Search
  • Follow NativePlanet
Share
» »ആരും പോകാത്ത താഴ്‌വരകള്‍ തേടി...

ആരും പോകാത്ത താഴ്‌വരകള്‍ തേടി...

അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത, സഞ്ചാരികള്‍ അറിഞ്ഞു വരുന്ന ഇവിടുത്തെ കൊതിപ്പിക്കുന്ന താഴ് വരകള്‍ പരിചയപ്പെടാം.

By Elizabath

സംസ്‌കാരികമായി മാത്രമല്ല, മറ്റനേകം കാര്യങ്ങളിലും നമ്മുടെ രാജ്യം ഏറെ മുന്നിലാണ് നില്‍ക്കുന്നത്. താഴ്വരകളുംപര്‍വ്വതങ്ങളും പുഴകളും തടാകങ്ങളും മനോഹരമായ ഭൂപ്രകൃതികളുമൊക്കെ ചേര്‍ന്ന് നമ്മുടെ രാജ്യത്തെ ഏറെ മനോഹരമാക്കുന്നു. ഹിമാലയം മുതല്‍ പൂര്‍വ്വഘട്ടം വരെയും ആരവല്ലി പര്‍വ്വത നിരകള്‍ മുതല്‍ പശ്ചിമഘട്ടം വരെയും നീണ്ടു നിവര്‍ന്നു കിടക്കുന്ന ഇവിടെ കാഴ്ചകളേറെയുണ്ട് കാണാന്‍.
മായാജാലം പോലെ കാണുന്ന താഴ്‌വരകള്‍ മറ്റു കാഴ്ചകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത, സഞ്ചാരികള്‍ അറിഞ്ഞു വരുന്ന ഇവിടുത്തെ കൊതിപ്പിക്കുന്ന താഴ് വരകള്‍ പരിചയപ്പെടാം.

കാശ്മീര്‍ വാലി

കാശ്മീര്‍ വാലി

സ്ഫടികം പേലെ തെളിഞ്ഞ വെള്ളത്തില്‍ നീലാകാശത്തിന്റെ പ്രതിഫലനം കാണാന്‍ കാശ്മീര്‍ വാലിയിലേക്ക് പോകാം.
അതിമനോഹരങ്ങളായ കാഴ്ചകള്‍ക്ക് പേരുകേട്ട ഇവിടം അനേകം തരത്തിലുള്ള വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ശ്രീനഗറിലെ ദാല്‍ തടാകമാണ്. ഷിക്കാര എന്നറിയപ്പെടുന്ന വഞ്ചിവീടുകള്‍ തടാതക്കിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

PC:Mike Prince

കാംഗ്ര വാലി

കാംഗ്ര വാലി

പൈന്‍ മരങ്ങളും ഓര്‍ക്കിഡുകളും അരുവികളും ചേര്‍ന്ന് മനോഹരമായ കാംഗ്ര വാലി
ഹിമാചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. തണുപ്പുകാലത്തില്‍ നിന്നും ചൂടുകാലത്തിലേക്ക് വരുന്ന സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പച്ചമരങ്ങള്‍ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കാഴ്ച ആ സമയത്തെ മാത്രം പ്രത്യേതകയാണ്. ഇവിടുത്തെ വഴികളിലൂടെയുള്ള ട്രെയിന്‍ യാത്ര താഴ്‌വരയുടെ ഭംഗി മുഴുവനായി കാണാന്‍ സഹായിക്കും.

PC: ChanduBandi

സത്‌ലജ് വാലി

സത്‌ലജ് വാലി

സത്‌ലജ് നദിയില്‍ നിന്നും പേരു ലഭിച്ച സത്‌ലജ് വാലിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുമായ സംവദിക്കുവാന്‍ പറ്റി സ്ഥലങ്ങളിലൊന്നായ ഇവിടം ഏറെ ശാന്തമായ ഒരിടമാണ്.

