Search
  • Follow NativePlanet
Share
» »ബംഗ്ലാദേശ്, നേപ്പാള്‍ ഇടയില്‍ ഒരിന്ത്യാ!

ബംഗ്ലാദേശ്, നേപ്പാള്‍ ഇടയില്‍ ഒരിന്ത്യാ!

By Maneesh

നേപ്പാള്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ബംഗ്ലാദേശ് അതിന് നടുവിലായി ഇന്ത്യയുടെ ചെറിയ ഒരു ഭാഗം. ആ സ്ഥലമാണ് സിലിഗുരി എന്ന പേരില്‍ അറിയപ്പെടുന്നത്. പശ്ചിമ ബംഗാളിലാണ് സിലിഗുരി എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സിലിഗുരിയിലൂടെ മാത്രമെ യത്ര ചെയ്യാന്‍ കഴിയുകയുള്ളൂ. ഹിമാലയന്‍ പര്‍വത നിരയുടെ താഴ്വാരത്തിലാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ഇസ്‌കോണ്‍ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. മഹാനന്ദ വന്യജീവി സങ്കേതം, സയന്‍സ് സിറ്റി, കൊറോണഷന്‍ ബ്രിഡ്ജ്, സാലുഗര വന്യജീവി സങ്കേതം, മധുബന്‍ പാര്‍ക്ക്, ഉമ്രാവോ സിംഗ് ബോട്ട് ക്‌ളബ്ബ് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാടുകൂടെയാണ് സിലിഗുരി. ദീപാവലി, ബായ് ടിക്ക, ദുര്‍ഗാപൂജ, കാളീപൂജ എന്നിവ ഇവിടെ ആഘോഷപൂര്‍വമാണ് കൊണ്ടാടുന്നത്. ബൈശാഖിയാണ് ഇവിടത്തുകാരുടെ ഏറ്റവും പഴക്കം ചെന്ന ഉല്‍സവം. ഈ സമയങ്ങളില്‍ നടക്കുന്ന ഫാഷന്‍ഷോയടക്കം പരിപാടികളില്‍ സഞ്ചാരികളെ പ്രദേശവാസികള്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യാറുണ്ട്.

ഹസ്ത ശില്‍പ്പ മേള, ബുക്ക് ഫെയര്‍, ലെക്‌സ്‌പോ ഫെയര്‍ എന്നിവയാണ് പ്രദര്‍ശനങ്ങളില്‍ ചിലത്. നഗരഹൃദയത്തില്‍ തന്നെയുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തിലാണ് പ്രദര്‍ശനങ്ങള്‍ മിക്കതും സംഘടിപ്പിക്കാറ്.

സിലിഗുരിയെ ചിത്രങ്ങളിലൂടെ അനുഭവിച്ചറിയാം

നഗരക്കാഴ്ച

നഗരക്കാഴ്ച

പശ്ചിമബംഗാളിലെ പ്രമുഖ ഹില്‍സ്റ്റേഷന്‍ എന്നതിനേക്കാളുപരിയായി ഒരു ടൗണ്‍ഷിപ്പ് എന്ന നിലയിലേക്ക് സിലിഗുരി വളര്‍ന്നുകഴിഞ്ഞു. ചെറു ടൗണ്‍ഷിപ്പുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

Photo Courtesy: Sayantani

ടൗണ്‍ഷിപ്പ്

ടൗണ്‍ഷിപ്പ്

സിലിഗുരിയിലെ ടൗണ്‍ഷിപ്പുകളില്‍ ഒന്ന്
Photo Courtesy: Rimitaisback

വിദ്യാഭ്യാസ കേന്ദ്രം

വിദ്യാഭ്യാസ കേന്ദ്രം

വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിലും സിലിഗുരി പ്രശസ്തമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു വരെ ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കുട്ടികള്‍ എത്താറുണ്ട്.

Photo Courtesy: Subha mbbs

മാളുകള്‍

മാളുകള്‍

മാളുകളാണ് സിലിഗുരിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. നിരവധി മാളുകള്‍ ഇവിടെയുണ്ട്.

Photo Courtesy: Rimitaisback

ഓര്‍ബിറ്റ് മാള്‍

ഓര്‍ബിറ്റ് മാള്‍

സിലിഗുരിയിലെ ഓര്‍ബിറ്റ് മാള്‍.

Photo Courtesy: Rimitaisback

ചന്ത

ചന്ത

സിലിഗുരിയിലെ ചന്തയില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Wikiuk

റോഡ്

റോഡ്

സിലിഗുരിയിലെ റോഡ്
Photo Courtesy: Moner Kotha

തിരക്ക്

തിരക്ക്

സില്‍ഗുരി നഗരത്തിലെ റോഡുകളില്‍ അനുഭവിക്കാറുള്ള തിരക്ക്

Photo Courtesy: Moner Kotha

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

ഷോപ്പിംഗ് ചെയ്യുന്ന പെണ്‍കുട്ടികള്‍ സിലിഗുരിയില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Moner Kotha

കച്ചവടം

കച്ചവടം

സിലിഗുരിയിലെ ഒരു കട. വെങ്കലം കൊണ്ട് നിര്‍മ്മിച്ച പൂജാ വസ്തുക്കളാണ് ഇവിടെ വില്‍ക്കപ്പെടുന്നത്.

Photo Courtesy: Moner Kotha

കെട്ടിടങ്ങള്‍

കെട്ടിടങ്ങള്‍

സിലിഗുരിയിലെ കെട്ടിടങ്ങള്‍, ഡല്‍ഹിയിലെ ചെങ്കോട്ടയുടെ രൂപത്തിലുള്ള ഒരു കെട്ടിടം.

Photo Courtesy: Moner Kotha

തെരുവ്

തെരുവ്

സിലിഗുരിയിലെ ഒരു തെരുവ്.

Photo Courtesy: Moner Kotha

കോളജ്

കോളജ്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായ സിലിഗുരിയിലെ കോളജ്

Photo Courtesy: Moner Kotha

റെയില്‍വെ സ്റ്റേഷന്‍

റെയില്‍വെ സ്റ്റേഷന്‍

റെയില്‍വെ സ്റ്റേഷന്‍. നോര്‍ത്ത് ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ ഇതാണ്.
Photo Courtesy: Sarbamit Chowdhury

ബോധി വൃക്ഷം

ബോധി വൃക്ഷം

സിലിഗുരിയിലെ ഒരു ബോധി വൃക്ഷം.

Photo Courtesy: Wikiuk

Read more about: west bengal west bengal tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X