Search
  • Follow NativePlanet
Share
» »ഹിമാചലിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഹിമാചലിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

എത്ര ശ്രദ്ധിച്ചാലും സെക്കന്റുകൾ കൊണ്ട് മാറിമറിയുന്ന കാലാവ്സഥയാണ് ഹിമാചൽ പ്രദേശിലേത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇവിടുത്തെ കാലാവസ്ഥാ മാറ്റങ്ങൾ മിക്കപ്പോളും പ്രശ്നം സൃഷ്ടിക്കുന്നത് ഇവിടെയെത്തുന്ന സഞ്ചാരികൾക്കാണ്. കാലാവസ്ഥാ മാറ്റത്തിൽ ദിവസങ്ങലോളം പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് കുടുങ്ങിക്കിടങ്ങുന്ന കഥകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സിനിമാ ചിത്രീകരണത്തിനായി പോയ മഞ്‍ജു വാര്യർക്കും സംഘത്തിനും സംഭവിച്ചതും ഇതു തന്നെയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മഴയിൽ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രുവിലായിരുന്നു ഇവർ കുടുങ്ങിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ യാത്രകളിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് പറയുന്നത്. ഇതാ ഹിമാചൽ പ്രദേശ് യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...

ഡോക്യുമെന്റ് കരുതാം

ഡോക്യുമെന്റ് കരുതാം

ഹിമാചൽ പ്രദേശ് മാത്രമല്ല, എവിടേക്കുള്ള യാത്രകളായിരുന്നാലും അത്യവശ്യമായി കയ്യിൽ കരുതേണ്ടവയാണ് പ്രധാനപ്പെട്ട ഡോക്യുമെൻസുകൾ. ടൂർ ബുക്ക് ചെയ്ത കൺഫർമേഷൻ ലെറ്റർ മുതൽ ഐഡി പ്രൂഫുകൾ വരെ കരുതണം. യാത്രയിൽ ഓരോ ദിവസവും എവിടെയൊക്കെ സന്ദർശിക്കണം എന്നുള്ള പ്ലാനിങ്ങും കയ്യിൽ കരുതുക.

ഇതു കൂടാതെ മറക്കാതെ ആദ്യം തന്നെ കരുതേണ്ട കാര്യങ്ങളാണ് ഐഡെന്റിറ്റി കാർഡും മറ്റു രേഖകളും. ആവശ്യം വേണ്ടുന്ന തിരിച്ചറിയിൽ രേഖകളുടെ പ്രിന്റഡ് കോപ്പി കൂടാതെ ഫോണിലും ഈ മെയിലിലും ഒക്കെയായി ഡിജിറ്റൽ കോപ്പി കൂടി സൂക്ഷിക്കുക.

റിവ്യൂ നോക്കി റൂം തിരഞ്ഞെടുക്കാം

റിവ്യൂ നോക്കി റൂം തിരഞ്ഞെടുക്കാം

യാത്രകളിലെ താമസ സൗകര്യത്തിന് ഹോട്ടലുകളെയാണ് നാം കൂടുതലും ആശ്രയിക്കുന്നത്. ഹോട്ടലിന്റെ ഫോട്ടോ കണ്ട് മാത്രം റൂം ബുക്ക് ചെയ്യാതെ ഗൂഗിളിലും ബുക്കിങ് സൈറ്റിലും മുൻപ് ഹോട്ടല്‍ ഉപയോഗിച്ചിട്ടുള്ളവർ കൊടുത്തിരിക്കുന്ന റിവ്യൂ കൂടി നോക്കി ബുക്ക് ചെയ്യുക. ലൊക്കേഷനും ശ്രദ്ധിക്കുക. റോഡിൽ നിന്നും അധികം ഉള്ളിലേക്ക് അല്ലാത്ത ഹോട്ടലുകൾ ബുക്ക് ചെയ്യാം.

