ഇയ്യോബിൻരെ പുസ്തകത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ നാടാണ് ഉളുപ്പൂണി. ആളുയരത്തിൽ വളർന്നു നില്‌ക്കുന്ന പുല്ലും ഒന്നു ചെരിഞ്ഞാൽ കാത്തിരിക്കുന്ന കൊടും കൊക്കകളും ചെളിയിൽ പുതഞ്ഞ വഴികളും ഒക്കെയായി അതിസാഹസികർക്കു മാത്രം കടന്നെത്തുവാൻ സാധിക്കുന്ന ഇവിടം അധികമാർക്കും അറിയുന്ന ഇടമല്ല. ഇടുക്കിയിലെ മിടുക്കിയായ ഉളുപ്പുണിയുടെ വിശേഷങ്ങളാവട്ടെ ഇനി!

ഉളുപ്പൂണി
ഇടുക്കിയുടെ വിസ്മയങ്ങള്‍ തേടിയെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ ഇനിയും കാഴ്ചകൾ ഒരുപാടുണ്ട്. അത്തരത്തിൽ കണ്ടെത്തുവാൻ അല്പം വൈകിയെങ്കിലും മനസ്സിലിടം നേടിയ ഒരിടമാണ് ഉളുപ്പൂണി. പുൽമേടുകളും അതുവഴിയുള്ള സാഹസിക ജീപ്പ് യാത്രയുമാണ് ഉളുപ്പൂണിയുടെ ആകർഷണങ്ങള്‍.
PC:uluppuni.com

എവിടെയാണിത്
വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയിൽ നിന്നും അല്പം മാറിയാണ് ഉളുപ്പൂണി സ്ഥിതി ചെയ്യുന്നത്.

വാഗമൺ യാത്രയില്‍ മറക്കുന്നിടം
വാഗമണ്ണിലേക്കുള്ള യാത്രകൾ മിക്കപ്പോഴും പൈൻ ഫോറസ്റ്റിലും മൊട്ടക്കുന്നിലും കോലഹലമേടും തങ്ങൾപാറയുമായി നിൽക്കുകയാണ് പതിവ്. വാഗമണ്ണിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി പോകുവാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി ഉളുപ്പൂണി പരീക്ഷിക്കാം.
PC:uluppuni.com

മൊട്ടക്കുന്നിലും കിടുവാണ് ഈ പുൽമേട്
വാഗമണ്ണിൽ ഏക്കറുകളോളം കിടക്കുന്ന മൊട്ടക്കുന്നിന്റെ കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രിയമെങ്കിൽ ഇവിടെ ആളുയരത്തിൽ വളർന്നു നിൽക്കുന്ന തെരുവപ്പുല്ലാണ് താരം, കുന്നിൻമുകളിലേ ഈ പുൽമേട്ടിലേക്കുള്ള യാത്രയാണ് ഉളുപ്പൂണിയെ ഫേയ്മസാക്കുന്നത്.
PC:uluppuni.com

ചങ്കിടിപ്പിക്കുന്ന ജീപ്പ് യാത്ര
ഇടുക്കിയിൽ സാഹസികതയ്ക്ക് സ്കോപ്പ് ഒരുപാടുണ്ടെങ്കിലും അതിലൊക്കെ ഏറ്റവും ആകർഷണീയമായത് ഉളുപ്പൂണിയിലെ ജീപ്പ് യാത്രയാണെന്ന് പറയാതെ വയ്യ. കാരണം അത്രയ്ക്കും സാഹസികവും ജീവൻ പണയം വെച്ചുള്ളതുമാണ് ഇവിടുത്തെ യാത്ര എന്നതാണ് യാഥാർഥ്യം. ഈ അടുത്തിടങ്ങളിലൊന്നും ഇത്രയധികം പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റിയ ഒരിടം വേറെ കാണില്ല. പുല്ലിനെ വകഞ്ഞുമാറ്റി മാത്രമേ ഇവിടെ മുന്ന ോട്ട് പോകുവാൻ സാധിക്കൂ.
PC:uluppuni.com

ഇയ്യോബ് ഫേയ്മസാക്കിയ നാട്
ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലൂടെയാണ് ഉളുപ്പൂണി കൂടുതൽ പ്രശ്തമാവുന്നതും സഞ്ചാരികള്‍ തേടിയെത്തുവാൻ തുടങ്ങുന്നതും. ഈ ചിത്രത്തിനെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച അലോഷിയുടെ വഴികളാണ് ഉളുപ്പൂണിയിലെത്തുന്ന ആരെയും ആദ്യം ഓർമ്മിപ്പിക്കുന്നത്.
PC:mahindrathar

പുൽമേട് മാത്രമല്ല
പുൽമേടിന്റെ കാഴ്ചകളും ഓഫ് റോഡിങ്ങും മാത്രമല്ല ഇവിടെയുള്ളത്. ഒരു കിടുക്കൻ ട്രക്കിങ്ങിന്റെ സുഖങ്ങളെല്ലാം ഇവിടുത്തെ യാത്രയിൽ ലഭിക്കും. അങ്ങ് ദൂരെ കുളമാവ് ഡാമിന്റെ മനോഹരമായ വിദൂര ദൃശ്യവും ആസ്വദിക്കുവാൻ സാധിക്കും.
PC:Prasanths

എത്തിച്ചേരുവാൻ
വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയേയാണ് ഉളുപ്പൂണിയിലേക്ക് പോകുന്നത്. ചോറ്റുപാറ കവലയിൽ നിന്നും വലത്തോട്ടുള്ള വഴി അഞ്ച് കിലോമീറ്റർ പോയാൽ ഉളുപ്പൂണി കവലയിലെത്താം. ഇവിടെ നിന്നും മുകളേക്കാണ് പോകേണ്ടത്.
പാലായിൽ നിന്നും വരുമ്പോൾ പാലാ-ഈരാറ്റുപേട്ട-തീക്കോയി-വാഗമൺ-ചോറ്റുപാറ ജംഗ്ഷൻ-ഉളുപ്പൂണി
കുമളിയിൽ നിന്നും വരുമ്പോൾ- കുട്ടിക്കാനം-ഏലപ്പാറ-വാഗമൺ-ചോറ്റുപാറ ജംഗ്ഷൻ-ഉളുപ്പൂണി
കൊച്ചിയിൽ നിന്നും വരുമ്പോൾ-മൂവാറ്റുപുഴ-തൊടുപുഴ-മുട്ടം-കാഞ്ഞാർ-ചോറ്റുപാറ ജംഗ്ഷൻ-ഉളുപ്പൂണി
ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം
ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