» »പുട്ടപര്‍ത്തിയേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

പുട്ടപര്‍ത്തിയേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

Posted By: Staff

പുട്ടപര്‍ത്തിയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ആന്ധ്രപ്രദേശിലെ വളരെ ചെറിയൊരു സ്ഥലമായിരുന്ന പുട്ടപര്‍ത്തി ആഗോള പ്രശസ്തിനേടിയത് ആത്മീയ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ്. ഇന്ന് പുട്ടപര്‍ത്തി ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന  കേന്ദ്രങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിന് ആളുകളാണ് സത്യസായി ബാബ ജീവിച്ചിരുന്ന സ്ഥലം കാണാന്‍ ഇവിടെയെത്തുന്നത്.

ഹോട്ടല്‍ ബുക്ക് ചെയ്ത് 50% ലാഭം നേടാം

ആന്ധ്രയിലെ അനന്തപുര്‍ ജില്ലയില്‍ ചിത്രവതി നദിയുടെ കരയിലാണ് പുട്ടപര്‍ത്തി സ്ഥിതിചെയ്യുന്നത്. പുട്ടപര്‍ത്തിയെന്ന തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ചരിത്രമെന്ന് പറയുന്നത് സത്യസായി ബാബയെന്ന ആത്മീയ ഗുരുവിന്റെ ജീവിതകഥകൂടിയാണ്. ഗൊല്ലപ്പള്ളിയെന്ന ചെറിയൊരു കാര്‍ഷിക ഗ്രാമമായിരുന്നു മുമ്പ് ഈ സ്ഥലം. 1926 നവംബര്‍ 23നാണ് പെദ്ദ വെങ്കപ്പ, ഈശ്വരമ്മ എന്നീ ദമ്പതിമാരുടെ പുത്രനായി സത്യനാരായണ രാജു ജനിയ്ക്കുന്നത്.

കുഞ്ഞായിരുന്നപ്പോള്‍ മുതലുള്ള ആസാധാരണസംഭവങ്ങള്‍ കാരണം ജനങ്ങള്‍ സത്യനാരായണ രാജു ഷിര്‍ദ്ദിയിലെ സായി ബാബയുടെ പുനരവതാരമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങുകയും സത്യസായി ബാബയെന്ന പേരില്‍ വിളിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. വളര്‍ച്ചയുടെ പലഘട്ടങ്ങളിലും രാജു താന്‍ വെറുമൊരു മനുഷ്യനല്ലെന്ന് തെളിയ്ക്കുന്ന തരത്തിലുള്‌ല കാര്യങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ഇദ്ദേഹത്തിന്റെ പ്രശസ്തി പരക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ആരാധിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. സത്യം, സ്‌നേഹം, സമാധാനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായിരുന്നു സത്യനാരായണ രാജുവിന്റെ അനുശാസനങ്ങള്‍, ഇവ പിന്നീട് ലോകശ്രദ്ധയാകര്‍ഷിയ്ക്കുന്നവയായി മാറി. അങ്ങനെ സത്യസായി ബാബ ജീവിയ്ക്കുന്ന സ്ഥലവും പതിയെ തീര്‍ത്ഥാടനകേന്ദ്രമായിമാറുകയായിരുന്നു. പുട്ടപൂര്‍ത്തിയേക്കുറിച്ച് കൂടുതല്‍ മനസിലാക്കാം

01. പ്രശാന്തി നിലയം

01. പ്രശാന്തി നിലയം

1950ല്‍ പ്രശാന്തിനിലയം എന്ന പേരിലുള്ള ആത്മീയ കേന്ദ്രം സ്ഥാപിയ്ക്കപ്പെട്ടു. ഈ ആശ്രമമാണ് പുട്ടപര്‍ത്തിയെ ലോകമാകെ ഉറ്റുനോക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായും മികച്ച നഗരമായും വളര്‍ത്തിയത്. പ്രശാന്തിനിലയം വന്നതില്‍പ്പിന്നെ പുട്ടപര്‍ത്തിയില്‍ വികസനവും കടന്നുവന്നു, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പുട്ടപര്‍ത്തിയെന്ന കൊച്ചുസ്ഥലം മികച്ച സൗകര്യങ്ങളുള്ള ഒരു നഗരമായി വികസിച്ചു.

