» »വാസായില്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ്

വാസായില്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ്

Posted By:

ദൃശ്യത്തിന്റെ തകര്‍പ്പന്‍ വിജയം ലാല്‍ ക്യാമ്പിനെ കുറച്ചൊന്നുമല്ല ഊര്‍ജ്ജസ്വലമാക്കിയത്. റിലീസ് ചെയ്ത് അഞ്ച് മാസം ആയിട്ടും ഈ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. ഇതിനിടയില്‍ പല സിനിമകള്‍ വന്നെങ്കിലും ബോക്സ് ഓഫീസില്‍ മൂക്ക് കുത്തുകയായിരുന്നു. അതു കൊണ്ട് തന്നെ ദൃശ്യത്തിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിലേക്കാണ് പ്രേക്ഷകരുടെ കണ്ണും കാതും.

ദൃശ്യം എന്ന സിനിമ പ്രേക്ഷകരെ ഇത്രയധികം ആകർഷിപ്പിക്കാൻ കാരണം അതിന്റെ ക്ലൈമാക്സ് ആണ്. അതിനാ‌ൽ പ്രേക്ഷകർഉറ്റുനോക്കുന്നത് മിസ്റ്റർ ഫ്രോഡിന്റെ ക്ലൈമാക്സിലേക്കാണ്. തകർപ്പൻ ക്ലൈമാക്സ് തന്നെ ആയിരിക്കും മിസ്റ്റർ ഫ്രോഡിന്റെ ആകർഷണം. അതുകൊണ്ടാണല്ലോ ക്ലൈമാക്സ് ഷൂട്ട് ചെയ്ത വാസായ് കോട്ട ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത്.

ഫ്രോഡ് ഇൻ ഫോർട്ട്

മഹാരാഷ്ട്രയിൽ താനെയ്ക്ക് സമീപമാണ് വാസയ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം ഈ കോട്ട തന്നെയാണ്. ആദ്യമായാണ് ഈ കോട്ടയിൽ വച്ച് ഒരു മലയാള സിനിമ ഷൂട്ട് ചെയ്യുന്നത്. പുരാതനമായ ഒരു കോട്ട മിസ്റ്റർ ഫോർഡ് എന്ന സിനിമയുടെ ക്ലൈമാക്സിൽ നിർണായകമാണ്. അതുകൊണ്ട് തന്നെയാണ് അണിയറ പ്രവർത്തകർ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ഈ കോട്ട തെരഞ്ഞടുത്തത്.

വാസയ് കോട്ടയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം

പോർചുഗീസ് സ്മരണ

പോർചുഗീസ് സ്മരണ

വസായ് കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്‍ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട.

Photo Courtesy: Gladson Machado

ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ്

ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ്

ബെസ്സെയിന്‍ ഫോര്‍ട്ട് എന്ന പേരിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ടയെ വിളിച്ചിരുന്നത് ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ് എന്നായിരുന്നു.

Photo Courtesy: Gladson Machado

ബഹദൂര്‍ ഷാ

ബഹദൂര്‍ ഷാ

1532ലാണ് ഈ കോട്ട പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമായി ഇപ്പോള്‍. ഗുജറാത്തിലെ സുല്‍ത്താനായിരുന്ന ബഹദൂര്‍ ഷാ നിര്‍മ്മിച്ചതാണ് ഈ കോട്ട. മുസ്ലീം ഭരണാധികാരികള്‍ ഈ കോട്ട പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു.
Photo Courtesy: Nichalp

സുരക്ഷാ കേന്ദ്രം

സുരക്ഷാ കേന്ദ്രം

ഒരു കോട്ടയെന്ന നിലയില്‍ പോര്‍ച്ചുഗീസുകാരാണ് ഇത് കാര്യമായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1739ല്‍ മറാത്ത രാജാക്കന്മാര്‍ ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. വസായ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളുടെയെല്ലാം കേന്ദ്രം ഈ കോട്ടയായിരുന്നു.

