തിരക്കുകളും ബഹളങ്ങളുമില്ലാതെ യാത്ര പോകുവാനാഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഫലം മിക്കപ്പോഴും നേരേ തിരിച്ചായിരിക്കും. ചെന്നു കയറുന്നതേ ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നിടത്തേയ്ക്ക്... യാത്ര പോരേണ്ടിയിരുന്നില്ല എന്നു തന്നെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍. എന്നാല്‍ കുറച്ചൊന്നു പ്ലാന്‍ ചെയ്തുപോയാല്‍ ഇത്തരം ദുരനുഭവങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അതിനാദ്യം ചെയ്യേണ്ടത് ആളുകള്‍ സ്ഥിരം പോകുന്ന ഇടങ്ങള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ്. ഒഴിവാക്കണമെന്നാൽ സീസൺ സമയത്ത് ഈ സ്ഥലത്തേക്കുള്ള യാത്ര മാറ്റി വയ്ക്കാം. പകരം ആളുകൾ വളരെ കുറച്ചു മാത്രം തിരഞ്ഞെടുക്കുന്ന അടിപൊളി ഇടങ്ങളിലേക്ക് പോകാം.. ഇതാ എപ്പോൾ പോയാലും കിടിലൻ അനുഭവങ്ങളും കാഴ്ചകളും സമ്മാനിക്കുന്ന, തീരെ തിരക്കില്ലാതെ കണ്ടുവരുവാൻ സാധിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം..
തവാങ്ങ്, അരുണാചല്‍ പ്രദേശ്
സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലുമധികം മനോഹരമാണ്.
ഒരു വശത്ത് ടിബറ്റും മറുവശത്ത് ഭൂട്ടാനും അതിർത്തി പങ്കിടുന്ന തവാങ് ബുദ്ധാധിപത്യമുള്ള സംസ്കാരമാണ് പിന്തുടരുന്നത്. ലാസ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നയിടം എന്ന ബഹുമതിയും തവാങ്ങിനു സ്വന്തമാണ്.
മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം
കൂനൂർ, തമിഴ്നാട്
ഊട്ടിയിലധികമൊന്നുമില്ലെങ്കിലും ഊട്ടിയോളം മനോഹരമായ കാഴ്ചകൾ ഇവിടെയുണ്ട്. ടൗണിൽ നിന്നും മാറിയുള്ള ട്രക്കിങ് റൂട്ടുകൾ ഇതുവരെയുള്ള യാത്രകളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക.
ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ, ബോട്ടാണിക്കൽ ഗാർഡൻ, തുടങ്ങിയവയും ഇവിടെ സന്ദർശിക്കാം.
ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
പെല്ലിങ്, സിക്കിം
വളരെക്കുറച്ചുമാത്രം ആളികള്‍ എത്തിപ്പെടുന്ന ഇടമായതിനാൽ അതിൻറെ ഭംഗി ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു. തവാങ് പോലെ തന്നെ ഇവിടെയും എത്തിപ്പെടുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നിരുന്നാലും വളരെ രസകരമായതും ആകർഷകവുമായ ഇവിടുത്തെ ട്രക്കിങ് പാതകൾ തേടി സഞ്ചാരികൾ ഇവിടെ വരുന്നു.
ഫെബ്രുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ മുതൽ ഡിസംബര്‍ പകുതി വരെയും ഇവിടെ സന്ദർശിക്കാം.
യേർക്കാഡ്, തമിഴ്നാട്
ഹില്‍ സ്റ്റേഷനാണെങ്കിലും ഹണിമൂൺ യാത്രയുടെ ഭാഗമാണ് ഇവിടെ അധികംപേരും എത്തിപ്പെടുന്നത്. കാടു മൂടിയ വഴിയിലൂടെയുള്ള ചെറിയ ചെറിയ നടത്തങ്ങളും കുന്നിൻമുകളിലേക്കുള്ള യാത്രയും ഒരു ദിവസം മുഴുവനെടുത്ത് പോകുവാൻ പറ്റിയ സെൽവരായൻ ഹിൽസും ആണ് ഇവിടെ കാണേണ്ട ഇടങ്ങൾ.
ഒക്ടോബർ മുതൽ ജൂൺ വരെയയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.
കൗസാനി
ഹിമാലയത്തിലെ കൊടുമുടികളായ ത്രിശൂൽ, ന്നദാദേവി, പാഞ്ചൗലി തുടങ്ങിയ ഇടങ്ങളെല്ലാാ കസൗനിയിൽ നിന്നും കാണുവാൻ സാധിക്കുന്നതിനാൽ ഇവിടേക്കുള്ള യാത്ര വെറുതേയാവില്ല എന്നതുറപ്പ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 19,0 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
കാഴ്ചയിൽ സ്വിറ്റ്സർലൻഡിനോടാണ് ഈ പ്രദേശത്തിന് കൂടുതൽ സാമ്യം. പൈൻ മരങ്ങളും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത,
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
ഇടുക്കി
വാഗമൺ, മൂന്നാർ, പൊന്മുടി, രാജാക്കാട്, ദേവികുളം, കാൽവരിമൗണ്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.
ഹാഫ്ലോങ്, ആസാം
ഓക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.



Click it and Unblock the Notifications














