Search
  • Follow NativePlanet
Share
» »നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത ഈ ക്ഷേത്രം ഏതാണെന്നറിയാവോ...

നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത ഈ ക്ഷേത്രം ഏതാണെന്നറിയാവോ...

ഗുരുവായൂര്‍ ക്ഷേത്രത്തിനു തുല്യമായ ഈ ക്ഷേത്രം വടക്കിന്റെ ഗുരുവായൂര്‍ എന്നാണ് അറിയപ്പെടുന്നത്.

By Elizabath

നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത ഒറ്റ ക്ഷേത്രമേ കേരളത്തിലുള്ളൂ. കംസവധത്തിനു ശേഷം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണപ്രതിഷ്ഠയുള്ള തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരമുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തിനു തുല്യമായ ഈ ക്ഷേത്രം വടക്കിന്റെ ഗുരുവായൂര്‍ എന്നാണ് അറിയപ്പെടുന്നത്.
പ്രത്യേകതകള്‍ ധാരാളമുള്ള തൃച്ചംബരം ക്ഷേത്രത്തെക്കുറിച്ച് അറിയാം.

രൗദ്രഭാവത്തിലുള്ള കൃഷ്ണന്‍
തൃച്ചംബരം ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടുത്തെ പ്രതിഷ്ഠയാണ്. കംസവധത്തിനു ശേഷം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Trichambaram Temple

PC:ARUNKUMAR P.R

നടതുറക്കും മുന്‍പ് നിവേദ്യം

കൃഷ്ണന്‍ രൗദ്രഭാവത്തിലായതിനാല്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തൃച്ചംബരത്ത് ധാരാളം പ്രത്യേകതകള്‍ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് നടതുറക്കും മുന്‍പ് നിവേദ്യം തയ്യാറാക്കുന്നത്. നടതുറക്കും മുന്‍പേ ഇവിടെ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കും. അതിനുശേഷം നിവേദ്യവും കയ്യില്‍ പിടിച്ചാണ് നടതുറക്കുന്നത്. ക്ഷേത്രത്തിലെ അഭിഷേകം കഴിഞ്ഞാല്‍ പെട്ടന്നുതന്നെ നിവേദ്യവും നടത്തണമെന്നാണ് വിശ്വാസം. പുലര്‍ച്ചെ തൊഴുന്നതാണ് ഇവിടെ നല്ലതെന്നാണ് വിശ്വാസം.

Trichambaram Temple

PC:Prajithek

പ്രശസ്തമായ ചുവര്‍ചിത്രങ്ങള്‍
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ചുവര്‍ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഇവിടുത്തെ ചുവര്‍ചിത്രങ്ങള്‍. ഇവിടുത്തെ മതിലുകള്‍ ചുവര്‍ചിത്രങ്ങളാലാണ് മനോഹരമാക്കിയിരിക്കുന്നത്. കൂടാതെ ഇവിടുത്തെ മൂന്നുനില ശ്രീകോവിലിനു ചുറ്റുമായി കൃഷ്ണന്റെ മാത്വ് ദേവകിയുടെ വിവാഹം മുതല്‍ ഹംസവധം വരെ കൊത്തിയിരിക്കുന്നത് കൊത്തുപണികളില്‍ എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.

Trichambaram Temple

PC:Wikipedia

തൃച്ചംബരം ഉത്സവം
മലബാറിന്റെ പ്രധാനപ്പെട്ട ക്ഷേത്രോത്സവങ്ങളിലൊന്നാണ് തൃച്ചംബരത്തേത്. ശ്രീകൃഷ്ണന്‍ നടത്തിയ ബാലലീലകള്‍ അനുസ്മരിക്കുന്ന ഇവിടുത്തെ ഉത്സവത്തില്‍ വെടിക്കെട്ട്,ആന തുടങ്ങിയവയ്ക്ക് സ്ഥാനമില്ല. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവങ്ങളിലൊന്നുകൂടിയാണിത്. രൗദ്രഭാവത്തിലുള്ള ശ്രീകൃഷ്ണന്‍ ആയതിനാലാണ് ആനയെ എഴുന്നള്ളിക്കാക്കത്തത്. കുംഭം 22 മുതല്‍ മീനം ആറു വരെയാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.

Trichambaram Temple

എത്തിച്ചേരാന്‍
കണ്ണൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള തളിപ്പറമ്പിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാതയ്ക്കു സമീപമാണ് ക്ഷേത്രമുള്ളത്.

Read more about: kerala temples temples in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X