Search
  • Follow NativePlanet
Share
» »രജനിയുടെ രാഷ്ട്രീയത്തിലെ അടുത്ത ഞെട്ടിക്കുന്ന പ്ലാന്‍

രജനിയുടെ രാഷ്ട്രീയത്തിലെ അടുത്ത ഞെട്ടിക്കുന്ന പ്ലാന്‍

രജനികാന്ത് എന്ത് ചെയ്താലും അത് വാർത്തയാണ്. അതിലൊന്നാണ് ഉത്തരാഖണ്ഡിലെ ബാബജി ഗുഹയിലെ സന്ദർശനം.

By Staff

ലോകത്തി‌ൽ തന്നെ ഒരേയൊരു സ്റ്റൈൽ മന്നൻ മാത്രമേയുള്ളു, അതാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. രജനികാന്ത് എന്ത് ചെയ്താലും അത് വാർത്തയാണ്. അതിലൊന്നാണ് ഉത്തരാഖണ്ഡിലെ ബാബജി ഗുഹയിലെ സന്ദർശനം.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് രജനികാന്ത് സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലമാണ് ഇവിടം. ഈ അടുത്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജിനി കഴിഞ്ഞ ദിവസവും ഈ ഗുഹയില്‍ പോയിരുന്നു.
രജനികാന്തിന് പ്രിയപ്പെട്ട ബാബാജി ഗുഹയേക്കുറി‌ച്ച് അറിയുന്നതിന് മുൻപ് ആരാണ് ബാബാജി എന്ന് മനസിലാക്കാം.

‌മഹാവതാർ ബാബാജി

ഹിമാലയത്തിൽ ‌പ‌ണ്ടുകാലത്ത് ജീവിച്ചിരുന്ന ഒരു യോഗീശ്വരനാണ് മഹാവതാർ ബാബാജി. ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ മഹാവതർ ബാബാജിയേക്കുറിച്ച് പരാമർശമുണ്ട്. അദ്ദേഹത്തിന്റെ അനുയായി ആയ ലഹിരി മഹാശയ എന്ന സന്യാസിയാണ് ആധുനിക ലോകത്തിന് മഹാവതാർ ബാബാജിയെ പ‌രിചയപ്പെടുത്തി കൊടുത്തത്.

രജനികാന്തിന്റെ ആത്മീയ ഗുരു

രജനികാന്തിന്റെ ആത്മീയ ഗുരു

സൂപ്പർ സ്റ്റാർ രജനികാന്ത്, തന്റെ ആത്‌മീയ ഗുരുവായി കരുതുന്ന മഹാവതാർ ബാബാജിയുടെ ഗുഹ സ്ഥിതി ചെയ്യുന്നത് ഉത്തരാഖാണ്ഡിലെ ഹിമാലയൻ മലനിരകളുടെ ഭാഗമായ ധുണഗിരിയിൽ ആണ്.

മഹാവതാർ ബാബാജി ഗുഹ

മഹാവതാർ ബാബാജി ഗുഹ

മഹാവതാർ ബാബാജിയുടെ ശരിയായ പേരിനേക്കുറിച്ച് ആർക്കും വലിയ പിടിയില്ല. ലഹിരി മഹാശയ ആണ് മാഹാവതാർ ബാബാജി എന്ന് ഈ ഗുരുവിനെ വിശേഷി‌പ്പി‌ച്ചത്. "മഹാവതാർ" എന്നാൽ "മഹത്തായ അവതാരം" എന്നും "ബാബാജി" എന്നത് "പൂജ്യ പിതാവ്" എന്നും ആണ് അർത്ഥം.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ദുനഗി‌രിയിലെ കുക്കുചിന എന്ന സ്ഥല‌ത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഹരിദ്വാറിൽ നിന്ന് കാത്ഗോഡം അവിടെ നിന്ന് റാണിഖേത്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഒരു സ്ഥലമാണ് റാണിഖേദ്. റാണിഖേതിൽ നിന്ന് ദ്വാരഹത്. ദ്വാരഹത്തിൽ നിന്ന് കുക്കുചിന. കുക്കുചിന വരേയെ വാഹനത്തിൽ സന്ദർശിക്കാൻ കഴിയും

Photo: gautamnguitar

മലകയറ്റം

മലകയറ്റം

കുക്കുചിനയിൽ നിന്ന് ‌പിന്നെ മലകയറി വേണം ഈ ഗുഹയിൽ എത്തിച്ചേരാൻ. ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യണം ബാബാജി ഗുഹയി‌ൽ എ‌ത്തിച്ചേരൻ. എന്നാൽ ഈ യാത്ര അത്ര കഠിനമൊന്നും ആയിരിക്കില്ല.

Photo: gautamnguitar

കെട്ടിടം

കെട്ടിടം

മലകയറി എത്തുമ്പോൾ ഗുഹയ്ക്ക് അ‌രികിലായി ഒരു കെട്ടിടം കാണാം. ബാബാജിയുടെ ദേവാലയമാണ് ഈ കെട്ടിടം.
Photo: gautamnguitar

രജനികാന്ത്

രജനികാന്ത്

സൂപ്പർ സ്റ്റാർ രജനികാന്ത് എല്ലാ വർഷവും ഈ സ്ഥലം സന്ദർശിക്കാറുണ്ട്. ഹരി, വെങ്കട് എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രജനികാന്തിന്റെ ഈ യാത്ര.

ഗുഹ

ഗുഹ

ചെരിപ്പഴിച്ച് വേണം ഗുഹയിലേക്ക് പ്രവേശിക്കാൻ. ഗുഹയിൽ പ്രവേശിച്ച് കഴിഞ്ഞാൽ സ്വസ്ഥമായി ധ്യാനിക്കാൻ സൗകര്യമുണ്ട്. ദിവസേന നിരവ‌ധി തീർത്ഥാടകരാണ് ഇവിടെ സന്ദർശിക്കുന്നത്.

Photo: gautamnguitar

റാണിഖേദിനെക്കുറി‌ച്ച്

റാണിഖേദിനെക്കുറി‌ച്ച്

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള റാണിഖേത്‌ പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ സ്ഥലമാണ്‌. വിശദമായി വായിക്കാം

Photo: Pjoshi260
റാണിഖേദിൽ എത്തിച്ചേരാൻ

റാണിഖേദിൽ എത്തിച്ചേരാൻ

അല്‍മോറ ടൗണില്‍ നിന്ന്‌ റാണിഖേതിലെത്താന്‍ 50 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. പൈന്‍, ഓക്ക്‌, ദേവതാരു മരങ്ങള്‍ നിറഞ്ഞ വനത്തിന്‌ മധ്യത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ റാണിഖേത്‌ നല്‍കുന്നത്‌. വിശദമായി വായിക്കാം

Photo: Parth Joshi from New Delhi, India
റാണിഖേതിൽ നിന്ന്

റാണിഖേതിൽ നിന്ന്

റാണിഖേദിൽ നിന്ന് കുക്കുചിനയിലേക്ക് ടാക്സികൾ ലഭ്യമാണ് ഏകദേശം 4 മണിക്കൂർ യാത്രയുണ്ട് ഇവിടെ എത്തിച്ചേരാൻ.
Photo: Mrneutrino

ദ്വാരഹത്

ദ്വാരഹത്

ദ്വാരഹത് ആണ് കുക്കുചിനയ്ക്ക് അടുത്തുള്ള പ്രധാന ടൗൺ. റാണിഖേതില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo: Anni in at English Wikivoyage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X