» »വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

Written By: Elizabath

കുറച്ചു നാളുകള്‍ മാത്രമായതേയുള്ളു വടക്കു കിഴക്കന്‍ ഇന്ത്യ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട്. കൃത്യമായി പറയുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ ഇറങ്ങിയതിനു ശേഷം നൂറുകണക്കിന് സഞ്ചാരികളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പോയിട്ടുള്ളത്. സപ്ത സഹോദരി സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന
അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുരയും ഹിമാലയന്‍ സംസ്ഥാനമായ സിക്കിമും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍.

ജീവിത രീതികളും ശൈലികളുെം സംസ്‌കാരവുമെല്ലാം ഏറെ വിഭിന്നമായ ഇവിടേക്ക് യാത്ര നടത്തുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

റിസേര്‍ച്ച്

റിസേര്‍ച്ച്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അവയുടെ വ്യത്യാസമാണ്. വ്യത്യസ്തങ്ങളായ സംസ്‌കാരവും ആഘോഷങ്ങളും ഗോത്രവിഭാഗങ്ങളും ശൈലികളും ആചാരങ്ങളും ഒക്കെ ഇവരുടെ മാത്രം പ്രത്യേകതയാണ്. ഇവിടുത്തെ എല്ലാ സംസ്ഥാനങ്ങളും ബംഗ്ലാദേശ്, ചൈന,മ്യാന്‍മാര്‍,നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. കൂടാതെ ഒരു പ്രദേശത്തു നിന്നും മറ്റൊരിടത്ത് എത്തുമ്പോള്‍ മുന്‍പത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരങ്ങളായിരിക്കും ഇവിടെ കാണുക. അതിനാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ഇവയെക്കുറിച്ച് കഴിയുന്നത്ര കാര്യങ്ങള്‍ അറിയാനും ശേഖരിക്കുവാനും ശ്രമിക്കുക.

ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

PC:Sai Avinash

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഭാരത സര്‍ക്കാരിന്റെ സംരക്ഷിത മേഖലകളിലേക്ക് കടക്കാനായി
ഇവിടുത്തെ പൗരന്‍മാര്‍ക്കു നല്കുന്ന ഒരു അനുമതിയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. നിശ്ചിത സമയത്തേക്കു മാത്രം നല്കുന്ന ഈ അനുമതി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കടക്കാന്‍ ആവശ്യമാണ്.

PC:Sujan Bandyopadhyay

കുറഞ്ഞ സമയം കൂടുതല്‍ സ്ഥലം

കുറഞ്ഞ സമയം കൂടുതല്‍ സ്ഥലം

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളും കാഴ്ചകളും കാണുക എന്നതാണ് നോര്‍ത്ത് ഈസ്റ്റ്‌സന്ദര്‍ശിക്കുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ഇവിടുത്തെ യാത്രാ സൗകര്യങ്ങളുടെ അഭാവവും പതുക്കെ മാത്രം മുന്നേറാന്‍ കഴിയുന്ന സ്ഥലങ്ങളുമെല്ലാം യാത്രകളെ മെല്ലെപ്പോക്കാക്കുമെന്നേതില്‍ സംശയമില്ല. അതിനാല്‍ യാത്രയ്‌ക്കൊരുങ്ങും മുന്‍പ് കൃത്യമായ ടൈംടേബിളും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളും സംബന്ധിക്കുന്ന ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് നല്ലതായിരിക്കും.

PC:Viraj87

 ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക

ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക

ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ എത്തുന്ന ഒരിടം എന്ന നിലയില്‍ ആവശ്യമുള്ളപ്പോള്‍ ടിക്കറ്റുകള്‍ കിട്ടാന്‍ പ്രയാസമായിരിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല സീസണുകളിലാണ് പോകുന്നതെങ്കില്‍ കഴുത്തറപ്പന്‍ റേറ്റും ആയിരിക്കും. അതിനാല്‍ ഇത്തരം യാത്രകളില്‍ കഴിയുന്നതും മൂന്ന്-നാല് മാസം മുന്‍പേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക.

