Search
  • Follow NativePlanet
Share
» »അവധി നോക്കി ജനുവരിയിലെ യാത്രകൾ പ്ലാൻ ചെയ്യാം

അവധി നോക്കി ജനുവരിയിലെ യാത്രകൾ പ്ലാൻ ചെയ്യാം

ജനുവരി ഇങ്ങെത്തിയതോടെ യാത്രാ പ്ലാനുകളും ചർച്ചകളും ഒക്കെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി 2020 ലെ മിക്ക അവധി ദിനങ്ങളും ഞായർ കൊണ്ടുപോയതിനാൽ പ്ലാനുകൾ തകിടം മറിയുമെന്നതിൽ തർക്കമില്ല. എങ്കിലും കൃത്യമായി പ്ലാൻ ചെയ്ത്, ലീവെടുത്ത് പോയാൽ കിടിലൻ യാത്രകൾ നടത്തുവാൻ സാധിക്കുന്ന ഒരു വർഷം കൂടിയാണ് 2020. പുതു വർഷത്തിലെ ജനുവരി കലണ്ടറിൽ ചുവന്നു കിടക്കുന്ന ദിവസങ്ങൾ അധികം കാണാനില്ലെങ്കിലും യാത്രകൾ പ്ലാൻ ചെയ്യുന്നതിൽ കുറവ് വേണ്ട. ഇതാ 2020 ജനുവരിയിലെ പ്രധാന അവധി ദിവസങ്ങളും യാത്ര പ്ലാനുകളും നോക്കാം....

2020 ജനുവരി ഇങ്ങനെ

2020 ജനുവരി ഇങ്ങനെ

നാല് ശനിയാഴ്ചകൾ, നാല് ഞായറാഴ്ചകൾ, ജനുവരി 15 മകര സംക്രാന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം എന്നിങ്ങനെയാണ് ജനുവരിയിലെ അവധി ദിനങ്ങളുള്ളത്.ജനുവരി 26 ഇത്തവണ ഞായറാഴ്ച ആയതിനാൽ പ്രത്യേക യാത്രാ പ്ലാനുകളൊന്നും നടപ്പില്ല. ഇത്തവണ ജനുവരി മാസത്തിൽ ഒറ്റദിവസ യാത്രകൾ പ്ലാൻ ചെയ്യുന്നതായിരിക്കും ലോങ് ട്രിപ്പുകളേക്കാളും യോജിച്ചത്.

മകര സംക്രാന്തിയിലെ അവധി ഇങ്ങനെ പ്ലാൻ ചെയ്യാം

മകര സംക്രാന്തിയിലെ അവധി ഇങ്ങനെ പ്ലാൻ ചെയ്യാം

ജനുവരി 15നാണ് മകര സംക്രാന്തി അഥവാ പൊങ്കൽ ആഘോഷങ്ങൾ. അന്നേ ദിവസം മിക്ക സ്ഥലങ്ങളിലും അവധി ദിനമായിരിക്കും. ബുധനാഴ്ച യാണ് മകര സംക്രാന്തി. തുടർന്നു വരുന്ന വ്യാഴവും വെള്ളിയും ഓരോ ലീവ് എടുത്താൽ പിന്നെയുള്ള ശനിയും ഞായറും അവധി ഇതിനൊപ്പം കൂട്ടി ഒരു ലോങ് ട്രിപ്പ് തന്നെ പ്ലാൻ ചെയ്യാം.

 ജനുവരിയിലെ ബാങ്ക് അവധികൾ

ജനുവരിയിലെ ബാങ്ക് അവധികൾ

ജനുവരിയിലെ നാല് ഞായറാഴ്ചകൾ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ, ജനുവരി 26 റിപ്പബ്ലിക് ദിനം എന്നിവയാണ് പൊതുവായി വരുന്ന ബാങ്ക് അവധികൾ. ഇത് കൂടാതെ ഓരോ പ്രദേശത്തെയും ആഘോഷങ്ങള്ഡക്കനുസരിച്ച് വേറെയും അവധി ദിനങ്ങളുണ്ട്.

ജനുവരി 07, 08 തിയ്യതികളിൽ ഇമോയിനു ഇറത്പ ആഘോഷങ്ങളുടെ ഭാഗമായി ഇംഫാലിലെ ബാങ്കുകൾ, ജനുവരി 14 മകര സംക്രാന്തിക്ക് ഹൈദരാബാദിലെ ബാങ്കുകൾ, ജനുവരി 15 ഉത്തരായന കാലം/പൊങ്കൽ, ബിഹു കാരണങ്ങളാൽ ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബാങ്കുകൾ, ജനുവരി 16,17 തിയ്യതികളിൽ യഥാക്രമം തിരുവള്ളുവർ ദിനം, ഉഴവർ തിരുന്നാൾ എന്നിവയാൽ ചെന്നൈയിലെ ബാങ്കുകൾ, ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികത്തോടനുബന്ധിച്ച് അഗർത്തലയിലെയും കൊൽക്കത്തയിലെയും ബാങ്കുകൾ, ജനുവരി 30ന് സരസ്വതി പൂജ എന്നീ കാരണങ്ങളാൽ ബാങ്കുകൾക്ക് അവധിയാണ്. അതനുസരിച്ചു വേണം അതാത് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പ്ലാൻ ചെയ്യുവാൻ.

