Search
  • Follow NativePlanet
Share
» »സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!

സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!

By Maneesh

സാഹസികതയില്‍ നിന്ന് അതിസാഹസികതയ്ക്കായി നിങ്ങളുടെ മനസ് വെമ്പുകയാണെങ്കില്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ചാട്ടം നടത്തിയാലോ? ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത ഒരു സാഹസിക വിനോദത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സ്‌കൈ ഡൈവിംഗ് (Skydiving ) എന്നാണ് ഈ ആകാശ ചാട്ടത്തിന്റെ പേര്. ഈ അടുത്തകാലാത്തായി സ്‌കൈ ഡൈവിംഗിന്റെ പ്രചാരം വര്‍ദ്ധിച്ച് വരുന്നുണ്ട്.

Redbus.inൽ ബുക്ക് ചെയ്യു,10% ലാഭം നേടു!

സിന്ദഗി ന മിലേഗി ദൊബാര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സ്കൈ ഡൈവിംഗ് ഇത്രയും പ്രശസ്തമായത്. മതിയായ സുരാക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് ഈ ആകാശച്ചാട്ടം നടത്തുന്നതെങ്കിലും അങ്ങേയറ്റം ഭയാനകമായ ഒരു സാഹസിക വിനോദമാണ് ഇത്. ഇന്ത്യയിൽ സ്കൈ ഡൈവിംഗിന് പറ്റിയ 5 സ്ഥലങ്ങൾ പരിചയപ്പെടാം.

1. മൈസൂർ

ബാംഗ്ലൂരിൽ വസിക്കുന്ന എത്ര പേർക്ക് അറിയാം ബാംഗ്ലൂരിൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൈസൂർ സ്കൈ ഡൈവിംഗിന് പേരുകേട്ട സ്ഥലമാണെന്ന്. Drop Zone, Kakini Enterprises എന്ന ടൂർ ഓപ്പറേറ്റർമാരാണ് മൈസൂരിൽ സ്കൈ ഡൈവിംഗ് നടത്തുന്നത്. സ്റ്റാറ്റിക് ജംബ്സ് (static jumps), ടാൻഡം ജംബ്സ് (tandem jumps) അക്സിലറേറ്റഡ് ഫ്രീ ഫാൾസ് (accelerated freefalls) എന്നീ മൂന്ന് വിധത്തിലുള്ള ഡൈവിംഗിൽ സഞ്ചാരികൾക്ക് ഇഷ്ടമുള്ള ഡൈവിംഗ് തെരഞ്ഞെടുക്കാം. മൈസൂരിനെക്കുറിച്ച് വായിക്കാം

Photo Courtesy: wales_gibbons

2. ധാനാ ( Dhana )

മധ്യപ്രദേശിലെ ഭോപാലിൽ നിന്ന് 200 കിലോമീറ്റർ അകലെയായാണ് ധാനാ സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ വളരെ കുറഞ്ഞ മധ്യപ്രദേശിലെ ഒരു ടൗൺ ആണ് ഇത്. എന്നാൽ സ്കൈ ഡൈവിംഗിന് പേരുകേട്ട സ്ഥലമാണ് ഇത്. ഏകദേശം 4,000 അടി ഉയരത്തിൽ നിന്നുള്ള ആകാശ ചാട്ടത്തിന് നിരവധി സാഹസിക പ്രിയരാണ് അധികം അറിയപ്പെടാത്ത ഈ ടൗണിലേക്ക് എത്തിച്ചേരുന്നത്. ഭോപ്പാലിലേക്ക് യാത്ര ചെയ്യാം

Photo Courtesy: Morgan Sherwood

3. ദീസ (Deesa)

സ്കൈ ഡൈവിംഗ് ഒരു സാഹസിക വിനോദമായി പരിഗണിച്ചത് ഗുജറത്ത് സ്പോർട്സ് അതോറിറ്റിയാണ്. ഇതിന്റെ ഫലമായാണ് ഗുജറാത്തിലെ ദീസ ഇന്ത്യയിലെ തന്നെ ആദ്യത്തെ സർട്ടിഫൈഡ് ഡ്രോപ്പ് സോൺ ആയി മാറിയത്. തടാക കരയിൽ സ്ഥിതി ചെയ്യുന്ന ദീസ എന്ന ഈ നഗരം. സ്കൈ ഡൈവിംഗിന്റെ പറുദീസയാണ്. സ്കൈ ഡൈവിംഗിൽ താല്പര്യമുള്ളവർക്ക് ഇവിടെ നിന്ന് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിക്കും.

Photo Courtesy: Philip Leara

4. അമ്പി വാലി

സ്കൈ ഡൈവിംഗിന് പേരുകേട്ട ഒരു സ്ഥലം മുംബൈ ആണ്. മുംബൈ എന്ന് പറഞ്ഞാൽ മുംബൈയിൽ നിന്ന് വീണ്ടും 108 കിലോമീറ്റർ അകലെ പോകാണം. അമ്പി വാലിയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഏകദേശം 10,000 അടി ഉയരത്തിൽ നിന്ന് ആകാശ ചാട്ടം നടത്തുന്ന ഈ സ്ഥലമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൈ ഡൈവിംഗ് കേന്ദ്രമായി അറിയപ്പെടുന്നത്. അമ്പി വാലിയിലേക്ക് യാത്ര പോകാം

Photo Courtesy: Philip Leara

5. പോണ്ടിച്ചേരി

തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി പോണ്ടിച്ചേരി അറിയപ്പെടുന്നുണ്ടെങ്കിലും ഇവിടെ സ്കൈ ഡൈവ് നടത്തുന്ന കാര്യം അധികം ആർക്കും അറിയില്ല. മൈസൂരിൽ സ്കൈ ഡൈവ് നടത്തുന്ന Kakini Enterprises ആണ് ഇവിടെയും സ്കൈ ഡൈവ് നടത്തുന്നത്. 10,000 അടി ഉയരത്തിൽ നിന്നുള്ള ആകാശച്ചാട്ടം ആസ്വദിക്കാൻ പോണ്ടിച്ചേരിയിൽ പോകാം.

സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!

Photo Courtesy: Philip Leara

സ്കൈ ഡൈവിംഗിനേക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങളും ലിങ്കുകളും താഴെ കമന്റ് ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X