PC:Satish Krishnamurthy

 കാലാവസ്ഥാ മാറ്റങ്ങള്‍

കാലാവസ്ഥാ മാറ്റങ്ങള്‍

കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ഒരിടമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ചിലയിടങ്ങളില്‍ നിലയ്ക്കാത്ത മഴയാണെങ്കില്‍ മറ്റിടങ്ങളില്‍ സഹിക്കാനാവാത്ത തണുപ്പായിരിക്കും ഉണ്ടാവുക. അതിനാല്‍ വാട്ടര്‍ പ്രൂഫ് ജാക്കറ്റും കുടയും സ്വെറ്റ് ഷഷര്‍ട്ടും ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമായും യാത്രയില്‍ കരുതാന്‍ ശ്രദ്ധിക്കണം.
സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായത്.

PC: Rakshita Ukesh

 റോഡുകള്‍

റോഡുകള്‍

ഇവിടുത്തെ റോഡുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെങ്കിലും മുന്നറിയിപ്പില്ലാതെ വരുന്ന ഉരുള്‍പൊട്ടല്‍ പ്ലാനുകളെയാകെ മാറ്റി മറിക്കും. ഹൈവേകളില്‍ നിന്നും മാരി ഗ്രാമീണ റോഡുകളിലൂടെ സഞ്ചരിക്കുന്ന ആളുകളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. റോഡുകള്‍ പഴയ നിലയില്‍ പുനസ്ഥാപിക്കുവാന്‍ മണിക്കൂറുകളെടുക്കും.
അതിനാല്‍ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുക.

PC: Sujay25

പ്രദേശവാസികള്‍

പ്രദേശവാസികള്‍

വടക്കു കിഴക്കന്‍ മേഖലകളിലെ ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് സംസാരിച്ച് തുടങ്ങാന്‍ അല്പം പിന്നിലാണ്. പൊതുവേ നാണക്കാരായ ഇവര്‍ അടുത്താല്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്നതില്‍ സംശയമില്ല. അവിടുത്തെ ആചാരങ്ങളും സംസ്‌കാരവും ഒക്ക അറിയാന്‍ താല്പര്യമുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഗൈഡുകളേക്കാളുപരി പ്രദേശവാസികളായിരിക്കും കൂടുതല്‍ സഹായകം.

PC:Diganta Talukdar

 പ്രാദേശിക രുചികള്‍

പ്രാദേശിക രുചികള്‍

വ്യത്യസ്ഥങ്ങളായ രുചികള്‍ പരീക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗസമാനമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍.
എല്ലാം കഴിക്കാം എന്ന പോളിസിയിലുള്ള ഇവിടുത്തുകാര്‍ പച്ചക്കറി പുഴുങ്ങിയതു മുതല്‍ പ്രോട്ടീന്‍ സമ്പന്നമായ പട്ടുനൂല്‍പ്പുഴുവിനെ വരെ അകത്താക്കാന്‍ മിടുക്കരാണ്.

pc:Minaxibose1992

ഭാഷകളുടെ നാട്

ഭാഷകളുടെ നാട്

തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ഭാഷകളുള്ളനാടാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. മിക്ക ഗോത്രങ്ങള്‍ക്കും അവരുടേതു മാത്രമായ ഭാഷ കാണും. അതിനാല്‍ അവരുടെ ഏതെങ്കിലും ഒരു ഭാഷയിലുള്ള അരിവ് യാത്ര എളുപ്പമാക്കുന്നതില്‍ സഹായിക്കും.

pc:Varunmoka7

 ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാട്

വിചിത്രവും രസകരവുമായ ഒട്ടേറെ ആഘോഷങ്ങള്‍ ഇവിടെയുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് ഇവിടുത്തെ മിക്ക ആഘോഷങ്ങളും നടക്കുക.

pc:Magical Assam