Search
  • Follow NativePlanet
Share
» »പ്രകൃതിയോട് ചേര്‍ന്നു യാത്ര ചെയ്യാം... എളുപ്പവഴികളിതാ

പ്രകൃതിയോട് ചേര്‍ന്നു യാത്ര ചെയ്യാം... എളുപ്പവഴികളിതാ

ഈ ലോകം മുഴുവന്‍ കാണുവാനുള്ള യാത്രയില്‍, നമ്മുടെ ഭൂമിയെ ഒരു മികച്ച ഇടമാക്കി നിലനിര്‍ത്തമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ യാത്രയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് കുറച്ച് എളുപ്പവഴികളുണ്ട്... വായിക്കാം...

യാത്രകള്‍ പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രകൃതി സൗഹൃദ യാത്രകള്‍ക്കുള്ള നിരവധി സാധ്യതകളുണ്ടെങ്കിലും പലപ്പോഴും ആളുകള്‍ ഈ ഒരുവഴി ചിന്തിക്കുന്നത് കുറവാണ്. എന്നാല്‍ അനുദിനം നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടു തന്നെ നാശത്തിലേക്ക് കടക്കുന്ന പ്രകൃതിയെ സംരക്ഷിക്കുക എന്ന് നമ്മുടെ മാത്രം കര്‍ത്തവ്യമാണ്.

ഈ ലോകം മുഴുവന്‍ കാണുവാനുള്ള യാത്രയില്‍, നമ്മുടെ ഭൂമിയെ ഒരു മികച്ച ഇടമാക്കി നിലനിര്‍ത്തമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ യാത്രയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് കുറച്ച് എളുപ്പവഴികളുണ്ട്... വായിക്കാം....

പ്ലാസ്റ്റിക് വേണ്ട

പ്ലാസ്റ്റിക് വേണ്ട

പാക്ക് ചെയ്യുവാനുള്ള എളുപ്പത്തിന് പലപ്പോഴും പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ കരുതാറുണ്ട്. പലപ്പോഴും നിര്‍ദ്ദോഷമെന്നു കരുതി ചെയ്യുന്നതാണെങ്കില്‍ കൂടി യാത്രകളില്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക. നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് എടുക്കുന്നതെങ്കില്‍ വഴിയിലെവിടെയും വലിച്ചെറിയാതെ കൃത്യമായി മാലിന്യ സംസ്കരണം നടത്തുക. മണ്ണില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് നൂറുകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിലലിയാതെ അതേപടി കിടക്കും. ഇത് മണ്ണൊലിപ്പ് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. വീണ്ടും ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള റീ-യൂസബിള്‍ ഷോപ്പിങ് ബാഗുകള്‍ ഉപയോഗിക്കുക.

പാക്ക് ചെയ്യാം, ലൈറ്റായി

പാക്ക് ചെയ്യാം, ലൈറ്റായി

ഓരോ യാത്ര പോകുമ്പോഴും പോകുന്ന സ്ഥലത്തിനും കാലാവസ്ഥയും യാത്രാ രീതിക്കും അനുസരിച്ചു മാത്രം പാക്ക് ചെയ്യുക. അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വേണ്ട എന്നുതന്നെ വയ്ക്കുക.. കൊണ്ടുപോകേണ്ട സാധനങ്ങള്‍ നേരത്തെ ലിസ്റ്റ് ചെയ്ത് വയ്ക്കാം. ഗ്രൂപ്പായി ആണ് പോകുന്നതെങ്കില്‍ പൊതുവായി ഉപയോഗിക്കേണ്ട പേസ്റ്റ് പോലുള്ള സാധനങ്ങള്‍ ഒരാള്‍ മാക്രം എടുക്കുക. ബാഗേജുകളുടെ അമിതഭാരം നമ്മുളെ മാത്രമല്ല തളര്‍ത്തുന്നത്, ഇന്ധനത്തിന്റെ ഉപഭോഗത്തെയും അത് ബാധിക്കും. വിമാന യാത്രയിലാണെങ്കില്‍ അനുവദനീയമായതിലധികം ഭാരമുണ്ടെങ്കില്‍ പണം അ‌ടച്ചാല്‍ മാത്രമേ കൊണ്ടുപോകുവാന്‍ സാധിക്കൂ. കുറച്ച് പാക്ക് ചെയ്യുന്നതിലൂ‌ടെ പ്രകൃതിയെ മാത്രമല്ല, നമ്മുടെ പോക്കറ്റിനെയും സൂക്ഷിക്കാം.

അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍

പൊതുഗതാഗതം ഉപയോഗിക്കാം

പൊതുഗതാഗതം ഉപയോഗിക്കാം

യാത്ര ചെയ്യുമ്പോൾ പരിസ്ഥിതിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് പൊതുഗതാഗതം ഉപയോഗിക്കുന്നത്. . സ്വകാര്യ ഗതാഗതത്തിൽ നിന്ന് അധിക കാർബൺ ഉദ്‌വമനം നിങ്ങൾ സൃഷ്ടിക്കുന്നില്ലെന്നാണ് ഇതിനർത്ഥം. ഇത് നിങ്ങളുടെ യാത്രാനുഭവത്തിലേക്ക് ചേർക്കുകയും പ്രദേശവാസികളുമായി സംവദിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യും. മാത്രമല്ല, പോക്കറ്റിന് ഒതുങ്ങുന്നതായിരിക്കും പൊതുഗതാഗകം എപ്പേഴും. ചിലവു കുറഞ്ഞ യാത്രകളില്‍ മിക്കപ്പോഴും പൊതുഗതാഗതമാണ് യാത്രക്കാര്‍ സ്വീകരിക്കുന്നത്
പുറത്തുള്ള ആളുകളുമായി കൂടുതല്‍ ഇടപഴകുവാനും പരിചയപ്പെടുവാനും പൊതുഗതാഗതം സഹായിക്കും

 പ്രാദേശിക രുചികള്‍

പ്രാദേശിക രുചികള്‍

റോമിൽ ആയിരിക്കുമ്പോൾ, റോമാക്കാർ കഴിക്കുന്നതുപോലെ കഴിക്കുക" എന്നത് യാത്ര ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട മന്ത്രമാണ്. നിങ്ങൾ സന്ദർശിക്കുന്ന കമ്മ്യൂണിറ്റിയെയോ രാജ്യത്തെയോ പിന്തുണയ്ക്കാൻ മാത്രമല്ല, നിങ്ങളുടെ പ്ലേറ്റിൽ എത്തുന്നതിനുമുമ്പ് അധികം ദൂരം സഞ്ചരിക്കേണ്ട ഭക്ഷ്യവസ്തുക്കൾ കഴിക്കാനും പ്രാദേശികമായി ഭക്ഷണം കഴിക്കുക.

കുടിവെള്ളം

കുടിവെള്ളം

യാത്രകളിലെ എളുപ്പത്തിവും കുറഞ്‍ ലഗേജിനും നമ്മള്‍ ആശ്രയിക്കുന്ന കാര്യങ്ങളിലൊന്ന് കുപ്പിയിലെ കുടിവെള്ളമാണ്. പാക്ക് ചെയ്ത കുടിവെള്ളം പലപ്പോഴും എളുപ്പമാണെങ്കിലും പ്രകൃതിക്ക് അതിന്റേതായ ആഘാതമുണ്ട്. മിക്കപ്പോഴും കുടിവെള്ളം മേടിച്ച് കുപ്പി കാലിയായല്‍ വഴിയിലെവിടെയെങ്കിലും അത് ഉപേക്ഷിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. എത്ര കുപ്പി അധികം മേടിക്കുന്നുവോ അതെല്ലാം മണ്ണില്‍ മാലിന്യമായി പതിക്കും. എന്നാല്‍ യാത്രയില്‍ നമ്മള്‍ സ്വന്തമായി ഒരു ബോട്ടില്‍ കരുതിയാല്‍ ആവശ്യ നേരങ്ങളിലെല്ലാം വെള്ളം നിറച്ച് ഉപയോഗിക്കാം.ഇത് പ്ലാസ്റ്റിക് കുപ്പികൾ ധാരാളം മാലിന്യങ്ങൾ ഉണ്ടാക്കുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്യാം.

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

 നിര്‍ദ്ദേശങ്ങള്‍ പാലിക്കാം

നിര്‍ദ്ദേശങ്ങള്‍ പാലിക്കാം

ഗ്രൂപ്പായാണെങ്കിലും അല്ലെങ്കിലും പോകുന്ന സ്ഥലത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക, കാൽനടയാത്ര നടത്തുമ്പോൾ, എല്ലായ്പ്പോഴും അടയാളപ്പെടുത്തിയ പാതകളിൽ തുടരുക, നിങ്ങൾ നേരിടുന്ന ഏത് മൃഗങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക. അ‌ടയാളപ്പെടുത്തിയ വഴിയില്‍ നിന്നും മാറി പോകുന്നത് പലപ്പോഴും നിന്ന് പോകുന്നത് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളടക്കമുള്ളവയുടെ നാശത്തിന് കാരണമാകും.

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X