Photo Courtesy: Sadasiv Swain

02. കുല്‍വന്ത് ഹാള്‍

02. കുല്‍വന്ത് ഹാള്‍

2011 ഏപ്രില്‍ 24നാണ് സത്യസായി ബാബ സമാധിയായത്. ബാബയുടെ ദേഹവിയോഗത്തിന് ശേഷവും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. മുമ്പ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ബാബ എത്തിയിരുന്ന പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലാണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം.
Photo Courtesy: අනුරාධ

03. എറ്റേണല്‍ ഹെറിറ്റേജ് മ്യൂസിയം

03. എറ്റേണല്‍ ഹെറിറ്റേജ് മ്യൂസിയം

സത്യസായി ബാബയ്ക്കുവേണ്ടി പണിത മ്യൂസിയമാണിത്. മൂന്ന് നിലകളിലായി പണിതിരിക്കുന്ന മ്യൂസിയത്തില്‍ സത്യസായിബാബയുടെ വചനങ്ങളും, അവയുള്‍ക്കൊള്ളുന്ന പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെയെല്ലാം ചെറു മാതൃകകളും ഇവിടെയുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Herry Lawford

04. ആഞ്ജനേയ സ്വാമി ക്ഷേത്രം

04. ആഞ്ജനേയ സ്വാമി ക്ഷേത്രം

ഗുരുപുരം റോഡിലാണ് ഈ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു ശിവലിംഗം കാണാം. സത്യസായി ബാബ കാശി യാത്രകഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്നതാണത്രേ. ഒരു ഗുഹയില്‍ കൊത്തിയുണ്ടാക്കിയ രൂപത്തിലാണ് ഇവിടെ ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
Photo Courtesy: srisathyasai.org.in

05. ബാബയുടെ ജന്മസ്ഥലം

05. ബാബയുടെ ജന്മസ്ഥലം

സത്യസായി ബാബ ജനിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണുള്ളത്, 1979ല്‍ ബാബതന്നെയാണ് ഇവിടെയീ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുള്ള ചെറിയ വീട്ടിലായിരുന്നുവത്രേ ബാബയുടെ ജനനം.

Photo Courtesy: theprasanthireporter.org

06. ഗായത്രി ദേവി ക്ഷേത്രം

06. ഗായത്രി ദേവി ക്ഷേത്രം

ദേവി ദുര്‍ഗയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗായത്രി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1998ല്‍ പുദക മഹോത്സവസമയത്താണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത്.

Photo Courtesy: Herry Lawford

07. ബാബയുടെ മാതാപിതാക്കളുടെ സമാധി

07. ബാബയുടെ മാതാപിതാക്കളുടെ സമാധി

സത്യസായി ബാബയുടെ മാതാപിതാക്കളെ സംസ്‌കരിച്ച സ്ഥലത്താണ് സമാധിമന്ദിരം പണിതിരിക്കുന്നത്. കറുത്തകല്ലില്‍ പണിതിരിക്കുന്ന ഈ സമാധി എല്ലായ്‌പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കും.

Photo Courtesy: theprasanthireporter.org

08. ഗണേശ ക്ഷേത്രം

08. ഗണേശ ക്ഷേത്രം

പ്രശാന്തി നിലയം പണികഴിപ്പിച്ച അതേ കാലഘട്ടത്തില്‍ അതായത് 1949ലാണ് ഈ ഗണപതി ക്ഷേത്രവും പണിതത്. പ്രധാനക്ഷേത്രത്തിന്റെ പ്രവേശനസ്ഥലത്താണ് ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Photo Courtesy: theprasanthireporter.org

09.പൂര്‍ണ ചന്ദ്ര ഓഡിറ്റോറിയം

09.പൂര്‍ണ ചന്ദ്ര ഓഡിറ്റോറിയം

1973ലാണ് ഈ ഓഡിറ്റോറിയം പണികഴിപ്പിച്ചത്, ഒരേസമയത്ത് 15,000 ആളുകള്‍ക്ക് ഇരിയ്ക്കാവുന്നത്രയും വിസ്തൃതിയുണ്ട് ഇതിന്. മനോഹരമായ ഈ കെട്ടിടത്തില്‍ പലമതത്തില്‍പ്പെട്ട പല ദൈവങ്ങളുടെയും ദൈവാവതാരങ്ങളുടെയും ചുവര്‍ചിത്രങ്ങളും മറ്റും വരച്ചുവച്ചിട്ടുണ്ട്.

Photo Courtesy: theprasanthireporter.org

10. മുസ്ലീം പള്ളി

10. മുസ്ലീം പള്ളി

1978ല്‍ സത്യസായി ബാബയുടെ നിര്‍ദ്ദേശമനുസരിച്ച പണിത പള്ളിയാണിത്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ലിഖിതങ്ങളുള്ള ഒരു ഫലകം കണ്ടെടുത്ത ഭാഗത്താണ് ബാബ ഈ പള്ളി പണിയിച്ചത്.
Photo Courtesy: theprasanthireporter.org

12. സര്‍വ്വ ധര്‍മ്മ ഐക്യ സ്തംഭ

12. സര്‍വ്വ ധര്‍മ്മ ഐക്യ സ്തംഭ

സര്‍വ്വമതങ്ങളുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ് അമ്പത് അടി ഉയരമുള്ള ഈ സ്തൂപം. 1975 നവംബറിലാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. ലോകത്ത് സമാധാനവും ശാന്തിയും വരുത്താന്‍വേണ്ടിയാണ് സായിബാബ അവതാരമെടുത്തതെന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സ്തൂപം നിര്‍മ്മിച്ചത്.