Photo Courtesy: Akshay1188

നാശത്തിന്റെ വക്കിൽ

നാശത്തിന്റെ വക്കിൽ

ഇപ്പോള്‍ ഈ കോട്ട നശിച്ചുകൊണ്ടിരിക്കുകയാണ്. 4.5 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയുടെ മതിലുകളും രണ്ട് കവാടങ്ങളും മാത്രമേ ഇപ്പോള്‍ ബാക്കി നില്‍ക്കുന്നുള്ളു. കോട്ടയുടെ കവാടം മനോഹരമായൊരു നിര്‍മ്മിതിയാണ്. ഇവിടെ നിന്നും അധികം അകലെയല്ലാതെ 1558ലും മറ്റും പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന ശ്മശാനവും കാണാം.

Photo Courtesy: Carlos Luis M C da Cruz

സിനിമാ ഷൂട്ടിംഗ്

സിനിമാ ഷൂട്ടിംഗ്

കോട്ടയുടെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങളും പരിസരപ്രദേശങ്ങളുമെല്ലാം കാഴ്ചയ്ക്ക് സുന്ദരമാണ്. മൂന്ന് വശവും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണിവിടം. പല ഹിന്ദിച്ചിത്രങ്ങളുടെയും ചിത്രീകരണങ്ങള്‍ നടക്കുന്ന സ്ഥലമാണിപ്പോള്‍ ഇത്.

Photo Courtesy: Rudolph.A.furtado

കോട്ടയ്ക്ക് അകത്തെ പള്ളി

കോട്ടയ്ക്ക് അകത്തെ പള്ളി

വാസായ് കോട്ടയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയം. ഈ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളു.

Photo Courtesy: Praneethac

കവാടം

കവാടം

കോട്ടയിലേക്ക് പ്രവേശിക്കാനുള്ള കവാടം.

കവാട വാതിൽ

കവാട വാതിൽ

വാസായ് കോട്ടയുടെ കവാടത്തിലെ വലിയ വാതിൽ
Photo Courtesy: Rudolph'A'furtado

തുരങ്കം

തുരങ്കം

വാസായ് കോട്ടയിൽ നിന്ന് കടലിലേക്കുള്ള തുരങ്കം

Photo Courtesy:Gladson Machado

കോട്ടമൂല

കോട്ടമൂല

വാസായ് കോട്ടയുടെ അവശിഷ്ടങ്ങൾ. കോട്ടയുടെ രണ്ട് ചുമരുകൾ ചേരുന്ന ഒരു കോർ‌ണർ

Photo Courtesy:Himanshu Sarpotdar

ഉദയം

ഉദയം

ഉദയ സമയത്തെ കോട്ടയുടെ ഒരു ദൃശ്യം
Photo Courtesy: Avikalanal

കോട്ടമുഖം

കോട്ടമുഖം

വാസായ് കോട്ടയുടെ മുൻവശം

Photo Courtesy:Gladson Machado

കോട്ടയിലേക്ക്

കോട്ടയിലേക്ക്

വാസായ് കോട്ടയിലേക്കുള്ള പ്രവേശന കവാടം
Photo Courtesy: Himanshu Sarpotdar

കോട്ടയും ഗ്രാമവും

കോട്ടയും ഗ്രാമവും

വാസായ് ഗ്രാമത്തിനോട് ചേർന്നാണ് കോട്ടയും സ്ഥിതി ചെയ്യുന്നത്. അതിനാൽ വാസായിൽ എത്തിയാൽ കോട്ട തെരഞ്ഞ് അധികം അലയേണ്ടതില്ല.

Photo Courtesy: Aslamsaiyad

കൊത്തുപണികൾ

കൊത്തുപണികൾ

വാസായ് കോട്ടയിലെ കൊത്തുപണികൾ കാണാം
Photo Courtesy: Himanshu Sarpotdar

മരം

മരം

വാസായ് കോട്ടയ്ക്ക് മുന്നിലെ ഒരു മരം
Photo Courtesy:Damitr

ഇനിയുമുണ്ട് രസികൻ കോട്ടകൾ

ഇനിയുമുണ്ട് രസികൻ കോട്ടകൾ

രസികൻ കോട്ടക‌ൾ വേറേയുമുണ്ട് മഹാരാഷ്ട്രയിൽ. മഹാരാഷ്ട്രയിലെ രസികൻ കോട്ടകൾ പരിചയപ്പെടാം

Please Wait while comments are loading...