Search
  • Follow NativePlanet
Share
» »നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

ലോക്താക്ക് തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ഒഴുകി നടക്കുന്ന തീരങ്ങളാണ്.

By Elizabath Joseph

നിശ്ചലമായി കിടക്കുന്ന വെള്ളത്തിലൂടെ ഭൂമിയുടെ കുറേ കഷ്ണങ്ങൾ അല്ലെങ്കിൽ കുറച്ചു ഭാഗങ്ങൾ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടോ? ഏതെങ്കിലും ആനിമേഷൻ സിനിമയിലെ രംഗം ആല്ലേ എന്നായിരിക്കും നമ്മൾ ആദ്യം ചിന്തിക്കുക...തെറ്റി...അത്ഭുതപ്പെടേണ്ട!! ഇത് യഥാര്‍ഥത്തിലുള്ള ഒരു രംഗം തന്നെയാണ്. പക്ഷേ, നമുക്കിത് കാണാൻ അല്പദൂരം പോകേണ്ടി വരും!! വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്ക് തടാകത്തിലാണ് ഈ അത്ഭുതമുള്ളത്!!

എവിടെയാണിത്?

എവിടെയാണിത്?

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ലോകത്തിലെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

നിശ്ചലമായ ജലവും ഒഴുകി നടക്കുന്ന തീരങ്ങളും!!

നിശ്ചലമായ ജലവും ഒഴുകി നടക്കുന്ന തീരങ്ങളും!!

ലോക്താക്ക് തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ഒഴുകി നടക്കുന്ന തീരങ്ങളാണ്. മാന്ത്രികക്കരകൾ എന്നാണ് ഇതിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. പേരുകേട്ടിട്ട് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. കാഴ്ചയിൽ ദ്വീപുകൾ എന്നു തോന്നിപ്പിക്കുമെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. ഫുംഡിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഈ ജൈവാവശിഷ്ടങ്ങൾ ഒവുരിനടന്ന് തടാകത്തിനകത്തെ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണ് ഇത്തരം കരകളായി തീരുന്നത്. ഇതിനെയാണ് മാന്ത്രികക്കരകൾ എന്നു ആളുകൾ വിശേഷിപ്പിക്കുന്നത്. ഏകദേശം 400ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഇതിനുള്ളത്.

PC:Sharada Prasad CS

അടിത്തട്ടിലേക്ക് പോവുകയും തിരികെ വരുകയും ചെയ്യുന്ന വേരുകൾ

അടിത്തട്ടിലേക്ക് പോവുകയും തിരികെ വരുകയും ചെയ്യുന്ന വേരുകൾ

മാന്ത്രികക്കരകൾ അഥവാ ഫുംഡിസുകൾക്ക് ധാരാളം പ്രത്യേകതകളുണ്ട്. ലോക്താക്ക് തടാകത്തിലെ ഏറ്റവും വലിയ ഘടകമാണിത്, പുറമേ ചെറിയ കട്ടിയേ ഉള്ളു എന്നു തോന്നുമെങ്കിലും മഞ്ഞുമല പോലെ ഉള്ളിലേക്ക് ഇറങ്ങി നില്‌‍ക്കുന്നവയാണിത്. വ്യത്യസ്തങ്ങളായ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണല്ലോ ഫുംഡിസുകൾ രൂപ്പെട്ടിരിക്കുന്നത്. ഈ വേരുകൾ വേനല്‍ക്കാലങ്ങളിൽ കായലിന്റെ അടിയിലേക്ക് ഇറങ്ങിപോവുകയും മഴ പെയ്യുന്ന സമയങ്ങളിൽ വീണ്ടും മുകളിലേക്ക് പൊങ്ങി വരുകയും ചെയ്യും.

PC:Kishalaya Namaram

 ഗ്രാമീണരുടെ ദേവത

ഗ്രാമീണരുടെ ദേവത

ഇവിടെ വസിക്കുന്ന പ്രാദേശിക ജനവിഭാഗമാ മീതി വർഗ്ഗക്കാർക്ക് ഈ തടാകവും സമീപ പ്രദേശങ്ങളും ഏറെ വിശുദ്ധമായ സ്ഥലങ്ങളാണ്. തടാകത്തെ സ്വന്തം അമ്മയെ പോലെയാണ് അവർ കാണുന്നതും പരിപാലിക്കുന്നതും.

