» »വേണാടിനെ സംരക്ഷിക്കാന്‍ കന്യാകുമാരിയില്‍ പണിത കോട്ട

വേണാടിനെ സംരക്ഷിക്കാന്‍ കന്യാകുമാരിയില്‍ പണിത കോട്ട

Written By: Elizabath

90 ഏക്കറോളം സ്ഥലത്തായി കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ടയാണ് ഉദയഗിരി കോട്ട. കാര്യം കന്യാകുമാരിയിലാമെങ്കിലും കോട്ടയുടെ ചരിത്രം ഉറങ്ങുന്നത് കേരളത്തോട് ചേര്‍ന്നാണ്.
വേണാടിനെ സംരക്ഷിക്കാനായി തിരുവിതാംകൂര്‍ രാജാവ് സ്ഥാപിച്ച ഈ കോട്ട രെു കാലത്ത് തിരുവിതാംകൂറിന്റെ ആയുധപ്പുരയും സൈനിക പരിശീലന കേന്ദ്രവുമായിരുന്നു. ഡച്ച് ആധിപത്യത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന ഉദയഗിരി കോട്ടയുടെ വിശേഷങ്ങള്‍!

തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കോട്ട

തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കോട്ട

എഡി 1595 മുതല്‍ 1607 വരെ ജീവിച്ചിരുന്ന തിരുവിതാംകൂര്‍ രാജാവായിരുന്ന വീരരവിവര്‍മ്മയുടെ കാലത്താണ് വേണാടിനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഈ കോട്ട നിര്‍മ്മിക്കുന്നത്.

PC:Infocaster

ദക്ഷിണേന്ത്യയിലെ സൈനികതാവളം

ദക്ഷിണേന്ത്യയിലെ സൈനികതാവളം

ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ അതിശക്തമായ സൈനിക താവളങ്ങളില്‍ ഒന്നായിരുന്നു ഉദയഗിരി കോട്ട. വീരരവിവര്‍മ്മ ചെളി കൊണ്ടായിരുന്നു കോട്ട നിര്‍മ്മിച്ചത്. പിന്നീട് ഭരണത്തില്‍ വന്ന മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇന്നു കാണുന്ന രീതിയില്‍ കോട്ട പുതുക്കി നിര്‍മ്മിച്ചത്. കല്ലുകള്‍ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മ്മാണം.

PC:Sugeesh

ഡച്ചുകാരുടെ സ്വാധീനം

ഡച്ചുകാരുടെ സ്വാധീനം

കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ക്കും മറ്റ് അമൂല്യവസ്തുക്കള്‍ക്കും വേണ്ടി കേരളതീരത്തെ കീഴടക്കാനെത്തിയ ശക്തികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി. അങ്ങനെ കുളച്ചല്‍ തുറമുഖത്തെത്തി കീഴടക്കിയ അവര്‍ അവിടെ കച്ചവടം തുടങ്ങി ആ പ്രദേശം അവരുടെ അധീനതയിലാക്കി.

PC:Sugeesh

ഡച്ചുകാരെ കീഴടക്കുന്ന മാര്‍ത്താണ്ഡ വര്‍മ്മ

ഡച്ചുകാരെ കീഴടക്കുന്ന മാര്‍ത്താണ്ഡ വര്‍മ്മ

എന്നാല്‍ പിന്നീട് വന്ന മാര്‍ത്താണ്ഡ വര്‍മ്മ നേതൃത്വം നല്കിയ തിരുവിതാംകൂര്‍ യുദ്ധത്തില്‍ കുളച്ചല്‍ ീകഴടക്കിയ ഡിലനോയുടെ നേതൃത്വത്തിലുള്ള സംഘം പരാജയപ്പെടുകയും ഇവരെ ഉദയഗിരി കോട്ടയില്‍ മാര്‍ത്താണ്ഡ വര്‍മ്മ തടവുകാരനാക്കി. ഈ സമയത്താണ് ഡച്ച് ആധിപത്യം അവസാനിക്കുന്നത്.

PC:Sugeesh

കോട്ടയ്ക്കകത്തെ പള്ളി

കോട്ടയ്ക്കകത്തെ പള്ളി

തിരുവിതാംകൂര്‍ സൈന്യത്തെ നവീകരിക്കാനായി മാര്‍ത്താണ്ഡ വര്‍മ്മ ഡിലിനോയുടെ സഹായം സ്വീകരിക്കുകയുണ്ടായി. അതിനായി അദ്ദേഹത്തെ മോചിതനാക്കിയ മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തിനും കൂടെയുള്ളവര്‍ക്കുമായി കോട്ടയ്ക്കുള്ളില്‍ പള്ളിയും മറ്റ് സൗകര്യങ്ങളും നിര്‍മ്മിച്ചു നല്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയും ഡിലനോയും ഒരുമിച്ചാണ് കോട്ട നവീകരിക്കുകയും ഇവിടെ പീരങ്കി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുകയും ചെയ്തത്.

PC:Infocaster

ഡിലനോയിയുടെ ശവകൂടീരം

ഡിലനോയിയുടെ ശവകൂടീരം

ഡച്ച് അഡ്മിറലായിരുന്ന ഡിലനോയുടെ ശവകൂടീരത്തിന്റെ അടയാളങ്ങള്‍ ഇന്നും ഈ കോട്ടയ്ക്കുള്ളില്‍ കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഇവിടെതന്നെയാണ് അടക്കിയിരിക്കുന്നത്. ഡിലനോയുടെ ശവകുടീരത്തിന്റെ മുകളിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്

PC:Sugeesh

90 ഏക്കറിലെ കോട്ട

90 ഏക്കറിലെ കോട്ട

ഏകദേശം 90 ഏക്കറോളം സ്ഥലത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ജില്ലയില്‍ പുലിയൂര്‍ കുറിച്ചി എന്ന സ്ഥലത്തുള്ള വേളിമലയിലാണ് ഈ കോട്ടയുള്ളത്. വേളിമലയുടെ 260 അടി ഉയരമുള്ള ഭാഗത്താണ് ശക്തമായി ഇന്നും ഈ കോട്ട നിലകൊള്ളുന്നത്.

PC:Infocaster

തിരുവിതാംകൂറിന്റെ ആയുധപരിശീലന കേന്ദ്രം

തിരുവിതാംകൂറിന്റെ ആയുധപരിശീലന കേന്ദ്രം

തിരുവിതാംകൂരിന്റെ ശക്തമായ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഈ കോട്ട എന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആയുധപ്പുരയും സൈനിക പരിശീലന കേന്ദ്രവും ഒക്കെ ഈ കോട്ടയായിരുന്നുവത്രെ.

PC:Sugeesh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരം-നാഗര്‍കോവില്‍ ദേശീയ പാതയില്‍ കന്യാകുമാരിയിലെ പുലിയൂര്‍ കുറിച്ചിയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 62 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...