PC:Darshan Simha

 ദിബാംങ് വാലി

ദിബാംങ് വാലി

ദിബാങ്ങിനെ രണ്ടായി മുറിക്കുന്ന ദിബാങ് ദിബാങ് നദിയാണ് ദിബാങ് വാലിയുടെ കരുത്ത്. രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള വാലിയില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും കായലുകളും നദികളുമൊക്കെ കാണാന്‍ സാധിക്കും. അപ്പര്‍ പാര്‍ട്ട്, ലോവര്‍ പാര്‍ട്ട് എന്നിങ്ങനെ രണ്ടായാണ് തിരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ അപ്പര്‍ പാര്‍ട്ടില്‍ കാഴ്ചകള്‍ താരതമ്യേന കുറവാണ്. ലോവര്‍ പാര്‍ട്ടിലെ കാഴ്ചകള്‍ക്കായി വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്.

കെറ്റിവാലി

കെറ്റിവാലി

തമിഴ്‌നാട്ടിലെ കൂനൂര്‍ മുതല്‍ ഊട്ടി വരെ നീണ്ടുകിടക്കുന്ന കെറ്റിവാലി നീലഗിരി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. കെറ്റിവാലിയുടെ മനോഹരമായ കാഴ്ചകള്‍ കാണണമെങ്കില്‍ ഇവിടുത്തെ പ്രത്യേകതയാ ടോയ് ട്രെയിനില്‍ സഞ്ചരിച്ചാല്‍ മതി. വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.

PC: Clint Tseng

ചമ്പല്‍ വാലി

ചമ്പല്‍ വാലി

ഹിമാലയത്തിലെ മഞ്ഞില്‍ പുതച്ചുകിടക്കുന്ന മറ്റു താഴ് വരകളില്‍ നിന്നും വ്യത്യസ്തമായുള്ള ഒന്നാണ് ചമ്പല്‍ വാലി. നിത്യഹരിത കാടുകളാല്‍ നിറഞ്ഞ ഈ പ്രദേശത്തിന് ചമ്പല്‍ നദിയില്‍ നിന്നുമാണ് പേരു ലഭിക്കുന്നത്. ഇവിടുത്തെ മനോഹരങ്ങളായ കാഴ്ചകള്‍ ധാരാളം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC: Wolfgang Maehr

നുബ്ര നാലി

നുബ്ര നാലി

പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നുബ്ര വാലി. പ്രകൃതിയുടെ കാഴ്ചകളേക്കാളുപരി ഇനിടെ പ്രകൃതിയുടെ തന്നെ ഓരോ അവസ്ഥാന്തരങ്ങളാണ് യാത്രികരെ ആകര്‍ഷിക്കുന്നത്. ഇന്‍ഡസ് നദിയുടെ കൈവഴിയായി കാരക്കോറത്തിലൂടെ ഒഴുകുന്ന ഷ്യോക് നദിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: Ashwin Kumar

 അരാക് വാലി

അരാക് വാലി

പൂര്‍വ്വഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന അരാക് വാലി ആന്ധ്രയുടെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ലോകപ്രശസ്തമായ ബോറ ഗുഹകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വാലി വെള്ളച്ചാട്ടങ്ങള്‍ക്കും ഗോത്രഗ്രാമങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കുമൊക്കെ പേരുകേട്ടതാണ്.

PC: Raj

 മനാവാലി

മനാവാലി

വ്യാസമഹര്‍ഷി ഗണേശന് മഹാഭാരതം വിവരിച്ചുകൊടുത്തതെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് മനാവാലി. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മനാവാലി ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമമെന്നും അറിയപ്പെടുന്നു. ബദരിനാഥ് ആശ്രമം ഇവിടെനിന്നും മൂന്നുകിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Dinesh Valke

പിന്ദാര്‍ വാലി

പിന്ദാര്‍ വാലി

പിന്ദാര്‍ നദിയില്‍ നിന്നും പേരു ലഭിച്ച പിന്ദാര്‍ വാലി മനോഹരങ്ങളായ ഒട്ടേറെ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന ഒരിടമാണ്. അളകനന്ദ നദിയുടെ കൈവഴിയായ പിന്ദാര്‍ നദി ഇതുമായി കൂട്ടിമുട്ടുന്നത് കരണ്‍പ്രയാഗ് എന്ന സ്ഥലത്തുവെച്ചാണ്. ഒട്ടേറെ കൊച്ചുഗ്രാമങ്ങളെ തൊട്ടൊഴുകുന്ന ഈ നദി താഴ്‌വരയെ കൂടുതല്‍ മനോഹരമാക്കുന്നു.

PC: Peter O'Connor

Read more about: himalaya yathra road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X