ജനുവരിയിലെ ഗോവ

ജനുവരിയിലെ ഗോവ

ഗോവയിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് ജനുവരി മാസം. താമസ ചിലവുകളും മറ്റു ചാർജ്ജുകളും ഒക്കെ മറ്റു സമയങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെ ഉയരുന്ന സമയം കൂടിയാണ് ജനുവരി മാസം. ജനുവരി പകുതി വരെ ഇവിടെ ഉയർന്ന നിരക്കുകൾ പ്രതീക്ഷിക്കാം. മകര സംക്രാന്തിയിലെ അവധി ദിനങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്ത് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ നാലു ദിവസം ഗോവയിൽ അടിച്ചു പൊളിക്കാം.

ഹാവ്ലോക്ക് ദ്വീപിലെ 5 ദിവസങ്ങള്‍

ഹാവ്ലോക്ക് ദ്വീപിലെ 5 ദിവസങ്ങള്‍

ഗോവ വേണ്ട എന്നുണ്ടെങ്കിൽ അടുത്ത ഓപ്ഷനായി ആൻഡമാനിലെ ഹാവ്ലോക്ക് ദ്വീപിനെ പരിഗണിക്കാം. ബീച്ചുകളും പവിഴപ്പുറ്റും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. വാട്ടർ സ്പോർട്സുകൾക്ക് പ്രസിദ്ധമായ ഇടമായതിനാൽ ആൻഡമാനിലെത്തുന്നവർ ഇവിടെ വരാതെ പോകാറില്ല. ജംഗിൾ ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം,സ്കൂബാ ഡൈവിങ്, സർഫിങ്, തുടങ്ങിയ കാര്യങ്ങൾ ഇവിടെ എത്തിയാൽ മറക്കാതെ പരീക്ഷിക്കേണ്ടവയാണ്.

പോർട് ബ്ലെയറിൽ നിന്നും രണ്ടു മുതൽ നാലു വരെ മണിക്കൂർ സമയം വേണ്ടി വരും ഇവിടെ ബോട്ട് മാർഗ്ഗം എത്തുവാൻ.

 ഒറ്റ ദിവസത്തിൽ പോയി വരാം

ഒറ്റ ദിവസത്തിൽ പോയി വരാം

ജനുവരി മാസത്തിലെ അവധി ദിനങ്ങൾ കൂടുതലും ശനിയും ഞായറുമായതിനാൽ ഒറ്റ ദിവസം അല്ലെങ്കിൽ രണ്ടു ദിവസത്തെ യാത്രകൾ പരീക്ഷിക്കുന്നതായിരിക്കും നല്ലത്. കേരളത്തിൽ നിന്നും ഒറ്റ ദിവസത്തിൽ കറങ്ങി വരുവാൻ പറ്റിയ ഇടങ്ങൾ ഒരുപാടുണ്ട്.

തണുപ്പു നിറഞ്ഞ കാലാവസ്ഥയായതിനാല്‍ ഇടുക്കി നല്ല തീരുമാനമായിരിക്കും. മൂന്നാർ, വാഗമൺ, അഞ്ചുരുളി ടണൽ, വട്ടവട, ദേവികുളം, മാങ്കുളം, കോവിൽപ്പട്ടി, പാണ്ടിക്കാട്, തേക്കടി, തുടങ്ങിയ ഇടങ്ങൾ തിരഞ്ഞെടുക്കാം.

ആലപ്പുഴ

ആലപ്പുഴ

കേരളത്തിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്കു പറ്റി മറ്റൊരിടം ആലപ്പുഴയാണ്. ഹൗസ് ബോട്ടിലൂടെയുള്ള യാത്രയും നാടൻ രുചികളും കള്ളുഷാപ്പും ഒക്കെയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ. ഇത് കൂടാതെ കൊല്ലത്തു നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര, കുമരകത്തു നിന്നും പാതിരാമണലിലേക്കുള്ള യാത്ര, കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര തുടങ്ങിയവ പരിഗണിക്കാവുന്ന യാത്രകളാണ്.

ഉളുപ്പുണി

ഉളുപ്പുണി

ഇടുക്കി ജില്ലയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഉളുപ്പുണി. ഓഫ്റോഡ് യാത്രകൾക്കു പേരുകേട്ട ഇവിടം ഇയ്യോബിന്റെ പുസ്തകം ഉൾപ്പെടെ ഒരുപാട് മലയാള സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ്.കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ് ഉളുപ്പുണി.‌

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

അക്ഷരങ്ങളുടെ ആഘോഷവും കാർണിവലും...ജനുവരി ആഘോഷിക്കാൻ ഇനിയും വേണോ കാരണങ്ങൾ

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

PC:mahindrathar

Read more about: travel ideas travel tips january
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more