലഹരി കാണിച്ചു തരുന്ന ആഘോഷമാണ് മുല്ലക്കല്‍ ചിറപ്പ്. മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിടെ ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന വ്യാപാര മേളയാണ് മുല്ലക്കല്‍ ചിറപ്പ് എന്നറിയപ്പെടുന്നത്.

PC: Akhilan

41 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം

41 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം

വൃശ്ചികം ഒന്നു മുതല്‍ 41 ദിവസമാണ് മുല്ലക്കല്‍ ചിറപ്പ് നടക്കുക.ഡിസംഹര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയിലെ ചിറപ്പിന് നേതൃത്വം നല്കുന്നത് സ്ത്രീകള്‍ മാത്രമാണെന്ന പ്രത്യേകതയും ഉണ്ട്.

PC:youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ പട്ടണത്തില്‍ നിന്നും നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് മുല്ലക്കല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ട്രെയിനിനു വരുമ്പോള്‍

ട്രെയിനിനു വരുമ്പോള്‍

ട്രെയിനിനു വരുമ്പോള്‍ ആലപ്പുഴയില്‍ നിന്നും മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക് മൂന്നു വഴികളാണുള്ളത്. സ്റ്റേഷനില്‍ നിന്നും ബീച്ച്-വലിയകുളം റോഡ് വഴി വന്ന് ആലിശ്ശേരി റോഡില്‍ കയറി കുള്ളന്‍ റോഡിലേക്കെത്തുന്നതാണ് ഏറ്റവും എളുപ്പമുള്ളത്. 4.7 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

പാലസ് റോഡ് വഴി

പാലസ് റോഡ് വഴി

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാലസ് റോഡ് വഴി ക്ഷേത്രത്തിലെത്താന്‍ 4.3 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Read more about: temples alappuzha epic pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...