Photo Courtesy: theprasanthireporter.org

12. സത്യഭാമ ദേവി ക്ഷേത്രം

12. സത്യഭാമ ദേവി ക്ഷേത്രം

സായി ബാബയുടെ മുത്തച്ഛനായിരുന്ന കൊണ്ടമ രാജു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ശ്രീകൃഷ്ണന്റെ പത്‌നിയായിരുന്ന സത്യഭാമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കാണാം.

Photo Courtesy: srisathyasai.org.in

13. വടവൃക്ഷം

13. വടവൃക്ഷം

ആശ്രമത്തിനുള്ള ബാബതന്നെ നട്ട ആല്‍മരമാണ് ഇത്. വൃക്ഷത്തിന്റെ അടിഭാഗത്തായി കട്ടിയുള്ള ഒരു ലോഹഫലകം സ്ഥാപിച്ചിട്ടുണ്ട്, ധ്യാനിയ്ക്കാനുള്ള സ്ഥലമാണിത്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധ്യാനിയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്.

Photo Courtesy: theprasanthireporter.org

14. ചൈതന്യ ജ്യോതി മ്യൂസിയം

14. ചൈതന്യ ജ്യോതി മ്യൂസിയം

2000ൽ ആണ് ഈ മ്യൂസിയം തുറന്നത്. ഭഗവാൻ സത്യബാബയുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഈ മൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
Photo Courtesy: theprasanthireporter.org

15. പ്ലാനറ്റേറിയം

15. പ്ലാനറ്റേറിയം

ശ്രീ സത്യസായിബാബ ആശ്രമത്തിന് സമീപത്ത് തന്നെയാണ് ഈ പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. ശ്രീ സത്യ സായി സ്പേയ്സ് തിയേറ്റർ എന്നാണ് ഇത് അറിയപ്പെടുന്നത്.
Photo Courtesy: theprasanthireporter.org

16. വേണുഗോപാല സ്വാമി ക്ഷേത്രം

16. വേണുഗോപാല സ്വാമി ക്ഷേത്രം

ചെറിയൊരു ക്ഷേത്രമാണിത്. പക്ഷേ പുട്ടപര്‍ത്തിക്കാരെ സംബന്ധിച്ച് വളരെ വിശിഷ്ടമായ ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിഗ്രഹമുണ്ട്. ക്ഷേത്രത്തിലേയ്ക്ക് മികച്ച റോഡുസൗകര്യവും പരിസരത്ത് താമസത്തിനായി മികച്ച ഹോട്ടലുകളുമുണ്ട്.

Photo Courtesy: theprasanthireporter.org

17. താമസം

17. താമസം

ഇവിടെയെത്തിക്കഴിഞ്ഞുള്ള സ്ഥലങ്ങള്‍ കാണലും താമസവുമെല്ലാം ഓര്‍ത്ത് ആശങ്കപ്പെടേണ്ടതുതന്നെയില്ല, വളരെ മികച്ച പദ്ധതിപ്രകാരം വളര്‍ത്തിയെടുത്തൊരു നഗരം പോലെയാണ് പുട്ടപര്‍ത്തി. ഇക്കാര്യത്തില്‍ ഈ സ്ഥലം കടപ്പെട്ടിരിക്കുന്നത് സത്യസായി ബാബയോടും പ്രശാന്തി ആശ്രമത്തോടുമാണെന്നകാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല.
Photo Courtesy: T.sujatha

18. എത്തിച്ചേരാൻ

18. എത്തിച്ചേരാൻ

ആന്ധ്രയുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പുട്ടപര്‍ത്തി. ശ്രീ സത്യസായി എയര്‍പോര്‍ട്ട് എന്നാണ് ഇവിടുത്തെ വിമാനത്താവളത്തിന്റെ പേര്. പ്രശാന്തി നിലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലമേയുള്ളു ഇങ്ങോട്ട്. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.
Photo Courtesy: Sadasiv Swain

19. കാലവസ്ഥ

19. കാലവസ്ഥ

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് പുട്ടപര്‍ത്തി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത് ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. ആത്മീയമായ അനുഭവങ്ങള്‍ തേടിയുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് പുട്ടപര്‍ത്തി.
Photo Courtesy: Herry Lawford

20. ബാംഗ്ലൂരില്‍ നിന്ന്

20. ബാംഗ്ലൂരില്‍ നിന്ന്

ബാംഗ്ലൂരില്‍ നിന്ന് 155 കിലോമീറ്റര്‍ ദൂരമുണ്ട് പുട്ടപൂര്‍ത്തിയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് കോലാര്‍, ലേപാക്ഷി വഴി പുട്ടപൂര്‍ത്തിയില്‍ എത്തിച്ചേരാം.


Photo Courtesy: Herry Lawford

Read more about: andhra pradesh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...