Search
  • Follow NativePlanet
Share
» »60 അടി താഴ്ചയില്‍ സിംഹാസനം സൂക്ഷിച്ചിരിക്കുന്ന കോട്ട...അതിനു താഴെ!!

60 അടി താഴ്ചയില്‍ സിംഹാസനം സൂക്ഷിച്ചിരിക്കുന്ന കോട്ട...അതിനു താഴെ!!

ലോകത്തിൽ തന്നെ മറ്റൊരു കോട്ടയ്ക്കും ഒരിക്കലും അവകാശപ്പെടുവാൻ പറ്റാത്ത പ്രത്യേകതകളുമുള്ള ഉദ്ഗിർ കോട്ടയിലേക്ക്...

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രൂപത്തിനും പ്രൗഡിക്കും ഒരു മാറ്റവുമില്ലാത്ത ഒരു കോട്ടയുണ്ട്. ചരിത്രത്തോട് ചേർന്നു കിടന്ന് വർത്തമാന കാലത്തിന്റെ പല തീരുമാനങ്ങൾക്കും സാക്ഷിയാകുന്ന ഒന്ന്. അപൂർവ്വങ്ങളായ കൊത്തുപണികളും ചരിത്ര സംഭവങ്ങളും ഒക്കെ ചേർന്ന് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദ്ഗിർ കോട്ട. കോട്ടയുടെ വിശേഷങ്ങളും ലോകത്തിൽ തന്നെ മറ്റൊരു കോട്ടയ്ക്കും ഒരിക്കലും അവകാശപ്പെടുവാൻ പറ്റാത്ത പ്രത്യേകതകളുമുള്ള ഉദ്ഗിർ കോട്ടയിലേക്ക്...

എവിടെ

എവിടെ

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിർ എന്ന സ്ഥലത്താണ് ഉദ്ഗിർ കോട്ട സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ മറാത്തവാഡ ഡിവിഷനിൽ ഉൾപ്പെടുന്ന ഉദ്ഗിർ നന്ദേട്ടിനും ലാത്തൂരിനും ഇടയിലായാണ് കിടക്കുന്നത്. ഉദയഗിരി കോട്ട എന്നും ഉദ്ഗിർ കോട്ടയ്ക്ക് പേരുണ്ട്.

1700 ൽ

1700 ൽ

നൂറ്റാണ്ടുകൾ പിന്നിലേക്ക് പോയാലേ കോട്ടയുടെ ചരിത്രത്തിലെത്തുവാൻ കഴിയൂ. ബഹ്മാനി കാലഘട്ടത്തിനും മുൻപാണ് കോട്ടയുടെ നിർമ്മാണം നടക്കുന്നത്. സിഇ 1700 ലാണ് ഒട്ടേറെ പ്രത്യേകതകളുമായി ഉദ്ഗിർ കോട്ടയുടെ നിർമ്മാണം പൂർത്തിയാകുന്നത്. മഹാരാഷ്ട്രയുടെയും ഹൈദരാബാദിന്റെയും ചരിത്രത്തിൽ ഏറെ പ്രത്യേകതയുള്ള ഇടമായാണ് ഈ കോട്ടയെ കണക്കാക്കുന്നത്. ഉദയ്ഗിരി ഋഷിയിൽ നിന്നുമാണ് കോട്ടയ്ക്ക് ഈ പേരു കിട്ടുന്നത്.

അധികാര കൈമാറ്റവും കോട്ടയും

അധികാര കൈമാറ്റവും കോട്ടയും

പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നൈസാമും മറാത്തരും തമ്മിലുള്ള അധികാരക്കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച കോട്ട എന്നൊരു ചരിത്രപ്രാധാന്യവും ഉദ്ഗിര്‍ കോട്ടയ്ക്കുണ്ട്. മറാത്തയിലെ സദാശിവ റാവു ബാഹുവും ഹൈദരാബാദ് നിസാമും തമ്മിൽ നടന്ന ചരിത്ര യുദ്ധത്തിൽ നൈസാമിനെ തറപറ്റിച്ച് ഇവിടെ വെച്ചാണ് അധികാര കൈമാറ്റവും ഉടമ്പടി ഒപ്പിടലും നടന്നത് എന്നാണ് ചരിത്രം പറയുന്നത്.

 40 അടി താഴ്ചയുള്ള കിടങ്ങ്

40 അടി താഴ്ചയുള്ള കിടങ്ങ്

സങ്കീർണ്ണവും ശത്രുക്കൾക്ക അത്രയെളുപ്പമൊന്നും കീഴ്പ്പെടുത്തുവാനും കഴിയാത്ത രീതിയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്,. കോട്ടയ്ക്കു ചുറ്റുമായി 40 അടി താഴ്ചയുള്ള ഒരു കിടങ്ങ് കാണാം. കോട്ടയ്ക്കുള്ളിൽ കൊട്ടാരങ്ങളും സമാധിയും ഒക്കെയുണ്ട്.

ലോകത്ത് വേറൊന്നില്ല

ലോകത്ത് വേറൊന്നില്ല

40 അടി താഴ്ചയുള്ള കോട്ടയുടെ കിടങ്ങ് കൂടാതെ വേറൊരു അത്ഭുതവും കൂടി ഇവിടെയുണ്ട്, കോട്ടയ്ക്കുള്ളില്‍ ഏകദേശം 60 അടി താഴ്ചയിൽ മറ്റൊരു നിർമ്മിതി കൂടിയുണ്ട്. ഇത്രയും താഴ്ചയിൽ സിംഹാസം സൂക്ഷിച്ചിട്ടുള്ള മുറിയാണ് ഇവിടെയുള്ളത്.

കൊത്തുപണികളും ശിലാലിഖിതങ്ങളും

കൊത്തുപണികളും ശിലാലിഖിതങ്ങളും

അപൂര്‍വ്വമായ പേര്‍ഷ്യന്‍, അറബിക് ശിലാലിഖിതങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കോട്ട കൂടിയാണ് ഉദ്ഗീർ കോട്ട. അക്കാലത്ത് ഭരണാധികാരികൾ വിദ്യാഭ്യാസത്തിനും ജ്ഞാനത്തിനും എത്രയധികം പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.

അടുത്തുള്ള ഇടങ്ങൾ

അടുത്തുള്ള ഇടങ്ങൾ

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിർ എന്ന സ്ഥലത്താണ് ഉദ്ഗിർ കോട്ട സ്ഥിതി ചെയ്യുന്നത്. ചരിത്ര നിർമ്മിതകളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ധുദിയ ഹനുമാൻ മന്ദിർ. സോംനാഥ്പൂർ ക്ഷേത്രം, സായ്ധാം ക്ഷേത്രം. ഉദ്യോഗ് ഭവൻ, ചൗബാര, തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ സന്ദർശിക്കാം.

വാരണാസിയിലെ അഘോരികൾ മുതൽ അംബൂബാച്ചി മേള വരെ...ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ആഘോഷങ്ങളിതാ..!! വാരണാസിയിലെ അഘോരികൾ മുതൽ അംബൂബാച്ചി മേള വരെ...ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ആഘോഷങ്ങളിതാ..!!

മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച, 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, നെല്ലിക്കാമലയുടെ മുകളിലെ ദ്രവ്യപ്പാറ!!!മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച, 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, നെല്ലിക്കാമലയുടെ മുകളിലെ ദ്രവ്യപ്പാറ!!!

PC:Vineeth Shetty

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X