Search
  • Follow NativePlanet
Share
» »ലോക്കൽ സിം എടുക്കാം, എടിഎം ഉപയോഗിക്കാം.യാത്രകളിൽ ചിലവ് കുറയ്ക്കാൻ പലവഴികൾ

ലോക്കൽ സിം എടുക്കാം, എടിഎം ഉപയോഗിക്കാം.യാത്രകളിൽ ചിലവ് കുറയ്ക്കാൻ പലവഴികൾ

എന്നിരുന്നാലും, ഈ ആറ് കാര്യങ്ങൾ ഉറപ്പായും യാത്രയിൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ നോക്കും...

യാത്രകൾക്ക് ഒരുപാട് മെച്ചങ്ങളുണ്ട്. പുതിയ നാടുകൾ കാണാം, പുത്തൻ ആളുകളെ പരിചയപ്പെടാം, എല്ലാത്തിലുമുപരിയായി സ്ഥിരം ജീവിതത്തിലെ മടുപ്പുകളിൽ നിന്നും ഒരു മാറ്റവും ലഭിക്കും. പുതിയ രാജ്യങ്ങളോ മറ്റു സംസ്ഥാനങ്ങളോ അതോ തൊട്ടടുത്തുള്ള ഇടങ്ങളോ അങ്ങനെ എവിടേക്ക് യാത്ര പോവുകയാണെങ്കിലും യാത്ര എന്നൊരു ലഹരി കഴിഞ്ഞാൽ അടുത്തത് എങ്ങനെ ചിലവ് കുറച്ചു പോകാം എന്നതു തന്നെയാണ്. എന്നാലത് നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞോ യാത്രയ്ക്കിടയിലോ ആലോചിക്കേണ്ട ഒരു കാര്യമല്ല.. യാത്രയിൽ പരമാവധി ചിലവ് ചുരുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ മുതൽ അതിനുള്ള പരിശ്രമങ്ങളും തുടങ്ങണം. യഥാർത്ഥത്തിൽ യാത്രകളിൽ ഒരു പരിധിയിലധികം പണം ചിലവഴിക്കാതിരിക്കുവാൻ സാധ്യമല്ല. എന്നിരുന്നാലും, ഈ ആറ് കാര്യങ്ങൾ ഉറപ്പായും യാത്രയിൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ നോക്കും...

ഓഫ് സീസൺ

ഓഫ് സീസൺ

ഓഫ് സീസൺ യാത്രകൾ എന്താണെന്ന് നമുക്കെല്ലാവർക്കുമറിയാം. ഉദാഹരണത്തിന് ഗോവയിലെ വിനോദ സ‍ഞ്ചാര സീസൺ എന്നച് പ്രധാനമായും ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ്. ഈ കാലത്ത് ഇവിടെ എന്തിനും ഏതിനും തൊട്ടാൽ പൊള്ളുന്ന നിരക്ക് ആയിരിക്കും. ഹോട്ടലിൽ മുറിയെടുക്കുന്നതിനും വാഹനം വാടകയ്ക്കെടുക്കുന്നതിനും എന്തിനധികം ഭക്ഷണത്തിനു പോലും അതിമമായ വിലവർധനവ് ഈ സമയത്ത് കാണാം. എന്നാൽ നവംബറോ ജൂലൈയോ പോലുള്ള സമയത്ത് പോയാൽ വിചാരിച്ചതിലും കുറഞ്ഞ ചിലവിൽ ഗോവ, ആൾത്തിരക്കില്ലാതെ ആസ്വദിച്ചു വരാം. കുറഞ്ഞ ചിലവിലെ താമസസൗകര്യം, ഭക്ഷണം, വണ്ടി എന്നിങ്ങനെ വേറെയും സൗകര്യങ്ങൾ. മൂന്നാറിലെ സീൺ വിന്‍റർ ആണല്ലോ.. പകരം മഴക്കാലത്ത് മൂന്നാറിൽ പോയാൽ വ്യത്യസ്തമായ കാഴ്ചകൾ, കുറഞ്ഞ ചിലവിൽ മഴയുടെ അകമ്പടിയിൽ കണ്ടുവരാം. ഓർമ്മിക്കുക, ചിലവ് കുറഞ്ഞ യാത്രകൾക്ക എന്നും ബെസ്റ്റ് ഓഫ് സീസൺ തന്നെയാണ്.

 ബാഗ് ലൈറ്റ് ആക്കാം

ബാഗ് ലൈറ്റ് ആക്കാം

ചിലവു കുറഞ്ഞ യാത്രയെന്നു കേൾക്കുമ്പോൾ ആവശ്യമുള്ളതും ആവശ്യം വന്നാലോ എന്നു തോന്നുന്നതും പിന്നെ എടുത്തേക്കാം എന്നു വിചാരിച്ച് പാക്ക് ചെയ്യുന്നതുമായ ഒരു വലിയ ലഗേജ് ആയിരിക്കും പലരുടെയും മനസ്സിൽ വരിക. എന്നാൽ യാത്ര ചിലവ് കുറഞ്ഞതും കൂടുതൽ ആസ്വാദ്യകരവുമാക്കുവാൻ ബാഗ് ലൈറ്റ് ആയി പാക്ക് ചെയ്യാം. അതായത്, ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം ബാഗിൽ പാക്ക് ചെയ്യാം. അങ്ങനെ ചെയ്താൽ പലര്‍ക്കും സംഭവിക്കുന്ന, ലഗേജ് സൂക്ഷിക്കുവാനായി മാത്രം ഹോട്ടലിൽ മുറിയെടുക്കുന്നത് ഉപേക്ഷിക്കാം. നിങ്ങളുടെ ബാക്ക് പാക്കിൽ കൊള്ളുന്ന ലഗേജ് മാത്രമെ ഉള്ളുവെങ്കിൽ അത് എവിടെ പോകുമ്പോളും കയ്യിലെടുക്കാം. പെട്ടന്നൊരു ട്രക്കിങ്ങിനൊ, യാത്ര പ്ലാനിൽ ഉൾപ്പെടുത്താത്ത യാത്രയ്ക്കോ പോകണമെന്നു തോന്നിയാലും സമയം പോകാതെ ഇറങ്ങുകയും ചെയ്യാം.

