» »സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍

സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍

Written By: Elizabath Joseph

കാടും മലയും സാഹസകികതകളും തേടി അലയുന്നവരാണ് ഓരോ സഞ്ചാരിയും. പോകുന്ന ഓരോ യാത്രയും അതിന്റെ മുഴുവന്‍ ആവേശത്തില്‍ ചെയ്യണം എന്ന മനസ്സോടെ പോകുന്നവര്‍ എന്നും പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടേ ഇരിക്കും. അത്തരത്തില്‍ സാഹസികരത നിറഞ്ഞ, വെല്ലുവിളികള്‍ ഉള്ള വഴികള്‍ തേടുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ളതാണ് ബ്രഹ്മഗിരി മലനിരകള്‍. വയനാട്ടിലും കര്‍ണ്ണാടകയിലെ കൂര്‍ഗ്ഗിലുമായി കിടക്കുന്ന ബ്രഹ്മഗിരി മലനിരകളുടെയും അവിടുത്തെ പ്രധാന ആകര്‍ഷണമായ ട്രക്കിങ്ങിന്റെയും വിശേഷങ്ങള്‍!!

എവിടെയാണ് ബ്രഹ്മഗിരി?

എവിടെയാണ് ബ്രഹ്മഗിരി?

കേരളത്തില്‍ വയനാട് ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബ്രഹ്മഗിരി മലനിരകള്‍. വയനാടിന്റെ മാത്രമല്ല, കര്‍ണ്ണാടകയിലെ കുടക് ജില്ലയുമായും ബ്രഹ്മഗിരി അതിര്‍ത്തി പങ്കിടുന്നുണ്ട്.

ബ്രഹ്മഗിരി ട്രക്കിങ്

ബ്രഹ്മഗിരി ട്രക്കിങ്

കേരളത്തില്‍ ഇന്നു ലഭിക്കുന്ന സാഹസികത നിറഞ്ഞ ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് ബ്രഹ്മഗിരി ട്രക്കിങ്. സമുദ്രനിരപ്പില്‍ നിന്നും 1608 മീറ്റര്‍ ഉയരത്തിലുള്ള ബ്രഹ്മഗിരി മലനിരകള്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. മൊത്തത്തില്‍ 181 കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് ബ്രഹ്മഗിരി. പാറകളും മലനിരകളും പുല്‍മേടുകളും ഒക്കെ നിറഞ്ഞ ഇവിടുത്തെ ട്രക്കിങ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒന്നാണ്.

PC:The MH15

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം

ട്രക്കേഴ്‌സ് പാരഡൈസ് അഥവാ ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്. വെള്ളച്ചാട്ടങ്ങളും കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും വ്യത്യസ്തങ്ങളായ ഭംഗിയും ഒരുമിച്ച് ആസ്വദിച്ച് മുന്നേറാന്‍ പറ്റിയ ഇവിടം എങ്ങനെയാണ് സ്വര്‍ഗ്ഗമല്ലാതാവുക..

PC:The MH15

 കേരളത്തില്‍ നിന്നും ട്രക്കിങ് ആരംഭിക്കുമ്പോള്‍

കേരളത്തില്‍ നിന്നും ട്രക്കിങ് ആരംഭിക്കുമ്പോള്‍

കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും ഭാഗമാണല്ലോ ബ്രഹ്മഗിരി. അതുകൊണ്ടുതന്നെ ഇവിടെ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്കുള്ള ട്രക്കിങിനു പോകാം. കേരളത്തില്‍ നിന്നും ട്രക്കിങ് തിരുനെല്ലിയില്‍ നിന്നാണ് ആരംഭിക്കുന്നത്. തിരുനെല്ലി ഫോറസ്റ്റ് റോഞ്ച് ഓഫീസറുടെ പക്കല്‍ നിന്നും ട്രക്കിങ്ങിനു മുന്‍പേ ആവശ്യമായ അനുമതി നേടേണ്ടതാണ്.

PC:Sharadaprasad

കര്‍ണ്ണാടകയില്‍ നിന്നും വരുന്നവര്‍ക്ക്

കര്‍ണ്ണാടകയില്‍ നിന്നും വരുന്നവര്‍ക്ക്

കര്‍ണ്ണാടകയില്‍ നിന്നം ട്രക്കിങ്ങിനു വരുന്നവരുടെ സ്റ്റാര്‍ടിങ് പോയന്റ് ഇരുപ്പു വെള്ളച്ചാട്ടമാണ്. ഇനവര്‍ ശ്രീമംഗള ഫോറസ്‌റ്റേ റേഞ്ചില്‍ നിന്നുമാണ് അനുമതി നേടണ്ടത്.
കുട്ട, ശ്രീമംഗള, ഗോണിക്കൊപ്പല്‍ എന്നീ സ്ഥലങ്ങളാണ് അടുത്തുള്ള പ്രധാന പട്ടണങ്ങള്‍. ട്രക്കിങ്ങിനു പോകുമ്പോള്‍ ഗൈഡ് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

PC:Jaseem Hamza

മികച്ച സമയം

മികച്ച സമയം

മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള ട്രക്കിങ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. മഴക്കാലങ്ങളില്‍ വനത്തിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായിരിക്കും എന്നതാണ് കാരണം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടുത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത്. ഈ സമയത്ത് കാലാവസ്ഥ മാത്രമല്ല, ഇവിടുത്തെ സൗകര്യങ്ങളും ഭൂപ്രകൃതിയുമെല്ലാം മികച്ച ഒരു അവസ്ഥയിലായിരിക്കും. അതിനാല്‍ വേനല്‍സമയങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.

PC:The MH15

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മാവ് സ്വയം നിര്‍മ്മിച്ചതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബ്രഹ്മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രം സഹ്യമലക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുവിലായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണഗയ എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. 30 കരിങ്കല്‍ ൂതണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തെ വാസ്തുവിദ്യയിലെ വിസ്മയമായാണ് കണക്കാക്കുന്നത്. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Vijayakumarblathur

പക്ഷിപാതാളം

പക്ഷിപാതാളം

സമുദ്രനിരപ്പില്‍ നിന്നും 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ബ്രഹ്മഗിരി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വ്യത്യസ്തങ്ങളായ പക്ഷികള്‍ അധിവസിക്കുന്ന ഇവിടം കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കാട്ടിലൂടെ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഇവിടെ എത്താനായി സഞ്ചരിക്കേണ്ടത്. ഇരുളന്‍ കല്ലുകള്‍ കൊണ്ട് രൂപപ്പെട്ട ഗുഹകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
എന്നാല്‍ ഇവിടെ എത്താനായി വനംവകുപ്പില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടത് അത്യാവശ്യമാണ്. തിരുനെല്ലിയില്‍ നിന്നും ഏഴു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC: Aneesh

ഇരുപ്പു വെള്ളച്ചാട്ടം

ഇരുപ്പു വെള്ളച്ചാട്ടം

കര്‍ണ്ണാടകയിലെ കൊടകു ജില്ലയിലാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മഗിരിയിലേക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള ട്രക്കിങ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ലക്ഷ്മണ തീര്‍ഥ ഫാള്‍സ് എന്നും ഇരുപ്പു വെള്ളച്ചാട്ടം അറിയപ്പെടുന്നു. ഇതിന്റെ സമീപത്തായാണ് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ രാമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മണ്‍സൂണ്‍ സമയങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അപ്പോള്‍ മാത്രമേ ഇതിന്റെ സൗന്ദര്യം മുഴുവനായും ആസ്വദിക്കുവാന്‍ സാധിക്കു.

PC:Rameshng

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...