PC:rajkumar1220

ഗ്രാമീണരുടെ ജീവിതോപാധി

ഗ്രാമീണരുടെ ജീവിതോപാധി

സൂര്യാസ്തമയത്തോടെ നിശബ്ദദയാകുന്ന തടാകത്തിലെ വെള്ളത്തില്‍ തുഴകൾ വീഴുന്ന ശബ്ദവും ചീവിടുകളുടെ സംഗീതവും മറ്റെതോ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോവുക,. മീന്‍പിടുത്തക്കാരായ ആളുകള്‍ മീന്‍ പിടിക്കാനായി മുളകൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങളുമായി കടന്നുപോകുന്നു. അങ്ങ് വിദൂരതയിൽ ചെറി വിളക്കുകൾ കത്തുന്നത് കാണാം.... ലോക്താക്ക് തടാകത്തെക്കുറിച്ച് ബിബിസിയിൽ വന്ന വിവരണത്തിലെ വാക്കുകളാണിത്.
ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യ ജീവിതോപാധി കൂടിയാണ് ഈ തടാകം. ഒട്ടേറെ ആളുകൾ ഈ ചെറിയ ഫുംഡിസുകളിൽ ചെറിയ കുടിലുകൾ നിർമ്മിച്ച് വസിക്കുന്നു. തടാക്തതിൽ നിന്നും മീൻപിടുത്തം തൊഴിലാക്കിയവരാണിവർ. ഇത്തരത്തിൽ ജീവിക്കുന്ന ഏകദേശം നാലായിരത്തോളം കുടുംബങ്ങൾ ഇവിടെയുണ്ട്.

ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം

ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം

മാന്ത്രികക്കരകൾ മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്.
ലോക്തായി തടാകത്തിലെ ഏറ്റവും വലിയ ഫുംഡിസായിരുന്നു ഇത്. സാംഗായ് മാനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ ദേശീയോദ്യാനമാക്കി മാറ്റിയത്. 1966 ൽ ഇതിനെ ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചു. പിന്നീട് 1977 ലാണ് ദേശീയോദ്യാനമാക്കി ഉയർത്തുന്നത്.

PC:Bhavikaed

ജൈവവൈവിധ്യത്തിന്റെ കലവറ

ജൈവവൈവിധ്യത്തിന്റെ കലവറ

മണിപ്പൂരിൽ ഏറ്റവും അധികം ജൈവവൈവിധ്യം കാണുന്ന ഇടം എന്നു വേണമെങ്കിലും ലോക്താക്ക് തടാകത്തിനെ വിശേഷിപ്പിക്കാം. 233 തരത്തിലുള്ള ജല സസ്യങ്ങൾ, 100 ൽ അധികം ഇനങ്ങളിലുള്ള പക്ഷികൾ, 425 തരം സ്പീഷ്യസിലുള്ള മൃഗങ്ങൾ ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.
പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണിത്.

PC:Sudiptorana

ലോകത്തിലെ ഒഴുകുന്ന വിദ്യാലയം

ലോകത്തിലെ ഒഴുകുന്ന വിദ്യാലയം

ലോക്തായ് തടാകത്തിലെ ഫുംഡിസുകളിൽ ഒരു വിദ്യാലയവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ കുടിലുകൾ കെട്ടി താമസിക്കുന്ന ആളുകളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കുക എന്ന ഉദ്ദേശത്തിലാണ് ഒഴുകുന്ന ഈ സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. 2017 ൽ ആരംഭിച്ച സ്കൂളിൽ കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും വിദ്യാഭ്യാസ സൗകര്യം ഉണ്ട്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്, ഇംഫാൽ വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്ററും ഗുവാഹട്ടിയിൽ നിന്നും 522 കിലോമീറ്ററും ദൂരമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X