നേരത്തെ ബുക്ക് ചെയ്യാം

നേരത്തെ ബുക്ക് ചെയ്യാം

യാത്രകളിൽ ഏറ്റവം മികച്ച ഡീലിൽ പണം ലാഭിക്കുന്നതിനുള്ള മറ്റൊരു വഴി എല്ലാം നേരത്തെ ബുക്ക് ചെയ്യുക എന്നതാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതു വഴി പീക്ക് സമയത്തോ, പെട്ടന്നു ബുക്ക് ചെയ്യുമ്പോഴോ ഉണ്ടാകുന്ന വിലവർധനവിൽ നിന്നും ഇങ്ങനെ രക്ഷപെടാം. ഹോട്ടൽ ബുക്കിങ്ങിന്റെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. നേരത്തെ ബുക്കുചെയ്യുന്തനുസരിച്ച് കുറഞ്ഞ നിരക്കിൽ റൂമുകൾ ലഭിക്കും. വിവിധ സൈറ്റുകളില്‍ പരിശോധിച്ച ശേഷം മാത്രം ടിക്കറ്റും റൂമും ബുക്ക് ചെയ്യുക. സാധാരണ, അധികം പ്രസിദ്ധമല്ലാത്ത സൈറ്റുകൾ മികച്ച ഡീലുകൾ നല്കാറുണ്ട്. നിങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക.

ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'

പണവിനിമയം കഴിവതും ഒഴിവാക്കാം

പണവിനിമയം കഴിവതും ഒഴിവാക്കാം

യാത്രയില്‍ മണി എക്സ്ചേഞ്ച് കഴിവതും ഒഴിവാക്കുന്നത് യാത്രയിലെ ചിലവ് കുറയ്ക്കുവാൻ സഹായിക്കും. എയർപോർട്ടിൽ വെച്ച് മണി എക്‌സ്‌ചേഞ്ച് ഒഴിവാക്കുന്നത് നിങ്ങളുടെ യാത്രയിൽ ചെറുതല്ലാത്ത ലാഭം നേടിത്തരും.
മാത്രമല്ല, അധിക ചെലവ് ഒഴിവാക്കാൻ ഭക്ഷണത്തോടൊപ്പം എല്ലാം ഉൾക്കൊള്ളുന്ന പാക്കേജുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. യാത്രാ ഏജന്‍സികൾ ഇത്തരത്തിൽ പാക്കേജുകൾ ലഭ്യമാക്കാറുണ്ട്

 പ്രാദേശിക സിം വാങ്ങാം

പ്രാദേശിക സിം വാങ്ങാം

അന്താരാഷ്ട്ര യാത്രകളിൽ പലപ്പോഴും പുതിയ ഒരു സിം കാർഡ് എടുക്കുന്നതിന്‍റെ നൂലാമാലകൾ ഓർത്ത് ആളുകൾ നിലവിൽ ഉപയോഗിക്കുന്ന സിം അന്താരാഷ്‌ട്ര റോമിങ്ങിലിട്ട് ഉപയോഗം തുടരുകയാണ് ചെയ്യുന്നത്. ഇത് നിങ്ങൾക്ക് വളരെ അധികം ചിലവ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അന്താരാഷ്‌ട്ര റോമിങ്ങിന് പകരം ഒരു പ്രാദേശിക സിം വാങ്ങുന്നത് ബജറ്റിൽ യാത്ര ചെയ്യുമ്പോൾ തിരഞ്ഞെടുക്കുവാൻ പറ്റിയ മികച്ച കാര്യമാണ്. മിക്കവാറും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പ്രാദേശിക സിം കാർഡ് ഡീലർമാർ ഉണ്ട്, അവരിൽ നിന്ന് നിങ്ങൾക്ക് ഒരു ഡാറ്റ പാക്കേജ് എടുക്കാം. ഇതുവഴി നിങ്ങൾക്ക് കോളുകൾക്കും ഡാറ്റാ ഉപയോഗത്തിനും പ്രാദേശിക താരിഫുകൾ മാത്രമേ ആവുകയുള്ളൂ എന്നതാണ്.

എടിഎം ഉപയോഗിക്കാം

എടിഎം ഉപയോഗിക്കാം

ബജറ്റ് യാത്രയിൽ പണം ലാഭിക്കുവാൻ പറ്റിയ മറ്റൊരു കാര്യം പ്രാദേശിക കറന്‍സികളിലേക്ക് മാറുന്നതിനു പകരം എടിഎം ഉപയോഗിക്കാം എന്നതാണ്. നിങ്ങൾ അന്തർദ്ദേശീയമായി യാത്ര ചെയ്യുകയാണെങ്കിൽ, എയർപോർട്ടിലെ മണി കൺവെർട്ടറുകളേക്കാൾ പ്രാദേശിക കറൻസിക്കായി എടിഎം ഉപയോഗിക്കുന്നതാണ് നല്ലത്.

ട്രാവൽ ഏജൻസി വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം.. ലാഭം മാത്രമല്ല.. നേട്ടങ്ങൾ വേറെയുമുണ്ട്ട്രാവൽ ഏജൻസി വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം.. ലാഭം മാത്രമല്ല.. നേട്ടങ്ങൾ വേറെയുമുണ്ട്

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X