അത്യാവശ്യ നമ്പറുകൾ

അത്യാവശ്യ നമ്പറുകൾ

ഫോണുകൾക്കും ഇന്റർനെറ്റിനും എപ്പോൾ വേണമെങ്കിലും തടസ്സം നേരിടുന്ന ഇടമാണ് ഹിമാചൽ പ്രദേശ്. കറന്റ് പോയാൽ മൊബൈൽ ഓഫാകാൻ അധികസമയം വേണ്ടി വരില്ല. അങ്ങനെ സംഭവിച്ചാൽ ആദ്യം പണികിട്ടുക ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകളിൽ അത്യാവശ്യം വേണ്ടുന്ന നമ്പറുകൾ അറിയാത്ത ആളുകള്‍ക്കായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കുവാൻ അത്യാവശ്യം വേണ്ടുന്ന നമ്പറുകൾ ഒരു പേപ്പറിൽ എഴുതി സൂക്ഷിക്കുക. നനഞ്ഞു പോകാത്ത വിധത്തിൽ വേണം സൂക്ഷിക്കുവാൻ.

ആരോഗ്യം നോക്കാം

ആരോഗ്യം നോക്കാം

ദീർഘദൂര യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആരോഗ്യമാണ്. വഴിയിൽ കിട്ടുന്നതെന്തും വലിച്ചു വാരി മുൻപിൻ നോക്കാതെ അകത്താക്കിയാൽ യാത്ര പകുതയിൽ വിട്ട് തിരിച്ചു വരേണ്ടി വരും. കുടിക്കുവാനാനശ്യമായ വെള്ള വണ്ടിയിൽ കരുതുകയോ അല്ലെങ്കിൽ ബോട്ടിൽ വാങ്ങുകയോ മാത്രം ചെയ്യുക. വഴിയിൽ നിന്നും ശുദ്ധമല്ലാത്ത വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വൃത്തി ശ്രദ്ധിക്കുക. തുറന്നിരുക്കുന്ന ഭക്ഷണം കഴിവതും ഒഴിവാക്കുക.

ആവശ്യമായ അനുമതികൾ മുൻകൂട്ടി എടുക്കുക

ആവശ്യമായ അനുമതികൾ മുൻകൂട്ടി എടുക്കുക

ഹിമാചൽ പ്രദേശിലെ ചില ഇടങ്ങളിൽ പ്രവേശിക്കണെമങ്കിൽ മുൻകൂട്ടിയുള്ള അനുമതികൾ നിർബന്ധമാണ്. ചിലയിടങ്ങളിലാവട്ടെ, ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വെവ്വേറെ വേണം അനുമതികൾ മേടിക്കുവാൻ. കൂടാതെ സാഹസിക വിനോദങ്ങൾക്കും മറ്റും പോകുമ്പോളും ചിലയിടങ്ങളിൽ അനുമിത നിർബന്ധമാണ്. അത് മുൻകൂട്ടി അറിഞ്ഞ് അനുമതി എടുത്ത ശേഷം മാത്രം പോവുക.

പ്ലാൻ ചെയ്യുക

പ്ലാൻ ചെയ്യുക

ഹിമാചലിലേക്കല്ല, ലോകത്തിന്റെ ഏതു ഭാഗത്തേയ്ക്കാണ് യാത്രയെങ്കിലും കൃത്യമായി പ്ലാൻ ചെയ്ത് മാത്രം പോവുക. യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളും പോകണ്ട ഇടങ്ങളും താമസവും കയ്യിൽ കരുതേണ്ട പണവും തുടങ്ങിയ എല്ലാ കാര്യങ്ങളെയും കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.

പാക്ക് ചെയ്യുമ്പോൾ

പാക്ക് ചെയ്യുമ്പോൾ

ഹിമാചലിലേക്കുള്ള യാത്രയിൽ കൂടുതലും തണുപ്പുനെ പ്രതിരോധിക്കുവാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുവാൻ ശ്രമിക്കുക. വൂളൻ ക്ലോത്തിങ്, സോക്സ്, ഷൂ, എനർജി ഡ്രിങ്കുകൾ, ഡ്രൈഫ്രൂട്ടുകൾ, ജാക്കറ്റുകൾ, തുടങ്ങി എല്ലാ സാധനങ്ങളും എടുത്തു എന്നുറപ്പു വരുത്തുക.

മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X